യക്ഷഗാനം എന്ന ചിത്രത്തിനായി വയലാർ രചിച്ച് എം.എസ്സ്. വിശ്വനാഥൻ സംഗീതം നൽകി യേശുദാസ്സും പി. സുശീലയും ചേർന്ന് ആലപിച്ച അതിമനോഹരമായ ഒരു ഗാനമാണ് "തേൻ കിണ്ണം പൂം കിണ്ണം". ഇത് ഒരുകാലത്തെ ഏറ്റവും വലിയ ഹിറ്റും പെൺകുട്ടികൾ പാടിനടന്നതുമായ ഗാനമാണ്, പാടിയ ചില പെൺകൊടികളെ ചില ആരുവച്ച മുതിർന്നവർ വിലക്കിയപ്പോഴാണ് ഞാനീ ഗാനത്തിൽ ശ്രദ്ധിക്കുന്നത്...
അത്രയ്ക്ക് എന്തെങ്കിലും പ്രശ്നം ഈ ഗാനത്തിലുണ്ടോ?
പ്രശ്നമാണ്, താഴെ ഒരു കാടുണ്ടാകുകയും, അവിടെ താമർക്കുളമുണ്ടാവുകയും, ആകുളം ഒരു പൂങ്കിണ്ണവും പിന്നീട് തേങ്കിണ്ണവുമാകുന്നത് പ്രശ്നമാണ്...
ശ്ളീലാർത്ഥമെടുത്താൽ ഉയർന്ന നിരപ്പിൽ നിൽക്കുന്ന നായകനും നായികയ്ക്കും താഴെയുള്ള കാട്ടിലെ താമരക്കുളം, അവരുടെ പ്രണയപരവശതയുടെ ആ അവസ്ഥയിൽ പൂങ്കിണ്ണമായും തേങ്കിണ്ണമായും അവരെ മാടിവിളിക്കുന്നതായി തോന്നി, അത്ര തന്നെ!
അല്ലാതെ നോക്കിയാൽ... ശരീരത്തിൻ്റെ താഴ്ഭാഗത്തായുള്ള രോമനിബിഢതയെ കാടായിക്കണ്ടാൽ? പഴയകാലമല്ലേ ഒരു റേസറൊക്കെ അത്ര എളുപ്പമല്ല, ചെറിയ കത്രിക കിട്ടിയാലായി, അതിനാൽ മാസംതോറുമുണ്ടാകുന്ന ഈർഷയൊക്കെ ഒരു കുറ്റിവെട്ടലിനപ്പുറം പരിഹരിക്കാൻ കഴിയുമായിരുന്നില്ല, അതിനാൽ കാട് ഒരു സംഭവ്യതയാണ്. ആ കാട്ടിലെ കുളം, അത് താമര വിരിയുന്ന കുളമാണെങ്കിൽ, താമരയുടെ ഇതളുകൾ അതിനെ പൂങ്കിണ്ണമാക്കുന്നു, അതിൽ മധു നിറഞ്ഞാൽ.... ചിലപ്പോഴൊക്കെ നിറയും, കൊച്ചുപിള്ളാരത്രയൊക്കെ അറിഞ്ഞാൽ മതി..അത് തേങ്കിണ്ണമാകും!!!
വീണ്ടും അനുപല്ലവി ശ്ളീലം തന്നെ.. ആ പൂവുകളിൽ ദേവതമാർ ജനിക്കുന്നു, അത് സ്ഥിതിചെയ്യുന്ന താഴവരയിൽ പൊന്തിങ്കൾ തേച്ച് കുളിക്കുന്നു. രതിദേവി, കാമദേവൻ തുടങ്ങി ഏതൊക്കെ ദേവതമാർ ആണോ എന്തോ ആ തഴ്വരയുടെ സന്താനങ്ങൾ?
ചരണത്തിൽ കാടിൻ്റെ വിശേഷങ്ങൾ വർണ്ണിക്കുന്നു, അവിടെ കുളിരിന്മേൽ കുളിരാണത്രേ... കുരുവികൾ ഉറങ്ങാതെയിരിക്കുന്നുവെന്ന്... വില്ലും ശരവുമായ് സാക്ഷാൽ കാമദേവൻ ഒളിക്കുന്ന വെള്ളച്ചാട്ടമുള്ള മയിലാടുതുറയിലെ മല്ലിയം കുന്നുകളിൽ കയറാം എന്നല്ല, പടരാം എന്നാണ് പറയുന്നത്. ആകെ നല്ല ഒത്ത വണ്ണത്തിൽ ആശങ്കയോട് ആശങ്ക തന്നെ. അങ്ങനെ പടരുന്ന പഞ്ചേന്ദ്രിയങ്ങളിൽ പ്രണയപ്രസാദങ്ങൾ അണിയാം എന്നും പാടുന്നു... അപ്പോൾ ഈ കാമദേവൻ ഒളിക്കുന്ന കുന്നുകൾ ഏതാണ്? കാടിനും താഴ്വാരത്തിനുമടുത്താണോ ആ കുന്നുകൾ? എങ്കിൽ അംഗന കമഴ്ന്ന് കിടക്കുകയാണെന്ന് കരുതേണ്ടി വരും, അല്ല അൽപ്പം ദൂരെയാണെങ്കിൽ പ്രൗഢമായമാറിടത്തെ സൂചിപ്പിക്കുന്നു, പടരൽ മിഷണറി ആണെന്ന് കരുതാം, വേണമെങ്കിൽ മതി നിർബന്ധിക്കുന്നില്ല...
രണ്ടാം ചരണത്തിലും കാട്ടിൽ നിന്ന് മടങ്ങാൻ തീരെ താൽപ്പര്യമില്ല...അക്കാലമായതെത്ര നന്നായി ഈ കാടിനെ ഇഷ്ടപ്പെടുന്ന കവികൾക്ക്... പാലപ്പൂവിൻ്റെ മണമുള്ള കാട്.....ഈശ്വരാ പണ്ടൊരു ദുഷ്ടൻ പനിനീർചെമ്പകത്തിൻ്റെ മണമുണ്ടെന്ന് പറഞ്ഞെത് കേട്ട് ഞാനൊരു ക്രൂരകൃത്യം ചെയ്തു.. ഹ ഹ.. പനിനീർചെമ്പകം പോയിട്ട് ബൊഗൈൻ വില്ല പോലുമുണ്ടായിരുന്നില്ല, പാലപ്പൂ ചിലപ്പോഴൊക്കെ പക്ഷേ അന്ന് "മൃതമൂഷിക" എന്ന് പറഞ്ഞാൽ മതിയല്ലോ!!! പാമ്പുകൾ ഇൺചേരുന്ന കാട്, അവിടെ ബഹുവചനം പ്രത്യേകം ശ്രദ്ധിക്കണം... പുഷ്പിണിമാസം കാമുകർക്കേകിയ പച്ചിലമാളികയിൽ വിടരാം... വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളിൽ വിരലടയാളങ്ങൾ അണിയാം ... ലതാനികുഞ്ചങ്ങളിൽ വച്ച് വിരലടയാളങ്ങൾ അണിഞ്ഞ് രോമാഞ്ചകഞ്ചുകം പുതച്ച് നിർവൃതി വരട്ടേ.. നിർവൃതി വരട്ടേ..
അപ്പോൾ ഇതാണെൻ്റെ ചോദ്യം... ഏതാണാ പൂങ്കിണ്ണം?
അത് അസൈഗ്ന്മെൻ്റായി ഇരിക്കട്ടേ.. സാമ്പിൾ സ്റ്റഡി നടത്തി, റഫർ ചെയ്ത്, ഹോംവർക്ക് ചെയ്യൂ കുട്ടികളേ...
ഒപ്പം ഗാനം ആസ്വദിക്കൂ...
"തേൻ കിണ്ണം പൂം കിണ്ണം
താഴെക്കാട്ടിലെ താമരക്കുളമൊരു
തേൻ കിണ്ണം ഉം ഉം ഉം പൂംകിണ്ണം
പൂവുകളിൽ ദേവതമാർ ഇവിടെ ജനിക്കുന്നു
താഴ്വരയിൽ പൊൻ തിങ്കൾ തേച്ചു കുളിക്കുന്നു
കുളിരിന്മേൽ കുളിർ കോരും കാട്ടിൽ
ഈ കുരുവികളും ഉറങ്ങാത്ത കാട്ടിൽ
വില്ലും ശരവുമായ് മന്മഥനൊളിക്കും
മല്ലിയം കുന്നുകളിൽ പടരാം
പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളിൽ
പ്രണയ പ്രസാദങ്ങളണിയാം അണിയാം
ആഹാ..ആഹാ.ആഹാ.ഓഹൊഹൊ
പാലപ്പൂ മണമൊഴുകും കാട്ടിൽ ഈ
പാമ്പുകൾ ഇണ ചേരും കാട്ടിൽ
പുഷ്പിണി മാസം കാമുകർക്കേകിയ
പച്ചിലമാളികയിൽ വിടരാം വിടരാം
വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളിൽ
വിരലടയാളങ്ങൾ അണിയാം അണിയാം"
https://www.youtube.com/watch?v=zpepSOffjDc
No comments:
Post a Comment