ജൂലിയസ്സ് സീസ്സറിനെ ക്യപിറ്റോളിൽ ബ്രൂട്ടസ്സും കൂട്ടരും ചേർന്ന് കുത്തി കൊലപ്പെടുത്തിയതിനു ശേഷം, ശവത്തിനാചാരം ചൊല്ലാൻ എന്ന വ്യാജേന മാർക്ക് നടത്തിയ വിശ്വവിഖ്യാതമായ ആ പ്രസംഗം!
ഓരോ വാചകങ്ങൾക്കിടയിലും, "ഐ കം റ്റു ബറി സീസർ നോട്ട റ്റു പ്രൈസ് ഹിം" എന്നും " ബ്രുട്ടസ് ഈസ്സ് ആൻ ഹോണറബിൾ മാൻ" എന്നും പറഞ്ഞ് കൊണ്ട് തന്നെ സീസറിനെ പ്രകീർത്തിയ്ക്കുകയും, ജനക്കൂട്ടത്തെ ബ്രൂട്ടസ്സിനും, കാഷ്യസ്സും, കാസ്ക്കയുമടങ്ങുന്ന ഉപജാപകസംഘത്തിനെതിരെ തിരിച്ച് വിട്ട ഉജ്ജ്വലപ്രസംഗം!
അറക്കപ്പരമ്പിൽ ആന്റണിയും മാർക്ക് ആന്റണിയിൽ നിന്നും ഒട്ടും മോശമല്ല. ഉറ്റചങ്ങാതിയും ഇടയ്ക്കിടയ്ക്ക് ഗുരുവാര് ശിഷ്യനാര് എന്ന മനസ്സിലാകാത്ത തരത്തിൽ ഇഴപിരിഞ്ഞ ബന്ധുവുമായ ഉമ്മൻ ചാണ്ടിയ്ക്ക് എന്നും സഹായിയായി തിരശീലയ്ക്ക് പിന്നിൽ ആദർശ്ശക്കുഴമ്പുമായി അദ്ദേഹം ഉണ്ടായിരുന്നു. ജനത്തിന്റെയും, പ്രതിപക്ഷത്തിന്റെയും, എന്തിന് സ്വന്തം പാർട്ടിയിലെ എതിർ വിഭാഗത്തിന്റെ വരെ കണ്ണിൽ പൊടിയിടാൻ ഉമ്മനുമായി "വ്യാജകലഹം" സൃഷ്ടിച്ച അതിബുദ്ധിമാൻ.
അഴിമതിയിൽ മുങ്ങിയ സർക്കാരും, കുടുംബത്തിൽ കയറി ലീഗ് കളിച്ച ലൗജിഹാദും വകവയ്ക്കാതിരുന്ന ചാണ്ടി സോളാർ കേസ്സിൽ മകൻ മുഖ്യപ്രതിസ്ഥാനത്തേയ്ക്ക് എന്ന നിലയെത്തിയപ്പോൾ, അത് വരെ പുറമ്പോക്കിൽ അലഞ്ഞ് നടന്ന "ഒക്ടോവിയൻ സീസറെ" നേതാവാക്കി യുദ്ധം നയിച്ചു. (ചരിത്രത്തിൽ മാർക്ക് ആന്റണിയുടെ നിർദ്ദേശപ്രകരം തലസ്ഥാനത്തിനു വെളിയിൽ ക്യാമ്പ് ചെയ്തിരുന്ന ഒക്ടോവിയൻ സീസർ, ആന്റണി സാഹചര്യങ്ങൾ ഒരുക്കി നിർദ്ദേശിച്ചപ്പോൾ മാത്രം ആണ് യുദ്ധത്തിനായി രാജ്യത്തിറങ്ങിയത് ) സുധീരൻ എന്ന ഒക്ടോവിയൻ മദ്യം എന്ന ഡ്രാക്മക്കഥയുടെ പിൻബലത്തിൽ ആയുധമെടുത്തപ്പോൾ മറുചേരിയിലെ പ്രമുഖരുടെ സമുദായത്തിന്റെ നേർക്കായി ആക്രമണം, ആ സമുദായത്തിനെ നയിയ്ക്കുന്നവർ ഈ കെണിയിൽ വീണപ്പോൾ, യുദ്ധം ചെയ്തിരുന്ന നേതാക്കൾ അപ്രസക്തരായി, യുദ്ധം ആഭ്യന്തരതർക്കങ്ങളായി, രണ്ട് ചേകവന്മാരാൽ പാർട്ടിയും നിയമസഭയും നയിയ്ക്ക്പ്പെട്ട രാഷ്ട്രീയസംഘടന മാത്രമല്ല, അവരുടെ സാമുദായിക സംഘടനയും, ആത്മീയ തലസ്ഥാനവും വരെ വിവാദങ്ങളിൽ പെട്ട് മാനം കേട്ടു. ഗുരുദേവജയന്തിയുടെ 150 ആം വാർഷികം രാജിവച്ച് കലക്കിയ മാർക്കില്ലാത്ത ആന്റണി തിരശ്ശീലയ്ക്ക് പിന്നിൽ ഇരുന്ന് പൊട്ടിചിരിച്ചു.
എന്നാൽ അപ്രതീക്ഷിതമായി തർക്കം ഗതിമാറി; സഹായിയ്ക്കാൻ വന്ന സേനയെ കണ്ട് തെറ്റിദ്ധരിച്ച്, കാഷ്യസ് ചെയ്തത് പോലെ! ആന്റണിയ്ക്ക് അതൊന്നും വിഷയമല്ല, എല്ലാ രോഗങ്ങൾക്കും അവിടെ ഒറ്റമൂലിയുണ്ട്. സുധീര ഒക്ടോവിയൻ സീസർ തത്ക്കാലം ബ്രൂട്ടസ്സിന്റെ റോൾ ചെയ്യട്ടെ എന്നങ്ങ് കൽപ്പിച്ചു. ഉറയിലെ കഠാരയൂരി സ്വന്തം നെഞ്ചിൽ കുത്തിയിറക്കുമ്പോൾ ബ്രൂട്ടസ്സ് മുന്നിൽ സീസറിന്റെ പ്രേതത്തെ കണ്ടെന്നും " സീസർ, ഇതിന്റെ 1/4 ഇഷ്ടം പോലും എനിയ്ക്കുണ്ടായിരുന്നില്ല നിങ്ങളുടെ ശരീരത്തിൽ ഇതേ കത്തി ആ മാർച്ച് 23 നു കുത്തിയീറക്കുമ്പോൾ" എന്ന് പറഞ്ഞെന്നും ഷേക്ക്സ്പിയർ എഴുതി വച്ചിരിയ്ക്കുന്നു.
ഏറ്റവും മികച്ച വില്ലനെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്; കാരണം അവനത്ര മേല കഴിവുല്ലവാൻ ആകയാൽ അവന്റെ വില്ലത്തരങ്ങൾ കണ്ട് പിടിയ്ക്കുക ദുഷ്ക്കരം ആയിരിയ്ക്കും. അതിനാല തന്നെ അവൻ ആദർശ്ശക്കുഞ്ഞാടും, പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഒക്കെ ആയി വിളങ്ങി നില്ക്കും
അപ്പോൾ "ലെൻഡ് മീ യുവർ എയെർസ് ; ബ്രൂട്ടസ്സ് ഈസ്സ് ആണ്‍ ഹോണറബിൾ മാൻ"!
No comments:
Post a Comment