Showing posts with label ഗ്രന്ഥപരിചയം. Show all posts
Showing posts with label ഗ്രന്ഥപരിചയം. Show all posts

Tuesday, November 17, 2020

അദ്ധ്യാപകദിനം

അദ്ധ്യാപകദിനത്തിൽ സാധാരണയായി ആശംസകൾ നേരാറില്ല. അദ്ധ്യാപകർ പോതുവേ ഈഗോയിസ്റ്റിക്ക് ആണെന്നേ...

പുസ്തകത്തിൽ പറയുന്നത് അതുപോലെ പറയണമെന്നാ പിടിവാശി.. നമ്മുടെ മനോധർമ്മം ഭാവന ഇവയ്ക്കൊന്നും ഒരുവിലയും കൽപ്പിക്കില്ല.

അല്ലെങ്കിൽ പിന്നെ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളലിൽ ഒന്ന് നാക്കുളുക്കിയതിന് ആ സ്ക്കൂട്ടറു മറിയ ടീച്ചറെന്നെ ചൂരലിനടിക്കുമോ🤔

"കല്ലോലജാലം കളിക്കുന്ന കണ്ടു,
കമലമണിമറിയയുടെ കവലയതു കണ്ടു" 
എന്നായിപ്പോയി ചൊല്ലിയത്.. 😪

"കല്ലോലജാലം കളിക്കുന്ന കണ്ടു,
കമലമണിനിറമുടയ കമലമതു കണ്ടു" 

എന്നു ഞാൻ പെട്ടെന്ന് തിരുത്തിയതാണ്.. സോറിയും പറഞ്ഞു.. എന്നിട്ടും തല്ലി. അച്ഛനോട് പറയുമെന്നും പറഞ്ഞെങ്കിലും അതുണ്ടായില്ല.. ഭാഗ്യം. 

സത്യത്തിൽ എന്നെ കുഴക്കിയത് ആയാപറമ്പ് ചെറുതന കടവുകളിലേയ്ക്ക് ഒന്നാം ഈരടിയിൽനിന്നും മനസ്സ് രണ്ടാം ഈരടിയിലൂടെ സ്ലിപ്പ് ആയതാണ്.. പറയാൻ പോയില്ല.. അതിനു വേറെ അടികിട്ടും. അവിടൊക്കെ ടീച്ചറിന്റെ ബന്ധുക്കളാണ്, ഓരുടെ സീൻ പിടിച്ചതിനാവും പിന്നെയുള്ള തല്ല്. 

"കല്യാണിമാരും കുളിക്കുന്ന കണ്ടു,
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു" 

എന്തിനാ നമ്പാരേ എന്നെയങ്ങനെ ചുറ്റിച്ചത്? ഒന്നുമില്ലെങ്കിലും നമ്മൾ രണ്ടാളും അമ്പലപ്പുഴ ജനിച്ചു അനന്തപുരിയില്‍ കുടിയേറിയോരല്ലേ🤔

Thursday, April 25, 2019

കാവ്യാലങ്കാര സൂത്രവൃത്തി

എ.ഡി 8 ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഭാഷാലങ്കാരശസ്ത്രഗ്രന്ഥമാണ് തലക്കെട്ടിൽ പറയുന്നത്. കാശ്മീരിലെ രാജാവായ ജയാദിത്യൻ്റെ സദസ്യനായ വാമനനാചാര്യൻ ആണതെഴുതിയത്, എന്നെപ്പോലുള്ളവർ വ്യാഖ്യാനിച്ച് കുളമാക്കാതിരിക്കാൻ സൂത്രവും വൃത്തിയുമെന്ന രണ്ടുഭാഗങ്ങളും അദ്ദേഹം തന്നെയെഴുതിയിരിക്കുന്നു. സഭ്യവും ശ്ളീലവും തമ്മിലുള്ള അന്തരം കുറച്ച് ദിവസമായി എൻ്റെ പോസ്റ്റുകളുടെ പേരിൽ ഇൻബോക്സ്സിൽ വരുന്ന കമൻ്റുകളിൽ പ്രമുഖമാണ്. തദവസരത്തിൽ പ്രസക്തമായത് ശ്ളീലവും അപ്രസക്തമായത് അശ്ളീലവുമാണെന്ന് പൊതുവായിപ്പറയാം, എല്ലാവിധ ജനങ്ങളും അടങ്ങിയ സഭയിൽ പറയാവുന്നത് സഭ്യവും, അല്ലാത്തത് അസഭ്യവും ആവുന്നു. അതായത് ശ്ളീലം സഭ്യമോ, അശ്ളീലം അസഭ്യമോ ആവണമെന്ന് നിർബന്ധമില്ല, നേരേ മറിച്ചും വരാം!

അശ്ലീലസാഹിത്യത്തിന് യഥാവിധി ലക്ഷണംകൊടുത്തിട്ടുള്ള സൗന്ദര്യശാസ്ത്രകാരനായി, ഗുരുവായി വേണമെങ്കിൽ വാമനാചാര്യനെ കണക്കാക്കാം.... സൂത്രവൃത്തിയില്‍ അദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കുന്നത് നോക്കാം.

"ന സാ ധനോന്നതി സ്വകളത്ര രതിദായിനി"

എന്ന ശ്ളോകം വാമനാചാര്യന്‍ വ്യാഖ്യാനിക്കുന്നു, അതിലൂടെ അശ്ലീലത്തിനു വ്യാഖ്യാനം നൽകുന്നു.

ഏതൊന്നാണോ സ്വന്തം ഭാര്യക്കുമാത്രം (സ്വകളത്ര) 
സുഖൈശ്വര്യങ്ങള്‍ നല്‍കുന്നത് (രതി എന്നതിനു മറ്റേ അർത്ഥം മാത്രമല്ല, അനന്ദം, സംതൃപ്തി എന്നൊക്കെ ശബ്ദതാരാവലി) 
ധനോന്നതി - ധനത്തിൻ്റെ കുന്നുകൂടൽ അത്ര നന്നല്ല.' എന്നാണ് ചൊല്ലിന്റെ ശ്ലീലാര്‍ത്ഥം.

സ്വത്ത് (ഭാര്യക്കുമാത്രം നല്‍കിക്കൊണ്ട്) സ്വന്തമായി കയ്യടക്കിവെക്കാതെ പൊതുസ്വത്താക്കുക എന്ന അർത്ഥം, ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്. അത് സഭ്യമാണ് ഒപ്പം ജനകീയ സദസ്സുകളിൽ ശ്ളീലവും ആണ്; എന്നാൽ മണിയറയിൽ ഇത് അശ്ളീലമാണ്, ചേർന്നതല്ല എന്നർത്ഥം, ചിലപ്പോൾ കാര്യപരിപാടികളിൽ വിഘ്നം വന്നെന്ന് വരാം!!!

ഉച്ചാരണം തെറ്റിയാല്‍ അത് പ്രശ്നമാകും, പൊതുസദസ്സിൽ അസഭ്യമാവാം, അശ്ലീമാകാം, എങ്ങനെയെന്നാൽ... "സാ" "ധനോന്നതി" എന്നിങ്ങനെ വേറിട്ട് നിൽക്കുന്ന രണ്ട് പദങ്ങള്‍ ചേര്‍ത്തുച്ചരിച്ചാല്‍ "സാധനോന്നതി" എന്നു വരുന്നു. സാധനം എന്നതിനു ലിംഗം എന്ന് അര്‍ത്ഥമെടുത്താൽ, ആ സാധനത്തിൻ്റെ ഉയർച്ചക്കും താഴ്ചക്കും കാരണമാകാവുന്ന "രതി" ആദ്യത്തെ അർത്ഥം വിട്ട് "സംഭോഗം" എന്ന അര്‍ത്ഥമായി മാറുന്നു.

വാചകത്തിന് മുഴുവനായി, "സ്വന്തം ഭാര്യക്കുമാത്രം രതിസുഖം നല്‍കുന്ന ലിംഗത്തിന്റെ ഉന്നതി (ഉദ്ധാരണം) നന്നല്ല' എന്ന അര്‍ത്ഥം വന്നുചേരുന്നു! ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്വന്തം ഭാര്യയെ മാത്രം ഭോഗിക്കുന്നത് നല്ലതല്ല, മറ്റുള്ള സ്ത്രീകളേയും ഭോഗിക്കണം എന്ന അശ്ലീല അര്‍ത്ഥമാണ് ഈ ശ്ലോകം ഉള്‍ക്കൊള്ളുന്നത് എന്നുവരുന്നു! ഇത് മദ്യപാനസഭകൾക്ക് സഭ്യമാകാം, ശ്ളീലവുമാകാം അവിടെ അത് തമാശയും, വിനോദവും, പ്രസക്തവുമാകുന്നു; എന്നാൽ ജനകീയ സഭകൾക്ക് അസഭ്യവും, അശ്ലീലവും ആകുന്നു. നിർഭാഗ്യവശാൽ മണിയറയിൽ രണ്ടും അശ്ളീലമാണ്, തലമണ്ടയുടയും!!!

ലൈംഗികതയുടെ വിവരണങ്ങള്‍ക്ക് ഭംഗിയുണ്ടെങ്കില്‍ അത് അശ്ലീലമല്ല, ശ്ലീലം തന്നെ; അതുപോലെ ലൈംഗികേതര വിവരണങ്ങള്‍ക്ക് ഭംഗി തീരെയില്ലെങ്കിലോ അത് അശ്ലീലമാണുതാനും!

ഇനി ഞാൻ ദീർഘിപ്പിച്ചാൽ ഇതും അശ്ളീലമാകും, മതി, നിർത്തി!!!!

Saturday, August 11, 2018

ഭർതൃഹരിയുടെ ശൃംഗാരവും വൈരാഗവും

നമുക്ക് കുറേക്കാലം പിന്നിലേയ്ക്ക് സഞ്ചരിച്ച് ആ മാകന്ദഗിരിയുടെ താഴ്വരയിലെ വലിയ അരയാലിന്റെ തറയിൽ കിടന്നുറങ്ങുന്ന പാടലീപുത്രത്തിൽ നിന്നുവന്ന വിദ്യാസാഗരൻ എന്ന ബ്രഹ്മചാരിയേയും, അരയാലിനുമുകളിൽ അയാളെത്തന്നെ നോക്കിയിരിക്കുന്ന ബ്രഹ്മരക്ഷസ്സിനെയും ഒന്നടുത്തുചെന്നുനോക്കാം.. 

ലോകത്തിലുള്ള വിദ്യകളെല്ലാം സമ്പാദിക്കണമെന്നുറപ്പിച്ചിറങ്ങിയ വിദ്യാസാഗരൻ ഗുരുവിനെത്തേടിയുള്ള യാത്രയിലും,ബ്രഹ്മരക്ഷസ്സ് ഒരു നല്ല ശിഷ്യനെ കാത്തിരിപ്പുമാണ്. അവർ പരിചയപ്പെട്ടു, ശിഷ്യൻ ഗുരുവിനോടൊപ്പം അരയാലിൻ വലിഞ്ഞുകയറി പഠനമാരംഭിച്ചു; ഗുരുനൽകിയ മന്ത്രസിദ്ധിയിൽ വിശപ്പും ദാഹവുമകന്ന ശിഷ്യൻ ഒറ്റയിരിപ്പിനു പഠനം തുടർന്നു, കുറേനാൾ കഴിഞ്ഞപ്പോൾ ഗുരു ശാപമോക്ഷമായി തിരിച്ചുപോയി, ശീഷ്യൻ താഴെയിറങ്ങി ഒന്നുകിടന്നതേയുള്ളൂ കഴിഞ്ഞ ആറുമാസത്തെ വിശപ്പും ദാഹവും ഒറ്റയടിക്ക് തിരിച്ചുവന്നു, ആ ആൽത്തറയിൽ അയാൾ ബോധരഹിതനായിക്കിടന്നു. 

അതുവഴിവന്ന മന്ദാകിനിയെന്ന ദാസി അയാളെ എടുത്തു സ്വഗൃഹത്തിൽ കൊണ്ടുപോയി ചികിത്സിച്ചു, ആറുമാസം എടുത്തു അയാൾ സാധാരണജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ, സ്വന്തംകാലിൽ നിന്നയുടൻ അയാൾ നന്ദിപറഞ്ഞു പോകാൻ തയ്യറെടുത്തു. എന്നാൽ മന്ദാകിനി അങ്ങനെ വിടാൻ ഒരുക്കമായിരുന്നില്ല. ഞാൻ അവിവാഹിതയാണ്, നിങ്ങളെ കണ്ടിഷ്ടപ്പെട്ട് വിവാഹം കഴിക്കണമെന്നാശയോടെയാണ് ഈ പാടെല്ലാം പെട്ടതെന്നവൾ പറഞ്ഞപ്പോൾ അയാൾ കുഴങ്ങി. താനൊരു ബ്രഹ്മചാരിയാണെന്നും വിവാഹം ശൂദ്രയായ അവളെ വിവാഹം കഴിക്കണമെങ്കിൽ ബ്രഹ്മണ, ക്ഷത്രിയ, വേശ്യ കന്യകളെ വിവാഹം കഴിച്ചതിനുശേഷമേ സാധ്യമാകൂ എന്നുപറഞ്ഞ് രക്ഷപ്പെടാൻ നോക്കി.

വ്യവഹാരം കലിംഗരാജസന്നിധിയിലെത്തി, ഒടുവിൽ രാജപുരോഹിനും മന്ത്രിയുമായ വേദാചാര്യൻ, കലിംഗരാജാവ് നീതിപതി, വൈശ്യപ്രമുഖൻ കുലപതി എന്നിവർ അവരുടെ മക്കളെ വിവാഹം കഴിച്ചുനൽകിയതിനാൽ നാലാമത് മന്ദാകിനിയേയും വിദ്യാസാഗരൻ വിവാഹം കഴിച്ചു.

ബ്രഹ്മണകന്യകയായ മാലതിയിൽ വരരുചിയും, ക്ഷത്രിയകന്യകയായ കനകാംഗിയിൽ വിക്രമാദിത്യനും, വൈശ്യകന്യകയായ സുമഗളയിൽ ഭട്ടിയും, മന്ദാകിനിയിൽ ഭർതൃഹരിയും ജനിച്ചു. നാലുഭാര്യമാരിലും മക്കൾ പിറന്നു. കുട്ടികൾ വലുതായി, കലിംഗരാജാവ് നീതിപതി നാടുനീങ്ങി, വിദ്യാസാഗരൻ അടുത്ത രാജാവായി. 

വിദ്യാസാഗരനും വാർദ്ധക്യമായി, മരണാസന്നനായ പിതാവിനുചുറ്റും കൂടിനിന്ന മക്കളിൽ ഭർതൃഹരിയുടെ മുഖത്ത് നോക്കി കണ്ണീർ പൊഴിക്കുന്ന പിതാവിൻ്റെ മനസ്സ് ബുദ്ധിമാന്മാരായ അവർ വായിച്ചെടുത്തു. അവർ മന്ദാകിനിയുടെ പുത്രനും ഇളയവനുമായ ഭർതൃഹരിയെ രാജാവാക്കി. 

ഭർതൃഹരി ജേഷ്ഠന്മാരുടെ സഹായത്തോടെ രാജ്യം അതിഗംഭീരമായി ഭരിച്ച്, അന്തപ്പുരത്തിൽ തിമിർത്ത് രതിസാഗരത്തിലാറാടി നടക്കുന്ന കാലത്താണ് കവിതയെഴുത്തിൻ്റെ അസ്ക്കിത പിടികൂടുന്നത്. അന്ന് ശൃംഗാരം തലയ്ക്ക് പിടിച്ച കാലമായതിനാൽ, അദ്ദേഹം സ്ത്രീകളെ വർണ്ണിക്കാൻ ശതകം തന്നെയെഴുതി; ശൃംഗാരശതകം പിറന്നു...

"തസ്യ സ്തനൗ യദിം ഘനൗ ജഘനംച ഹാരീ
വക്ത്രം ച ചാരൂ തവ ചിന്ത കിമാകുലത്വം
പുണ്യം കുരുഷ്വ യദി തേഷു തവാസ്തി വാഞ്ചാ
പുണ്യൈർവിനാ ന ഹി ഭവന്തി സമീഹിതാർഥാ"

(എന്തിനാണു നീ അവളുടെ തടിച്ച സ്തനങ്ങളേയും, അഴകാർന്ന അരക്കെട്ടിനേയും, സുന്ദരമായ മനസ്സിനേയുമോർത്ത് വേവലാതിപ്പെടുന്നത്? അവയൊക്കെ അത്രമേൽ അമൂല്യങ്ങളാകയാൽ അവ അനുഭവിക്കാൻ പുണ്യം വേണം. നീയവ അനുഭവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള പുണ്യം ആദ്യം സമാഹരിക്കുക. ആർജ്ജിതവും പര്യാപ്തവുമായ പുണ്യമുണ്ടെങ്കിലേ ഉത്തമസ്ത്രീയുടെ സംഗമസുഖം പ്രാപ്തമ്മാകുകയുള്ളൂ)

കലിംഗത്തെത്തിയ ഒരു മഹാത്മാവ് അദ്ദേഹത്തിനു കൊടുത്ത ജരാനരകൾ അകറ്റി നിത്യയൗവ്വനം നൽകുന്ന ഒരു ദിവ്യഫലം അദ്ദേഹം ഏറ്റവും പ്രിയങ്കരിയായ രാജ്ഞിയോടുള്ള സ്നേഹത്താൽ അവൾ മരിച്ചുകഴിഞ്ഞ് ഞാനെന്തിനു ജീവിക്കണം എന്ന ചിന്തയാൽ, പട്ടമഹിഷിക്ക് കൊടുത്തു. അവർ അത് അവരുടെ ജാരനായ കുതിരക്കാരനും, അവൻ അത് അവൻ്റെ ഇഷ്ടക്കാരിയായ വാല്യക്കാരിക്കും കൊടുത്തു. മട്ടുപ്പാവിൽ നിന്ന ഭർത്തൃഹരി താൻ രാജ്ഞിക്ക് നൽകിയ ദിവ്യഫലം അടിച്ചുതളിക്കാരി മാലിന്യങ്ങൾ നിറച്ച കുട്ടയുടെ മുകളിൽ വച്ച് കൊണ്ടുപോകുന്ന കാഴ്ച്ചകണ്ടു. അവളേയും, കുതിരക്കാരനേയും ചോദ്യം ചെയ്തപ്പോൾ സത്യം ബോധ്യപ്പെട്ടു, മനസ്സിൽ ക്രോധത്തിൻ്റെ ശ്ളോകങ്ങൾ വിടർന്നു

"എന്റെ ഹൃദയം കാമിക്കുന്നവൾക്ക് എന്നെ വേണ്ട
അവൾ മറ്റൊരുവനേയും അവൻ വേറൊരുവളേയും തേടുന്നു
മറ്റൊരുവൾ എന്നെ അവളുടെ പ്രേമഭാജനമായി കാണുന്നു
അവളും അവനും തുലയട്ടെ; ഒപ്പം മറ്റവളും കാമദേവനും ഞാനും" 
എന്നാൽ രാജ്ഞി സംഭവങ്ങൾ അറിഞ്ഞപ്പോൾ താനും തൻ്റെ ജാരനും രാജാവിൻ്റെ പ്രതികാരത്തിനിരയാകുമെന്ന് ബോദ്ധ്യപ്പെട്ട്, ഭർതൃഹരിയെ വധിക്കുവാൻ തീരുമാനിച്ച് ഒന്നുമറിയാത്തതുപോലെ വിഷം ചേർത്ത ഓട്ടടയുണ്ടാക്കി അദ്ദേഹത്തിനുനൽകി; ഭക്ഷ്ണത്തിനു താമസമുള്ളതിനാൽ ഇപ്പോൾ ഇതുകഴിച്ചുകൊള്ളുവാൻ പറഞ്ഞു. അതുവിഷമാണെന്ന് തിരിച്ചറിഞ്ഞ ഭർതൃഹരി ഇനി സ്ത്രീസംസർഗ്ഗമേ വേണ്ട എന്നു തീരുമാനിച്ച് അന്തപ്പുരത്തിൽ നിന്നിറങ്ങിപ്പോയി. ഭിക്ഷാടനത്തിനായി ആ ഓട്ടട നൽകിയ പാത്രം മാത്രം എടുത്ത് അട അന്തപ്പുരത്തിൽ വച്ച് "ഓട്ടട വീടേച്ചുടും" എന്നു പറഞ്ഞിറങ്ങി പടികടന്നപ്പോൾ അന്തപ്പുരം കത്തിനശിച്ചുവത്രേ! എന്തായാലും ഭൗതികസുഖങ്ങളെല്ലാം വെടിഞ്ഞ്, രാജ്യഭരണം വിക്രമാദിത്യനു നൽകി ഭർതൃഹരി തപസ്സിനുപോയി. പിന്നീട് അദ്ദേഹം വൈരാഗ്യശതകം രചിച്ചു. ആദ്യകൃതിയിൽ പുകഴ്ത്തിയ മധുരമനോജ്ഞമായ  സ്തനത്തേയും മുഖത്തെയും ജഘനത്തേയുമൊക്കെ മാംസവും ഗ്രന്ഥിയും മത്രമായ വെറും അവയവങ്ങളായി വൈരാഗ്യശതകത്തിൽ വിശേഷിപ്പിക്കുന്നു.

"സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്മൂത്രക്ലിന്നം കരിവരശിരസ്പർദ്ധി ജഘനം
മുഹുർ‌നിന്ദ്യം രൂപം കവിജനവിശേഷൈർ ഗുരുകൃതം"

(മാംസഗ്രന്ഥികൾ മാത്രമായ മുലകളെ എന്തിനാണിങ്ങനെ ചിലർ സ്വർണ്ണക്കുടങ്ങളോടാണുപമിക്കുന്നത്?
കഫം ഉണ്ടാക്കുന്ന മുഖത്തെ ചന്ദ്രനു തുല്യം ആണെന്നാണു വിശേഷണം,  മൂത്രം ഒഴുകി വൃത്തികേടായിക്കിടക്കുന്ന അരക്കെട്ടിനെ ഗജരാജന്റെ മസ്തിഷ്ക്കം പോലെയെന്നും പുകഴ്ത്തുന്നു,
വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും കവികൾ മഹത്തായി കൊണ്ടാടുന്നു)

ഭർതൃഹരിയുടെ കഥ ഇവിടെ അവസാനിപ്പിക്കാം...

==================================================

NB:-

ഇനി എൻ്റെ രചനകളെപ്പറ്റി, അവ തികച്ചും ഭൗതികവും, ലൗകികവും ആയവ മാത്രമാണ്.

സാഹിത്യത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നുവെന്നാണ് വയ്പ്പ്...

മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം.

പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള, രതിസംബന്ധമായ സാഹിത്യം.

വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി.

അതായത് രണ്ടാമത്തെ വിഭാഗത്തിലാണെൻ്റെ മിക്കരചനകളും...

മൂന്നാമത്തെ, അതായത് ആത്മീയതയുടെ പരകോടിയിലെത്തിയവർക്ക് ഇതുവായിച്ച് ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ അതെൻ്റെ കുറ്റമല്ല, നിങ്ങൾ തെറ്റായ സ്ഥലത്ത് എത്തിച്ചേർന്നതിനാലാണത്. ലക്ഷക്കണക്കിനു സമയരേഖകൾ ഉള്ള മുഖപുസ്തകത്തിൽ ഉചിതമായവ കണ്ടെത്താനുള്ള വിവേകം നിങ്ങൾക്ക് ഈശ്വരൻ നൽകി അനുഗ്രഹിയ്ക്കട്ടേ...

ഇതൊന്നുമല്ലാതെ "പുണ്ണുനോക്കിസ്സാഹിത്യം" എന്ന നാലാമത്തെ ന്യൂജനറേഷൻ വിഭാഗത്തിൽപ്പെട്ടവർ ഇട്യ്ക്കിടെ വന്ന് ശല്യപ്പെടുത്തരുത്, വല്ലതും മനസ്സിരുത്തി പഠിച്ചാലേ എനിക്ക് രണ്ടാം വിഭാഗം സാഹിത്യത്തെ ഇനിയുമിനിയും പരിപോഷിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.. ഒരപേക്ഷയാണ്.....

നല്ല നമസ്ക്കാരം!

Saturday, February 17, 2018

പാൻറ്റി

ഒരു കണക്കിനു നോക്കിയാൽ ആ തീവണ്ടി 7 മണിയ്ക്കൂർ, ഓ അല്ല, 420 മിനട്ട് അങ്ങനെ വേണം റയിൽവേ ഭാഷയിൽ പറയാൻ, വൈകിയതാണ് എല്ലത്തിനും കാരണം. അതിനാലാണല്ലോ ആദ്യമായി താമസിയ്ക്കാൻ എത്തിയ ഈ ഫ്ളാറ്റിൽ എനിയ്ക്ക് അസമയത്ത് കയറി വരേണ്ടി വന്നത്! ഉടമസ്ഥൻ തന്റെ സ്വകാര്യങ്ങൾക്ക് മാത്രം ഉപയോഗിയ്ക്കുന്ന ഈ ഫ്ളാറ്റിൽ ഏതസമയത്തും വന്ന് കയറുവാൻ എനിയ്ക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല, കാരണം അത്രമേൽ ഞാൻ അയാളെ വിശ്വസിയ്ക്കുന്നു, അല്ലെങ്കിൽ അയാൾ മാത്രമാണ് എനിയ്ക്കിപ്പോൾ വിശ്വസിയ്ക്കുവാൻ ഉള്ളത്. എന്നാലും മുങ്കൂർ തീരുമാനിച്ചതനുസരിച്ച് ആണെങ്കിൽ താക്കോലും വാങ്ങി ഇവിടെ ഉച്ചയ്ക്ക് മുമ്പ് എത്തേണ്ടിയിരുന്നു, അത്യാവശ്യസാധനങ്ങൾ ഉൾപ്പെടെ പലതും വാങ്ങാൻ ഉണ്ടായിരുന്നു, ഫോട്ടോയിലൂടെ അല്ലാതെ കണ്ടിട്ടില്ലാത്ത ഈ വീട് പകൽ വെളിച്ചത്തിൽ ഒന്ന് പരിചയപ്പെടാമായിരുന്നു. എന്തായാലും ഈ നഗരത്തിൽ എത്തി അവനെ കണ്ട് താക്കോലും വാങ്ങി ഇവിടയെത്തിയപ്പോൾ രാത്രി ഏറെയായിരിയ്ക്കുന്നു.

വാതിൽ തുറന്ന് അകത്ത് കയറി സ്വിച്ച് ഇട്ടെങ്കിലും ലൈറ്റ് ഒന്നും കത്തിയില്ല, ആകെ ഒരു ഫാൻ മാത്രം അൽപ്പം ഒച്ചയുണ്ടാക്കി തിരിഞ്ഞതിനാൽ കറണ്ട് ഉണ്ട് എന്ന് മനസ്സിലായി. അൽപ്പം നേരം ആ ഇരുളിൽ നിന്നപ്പോൾ കുറച്ച് ഒക്കെ കാഴ്ച്ച തെളിഞ്ഞ് വന്ന്, അതിനു പ്രധാനകാരണം ആ കെട്ടിടത്തിനു തൊട്ട് പിന്നിലായി ജ്വലിച്ച് നിന്ന ഒരു തെരുവ് വിളക്കായിരുന്നു. ഇരുളിൽ തന്നെ ഹാളിലും, മറ്റ് മുറികളിലും കടന്ന് ലൈറ്റ് ഇടാൻ ശ്രമിച്ചെങ്കിലും ഫലം നിരാശയായിരുന്നു, ഒരു മുറിയിലും ലൈറ്റ് എരിയുകയുണ്ടായില്ല.

ഇതിനകം പൊരുത്തപ്പെട്ടു കഴിഞ്ഞ ഇരുളിലെ വെളിച്ചത്തിൽ ശയനമുറിയിലെ കട്ടിലും, നീലനിറത്തിലെ വിരിയും, തലയിണയും തെളിഞ്ഞതോടെ യാത്രയുടെ ക്ഷീണവും, അലച്ചിലിനും വിരാമമിടാൻ ഒരു ഉറക്കമാകാം, ബാക്കിയൊക്കെ നാളെ പുലർന്നിട്ട് എന്ന ചിന്ത മനസ്സിൽ നിറഞ്ഞു. എങ്കിലും പ്രതീക്ഷിച്ച അത്ര വേഗത്തിൽ ഉറക്കം തഴുകിയില്ല, ഏകാന്തതയുടെ ചില്ലകൾ ചിന്തകൾ പൂവിടാൻ വെമ്പുന്നവയാണെന്ന തിരിച്ചറിവ് ഈയിടെയായി കൂടിക്കൂടി വരുന്നു.

ഇത് അവന്റെ ഫ്ളാറ്റാണ്, ഇവിടെ അവൻ എത്രയോ ദിവസങ്ങൾ താമസിച്ചിരിയ്ക്കും, അന്തിയുറങ്ങിയിരിയ്ക്കും, എന്നിട്ടും ഇന്ന് അപരിചിതമായ ഈ സ്ഥലത്ത് എന്നെ എന്തേ അവൻ തനിച്ചാക്കി? അവനെനിയ്ക്ക് ആരാണ്? കാമുകനോ, അവശേഷിയ്ക്കുന്ന ജീവിതത്തിന്റെ പങ്കാളിയോ, അതോ ജീവിതത്തിനും മരണത്തിനുമിടയിലെ ഗേറ്റ്കീപ്പറോ?

എന്നാണവനെ ആദ്യമായി കണ്ടുമുട്ടിയത്? എങ്ങനെയാണ് ഇത്രമേൽ അടുത്തത്? ഇനിയുള്ള ജീവിതം അവനോടൊപ്പമാകണമെന്ന് തീരുമാനിച്ചപ്പോഴാണൊ ഒരു പൊരുത്തക്കേട് ആദ്യമായി കണ്ടത്ത്? അവനൊരിയ്ക്കലും ഈ ബന്ധം പരസ്യമായി സമ്മതിയ്ക്കാനോ ഔദ്യോഗിക കെട്ടുപാടുകളിലേയ്ക്ക് നയിയ്ക്കുവാനോ ഒരുക്കമായിരുന്നില്ല. മറ്റൊരു ബന്ധത്തിലേയ്ക്ക്, ജീവിതത്തിലേയ്ക്ക് താനും പോകുമായിരുന്നില്ലേ? തന്റെ ജീവിതം കുറേശ്ശെയായി കാർന്നു തിന്നുന്ന ഈ രോഗത്തിന്റെ പിടിയിലമർന്നില്ലായിരുന്നെങ്കിൽ..

ഈ രോഗത്തിന്റെ പിടിയിലമരുന്നതും, മരണമെന്ന ഇരുളിലേയ്ക്ക് ക്രമേണ അടുക്കുകയാണെന്നറിഞ്ഞപ്പോഴും അവനിൽ അതേ ഭാവം തുടർന്നു, ഒരു സംരക്ഷകന്റെ വേഷം അവൻ സ്വയം അണിഞ്ഞു, ഇപ്പോൾ ആഗതമായ ശസ്ത്രക്രിയയ്ക്കായി കൽക്കട്ട നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ ചെയ്തതും, അതു വരെ താമസിയ്ക്കാൻ അവന്റെ ഈ ഫ്ളാറ്റ് തന്നതുമെല്ലാം അവനിലെ കാമുകനും, രക്ഷകനും തെല്ലും മടിയില്ലതെ ആണെന്നുറപ്പുണ്ട്, ആ വിശ്വാസത്തിന്റെ കരുത്തിൽ ഈ വിളക്കുകൾ തെളിയാത്ത അപരിചതമായ മുറിയിലെ കിടക്കയിലും ഞാൻ സുരക്ഷിതത്വവും, ധൈര്യവും അനുഭവിച്ച് ഉറങ്ങട്ടേ...

ഇന്നത്തെ പ്രഭാതത്തിൽ ഞാൻ ഈ ഫ്ളാറ്റിന്റെ ഹാളും, മറ്റു മുറികളും, അടുക്കളയും, ബാൽക്കണിയും, വരാന്തയുമൊക്കെ വിശദമായി കണ്ടു, എല്ലാം അടിച്ചു വാരി തുടച്ച് വൃത്തിയാക്കിയിരുന്നു, അലമാരകളും, മേശവലിപ്പുകളുമെല്ലാം കാലിയായിരുന്നു, ഒരെണ്ണമൊഴികെ. ഞാൻ കിടന്നിരുന്ന ബെഡ്രൂമിലെ അലമാരയിലെ ഒരു അറിയിൽ ആണത് കണ്ടത്. വളരെ വിലകൂടിയ തരത്തിലുള്ള ഒരു പാന്റി!
പുലിയുടെ പടമുള്ള, അതിമൃദുവായ, മിനുസമുള്ള, വരണ്ട വയലിൽ പുതുമഴ വീഴുമ്പോളുയരുന്ന മണ്ണിന്റെ മാദകഗന്ധമുള്ള, അകത്ത് എന്തോ ഉണങ്ങിപ്പിടിച്ച വെളുത്ത ഒരു അടയാളമുള്ള ആ പാന്റി ഞാൻ കൈകൊണ്ട് എടുത്ത് പരിശോധിച്ചു. ഇതാരുടേതായിരിയ്ക്കും? ഇത്തരത്തിലൊന്ന് ധരിയ്ക്കുന്നവൾ സമ്പന്നയാവണം, ഇതു പോലൊരു കറ അടിവസ്ത്രത്തിന്റെ ഉള്ളീൽ തുടകളുടെ ഇടുക്കിൽ വരുന്നിടത്ത് കാണപ്പെടുന്നത് ഒരു രീതിയിലേ ആവൂ, അതിന് ഒരർത്ഥമേ ഉള്ളൂ..

ഇത് അവന്റെ സ്വകാര്യ ഫ്ളാറ്റാണെന്ന് നിശ്ചയമുള്ളതിനാൽ ഇതിന്റെ ഉടമയ്ക്ക് അവനുമായി ഏതു തരത്തിലുള്ള ബന്ധമാവും ഉണ്ടാവുക? എന്തിനാണ് ഇത് മാത്രം ഇവിടെ ഉപേക്ഷിച്ചത്? എല്ലാം വൃത്തിയാക്കിയപ്പോഴും ഇത് മാത്രം ഉപേക്ഷിയ്ക്കാതെ സൂക്ഷിച്ചതെന്തിന്? ഒരു സ്മാരകമോ, ഓർമ്മക്കുറിപ്പോ? അത് ഞാൻ ആദ്യം വേസ്റ്റിൽ ഇടാനാണ് ആഗ്രഹിച്ചത്, എന്നാൽ അതിന്റെ വില എനിയ്ക്ക് ഏകദേശം അറിയാമായിരുന്നത് കൊണ്ടോ, മറ്റൊരു ആകാംഷ കൊണ്ടോ തിരിച്ച് ആ അറയിൽ തന്നെ നിക്ഷേപിച്ച ശേഷം ഞാൻ വാഷ്ബേസിനിൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ ഒന്നു രണ്ട് തവണ കഴുകി, മണപ്പിച്ചപ്പോഴും ആ വയലിൽ ഉഴുതുമറിയ്ക്കുന്ന മണ്ണിന്റെ ഗന്ധം എന്റെ കൈകളെ വിട്ടകന്നിരുന്നില്ല.

പ്രാതലും, ഉച്ചഭക്ഷണവും, വീട്ടിലെ അടുക്കിപ്പെറുക്കലുമല്ലാതെ എനിയ്ക്ക് അന്നെവിടേയും പോകുവാൻ കഴിഞ്ഞില്ല, ക്ഷീണം കാരണം ഒന്നിനും ഒരു താൽപ്പര്യം തോന്നുന്നില്ലെന്നതിനാൽ കിടക്കയിൽ ഏറെ നേരം കഴിച്ചു കൂട്ടി. അപ്പോൾ അവൾ വീണ്ടും മനസ്സിലേയ്ക്ക് കടന്നു വന്നു. പുലിയുടെ ചിത്രമുള്ള ആ അടിവസ്ത്രത്തിൽ തന്റെ രതിയുടെ ചെപ്പുകൾ മറച്ചിരുന്ന അവൾക്ക് സ്വാഭാവികമായി വന്യമായ കാമവും രതിസമ്പ്രദായങ്ങളുമായിരിക്കില്ലേ? എന്നിലും പതിന്മടങ്ങ് ആവേശവും, ആസക്തിയും അവളിൽ ഉണ്ടായിരുന്നിരിയ്ക്കില്ലേ? അങ്ങനെയുള്ള അവൾ അവന്റെ ഇണയായിരുന്നെങ്കിൽ പിന്നെ എനിയ്ക്ക് എങ്ങനെ കടന്നു വരാൻ സാധിച്ചു?

അലസവും ഉറക്കം തൂങ്ങിയതുമായ ഒരു സയാഹ്നവും, രാത്രി ഭക്ഷണത്തിവും കടന്ന് ഞാൻ മടിച്ചു നിൽക്കുന്ന നിദ്രയെ ക്ഷണിച്ച് കൊണ്ടിരുന്നപ്പോൾ ആണത് സംഭവിച്ചത് എന്റെ അടിവസ്ത്രങ്ങളിലെ നനവും, ഉള്ളീൽ നിന്നു ചൂടോടെ പൊഴിയുന്ന ആലിപ്പഴങ്ങളുടെ സമ്മർദ്ദവും അനുഭവപ്പെട്ടു. ബാത്ത് റൂമിലെത്തി പരിശോധിച്ചപ്പോൾ ഋതുവായെന്ന് സ്ഥിരീകരിച്ചു.

അപ്പോഴാണ് ആ ഓർമ്മ എനിയ്ക്കുണ്ടായത് ഇന്നലെ വാങ്ങാൻ കഴിയാതിരുന്ന അത്യാവശ്യസാധനങ്ങളിലൊന്ന് പാഡ്ഡ്സ്സ് ആയിരുന്നു എന്ന്. ഇപ്പോൾ സമയം 10 മണി കഴിഞ്ഞിരിയ്ക്കുന്നു, ഇനി എന്തു ചെയ്യും? ഞാൻ വരാന്തയിൽ ഇറങ്ങി നോക്കി, അകലെ ഗേറ്റിനു വെളിയിൽ തുറന്ന കടയുടെ ലൈറ്റ് കാണുന്നുണ്ട്, അത് ഒരു മെഡിക്കൽസ്റ്റോറിന്റേതാണ്. ഏതായാലും അങ്ങനെ പാഡ്ഡ്സ്സ് സംഘടിപ്പിയ്ക്കാനായി, ഇനി അത് ധരിയ്ക്കണമെങ്കിൽ പാന്റി? ഞാൻ എന്റെ ബാഗുകൾ മുഴുവൻ തിരഞ്ഞു, ഇല്ല അടിവസ്ത്രങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്ന കവർ ഞാൻ എടുക്കാൻ മറന്നിരിയ്ക്കുന്നു. ഇന്നലെ ധരിച്ചിരുന്നത് ഞാൻ വെള്ളത്തിൽ മുക്കിയിട്ടെങ്കിലും മടി മൂലം കഴുകിയിട്ടിരുന്നില്ല, ഇത് എന്നിലെ ദൂഷിതരക്തത്തിൽ മുങ്ങിയും പോയിരിയ്ക്കുന്നു. വെള്ളത്തിൽ മുക്കിയിട്ടതിനെ പിഴിഞ്ഞെടുത്താലും, ഇതിനെ കഴുകിയെടുത്താലും നനവു സഹിച്ച് ഈ അസ്വസ്ഥതകൾക്കിടയിൽ ഈർഷയൊടെ ഉറങ്ങാതിരിയ്ക്കണം.

അപ്പോഴാണ് ആ അലമാരയിലെ പുലിയുടെ ചിത്രമുള്ള ആ പാന്റി വീണ്ടും മനസ്സിലേയ്ക്ക് കടന്ന് വന്നത്. അത് എന്റെ ശരീരത്തിൽ ചേർന്ന് കിടക്കുന്നത് എനിയ്ക്ക് ഓർക്കാൻ പോലും സാധിച്ചില്ല, പിന്നീട് പാഡല്ലേ ശരീരത്തിൽ സ്പർശ്ശിയ്ക്കുന്നത്? അല്ലാതെ ഉള്ളിടത്ത് വേറെ തുണി ഉപയോഗിയ്ക്കാം എന്നാലും നനവില്ലാതെ കിടക്കാമല്ലോ.. കഴിയുമെങ്കിൽ ഉറങ്ങണം ഈ നീറ്റലും, വയറുവേദനയും മറ്റസ്വസ്ഥതകളും മറന്ന്...

വീണ്ടും ഞാൻ ആ അറ തുറന്നു, ആ പാന്റി കയ്യിലെടുത്ത് അതിൽ പാഡു കയറ്റി ധരിച്ചു, പാശില്ലാത്ത ഭാഗങ്ങളിൽ എന്റെ തുണിയാൽ പൊതിയുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് കിടക്കയെ ശരണം പ്രാപിച്ചപ്പോൾ എനിയ്ക്ക് പതിവില്ലാത്ത ഒരു ഉന്മേഷം അനുഭവപ്പെടുന്നുണ്ടായിരുന്നു.

കണ്ണൊന്നടഞ്ഞ് വന്നപ്പോൾ ഒരു ഞരുക്കം ആദ്യം മെല്ലെയും പിന്നീട് ഉച്ചത്തിലും കേട്ടുവോ? ആ ഫാൻ ശബ്ദം കാരണം ഓഫ് ചെയ്തതായിരുന്നല്ലോ, പിന്നെന്താണീ മുരളലും, മൂളലും? ഭിത്തിയിൽ ചുവർചിത്രങ്ങൾ ഉണ്ടായിരുന്നുവോ? ഞാനത് ശ്രദ്ധിച്ചിരുന്നില്ല, ഇപ്പോൾ ഈ ഇരുട്ടിലും അവ ത്രിമാനത കൈവന്ന് ചലിച്ച് തുടങ്ങുന്നോ? അതെ ആ ചുവർ ചിത്രങ്ങളിലെ പുരുഷനും സ്ത്രീയും ഇണചേരുകയാണ്, അവരുടെ രതിയുടെ താളമേളങ്ങളും വാദ്യഘോഷങ്ങളുമാണിവിടെ മുഴങ്ങുന്നത്.
പെട്ടെന്ന് ഞാൻ അവരിൽ നിന്ന് എന്നിലേയ്ക്ക് തിരിഞ്ഞു; ആ പാന്റി എന്റെ ശരീരത്തോട് ചേർന്ന് കിടക്കുന്നു, ഞാൻ അതിനെ അകറ്റി നിർത്താൻ ഉപയോഗിച്ച തുണികളെല്ലാം നഷ്ടമായിരിയ്ക്കുന്നു. സാധാരണ ഈ ദിവസം അനുഭവപ്പെടുന്ന വയറു വേദനയോ, നീറ്റലോ, ചൂടുപ്രവാഹമോ ഒന്നും അനുഭവപ്പെടുന്നില്ല പകരം എന്നിൽ പൊതുവേ ഊഷ്മാവുയരുന്ന ഒരു 14 ആം ദിനം പോലെ വികാരങ്ങൾ നിറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ എന്റെ കൈകളാൽ ശരീരമാകെ ഒന്നുഴിഞ്ഞു, ഇത് എനിയ്ക്ക് അപരിചിതമായ ഒരു ശരീരമായി അനുഭവപ്പെട്ടു, ഇത് ഞാനാണോ? എന്റെ തുടകളുടെ സംഗമസ്ഥാനം പൊതുവേ ഉൾവലിഞ്ഞതാണ്, അതിനാൽ തന്നെ പീരീഡ്സ്സിനോടനുബന്ധിച്ച് പാഡുകൾ വച്ചാൽ പോലും അവ അടിവയറിന്റെ ഒപ്പമേ എത്തൂ, ഒട്ടും ഉയർന്ന് നിൽക്കില്ല, എന്നാൽ ഇപ്പോൾ എന്റെ പ്ളാവില പോലെയുള്ള ആ അവയവം മുഴുവൻ അടുപ്പിച്ച് പിടിച്ച തുടകൾക്ക് മുകളിലെത്തിയിരിയ്ക്കുന്നു, പാഡുകൾ ഉയർന്ന് നിൽക്കുന്നു, ഞാൻ ഞാനല്ലാതായി മാറിയിരിയ്ക്കുന്നു, അതേ ഞാൻ അവൾ ആയിരിയ്ക്കുന്നു!

ഞാൻ അവളെ അറിഞ്ഞ് തുടങ്ങുകയായിരുന്നു, അവളിലെ വന്യമായ രാഗങ്ങൾ അറിയുകയായിരുന്നു, അവൾക്ക് അവൻ ആരായിരുന്നു എന്ന് അറിയുകയായിരുന്നു. അവൾ അന്യാധീനയായിരുന്നു, ബന്ധങ്ങളും ബന്ധനങ്ങളുമുള്ള കുടുംബിനി ആയിരുന്നു, എങ്കിലും അവൾ അവനിൽ അരുരാഗിണിയായി, അവന്റെ പ്രണയത്തിൽ പൂത്ത് തളിർത്ത് എല്ലാം മറന്ന് അവനു വശംവദയായി. ഭർത്താവ്, കുട്ടികൾ, കുടുംബം, സാമൂഹത്തിലെ വിലയും നിലയും, കുടുംബത്തിന്റെ സൽപ്പേർ എന്നിവ ഒരു വശത്തും, ഒഴിവാക്കാൻ കഴിയാതെ ആത്മാവിന്റെ അംശമായി മാറിയ പ്രണയം മറുവശത്ത്; ഇതിനിടയിൽഅവിടെ അവൾ അനുഭവിച്ച ഉത്കണ്ഠ, വേദന, പാരവശ്യം, കഷ്ടപ്പാടുകൾ, അപമാനം, ഭീതി എല്ലാം എന്നിൽ മാറി മാറി നിറഞ്ഞ് കവിഞ്ഞു, ഞാൻ അവളായി മാറി!

ഇപ്പോൾ ആ ഭിത്തിയിൽ സ്ത്രീ രൂപം അവിടെ ഇല്ലേ? ആ പുരുഷൻ അതവനല്ലേ? അവൻ ഇപ്പോൾ ഈ കട്ടിലിൽ എന്നോടൊപ്പം ശയിയ്ക്കുകയല്ലേ? അതോ അവളോടൊപ്പമോ? അവന്റെ മുഖം എന്റെ കഴുത്തിനു പിന്നിൽ അമരുകയാണ്, അവന്റെ ശ്വാസം എന്റെ മുടിയിഴകളിൽ പടരുന്നു, അവന്റെ ചുണ്ടുകൾ എന്റെ മാറിടത്തിലെത്തിയിരിയ്ക്കുന്നു, രോഗഗ്രസ്തമായ എന്റെ ആ സ്തനത്തിൽ ഇപ്പോൾ വേദനയില്ല, സുഖകരമായ തുടിപ്പുകൾ മാത്രം! അവന്റെ ചുണ്ടുകൾ എന്റെ മുലക്കണ്ണുകളിൽ മുത്തമിട്ട് വലിച്ചെടുക്കുമ്പൊൾ എന്നിലെ മരണം പുറത്തെയ്ക്കൊഴുകി പോവുകയല്ലേ... ഇനി എന്തിനാണൊരു ശസ്ത്രക്രിയ?

അവന്റെ ചുണ്ടുകൾ എന്റെ ശരീരമാകെ ഉഴുതുമറിയ്ക്കുന്നു, എന്റെ പൊക്കിൾച്ചുഴിയിലും നാഭീതടത്തിലും നിൽക്കാതെ അതെന്റെ ഗുഹ്യഭാഗങ്ങളിൽ അമരുന്നു. എന്നിൽ പുതിയ മലരുകൾ വിടരുന്നു, യോനിയുടെ മുഖത്ത്, പുടങ്ങളിൽ, ദളങ്ങളിൽ, കൃസരിയിലൊക്കെ അവന്റെ ചുണ്ടുകൾ മുത്തിക്കുടിയ്ക്കുമ്പോൾ എന്നിലെ ദുഷിച്ച രക്തത്തിന്റെ സാന്നിദ്ധ്യം അവിടെയില്ലെന്നത് എന്നെ അമ്പരപ്പിച്ചു! സാധാരണയിൽ കവിഞ്ഞ ഒരു തരിപ്പും ചൊറിച്ചിലും കൃസരിയിൽ അനുഭവപ്പെട്ടു, അവനവിടെ ഒന്നാഞ്ഞ് കടിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ച് തീരും മുമ്പേ അതും സംഭവിച്ചു.

ഞാൻ പൂർണ്ണമായി വിവസ്ത്രയാക്കപ്പെടുകയാണ്; ഇത് ഞാനാണോ? എന്റെ മൂക്കുകളും കക്ഷവുമൊന്നും ഇങ്ങനെ വിയർക്കാറില്ല, പൊക്കിൾ മുതൽ അടിവയർ വരെ രോമരാജികൾ ഇങ്ങനെ എഴുന്നു നിൽക്കാറില്ല, ഇപ്പോൾ പൂർണ്ണ നഗ്നയായി ഈ കിടക്കുന്നത് അവളല്ലേ? അവൻ എന്റെ മുകളിലായി മാറത്ത് മാറും, അരയിലരയും, തുടയിൽ തുടയും, മുട്ടിൽ മുട്ടും, കണങ്കാലുകൾക്ക് മുകളിൽ കണങ്കാലുമായി കിടക്കുമ്പോഴും, എന്നിലേയ്ക്ക് പ്രവേശിയ്ക്കുവാൻ കഴിഞ്ഞത് എന്നെ തകർത്തു കളഞ്ഞു! സാധാരണ എന്റെ ഇരുതുടകളും പരമാവധി ഇരുവശത്തേയ്ക്കും അകറ്റിയാൽ മാത്രം സാധ്യമാകുന്ന അവന്റെ അഗമനം തുടകൾ പരമാവധി അടുത്തു ഇരിയ്ക്കെ സാധ്യമായപ്പോൾ അവൻ എന്നിനേയ്ക്കല്ല, അവളിലേയ്ക്കാണ് കടക്കുന്നതെന്നും, അവരാണ് രതിയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്നതെന്നും ഞാനറിഞ്ഞു!
"സ്ത്രീയുടെ പാന്റി ഈ ലോകത്തെ ഏറ്റവും വിലമതിയ്ക്കാനാവാത്ത വസ്തുവല്ല, പക്ഷേ അത് അതിനോട് ഏറ്റവും അടുത്തുള്ളതാണ്"

എന്ന ആപ്തവാക്യത്തോടെ ഞാൻ ഈ കഥ പറച്ചിൽ ഇവിടെ അവസാനിപ്പിയ്ക്കുന്നു. ഒരു നോവലിനെ ചെറുകഥയാക്കി പറയുമ്പോൾ വിവിധ അദ്ധ്യായങ്ങളിലെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് എഴുതേണ്ടി വരുന്നതിനാൽ നോവലിൽ പലയിടത്തായി ചിതറി കിടക്കുന്നവ ഒരു ചെറിയ സമയപരിധിയിലേയ്ക്ക് ഒന്നിപ്പിയ്ക്കേണ്ടി വന്നു. അത് അൽപ്പം അരോചകമായി തോന്നുന്നെങ്കിൽ ക്ഷമിയ്ക്കുക...

പ്രശസ്ത ബംഗാളി സാഹിത്യകാരി സംഗീതാ ബാന്ദോപാദ്ധ്യായയുടെ നോവലായ "പാൻറ്റി" നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തുന്നു.

Thursday, December 24, 2015

പെൻഗ്വിൻ ദ്വീപ് - ആവരണവും ആകർഷണവും

അനടോളീ ഫ്രാൻസ്സ് 1908 ൽ എഴുതിയ "പെൻഗ്വിൻ ദ്വീപ് " എന്ന നോവൽ മനുഷ്യൻറ്റെ ചരിത്രം വളരെ രസകരമായി വിവരിച്ചിരിയ്ക്കുന്നു.

മായേൽ എന്ന വൃദ്ധ കൃസ്തീയപുരോഹിതൻ ബ്രെട്ടോണിൽ നിന്നും ലോകമെമ്പാടും സഞ്ചരിച്ച് നടത്തുന്ന മതപരിവർത്തന പ്രവർത്തനങ്ങൾക്കിടയിൽ, ചെകുത്താനാൽ വഴി തെറ്റിയ്ക്കപ്പെട്ട് ഉത്തര ധ്രുവത്തിലെ പെൻഗ്വിനുകൾ മാത്രമുള്ള ഒരു ദ്വീപിൽ എത്തിച്ചേരുന്നു.

ദ്വീപിൽ കൂട്ടമായി കണ്ട പെൻഗ്വിനുകളെ മൂടൽമഞ്ഞിൻറ്റെ കനത്ത മറയും വാർദ്ധക്യത്തിൻറ്റെ മങ്ങലും കാരണം ആ വൃദ്ധൻ ഏതോ വിധമായ ആരാധനയിൽ മുട്ടിൽ നില്ക്കുന്ന മനുഷ്യരെന്ന് കരുതി, അവരുടെ സമ്മതം ചോദിയ്ക്കുകയും, ആ പക്ഷികളുടെ നിശബ്ദത സമ്മതമായി കരുതി, ശൈത്യം വകവയ്ക്കാതെ ഉറഞ്ഞ ജലം കൈക്കുമ്പിളിൽ കോരി ജ്ഞാനസ്നാനം ചെയ്യിച്ച്, നല്ല ഉശിരൻ ഒരു സുവിശേഷ പ്രസംഗവും അങ്ങ് നടത്തി.

ഇത് സ്വർഗ്ഗത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു, വന്ദ്യവയോധികനായ ആ സുവിശേഷകനെ ചിലർ പരിഹസിച്ചതും, മറ്റ് ചിലര് അത് ചോദ്യം ചെയ്തതും അവിടെ കൂട്ടത്തല്ലിൽ കലാശിച്ചു. സഹികെട്ട ദൈവം എല്ലാ വിശുദ്ധന്മാരേയും വിളിച്ച് സഭകൂടി കൂലം കഷമായി ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി. ആ പെൻഗ്വിനുകളെ എല്ലാം മനുഷ്യർ ആക്കി മാറ്റുക. തൻറ്റെ കുഞ്ഞാടുകളെ മേയ്ക്കാൻ മായേലിനെ കൊണ്ട് ആ ദ്വീപിനെ കെട്ടി വലിച്ച് ബ്രിട്ടോണിൻറ്റെ കരയിലേയ്ക്ക് കൊണ്ട് വരിക. സ്വർഗ്ഗത്തിലെ തീരുമാനം ഭൂമിയിൽ നടപ്പാകുമ്പോൾ അവിടെ ആരംഭിയ്ക്കുന്നു ആൽക്കാ ദ്വീപിലെ പെൻഗ്വിണ്‍ മനുഷ്യരുടെ ചരിത്രം.

ആദ്യത്തെ പ്രശ്നം, മനുഷ്യരായിത്തീർന്ന പെൻഗ്വിനുകൾ, മയേൽ പുരോഹിതൻറ്റെ സദാചാരപ്പോലീസ്സ് ഗുണ്ടകൾ പലതവണ വസ്ത്രങ്ങൾ ധരിപ്പിച്ചിട്ടും ബോധവത്ക്കരിച്ചിട്ടും, വസ്ത്രം ധരിയ്ക്കുവാൻ തയ്യാറായില്ല എന്നതാണ്. ഒടുവിൽ മയേൽ പുരോഹിതൻറ ബുദ്ധിയിൽ ഒരു ബുദ്ധി തെളിഞ്ഞു, സദാചാരപ്പോലീസ്സ് ഗുണ്ടകൾ പെണ്ണൂങ്ങളുടെ കൂട്ടത്തിൽ അത്രയ്ക്ക് സുന്ദരി അല്ലാത്ത ഒന്നിനെ ബലമായി പിടി കൂടി വസ്ത്രം ധരിപ്പിച്ചു, പിന്നീട് ഒരു തവണ ഇതുമായി ആണുങ്ങളുടെ ഇടയിൽ നടന്നാൽ ശ്രദ്ധിയ്ക്കപ്പെടും, ഒന്ന് പരീക്ഷിയ്ക്കാൻ ആവശ്യപ്പെട്ടു. ഗുഹ്യഭാഗങ്ങൾ മറച്ചെത്തിയ പെണ്ണിനെ സകല ആണുങ്ങളും ശ്രദ്ധിച്ചു, അതി സുന്ദരികളെ വരെ ഉപേക്ഷിച്ച് മറയ്ക്കുവയ്ക്കപ്പെട്ടതിൻറ്റെ ഗുരുത്വാകർഷണത്തിൽ അവർ അവളെ പിന്തുടർന്നു. ഇത് മറ്റ് പെണ്ണൂങ്ങളെ ദുഖിതരാക്കി, അവരും വസ്ത്രം ധരിയ്ക്കാൻ തീരുമാനിച്ചു, അങ്ങനെ പെണ്ണൂങ്ങളും, ക്രമേണ ആണുങ്ങളും വസ്ത്രം ധരിച്ച് തുടങ്ങി.

ഇനി ഭൂമിയും സമ്പത്തും എങ്ങനെ വീതിയ്ക്കും എന്നതായി കീറാമുട്ടി, ഓരോരുത്തരും അടുത്തവൻറ്റെ തലയ്ക്കടിച്ച് അവകാശം നേടിത്തുടങ്ങിയപ്പൊൾ, ഏറ്റവും കരുത്തനായ "ഗ്രീട്ടുക്ക്" എന്ന വീരൻ സമ്പത്തും അധികാരവും നേടി. ഒരു നികുതി പിരിയ്ക്കൽ സംവിധാനവും, സമ്പത്ത് കുറഞ്ഞവർക്ക് ആ നികുതിയുടെ ഗുണം കിട്ടാനുള്ള വ്യവസ്ഥകളും ഉണ്ടായി.

ഏറ്റവും ബുദ്ധിമാനായ ക്രാകൻ, ഗ്രീട്ടുക്കിനോട് മുട്ടി തല പൊളിയ്ക്കാൻ നിൽക്കാതെ, ആ ദ്വീപിലെ ഒരു ദ്വീപിലേയ്ക്ക് ഉൾവലിഞ്ഞ് ഒറ്റയ്ക്ക് ജീവിതം നയിച്ചു. അവൻ ആ ദ്വീപിലെ ഏറ്റവും സുന്ദരിയായ ഓർബറോസിയ എന്ന സ്ത്രീയെ അവൻ ജീവിതസഖിയാക്കി. ക്രാകൻ ഒരു ഭീകരവ്യാളിയുടെ രൂപത്തിൽ പുറത്ത് വന്ന് മറ്റുള്ളവരുടെ സമ്പത്ത് കൊള്ളയടിച്ച് ഗുഹയിലേയ്ക്ക് മടങ്ങി. അങ്ങനെ അവൻ ക്രമേണ ഗ്രീട്ടുക്കിലും വലിയ ധനികനായി.

ജനങ്ങൾ ഒന്നിച്ച്, അവരുടെ സമ്പത്ത് സംരക്ഷിയ്ക്കുവാനും, വ്യാളിയെ കൊല്ലുവാനും തീരുമാനിച്ച് തയ്യാറെടുപ്പുകൾ തുടങ്ങിയതോടെ, ക്രാകൻ ഭയന്നു. എന്നാൽ "വ്യാളിയെ നശിപ്പിയ്ക്കാൻ ഒരു സുന്ദരിയായ കന്യക എത്തും" എന്ന മായേലിൻറ്റെ പ്രവചനം അവനു രക്ഷയ്ക്കെത്തി.

ക്രാകനും, ഓർബറൊസ്യയും ചേർന്ന് യാന്ത്രികമായി ചലിയ്ക്കുന്ന ഒരു ഭീകരവ്യാളിയെ യാന്ത്രികമായി സൃഷ്ടിച്ചു. പിന്നീട് ഓർബറൊസ്യ മായേൽ വിശുദ്ധനരുകിൽ എത്തി അവളാണാ നിയോഗവുമായി വന്ന കന്യക എന്ന് അറിയിച്ച് അദ്ദേഹത്തിൻറ്റെ കൂടെ കൂടി. ക്രാകനുമായി പറഞ്ഞുറപ്പിച്ച സമയത്ത് അവൾ ആ കപടവ്യാളിയെ രംഗത്തിറക്കി, ഒളിവിൽ ഇരുന്ന ക്രാകൻ, വീരനായകനായി രംഗപ്രവേശം ചെയ്ത്, വ്യാളിയെ യുദ്ധം ചെയ്ത് ദൂരേയ്ക്ക് കൊണ്ട് പോയി അതിനെ വധിയ്ക്കുന്നു. ഇതോടെ ക്രാകനെ ജനങ്ങൾ നേതാവായി അംഗീകരിയ്ക്കുകയും, വാർഷികമായി ഒരു നിശ്ചിത സമ്പത്ത് അവനു നൽകുവാനും തീരുമാനിച്ചു. അവൻറ്റെ ജനസ്വാധീനത്തിനു മുന്നിൽ ഗ്രീട്ടുക്ക് പോലും തലതഴ്ത്തി, അവൻ ആദ്യജനനായകൻ ആയി. അവൻറ്റെ പുത്രൻ ഡ്രാക്കോ ആദ്യത്തെ രാജാവായി, അതോടെ പെൻഗ്വിനിയ രാജ്യവും, അതിനൊരു രാജകുടുംബവും നിലവിൽ വന്നു, ഇതോടെ അൽക്കദ്വീപിൻറ്റെ മദ്ധ്യയുഗം പിറന്നു.

ക്രാകൻറ്റെ സന്തതി പരമ്പരയിലെ മറ്റൊരു ഡ്രാക്കോ എന്ന രാജാവ്, ഒരു ചക്രവർത്തി ആവുക എന്ന ലക്ഷ്യത്തോടെ സാമ്രജ്യം സ്ഥാപിയ്ക്കുവാൻ തീരുമാനിച്ച് ദേശവിജയത്തിനിറങ്ങി, കടുത്ത യുദ്ധം നടത്തി പോർപ്പോയിസ്സെസ്സ് എന്ന രാജ്യത്തെ നാമാവശേഷം ആക്കി. ക്രാകൻ ജീവിച്ച, സന്യാസിനിയായി മാറിയ ഓർബറീസിയ തപസ്സ് ചെയ്ത അതേ ഗുഹ തലസ്ഥാനമാക്കി, ഓർബറീസിയ എന്ന പേരിൽ മഹാരാജ്യം സ്ഥാപിയ്ക്കപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും കരുത്തനായ ഒരുവനിലല്ല ആദിയിൽ മുതൽ അധികാരം ഉറച്ചിട്ടുള്ളത്, ഏറ്റവും ബുദ്ധിമാനിൽ ആണ്. സമ്പത്തും അധികാരവും അവനെ വലം വച്ചു തുടങ്ങി. മനുഷ്യചരിത്രം അന്നും ഇന്നും ഇങ്ങനെ തന്നെ ആണ്.

Tuesday, December 22, 2015

ഡോക്ടർ ജെക്കിൾ ആൻഡ് മിസ്റ്റർ ഹൈഡ്ഡ്

മനുഷ്യനു ദശാവതാരം.... അവന്റെ മനസ്സിനും ദശാവതാരം...ദശാവതാരം

ചിലപ്പോല്‍ മത്സ്യം കൂര്‍മ്മം വരാഹം 
ചിലപ്പോള്‍ നഖം നീട്ടും നരസിംഹം
ചിലപ്പോള്‍ ചിരിക്കുന്ന ചിത്രശലഭം അവന്‍
ചിലപ്പോല്‍ മദം പൊട്ടും മത്തകളഭം

ചിലപ്പോള്‍ വിരണ്ടോടും കൃഷ്ണമൃഗം മറ്റു
ചിലപ്പോള്‍ പകയുള്ള ഘോരസര്‍പ്പം
ചിലപ്പോള്‍ വാമനന്‍ ചിലപ്പോള്‍ വാ‍നരന്‍
മര്‍ത്യന്റെ മുഖമേതോ പൊയ്മുഖമേതോ

1978 ൽ ഭാസ്ക്കരൻ മാഷ്‌ "ഞാൻ ഞാൻ മാത്രം" എന്ന ചലച്ചിത്രത്തിനെഴുതിയ വരികൾ...

ദശാവതാരവും, ശതാവതരവും ഇല്ലെങ്കിലും മനുഷ്യന് പലനേരങ്ങളിൽ പല അവതാരങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. വിവിധ വ്യക്തിത്വങ്ങളായി ഏറ്റവും കുറഞ്ഞത് സ്വന്തം എങ്കിലും മനുഷ്യൻ അവതാരമെടുക്കുന്നു. അവന്റെ അടക്കിയ മോഹങ്ങളും, ഒതുക്കിയ മോഹഭംഗങ്ങളും മനസ്സിന്റെ താഴ്‌വരയിൽ വിടർന്ന് കൊഴിയുന്ന നിരുപദ്രവകരമായ അവതാരങ്ങൾ...

എന്നാൽ ചിലപ്പോൾ അസാധാരണ ധിഷണാശാലികളിൽ ഇവ ബാഹ്യപ്രകടനത്തിനുള്ള വഴികൾ തേടുകയും, അതിബുദ്ധിശാലികൾ ദ്വന്തവ്യക്തിത്വം സൃഷ്ടിച്ച് ജീവിതം ആസ്വദിയ്ക്കുകയും സ്വയംകൃത അനർത്ഥങ്ങളിൽ കുരുങ്ങി പിടഞ്ഞ് പ്രാഥമിക വ്യക്തിത്വം കൂടി ഇല്ലാതാവുന്നതും എക്കാലത്തും ആവർത്തിയ്ക്കുന്ന പ്രതിഭാസമാണ്.

വിചിത്രകഥകൾ വിവരിച്ച് എന്നും അദ്ഭുതപ്പെടുത്തിയ റോബർട്ട് ലൂയി സ്റ്റിവിൻസണ്‍ അത് പോലെ ഒരു സംഭവമാണ് ഡോക്ടർ ജെക്കിൾ ആൻഡ് മിസ്റ്റർ ഹൈഡ്ഡ് എന്ന നോവലിൽ പ്രതിപാദിയ്ക്കുന്നത്.

മനസ്സുകളുടെ വൈചിത്ര്യം വിഷയമാക്കിയ ആഖ്യായികയുടെ ആരഭം തന്നെ മറ്റുള്ളവരുടെ കണ്ണിൽ ഒരിയ്ക്കലും പൊരുത്തപ്പെടാത്ത മനോനിലകൾക്കുടമകളായ ലണ്ടനിലെ പ്രമുഖ അഭിഭാഷകൻ മി. അറ്റേഷ്സണും അദ്ദേഹത്തിന്റെ അകന്നബന്ധുവായ മി. റിച്ചാർഡ്ഡ് എൻഫീൽഡ്ഡും ചേർന്നുള്ള ഞായറാഴ്ച്ചകളിലെ, അവർ ആസ്വദിയ്ക്കുന്ന, പരസ്പരം പൂരകമാകുന്ന പതിവ് ഊരുചുറ്റലാണ്. 

പതിവ് പ്രഭാത സവാരിയിൽ വീഥിയുടെ ഒരു തിരിവിൽ അവർ സമീപത്തെ മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരു വാതിലിന് മുന്നിലെത്തുമ്പോൾ എൻഫീൽഡ്ഡ് താനൊറ്റയ്ക്ക് ഇതിനു മുമ്പ് അത് വഴി കടന്ന് പോയപ്പോൾ ഉണ്ടായ അസുഖകരമായ സംഭവം അറ്റേഷ്സണോട് വിവരിയ്ക്കുന്നു.

അന്നിവിടെ എത്തിയപ്പോൾ ഒരു ചെറിയ പെണ്‍കുട്ടിയുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു, വെറുപ്പോടും , ദേഷ്യത്തോടും മാത്രം ഓർക്കുവാൻ കഴിയുന്ന ഒരു മനുഷ്യൻ ആ കുട്ടിയെ ഉപദ്രവിച്ചതായിരുന്നു വിഷയം, ആ കുട്ടിയുടെ രോദനം കേട്ട് കൂടിയ ജനങ്ങൾ ആ മനുഷ്യൻ മി. എഡ്ഡ്വേർഡ്ഡ് ഹൈഡ്ഡ് ആണെന്നും ഇയാൾ ഒരു സ്ഥിരം പൊതുശല്യം ആണെന്നും അറിയിച്ചതോടെ, നില പരുങ്ങലിലായ അയാൾ ഈ വിചിത്ര വാതിലിലൂടെ അകത്ത് പോയി 10 പൗണ്ട് സ്വര്ന്ന നാണയവും, 90 പൗണ്ടിന്റെ ബാങ്ക് ചെക്കുമായി പ്രശ്നം ഒത്ത് തീർപ്പാക്കി. 

ചെക്കിലെ പേരും ഒപ്പും പ്രശസ്ത ഡോക്ടർ ഹെണ്ട്രി ജെക്കളിന്റേതായിരുന്നു എന്നത് പ്രശ്നം വീണ്ടും സങ്കീർണ്ണമാക്കി. ഇത് ഒരു തട്ടിപ്പാണെന്ന് സംശയിച്ച ജനം ബാങ്ക് തുറക്കുന്നത് വരെ ഹൈഡ്ഡിനെ തടഞ്ഞ് വച്ചു, എന്നാൽ ബാങ്ക് തുറന്നപ്പോൾ അത് ശരിയായ ചെക്ക് ആണെന്ന് അവർക്ക് ബോദ്ധ്യമായി, ഒപ്പം ഇത് പോലെ വൃത്തികെട്ട ഒരുവനുമായി ഇത്രമേൽ മാന്യനും നല്ലവനുമായ ഡോക്ടർക്കുള്ള ബന്ധം അമ്പരപ്പിയ്ക്കുകയും ചെയ്തു.

കഥ ഇവിടെ വരെ ആയപ്പോൾ പതിവുപോലെ വിയോജിപ്പുമായി അറ്റേർഷ്സണ്‍ എത്തി, പരദൂഷണം പാടില്ല!

എന്നാൽ വിധി കളി മാറ്റിക്കളിച്ചപ്പോൾ, അതേ സായാഹ്നത്തിൽ അറ്റേഷ്സണു മി. ഹൈഡ്ഡിനെ തിരക്കി ഇറങ്ങേണ്ടി വന്നു. നിയമപരമായ കാര്യങ്ങളിൽ തന്റെ കക്ഷിയായ ഡോ. ഹെണ്ട്രി ജെക്കൾ, തന്റെ സർവ്വസ്വത്തുക്കളുടേയും അനന്തരാവകാശിയായി മി. ഹൈഡ്ഡിനെ അവരോധിച്ച് കൊണ്ടുള്ള പ്രമാണം ആവശ്യപ്പെട്ടതോടെയാണിത്.

ഔദ്യോഗിക ഇടപാടുകൾ ഒഴിച്ചാൽ തന്നേയും ഡോ. ജെക്കളിനെയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയായ ഡോ. ലാന്യോണിനെ തിരക്കി ആണാദ്യം ചെന്നത്; എന്നാൽ ഡോ. ജെക്കളുമായുള്ള കൂട്ടുകച്ചവടം, പരസ്പരമുള്ള കിടമത്സരത്തെ തുടർന്ന് 10 വർഷം മുമ്പ് തന്നെ ഉപേക്ഷിച്ച ലാന്യോണിന്, ഇപ്പോൾ എല്ലാം മറന്നതിനാൽ വേണമെങ്കിൽ ഡോ. ജെക്കളിനെ സന്ദർശ്ശിച്ച് വിവരം ആരായാം എന്ന നിർദ്ദേശം നൽകാൻ മാത്രമേ സാധിച്ചുള്ളൂ..

ഇതേ തുടർന്ന്, ആട്ടേർസ്സണ്‍ ഹൈഡ്ഡിനെ തിരഞ്ഞ് കണ്ടുപിടിയ്ക്കാൻ തന്നെ തീരുമാനിച്ചു; മുമ്പ് എൻഫീൽഡ്ഡ് പരാമർശ്ശിച്ച ദുരൂഹമായ ആ വാതിലിനു മുന്നിൽ ഏതെങ്കിലും വിധ തുടക്കത്തിനായി കാത്ത് നിന്നു. കുറച്ച് സമയത്തിനു ശേഷം സാക്ഷാൽ ഹൈഡ്ഡ് ആ വാതിലിലൂടെ അകത്തേയ്ക്ക് പ്രവേശിയ്ക്കവേ, ആട്ടേർസ്സണു ഒരു സംഭാഷണത്തിനു വഴി തുറന്നു കിട്ടി.

എന്നാൽ ഹൈഡ്ഡ് വളരെയധികം സംശയത്തോടെയാണ് അയാളിലുള്ള ആട്ടേർസ്സന്റെ താല്പ്പര്യത്തെ വീക്ഷിച്ചത്, അന്വേഷണങ്ങളോട് സഹകരിയ്ക്കാതെ വളരെ വേഗം അയാൾ ആ വാതിലിനു പിന്നിൽ മറഞ്ഞു. ആട്ടേർസ്സണ്‍ അടഞ്ഞ വാതിലിനു മുന്നില് നിന്നും ആ വീടിനു ചുറ്റും ഒന്ന് കറങ്ങി നിരീക്ഷണം തുടർന്നു . അതയാളെ ഡോക്ടർ ജക്കിളിന്റെ വീടിനു മുന്നിലെത്തിച്ചു. ഡോക്ടറിന്റെ ബട്ട്ലർ പൂളിയോട് കര്യങ്ങൾ തിരക്കിയ ആട്ടേർസ്സണ്‍, എഡ്വേർഡ്ഡ് ഹൈഡ്ഡിനു ഡോക്ടർ ജക്കിളിന്റെ വീട്ടിന്റെ എല്ലാ ഭാഗത്തേയ്ക്കും അയാളുടെ വീട്ടിൽ നിന്നും പൂർണ്ണമായ പ്രവേശനസൗകര്യം ഉണ്ടെന്ന് മനസ്സിലായി.

ഏകദേശം രണ്ടാഴ്ച്ചയ്ക്കപ്പുറം ഡോ. ജക്കിൾ നടത്തിയ സായാഹ്നവിരുന്നിൽ ആട്ടേർസ്സണും ക്ഷണം ലഭിച്ചു. വിരുന്നിനു ശേഷം മറ്റതിഥികൾ പിരിഞ്ഞ ശേഷവും, ആട്ടേർസണ്‍ ഡോക്ടറുടെ വീട്ടിൽ തങ്ങി, തന്റെ കക്ഷിയോട് അദ്ദേഹത്തിന്റെ വില്പ്പത്രത്തെ കുറിച്ചും അതിലെ അവകാശിയെപ്പറ്റിയും ചോദിയ്ക്കുവാൻ വേണ്ടിയായിരുന്നു അത്. എന്നാൽ ഡോക്ടർ അതിലത്ര സന്തുഷ്ടൻ ആയിരുന്നില്ല, എങ്കിലും അദ്ദേഹം തന്റെ ആഗ്രഹങ്ങൾ ഉറപ്പിച്ച് പറഞ്ഞു, എല്ലാ സ്വത്തും ഹയ്ഡ്ഡിന് നല്കണം, അയാൾ ബഹുമാനിയ്ക്കപ്പെടണം.

ഒരു വർഷം കഴിഞ്ഞ്, സമൂഹത്തിലെ ഏറ്റവും ബഹുമാനിതനും, മുൻ പാർലമെന്റ് അംഗവുമായിരുന്ന വന്ദ്യവയോധികൻ സർ.ഡന്വേർസ്സ് കരേ നടു റോഡ്ഡിൽ കൊല-ചെയ്യപ്പെട്ടു, ആളുകൾ കൂടി പിടികൂടും മുമ്പേ കൊലയാളി കടന്നു കളഞ്ഞു. എന്നാൽ സംഭവത്തിന് ഒരു ദൃക്സാക്ഷി ഉണ്ടായിരുന്നു, മറ്റൊരു കെട്ടിടത്തിന്റെ മട്ടുപ്പാവിൽ നിന്നിരുന്ന ഒരു വീട്ടുവേലക്കാരി, അവർ ആ കൊലയാളി ഹൈഡ്ഡ് ആണെന്ന് സാക്ഷ്യപ്പെടുത്തി. അട്ടേർസ്സണും പോലീസും ഹൈഡ്ഡിനെ തേടി അയാളുടെ വീട്ടിലെത്തി, എന്നാൽ വീട്ട്ജോലിക്കാരൻ അയാൾ കടന്നുകളഞ്ഞ വിവരം അവരെ അറിയിച്ചു.


തുടർന്ന് ആട്ടേർസ്സണ്‍ ഡോക്ടർ ജക്കിളിന്റെ വീട്ടിലെത്തി ഹൈഡ്ഡിനെ കുറിച്ച് വിവരങ്ങൾ തിരക്കി. ഡോക്ടർ ഇതിനു മറുപടിയായി ഹൈഡ്ഡിന്റെ ഒരു കത്ത് കാണിച്ചുകൊടുത്തു. അതിൽ താൻ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷനാവുന്നതായി ഹൈഡ്ഡ് എഴുതിയിരുന്നു. തനിയ്ക്ക് ഇപ്പോൾ ഹൈഡ്ഡുമായി യാതൊരു ബന്ധവുമില്ലെന്നും ഡോക്ടർ അറിയിച്ചു.

ഹൈഡ്ഡിന്റെ തിരോദ്ധാനത്തിനു ശേഷം, ഡോക്ടർ തന്റെ ഒതുങ്ങിക്കൂടൽ അവസാനിപ്പിച്ച്, കൂടുതൽ ജനസമ്പർക്കമുള്ള ഒരു പുതിയ ജീവിതം ആരംഭിച്ചു. ഇതിനിടയിൽ ഒരുദിവസം ആട്ടേർസ്സണ്‍ സുഹൃത്ത് ഡോ. ലാന്യോനുമായി അത്താഴം കഴിച്ച് കൊണ്ടിരിയ്ക്കേ, ആട്ടേർസ്സണ്‍ സുഹൃത്തിന്റെ ആരോഗ്യസ്ഥിതിയിൽ വളരെ ആശങ്കാകുലനായി, അത് വാസ്തവവും ആയിരുന്നു; ആ അത്താഴത്തിനു മൂന്നാഴ്ച്ചകൾക്കപ്പുറം ലാന്യോണ്‍ മരണമടഞ്ഞു.