നമ്മുടെയിടയിൽ യക്ഷികളെ ഭയക്കുന്നവരാണേറെയും ഉള്ളത്. എന്നാല്‍ സുരതപ്രിയയായ ഒരു യക്ഷിയെ കൂട്ടിനുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകളുമുണ്ട്.
കഥകളില്‍ യക്ഷികൾ പ്രഥമദൃഷ്ട്യാ ഭീകരരൂപിയോ അതിസുന്ദരിയോ ആയിരിക്കും. ഭീകരയക്ഷി രക്തം കുടിക്കും, പല്ലും മുടിയും നഖവും ഒഴികെ ശാപ്പിട്ടുകളയും. സുന്ദരി നേരേയാവശ്യം പറയും, താംബൂലം വേണം അല്ലെങ്കിൽ സുരതം. താംബൂലത്തിനുപോയാൽ അവൾ ഭീകരരൂപം പൂണ്ട് നശിപ്പിക്കും. സുരതത്തിനു പോയാലും അവളെ തൃപ്തയാക്കുന്നില്ലെങ്കിൽ വധിക്കപ്പെടും, എങ്കിലും അർമ്മാദിച്ചു മരിക്കാം. അവൾ തൃപ്തയായാലോ, നിന്റെ സമയം തെളിഞ്ഞു പഹയാ.. അവൾ നിനക്കടിമ, എല്ലാം നിറവേറ്റിത്തരും.
ഇപ്രകാരം കഥകള്‍ വായിച്ചും കേട്ടുമാണ് യക്ഷികളെ ഭയക്കാനും ആഗ്രഹിക്കാനും കാമിക്കാനും ആളുകളുണ്ടായത്.
നമുക്ക് യക്ഷികളുടെ ദേശത്തേയ്ക്ക് പോകാം..
യക്ഷികൾ പാവങ്ങളാണ്, ചതിക്കപ്പെട്ടവരാണ്, നിരപരാധികളാണ്, ചെയ്യാത്ത തെറ്റിനു ശിക്ഷിക്കപ്പെട്ട ഏതുലോകത്തേയും സ്ത്രീകളാണവർ. അതിനുമപ്പുറം എല്ലാ സ്ത്രീകളിലും ഒരു യക്ഷിയുണ്ട്, ഒരേസമയം ഭീകരരൂപം പൂണ്ട് നാശം വിതറാനും, തൃപുരസുന്ദരിയായി സർവ്വാഭീഷ്ടദായിനിയാകാനും കഴിയുന്ന ഒരു യക്ഷി!
സ്വർഗ്ഗരാജ്യമെന്ന വിശാലതലത്തിലെ മൂന്നുവിഭാഗം ദേവജനതയിൽ, ദേവന്മാരും, ഗണദേവന്മാരും അല്ലാത്ത ഉപദേവന്മാരുടെ കൂട്ടത്തിലാണ് യക്ഷന്മാരും യക്ഷികളും വരുന്നത്.
അളകാപുരിയെന്നത് വൈശ്രവണൻ്റെ രാജ്യത്തിൻ്റെ തലസ്ഥാനനഗരമാണ്, അവിടുത്തെ പ്രജകളാണ് യക്ഷന്മാർ, അവരുടെ സ്ത്രീകൾ യക്ഷികൾ.
ഏകപതീവൃതകളായി സമാധാനപ്രിയരായി കഴിഞ്ഞിരുന്ന യക്ഷികൾ എങ്ങനെ സുരതത്തിനായി ആരേയും തേടിനടക്കുന്ന കാമസുരഭികളായി?
കുബേരൻ്റെ പ്രജകളിലെ പുരുഷവിഭാഗം, യക്ഷന്മാർക്ക് ബഹുഭാര്യത്വത്തിലും, തുറന്നരതിയിലും താൽപ്പര്യം കൂടിക്കൂടിവന്നു. അവർ ഗന്ധർവ്വ, കിന്നര, ദേവ വിഭാഗങ്ങളുടെ രതിഭോഗവിശദാംശങ്ങളിൽ അഭിരമിച്ച് പുതിയപുതിയ ആശയങ്ങളിലെത്തി. അതിലൊന്നായിരുന്നു സമൂഹരതി (Orgie).
കുബേരൻ സ്വാഭാവികമായി അധികാരക്കസേരയുടെ ഉറപ്പിനായി അതംഗീകരിച്ചു, എന്നാൽ അന്ന് യക്ഷികൾ അതിനെ ശക്തമായി എതിര്‍ത്തു; അവർ ഏകഭർതൃവതികളായി തുടരാനാണാഗ്രഹിച്ചത്, പുരുഷുക്കൾ വിത്തുകാളകളെ പോലേയും!
കുടുംബകലഹങ്ങൾ രാജ്യത്തിനു തന്നെ ഭീഷണിയാകുംവിധം വളർന്നു, വൈശ്രവണൻ ആ തലവേദനയ്ക്ക് കണ്ടെത്തിയ മരുന്നാണ് "രതിഫല" എന്ന മദ്യം.
അളകാപുരിയിൽ പൂജകളുടെ ഭാഗമായി രാത്രികളില്‍ ആണും പെണ്ണും രതിഫല സേവിക്കണമെന്നത് നിർബന്ധമാക്കി.
സാധാരണയായി "കടുക്ക" എന്ന കായിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ സ്ത്രീക്കും പുരുഷനും ഉത്തേജനം നഷ്ടമാകും, ലിംഗം പൊങ്ങില്ല, യോനി വികസിക്കില്ല, നനവ് വരില്ല അങ്ങനെ പലതുമാണു ഫലം.പക്ഷെ അതേ കടുക്ക ചേർത്തു വാറ്റിയാൽ കിട്ടുന്ന മദ്യം പ്രചണ്ഡമായ രതിദാഹം ഉണ്ടാക്കുമെന്ന് കുബേരൻ എന്ന രസതന്ത്രജ്ഞൻ കണ്ടെത്തി. രതിഫലയുടെ കോടയിൽ തൃഫലയും കടുക്കയും ആയിരുന്നു മുഖ്യം.
അത് കുടിച്ചു പൂസ്സായ യക്ഷന്മാരും യക്ഷിളും രാത്രിയിൽ സുരതത്തിനു ദാഹിച്ചു, ഏതവനോ അവളോ മതി എന്നായി! അവർ രാത്രിയില്‍ സമൂഹരതിയിൽ ഏർപ്പെട്ടു.
ഒരു ഭരണാധികാരി തൻ്റെ നല്ലവരും സദാചാരികളുമായ സ്ത്രീ പ്രജകളെ മദ്യം നൽകി ഭോഗാസക്തരാക്കി സമൂഹരതിയിൽ ഏർപ്പെടുത്തി പുരുഷപ്രജകളുടെ പ്രീതിനേടി!
പാവം യക്ഷികളോ, സ്വബോധത്തിൽ തങ്ങളെ ചതിച്ച പുരുഷന്മാരെ കയ്യിൽക്കിട്ടിയാൽ ശാരിയാക്കും, രാത്രിയിൽ രതിഫല കുടിച്ച് മദിച്ചാലോ അവരോട് തന്നെ രതി ഭിക്ഷയായി ചോദിക്കും, ഒരു ഗതികേടേ!!!
NB
==
ഏതുകഥയ്ക്കും എന്നതുപോലെ ഇവിടേയും ഗുണപാഠമുണ്ട്. ധനത്തിന്റെ ദേവനാണ് കുബേരൻ പക്ഷേ അദ്ദേഹത്തിന് ഒരാവശ്യം വന്നപ്പോള്‍ മദ്യമാണ് സഹായത്തിനുണ്ടായത്.
ധനകാര്യമന്ത്രി എന്തിനാണ് മദ്യക്കച്ചവകത്തിൽ ഇടപെടുന്നത്? അതിനിവിടെ എക്സൈസ് മന്ത്രിയില്ലേ? എന്നൊക്കെ വിവാദമുണ്ടാക്കുന്നവർ പുരാണങ്ങൾ വായിക്കണം. പിന്നീട് മാണിയേയും തോമസ് ഐസക്കിനേയും വിമർശ്ശിക്കുക. 😎
No comments:
Post a Comment