ദേശീയ ഗെയിംസിൻറ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗാനകോലാഹലങ്ങളിൽ പലരും അരിശ്ശവും,അമർഷവും ,വെറുപ്പും പ്രകടിപ്പിച്ച് പോസ്റ്റി തകർക്കുന്നു!
യഥാർത്ഥത്തിൽ ഇതിലും മികച്ച കലാപരിപാടി ഇത്തരം ഒരു മേളയ്ക്ക് ലഭിയ്ക്കാനുണ്ടോ?
ഗയിംസിൽ വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം ആണ സമ്മാനങ്ങൾ നല്കുക? ഇതൊന്നും കിട്ടാതെ പങ്കെടുക്കുന്നവർക്കോ? അതിനുള്ള ഉത്തരം നിറഞ്ഞതായിരുന്നു ആ പ്രോഗ്രാം!
സാധാരണ സംഗീതവേളകളിൽ വലിയ അബദ്ധമാണ് "വെള്ളി" വീഴൽ. എന്നാൽ ഇന്നലെ വെള്ളിയിൽ നിന്നില്ല കാര്യങ്ങൾ, വെങ്കലം, ചെമ്പ്, ഇഷ്ടിക, കളിമണ്ണ്, എന്നിങ്ങനെ വിളപ്പിൽ ശാലയിലെ മാലിന്യമായി വരെ സംഗീതം പെയ്യിച്ച് കളഞ്ഞു മലയാളത്തിന്റെ മഹാനടൻ!
അദൂശക്കാർ പരയുന്നതാണ്; ഖലൻറ്റെ തോലിക്കട്ടിയിൽ അസൂയ തോന്നിയ മൃഗശാലയിലെ കാണ്ടാമൃഗം ഒരെണ്ണം ആത്മഹത്യ ചെയ്തത്രേ!
എന്റെ അഭിപ്രായത്തിൽ ഇത്തരം ടാലാൻറ്റുകൾ തിരിച്ചറിയാനും, ഉപയോഗിയ്ക്കാനും മനോഹർ പരേഖും, മോഡിയും ശ്രമിയ്ക്കണം. എന്തായാലും ലെഫ്റ്റോ, റൈറ്റൊ, മിഡിലോ എന്തരോ കേണലല്ലേ, ആ കാശ്മീർ അതിർത്തിയിൽ ഈ പരിപാടി ഒന്ന് നടത്തിയാൽ, ശത്രുപട്ടാളക്കാറം, തീവ്രവാദികളും കൂട്ടത്തോടെ ആത്മഹത്യ ചെയ്യും, ബാക്കിയുള്ളവർ ഓടിക്കളയും , അതിനും കഴിയാത്തവർ കീഴടങ്ങി കാലുപിടിയ്ക്കും! തോക്ക്, ഉണ്ട, ടാങ്ക്, സൈനികരുടെ ജീവൻ എന്തെല്ലാം ലാഭം!
വാട്ട് ആൻ ഐഡിയാ സർജീ? "റണ്‍ കേരളാ റണ്‍" എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല! ഇപ്പോഴല്ലേ മനസ്സിലായത് "പൊന്ന് മലയാളികളേ ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോ" എന്നാണർത്ഥമെന്ന്!
No comments:
Post a Comment