അദ്ധ്യാപകദിനത്തിൽ സാധാരണയായി ആശംസകൾ നേരാറില്ല. അദ്ധ്യാപകർ പോതുവേ ഈഗോയിസ്റ്റിക്ക് ആണെന്നേ...
പുസ്തകത്തിൽ പറയുന്നത് അതുപോലെ പറയണമെന്നാ പിടിവാശി.. നമ്മുടെ മനോധർമ്മം ഭാവന ഇവയ്ക്കൊന്നും ഒരുവിലയും കൽപ്പിക്കില്ല.
അല്ലെങ്കിൽ പിന്നെ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളലിൽ ഒന്ന് നാക്കുളുക്കിയതിന് ആ സ്ക്കൂട്ടറു മറിയ ടീച്ചറെന്നെ ചൂരലിനടിക്കുമോ🤔
"കല്ലോലജാലം കളിക്കുന്ന കണ്ടു,
കമലമണിമറിയയുടെ കവലയതു കണ്ടു"
എന്നായിപ്പോയി ചൊല്ലിയത്.. 😪
"കല്ലോലജാലം കളിക്കുന്ന കണ്ടു,
കമലമണിനിറമുടയ കമലമതു കണ്ടു"
എന്നു ഞാൻ പെട്ടെന്ന് തിരുത്തിയതാണ്.. സോറിയും പറഞ്ഞു.. എന്നിട്ടും തല്ലി. അച്ഛനോട് പറയുമെന്നും പറഞ്ഞെങ്കിലും അതുണ്ടായില്ല.. ഭാഗ്യം.
സത്യത്തിൽ എന്നെ കുഴക്കിയത് ആയാപറമ്പ് ചെറുതന കടവുകളിലേയ്ക്ക് ഒന്നാം ഈരടിയിൽനിന്നും മനസ്സ് രണ്ടാം ഈരടിയിലൂടെ സ്ലിപ്പ് ആയതാണ്.. പറയാൻ പോയില്ല.. അതിനു വേറെ അടികിട്ടും. അവിടൊക്കെ ടീച്ചറിന്റെ ബന്ധുക്കളാണ്, ഓരുടെ സീൻ പിടിച്ചതിനാവും പിന്നെയുള്ള തല്ല്.
"കല്യാണിമാരും കുളിക്കുന്ന കണ്ടു,
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു"
എന്തിനാ നമ്പാരേ എന്നെയങ്ങനെ ചുറ്റിച്ചത്? ഒന്നുമില്ലെങ്കിലും നമ്മൾ രണ്ടാളും അമ്പലപ്പുഴ ജനിച്ചു അനന്തപുരിയില്‍ കുടിയേറിയോരല്ലേ🤔
No comments:
Post a Comment