ഷേക്ക്സ്പീയർ നാടകങ്ങളായും, കവിതകളായും എഴുതിയവയിൽ ദുരന്തവും ശുഭാന്ത്യവും ചരിത്രവും ഉണ്ട്. 17 ശുഭാന്ത്യങ്ങളിൽ മിഡ്ഡ്സമ്മർ നൈറ്റ്ഡ്രീം പോലെ, മെറി വൈവ്സ് ഓഫ് വിൻസർ പോലെ ഒന്നോ രണ്ടോ ഓർത്താലായി ; എന്നാൽ 10 ഡ്രാജഡി അത് വായിച്ചവരാരും മറക്കില്ല. ഗ്രേറ്റ് ട്രാജഡികളായ ഒഥല്ലോ, ഹാംലറ്റ്, ആന്റണി ആൻഡ് ക്ലിയോപാട്ര, മാക്ക്ബത്ത് എന്നിവ കൂടാതെ കിംഗ് ലയറും, റോമിയോ ആൻഡ് ജൂലിയറ്റും വായനക്കാരെ എന്നും ചിന്തിപ്പിയ്ക്കുന്നു.
എന്ത് കൊണ്ട് ഷേക്ക്സ്പിയർ? എന്ന ചോദ്യത്തിന്,
എന്ത് കൊണ്ട് ഷേക്ക്സ്പിയർ? എന്ന ചോദ്യത്തിന്,
അദ്ദേഹം തന്നെ എന്ത് കൊണ്ട് ദുരന്തനാടകങ്ങൾ? എന്ന ചോദ്യത്തിനു നല്കിയ ഉത്തരം ഉചിതമാണ്.
ശുഭാന്ത്യങ്ങളിൽ നിന്ന് ആരും ഒന്നും പഠിയ്ക്കുന്നില്ല, എത്ര തെറ്റുകൾ, ബുദ്ധിശൂന്യതകൾ കാട്ടിയാലും ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ നായകനും നായികയും ജയിച്ച് ശുഭമായി പര്യവസാനിയ്ക്കുമ്പോൾ.....
പിന്നീട് നായകനും നായികയും സുഖത്തോടും സന്തോഷത്തോടും അങ്ങ് ജീവിച്ച് തീർത്തു എന്ന ഒരിയ്ക്കലും സംഭവിയ്ക്കാത്ത തലവചകങ്ങളിൽ കഥ പൂർണ്ണമാകുമ്പോൾ യാതൊരു സന്ദേശവും ഉൾക്കൊള്ളാതെ പ്രേക്ഷകർ മടങ്ങുന്നു.
എന്നാൽ ദുരന്തകഥ കണ്ട് പുറത്തിറങ്ങുന്നവരുടെ മനസ്സിൽ ഒരു വിങ്ങൽ, ഒരു തേങ്ങൽ കുറച്ച് സമയം എങ്കിലും ബാക്കി നില്ക്കും.
എന്ത് കൊണ്ടങ്ങനെ സംഭവിച്ചു?
എവിടെ ആണു പിഴച്ചത്?
എങ്ങനെ?
എവിടെ?
ഏത് വഴിത്തിരിവിൽ വച്ച് അത് പരിഹരിയ്ക്കാമായിരുന്നു?
ആത്യന്തിക ദുരന്തം ഒഴിവാക്കുകയോ, ആഘാതം പരിമിതപ്പെടുത്തുകയോ ചെയ്യാമായിരുന്നു എന്ന ചിന്ത മനസ്സിനെ വേട്ടയാടും. പാഠങ്ങൾ ഉൾക്കൊള്ളും, സമാനമായ സാഹചര്യങ്ങൾ ഭാവിയിൽ സ്വന്തം കണ്മുന്നിൽ വരുമ്പോൾ അപായസൂചന അന്തരാത്മാവിൽ ഉയരാൻ സഹായിയ്ക്കും.
ഏതോ അലക്ക് പൊടിയുടെ പരസ്യവാചകം പോലെ "ദുരന്തങ്ങൾ നല്ലതാണ്"! പഠനങ്ങൾക്കും, ജീവിതവിജയത്തിനും.....
No comments:
Post a Comment