ശ്രീ നരേന്ദ്ര മോദി അടുത്ത് അറിയേണ്ടത് ശ്രീകൃഷ്ണനെ അല്ല, ബ്രൂട്ടസ്സിനെ ആണ്.
അധികാരത്തിന്റെ ലഹരിയിൽ പ്രജകളെ മറക്കുന്ന എല്ലാ ഭരണാധികാരികൾക്കും മാർച്ച് 23 ലെ ക്യാപ്പിറ്റോൾ ഒരോർമ്മപ്പെടുത്തലാണ്. ഒരു ജനതയ്ക്ക് വേണ്ടി ബ്രൂട്ടസ്സ് എകാധിപതിയാവാൻ തുനിഞ്ഞിറങ്ങിയവനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തിയ കഥ.
മാർക്ക് ആണ്‍റ്റണിയുടെ പ്രസംഗത്തിലൂടെ വേരുപിടിച്ച പുതിയ വംശത്തിൻറ്റെ ചരിത്രത്തിൽ അതെത്ര ശരിയെന്നോ?, ഉപജാപകസംഘവും ഗൂഢാലോചനയും ഏത് ഭാഗത്ത് നിന്നും ഉണ്ടായി? എന്നതും എന്നും സംശയത്തിൻറ്റെ നിഴലിൽ തന്നെ!
ആത്യന്തികമായി സീസറും, ബ്രൂട്ടസ്സും നശിച്ചു," സീസർ... അങ്ങയുടെ ദേഹത്തിതേ ഖഞ്ജരം കുത്തിയിറക്കാൻ ഇതിന്റ്റെ 1/ ഇഷ്ടം പോലും എനിയ്ക്കുണ്ടായിരുന്നില്ല" എന്ന ബ്രൂട്ടസിൻറ്റെ അവസാന വാക്കുകൾ കൊണ്ട് ആരും നേടിയതുമില്ല.
ദില്ലിയിൽ ബി.ജെ.പി തോൽക്കേണ്ടത് നിയതിയുടെ അനിവാര്യതയാണ്.
"ക്രൂഡോയിലിൻറ്റെ വില ഇനിയും കുറഞ്ഞാൽ, ടാക്സ് വീണ്ടും കൂട്ടും" മഹാനായ അരുണ ജെയ്റ്റ്ലിയുടെ വാക്കുകൾ!
തിരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ചിട്ടും അവരുടെ തലയിൽ കയറാൻ ശ്രീ മോദി അവസരം നൽകിയപ്പോൾ, വില സ്ഥായിയായി നിലനിർത്തി ലോകം മുഴുവൻ സാധാരണക്കാരിൽ എത്തിയ ആനുകൂല്യം ഭാരതത്തിൽ വ്യവസായികൾക്കും, ഭരണാധികാരികൾക്കുമായി മാത്രം നിജപ്പെടുത്തി, വീണ്ടും അഹങ്കാരം നിറഞ്ഞ ജൽപ്പനങ്ങളിലൂടെ തോൽപ്പിച്ച ജനങ്ങളെ വെല്ലു വിളിയ്ക്കുകയും, ഇനി ഒരു 5 വർഷം പ്രതികാര നടപടികളുമായി മുന്നോട്ട് എന്ന് തിരഞ്ഞെടുപ്പ് വേളയിലും ആക്രോശിയ്ക്കുന്ന ജെയ്റ്റ്ലിമാർക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല.
ദില്ലിയും ബീഹാറും ഒരു പാഠമാകണം.... അദനിയുടെ 18,000 കോടി കൊണ്ട് വിലയ്ക്കെടുത്തതല്ല, പ്രധാനമന്ത്രി പദം എന്ന ലഘുവായ പാഠം!
യഥാർത്ഥത്തിൽ ജനാധിപത്യത്തിലെ യജമാനന്മാർ ജനങ്ങളാണ്; ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ ഉള്ള ജനങ്ങളുടെ ഭരണം അവിടെ ഏറ്റവും വലുത് ഭൂരിപക്ഷജനതയുടെ ഇഷ്ടമാണെന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ?
ജനങ്ങൾ വേണ്ട .. ഇവർ ഞങ്ങൾക്കായി ഭരിയ്ക്കേണ്ട എന്ന് നിശ്ചയിച്ച അരുണ്‍ ജെയ്റ്റ്ലിയും, സ്മിതാ ഇറാനിയും ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് അടുത്ത ദിവസം ഭരണാധികാരികൾ ആവുമ്പോൾ, തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും, ഭൂരിപക്ഷജനാഭിപ്രായത്തിനും ഇവിടെന്ത് വിലയാണുള്ളത്?
No comments:
Post a Comment