വീണ്ടും ജഗദ് ഗുരു ശങ്കരാചാര്യർ അമരുകൻ എന്ന രാജാവിൻ്റെ ശരീരത്തിൽ പരകായപ്രവേശത്തിലൂടെ പ്രവേശിച്ച് രതിയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി രചിച്ച അമരുകശതകത്തിലൂടെ...
ഇത്തവണ 12 ആം ശ്ളോകം ..
(നായകനോടു ഈർഷ്യാകോപത്തോടെ മൗനം നടിക്കണമെന്നുപദേശിച്ച സഖികളോടു മുഗ്ധയായ നായിക പറയുന്നു)
"കാന്തേ മത്സമ്മുഖീനേ വദനമനമയം-
ലങ് തദുക്തി ശ്രുതികുതുകികൾ
സ്വാന്തേപ്രകടം അധികപോലം കരാഭ്യാം
പ്രാന്തേഷു ച്ഛിദ്യതേ കഞ്ചുളിക അന്തർബൃം"
സംഗതി കാളിദാസൻ്റെ ശാകുന്തളത്തിലെ രസികൻ വരികൾ പോലെ,
കാളിദാസൻ എഴുതിയത്
ശകുന്തള - "സഖി അനുസൂയേ! അതിപിനദ്ധേന വൽക്കലേന പ്രിയംവദയാ നിയന്ത്രിതാസ്മി ശിഥിലയ താവദേതത്"
പ്രിയംവദ - "അത്ര പയോധരവിസ്താരയിതൃ ആത്മനോ യൗവ്വനം ഉപാലഭസ്വ, മാം കിം ഉപാലഭസേ"
(പയോധരം - പാലിനെ ചുമക്കുന്നത് എന്താണോ അതുതന്നെ...)
"നിമിഷം തോറും കുച വിജൃംഭിതത്തിനു ഹേതുവായ സ്വന്തം യൗവ്വനത്തെ പഴിക്കൂ, എന്നെയല്ല"
എന്ന് എ.ആർ. രാജരാജവർമ്മ പരിഭാഷപ്പെടുത്തുന്നു...
മാർക്കച്ചയിൽ ഞെരിഞ്ഞമരുന്ന സ്തനങ്ങളുടെ ബുദ്ധിമുട്ട് ശകുന്തള തോഴിമാർ മുറുക്കിക്കെട്ടിയതിനാലെന്നും, അതല്ല യൗവ്വനത്തിൻ്റെ തള്ളിക്കയറ്റത്താൽ ആവശ്യത്തിനു മുറുക്കിക്കെട്ടിയത് കൂടുതൽ മുറുകിയതെന്ന് തോഴിമാരും തർക്കിക്കുന്നതും, ഒളിഞ്ഞിരുന്ന ദുഷ്യന്തൻ അതിൻ്റെ വാസ്തവം മനസ്സിലാക്കാൻ വേണ്ടി മാത്രം (അത് പ്രത്യേകം നോട്ട് ചെയ്യണം യുവർ ഹോണർ)..... ശകുന്തളയുടെ മാറത്തേയ്ക്ക് റഡാർ തിരിച്ചുവച്ചതും ഓർക്കുക...
ധനുവച്ചപുരം സർ മലയാളീകരിച്ചിരിക്കുന്നു...
"എന്റെ നേർക്കായവൻ നോക്കിനില്‌ക്കെ
മന്ദമന്ദം തലതാഴ്ത്തി ഞാനും!
എന്റെ പാദങ്ങളിലേക്കുതാനേ
എന്റെ നോട്ടം പിൻവലിച്ചുഞാനും!
ഇമ്പമോടേ, യവനോതിടുന്ന
മന്ദ്രസ്വരം! അതുകേൾക്കുവാനായ്
ഏറെച്ചപലമായെൻ ചെവികൾ
വേഗേന കൈകളാൽ പൊത്തി ഞാനും.
ചേലിൽക്കവിളിൽ പൊടിഞ്ഞൊഴുകും
സ്വേദകണങ്ങളും മായ്ക്കുകയായ്!
എന്നിട്ടുമെന്നിട്ടുമെന്തുണ്ടായി
എന്റെയീകഞ്ചുകം കീറിനൂറായ്!!
എന്തു ഞാൻ ചെയ്യേണ്ടു തോഴിമാരേ
എന്തിനി ചെയ്യേണ്ടു തോഴിമാരേ.
ഞാനിതൊക്കെ കുറേ പരീക്ഷിച്ചതാണ്, പിണക്കവും, ദേഷ്യവും, അകൽച്ചയുമൊക്കെ, ഒന്നുമങ്ങോട്ട് ഏശുന്നില്ല, എങ്ങനൊക്കെ അഭിനയിച്ചാലും അവൻ അടുത്തുവരുമ്പോൾ എൻ്റെ ശരീരം തന്നെ എന്നെ ചതിക്കുന്നുവെന്ന് നായിക!!!
മലയാളം പരിഭാഷയാണല്ലോ പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിൻ്റെ കവിതയായി കൊടുത്തിട്ടുള്ളത്, അതിനാൽ ചുരുക്കിപ്പറയാം... മിണ്ടാതിരുന്നിട്ടും, ഗൗരവം നടിച്ചിട്ടും ഒരു ഫലവുമില്ല, ഓനടുത്ത് വന്ന് നന്നായി സുഖിപ്പിച്ച് ഒന്ന് സംസാരിച്ചപ്പോൾ യൗവ്വനത്തിൻ്റെ തള്ളിക്കയറ്റത്തിൽ മുലക്കച്ച നൂറുകഷണമായി ചിന്നിപ്പോയത്രേ!!!
അല്ല പിന്നെ...
ഹോ.. അപ്പോൾ ഇതാണീ വിജൃംഭനം വിജ്രംഭനം എന്ന് പറയുന്നത്... എന്നാലും ഇതൊരു ഒരൊന്നൊന്നര വിജൃംഭനമായിപ്പോയി .....
No comments:
Post a Comment