Thursday, April 25, 2019

ഗരുഡപുരാണം

ഗരുഡപുരാണത്തിലെ ഒരു ശ്ളോകം

"അർത്ഥാതുരാണാം ന സഖാ, ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ"

അർത്ഥ - ധനനിമിത്തമായ
ആതുരാണാം - രോഗികൾക്ക്
ന സഖാ - സുഹൃത്ത് ഇല്ല 
ന ബന്ധുഃ - ബന്ധുവില്ല

ധനസമ്പാദനം എന്ന രോഗം പിടിപെട്ടവന് സുഹൃത്തോ ബന്ധുവോ എന്ന നോട്ടം ഉണ്ടാവില്ല, കഥ്റ്റി വയ്ക്കും, സ്വാഭാവികമായി അവരെല്ലാം അകന്നു നിൽക്കും; അവർക്ക് എന്തെങ്കിലും ഉപകാരം ചെയ്യേണ്ടി വന്നാലോ എന്ന് ഭയന്ന് അവനും അകന്നു നിൽക്കും.

കാമ - ഭോഗാസക്തി
ആതുരാണാം - രോഗബാധിതൻ
ന ഭയം - പേടിയുണ്ടാവില്ല
ന ലജ്ജാ - നാണമുണ്ടാവില്ല

കാമം എന്ന രോഗത്തിനടിമയാവൻ എന്തു സാഹസവും കാട്ടാൻ തയ്യാറാവും, അവനു എത്ര താണുകാലുപിടിച്ചും കാര്യം സാധിക്കാൻ യാതൊരു നാണവും ഉണ്ടാവില്ല.

ചിന്ത - ആലോചന (പഠനതാൽപ്പര്യവും ഇതുമായി ബന്ധപ്പെടുത്താം)
ആതുരാണാം - രോഗബാധിതൻ
ന സുഖം - സുഖമുണ്ടാവില്ല
ന നിദ്രാ - ഉറക്കമുണ്ടാവില്ല

എപ്പോഴും ചിന്തകളാൽ ഗ്രസ്തനായവനു മനസ്സിനു സന്തോഷമുണ്ടാവില്ല, ഉറക്കവും വരില്ല.

ക്ഷുത് - വിശപ്പ്
ആതുരാണാം - രോഗബാധിതൻ
ന ബലം - ബലവുമില്ല, ആരോഗ്യമില്ല
ന തേജഃ - തേജസ്സുമില്ല. ഐശ്വര്യമില്ല

എത്ര കഴിച്ചാലും മാറാത്ത വിശപ്പ് എന്ന രോഗം, എപ്പോഴും കഴിക്കണമെന്ന് ചിന്തയുള്ളവനു എത്ര കഴിച്ചാലും ശക്തിയുണ്ടാവില്ല, സന്ദര്യവുമുണ്ടാവില്ല.

No comments:

Post a Comment