ദുർഗ്ഗാ സൂക്തത്തിൻ്റെ ആദ്യ ശ്ളോകമാണ് തൃഷ്ടുപ്പ് മന്ത്രം, വളരെ ശക്തമായ ഒരു ദേവീ സ്തുതിയായും, ശത്രുനിവാരണത്തിനും, ഐശ്വര്യത്തിനുമുള്ള മാർഗ്ഗമായും തൃഷ്ടുപ്പ് മന്ത്രോച്ചാരണ അർച്ചനകൾ നടത്തി വരാറുണ്ട്.
"ഓം.. ജാതവേദസേ സുനവാമ സോമ’ മരാതീ യതോ നിദ’ഹാതി വേദഃ’ |
സ നഃ’ പർ-ഷദതി’ ദുർഗ്ഗാണി വിശ്വ’ നാവേ വ സിന്ധും’ ദുരിത'ത്യ'ഗ്നിഃ ||"
ഇത് ശൈവ-വൈഷ്ണവ കൾട്ടുകൾ ഒരു പുരുഷസൂക്തമായി, അഗ്നിയെ പ്രകീർത്തിക്കുന്ന രീതിയിൽ വ്യാഖ്യാനിച്ചു കാണാറുണ്ട്. "ഓം... അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവം ഋത്വിജം ഹോതാരം രത്നധാതമം" എന്ന് അഗ്നിയെ സ്തുതിച്ച് തുടങ്ങുന്ന ആദിവേദം മാതൃകയാക്കി ആദ്യ ശ്ളോകം അഗ്നിക്കും പിന്നീട് 6 ശ്ളോകം ദുർഗ്ഗാദേവിക്കുമെന്ന് അവർ കരുതുന്നു. പ്രത്യക്ഷത്തിൽ അഗ്നിയെ തന്നെയാണ് സ്തുതിക്കുന്നതെന്നതിനാൽ തന്നെ ഇത് രണ്ട് രീതിയിൽ വ്യാഖ്യാനിക്കേണ്ടി വരും.
അഗ്നിയിലേയ്ക്ക് സോമം പിഴിഞ്ഞ രസം ഞങ്ങൾ അർപ്പിക്കുമ്പോൾ, എല്ലാം അറിയുന്ന അവൻ ഞങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുമാറാകണമേ...(അതായത് ശത്രുവാരെന്ന് ഞങ്ങൾക്ക് നിശ്ചയമില്ല). അഗ്നി ഞങ്ങളെ എല്ലാ തടസ്സങ്ങളും, ദുരിതങ്ങളും നീക്കി ഒരു നാവികൻ എപ്രകാരം വഞ്ചിയിൽ കലിപൂണ്ട സമുദ്രത്തെ തരണം ചെയ്യുന്നുവോ അപ്രകാരം ദുരിതജീവിതസാഗരം താണ്ടുവാൻ സഹായിക്കേണമേ...
ഇനി ശാക്തേയരുടെ ഭഷ്യമായാൽ എല്ലാം ദുർഗ്ഗാദേവിയുടെ സ്തുതി തന്നെ. തൈത്തരീയാരണ്യം ദഹിപ്പിച്ച ആ അഗ്നിതന്നെ ദുർഗ്ഗാദേവിയുടെ ഒരു രൂപമാണ്. ദേവിയെ അഗ്നിരൂപത്തിൽ സ്തുതിക്കുന്നുവെന്നാണാ ഭാഷ്യം.
"ഓം.. ജാതവേദസേ സുനവാമ സോമം അരാതീയതോ നിദഹാതി വേദഃ
സ നഃ പർഷദ് അതി ദുർഗ്ഗാണി വിശ്വ നാവേ (ഐ) വ സിന്ധും ദുരിത അതി (ഐ) അഗ്നിഃ"
ജാതവേദസേ - ആരിൽ നിന്നാണോ വേദങ്ങളെല്ലാം ഉടലെടുത്തത്, ആ ദേവാഗ്നിയിലേയ്ക്ക് ഞങ്ങൾ സോമരസം പിഴിഞ്ഞൊഴിക്കുന്നു (തികഞ്ഞ ഭക്തിയോടെ ദേവിയെ വിളിച്ചുണർത്താൻ ഞങ്ങൾ ദേവാഗ്നിയെ ഉണർത്തുന്നു), ഏത് ദേവഗ്നിയാണോ ദേവിയുടെ അറിവാകുന്ന അഗ്നിയെ ആഹരിച്ച് ഞങ്ങളുടെ അകമേയും പുറമേയുമുള്ള എല്ലാ ദുരിതങ്ങളേയും, തിന്മകളേയും, ഇഹലോകബന്ധനങ്ങളേയും സംഹരിക്കേണമേ...
ദേവി ദുർഗ്ഗയുടെ ആ ദിവ്യാഗ്നി ഞങ്ങളെ അപകടങ്ങളും, ദുഃഖവും, ദുരിതവും നിറഞ്ഞ ജീവിതസഗരത്തെ ഒരു നൗകയിൽ എപ്രകാരമാണോ നാവികൻ സമുദ്രം കടത്തുന്നത്, ആരീതിയിൽ മറികടക്കുവാൻ സഹയിക്കേണമേ..
ഋഗ്വേദത്തിൽ ദുർഗാസൂക്തത്തിലെ 5 ശ്ളോകങ്ങൾ മാത്രമേ ഉള്ളൂ, അവ തന്നെ പലയിടത്തായി ചിതറിക്കിടക്കുന്നു, തൃഷ്ടുപ്പ് ഋഗ്വേദം 1.99.1 ആണ്. ബാക്കി രണ്ടെണ്ണം അല്ലെങ്കിൽ പൂർണ്ണമായുള്ളത് മഹാ നാരായണ ഉപനിഷദിൽ ആണ്. വേദങ്ങൾ അപൗരുഷേയങ്ങൾ ആണ്, ആരാലും എഴുതപ്പെട്ടവയല്ല. സ്വാഭാവികമായി വേദങ്ങൾ വിഭജിച്ച വ്യാസനോ, അതനുസരിച്ച് പകർത്തിയെഴുതിയ പൈലനോ സമ്പാദനാവകാശം ഉന്നയിക്കാം.
എന്തുതന്നെ ആയാലും ഇതൊരു ശക്തമായ മന്ത്രമാണ്, ശങ്കരാഭരണം എന്ന സിനിമയിലെ ആവിഷ്ക്കരണം ഇതിൻ്റെ വൈഖരിയും, താളക്രമവും വ്യക്തമാക്കുന്നു.
https://www.youtube.com/watch?v=BYUfQ3BNDiE
No comments:
Post a Comment