ഇൻറ്റർനാഷണൽ എക്സിബിഷനുകൾക്ക് പോകുമ്പോൾ ഓരോരോ സ്റ്റാളുകളിൽ ബിഗ്ഗ്ഷോപ്പറിൽ ഓരോരോ ബ്രാൻഡുകളുടെ എന്തെല്ലാം ഗിഫ്റ്റ് ആണു കിട്ടുന്നത്? ആകെക്കൂടി വേണ്ടത് ഒരു കണ്ണാടി ബൗളിൽ വിസിറ്റിംഗ് കാർഡ്ഡ് ഇടുക, ഓവർക്കോട്ട് തുറന്നിട്ട ഭൂമിശാസ്ത്രം മുഴുവൻ കാട്ടുന്ന പെണ്‍കിടാങ്ങളുടെ കൈപിടിച്ച് കുലുക്കണം,പിന്നെ ഹൗ ആർ യു ഉപചാരങ്ങൾ, അവരുടെ അവരുടെ പ്രോഡക്ട് കത്തിയ്ക്ക് തലവയ്ക്കൽ ....
എന്നാൽ അപകടം അവിടം കൊണ്ട് തീരുന്നില്ല...
വിസിറ്റിംഗ് കാർഡ്ഡിലെ ഇ-മെയിൽ അഡ്രസ്സിൽ പ്രോഡക്ട് ക്യാറ്റലോഗ്, പ്രൊമോഷൻസ്സ് ഒക്കെ ആയി മെയിലോടു മെയിൽ.... പിന്നെ ഫോണ്‍ നമ്പരിൽ സ്വദേശി വിദേശി വിളികൾ...
അങ്ങനൊരപകടത്തിൽ നിന്ന് മൂന്നു മാസമായി തലയൂരാൻ പണിപ്പെടുവാ...അത്യന്താധുനിക വിമാനംപറത്തൽ മുതൽ, സൂചിയ്ക്ക് സുഷിരമുണ്ടാക്കുന്നത് വരെ എന്നെ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ ചില അന്താരാഷ്‌ട്ര ട്രയിനിംഗ് വനിതകൾ, സമയബോധമില്ലാത്ത വിളികൾ..
ഇന്നലെ ലോകോത്തര ഇന്റ്റർ നാഷണൽ കോഴ്സ്സസിനെ പറ്റി വിവരിച്ച് എന്നെ കൊല്ലാക്കൊല ചെയ്യുന്ന ഓളോട് ഒരു ഇംഗ്ലീഷ് തിരിച്ച് പറഞ്ഞു.
"ഇജ്ജ് ആ "ഇൻറ്റർ" ന്റേം "കോഴ്സ്സി"ൻറ്റേം ഇടയ്ക്കുള്ള നാഷണൽ അങ്ങ് കട്ട് ചെയ്തോളീ...ബാക്കി നമ്മക്ക് ശരിയാക്കാം ന്ന് , എന്തേ?...
എന്തായാലും ഓളുടെ ബിളി നിന്നു,,,,
ഈ ഇംഗ്ലീഷ് കൊണ്ടുള്ള ഉപകാരങ്ങളേ...
ഹും..ഇതിലും വലുതെന്തോ വരാനിരുന്നതാ...
No comments:
Post a Comment