ഒരു വിവരവുമില്ലാത്തവർക്ക് പണ്ടൊക്കെ പറഞ്ഞിരുന്ന പണി പോലീസ്സിൽ ചേരൽ ആയിരുന്നു.
ഇന്നത് സന്യാസി ആവുക എന്നതിലേയ്ക്ക് മാറിയിരിയ്ക്കുന്നു, "ഇതൊക്കെ ഏത് സന്യാസിയ്ക്കും അറിയാം" എന്ന പുതുമൊഴി അരക്കിട്ടുറപ്പിയ്ക്കുന്നു സാക്ഷിമാഹാരാജ്!
വാത്മീകി രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ 52 ആം സർഗ്ഗത്തിൽ അശോകവനിയിൽ രാജാവായ ശ്രീരാമനും, സീതയും സ്വൈര്യവിഹാരം നടത്തുന്ന വരികൾ ശ്രദ്ധിയ്ക്കുക.
സീതം അദയ ബാഹുഭ്യൗ മധു മൈരേയകം ശുചി
പയായമസ കുകുസ്തസ്താ ശുചിമിന്ദ്രോ യാതാമൃതം
സീതയെ ഇരു കൈകളാലും പുണർന്നു കൊണ്ട് കുകുത്സൻ (ശ്രീരാമൻ) മൈരേയകം എന്ന മദ്യം ശുദ്ധമായി അവളെ, ഇന്ദ്രൻ ഇന്ദ്രാണിയെ അമൃത് കുടിപ്പിയ്ക്കും പോലെ കുടിപ്പിച്ചു.
സംഗതി പഴങ്ങളും ധാന്യവും ഇട്ട് വാറ്റിയ നാടൻ ചാരായം ആകയാൽ, വെള്ളം ചേർക്കാതെ "നീറ്റ് ആയി" സീത കുടിച്ചു. എങ്കിലും ചാരായം ആകയാൽ, ഇത്തിരി കത്തൽ വന്നാൽ തൊട്ട് നാക്കിൽ വയ്ക്കാൻ എന്ത്? എന്നതിന് അടുത്ത ശ്ലോകം മറുപടി നല്കുന്നു.
മാംസാനി ച സുമൃസ്തനി വിവിധാനി ഫലാനി ച
രാമസ്യഭ്യവഹാരാർത്ഥം കിംകരാസ്തുർമാഹാരണ്‍
സേവകജനങ്ങൾ വളരെ പെട്ടെന്ന് രാമനു കഴിയ്ക്കുവാൻ വിവിധ രീതിയിൽ പാകം ചെയ്ത മാംസവും, പഴവർഗ്ഗങ്ങളും വിളമ്പി.
ഇനി ഋഗ്വേദം നോക്കാം ബുക്ക് 2, സ്തോത്രം 29, ശ്ലോകം 8
ത്രി യച്ഛതാ മഹിഷാനമാഘോ മാസ്ത്രി സാരാംശി മാഘവ സോമ്യാപ
കരം ന വിശ്വേ ആഹ്വന്ത ദേവ ഭരമിന്ദ്രായ യദാഹിം ജാഘന
ആ 300 പോത്തുകളുടെയും മാംസം ഭക്ഷിയ്ക്കുകയും, 3 തടാകം പോലെ ശേഖരിച്ചു വച്ച മദ്യം കുടിച്ച് തീർക്കുകയും ചെയ്തിട്ട് , അവിടെ കൂടിയിരുന്ന ഇന്ദ്രന്റെ അധീനതയിലുള്ള ദേവന്മാർ, വൃതാസുരനെ വധിച്ച ഇന്ദ്രന് ഉറക്കെ അഭിവാദ്യമർപ്പിച്ചു.
നല്ല വേവിച്ച പോത്തിറച്ചിയും, ആവോളം മദ്യവും കുടിച്ച ദൈവങ്ങൾ അവരുടെ നേതാവിനു തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.
ഇനി മഹാഭാരതം ഒന്ന് നോക്കാം. ഉദ്യോഗപർവ്വം ശ്ലോകം 5/8 .
ഉഭൗ മാധവാസവ ക്ഷിപ്തവുഭൗ ചന്ദനരുചിതൗ
സ്തഗ്വിനൗ വരവസ്ത്രൗ തൗ ദിവ്യാഭരണഭൂഷിതാ
ഞാൻ ശ്രീകൃഷ്ണനേയും അർജ്ജുനനെയും മാധവാസവം സേവിയ്ക്കുന്നതായി കണ്ടു. അവർ രണ്ടാളും ചന്ദനതൈലവും പുരട്ടി, മാലകൾ അണിഞ്ഞ്, വിലകൂടിയ വസ്ത്രങ്ങളും, ദിവ്യ അഭരണങ്ങളും ധരിച്ചിരുന്നു.
തേനും പഴങ്ങളും വാറ്റിയ "മാധവാസവം" അന്നത്തെ ഹണീബീ" അടിച്ചിരുന്ന ഈ നരനാരായണന്മാർ നന്നായി ചമഞ്ഞ് ഒരുങ്ങിയിരുന്നു, അളിയനും അളിയനും കൂടി എന്തിനുള്ള പുറപ്പാടാണോ ആവോ?
ഇതെല്ലാം പറയുമ്പോൾ ഈ ദൈവങ്ങൾ ക്ഷത്രിയരായിരുന്നു, അവർക്ക് മാംസം കഴിയ്ക്കാം എന്ന് പറഞ്ഞൊഴിയും, എന്നാൽ ബ്രാഹ്മണർക്കോ ???
നമുക്ക് സകലമാന ജനങ്ങൾക്കും ജീവിതവ്യവസ്ഥ ആയി പാടിപ്പുകഴ്ത്തിയ മനുസംഹിത നോക്കാം. ശ്ലോകം 5/ 30
നാത്ത ദുഷ്യത്യാദന്നാദ്യൻ പ്രണിണാ: അഹന്യഹന്യാപി
വാത്രൈവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിൻ അഹാത്തര ഏവ ച
ദൈവം ഒരു ഭോജന ശൃംഗല സൃഷ്ടിച്ചിട്ടുണ്ട്, അതിൽ ചില മൃഗങ്ങളെ മറ്റുള്ളവയുടെ ആഹാരമായാണ് സൃഷ്ടിച്ചിട്ടുള്ളത്. ആയതിനാൽ മനുഷ്യൻ ജീവനുള്ളവയെ ഭക്ഷിയ്ക്കുന്നതിൽ യാതൊരു പാപവുമില്ല, അത് ദൈവം അവന്റെ ആഹാരമായി നിർമ്മിച്ചിട്ടുള്ളതാകുന്നു.
ഇനി ബ്രാഹ്മണരെ പറ്റിയാവാം, മനുസംഹിത നോക്കാം. ശ്ലോകം 5/ 7
വൃതകൃശരസമ്യാവം പായസാപുപമേവ ച
അനുപ്രകൃതാമാംസാണി ദേവന്നൈനി ഹവിംസി ച
ഒരു ബ്രാഹ്മണൻ മനുഷ്യന്റെ ഉപഭോഗത്തിനു മാത്രമായി ഉണ്ടാക്കിയ ഭോജനം, ദൈവത്തിന് നേദിയ്ക്കുവാനായി ഉണ്ടാക്കാത്തവ കഴിയ്ക്കുവാൻ പാടുള്ളതല്ല; അത് പോലെ ഒരു മൃഗത്തിന്റെയും മാംസം മന്ത്രം ചൊല്ലി ശുദ്ധമാക്കാതേയും, ദൈവത്തിനു നേദിയ്ക്കാതെയും ഭക്ഷിച്ചു കൂടാ..
മനുസ്മൃതിയുടെ അദ്ധ്യായം 10, ശ്ലോകം 106 പ്രകാരം ഋഗ്വേദത്തിലെ 4 ആം മണ്ഡലം ചിട്ടപ്പെടുത്തിയ, ദേവേന്ദ്രന്റെ സഭയിലെ സ്ഥിരാംഗവുമായിരുന്ന പുരാതന ഋഷി വാമദേവൻ വിശപ്പ് സഹിയ്ക്കാതെ, മറ്റിറച്ചികൾ കിട്ടാതെ, പട്ടിയുടെ ഇറച്ചി ഭക്ഷിയ്ക്കുവാൻ ശ്രമിയ്ക്കുന്നു.
മനുസ്മൃതിയുടെ അദ്ധ്യായം 10, ശ്ലോകം 106 പ്രകാരം ഋഗ്വേദത്തിലെ 4 ആം മണ്ഡലം ചിട്ടപ്പെടുത്തിയ, ദേവേന്ദ്രന്റെ സഭയിലെ സ്ഥിരാംഗവുമായിരുന്ന പുരാതന ഋഷി വാമദേവൻ വിശപ്പ് സഹിയ്ക്കാതെ, മറ്റിറച്ചികൾ കിട്ടാതെ, പട്ടിയുടെ ഇറച്ചി ഭക്ഷിയ്ക്കുവാൻ ശ്രമിയ്ക്കുന്നു.
ഇതാണ് പണ്ടുള്ള ബ്രാഹ്മണൻ പറഞ്ഞത് "ഈ സംഗതി മറ്റവന്മാർ കേൾക്കരുത്, കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുക, തലവെട്ടിക്കളയുക തുടങ്ങിയ കലാപരിപാടികൾ നടത്തണം" എന്ന് !
No comments:
Post a Comment