കേരളഭൂമിയിൽ അരങ്ങേറുന്ന ചുംബനപ്രതിഷേധത്തിൽ എനിയ്ക്കൊരു ലഘുവായ സംശയമുണ്ട്.

ഇവിടെ വർഷങ്ങളായി സിനിമകളിൽ ചുംബനരംഗങ്ങളിൽ "ലിപ്പ് ലോക്കിങ്ങ്" പ്രദർശിപ്പിച്ചാൽ അതിനു "യു" സർട്ടിഫിക്കേറ്റ് നിഷേധിച്ചിരുന്നു. ഒന്നുകിൽ അധരമധരത്തെ സ്പർശിയ്ക്കുന്ന രംഗം നീക്കം ചെയ്യുക, അല്ലെങ്കിൽ 'എ" സർട്ടിഫിക്കേറ്റോടെ ചിത്രം പ്രദർശിപ്പിയ്ക്കുക. അതായത് ചുംബനരംഗങ്ങളോ, രതിയോ പ്രദർശിപ്പിയ്ക്കുന്നതിലല്ല പ്രശ്നം, അത് വീക്ഷിയ്ക്കുന്നവരുടെ പ്രായമാണിവിടെ പ്രശ്നം. അതായത് ആ രീതിയിലുള്ള രംഗങ്ങൾ വീക്ഷിച്ച് അതിലെ ശരിയും തെറ്റും അറിഞ്ഞ് ഉൾക്കൊള്ളാനുള്ള പ്രായവും പക്വതയും സർശിയ്ക്കുന്ന ആളിനുണ്ടോ?
നിലവിലെ സാമൂഹിക വ്യവസ്ഥിതിയോ, നിയമങ്ങളോ അറിയാത്ത, അതിനുള്ള സാഹചര്യമോ, പ്രായമോ ആയിട്ടില്ലാത്ത, ഒരു ചെറിയ സ്ക്കൂൾ കുട്ടി ഈ രംഗങ്ങൾ കാണുകയും, മുതിർന്നവരെ അനുസരിയ്ക്കാൻ അതീവ ത്വര ഉള്ള കുട്ടി, സഹപാഠിയായ പെൺകുട്ടിയെ കീഴ്പ്പെടുത്തുകയും, മുറിവേൽപ്പിയ്ക്കുകയുമൊക്കെ ചെയ്യാൻ അതവനെ പ്രേരിപ്പിയ്ക്കുകയും, അതിന്റെ തിക്ത ഫലങ്ങൾ മറ്റൊരു കുട്ടി അനുഭവിയ്ക്കേണ്ടി വരികയും ചെയ്യുമ്പോൾ, പ്രശ്നം സമൂഹികമാകുന്നു.
ടി.വി. ഷോകളിൽ പരസ്പരം കെട്ടിപ്പിടിച്ച് ചുംബനം വച്ച് വിലസുമ്പോൾ ആ രംഗങ്ങൾ എല്ലാ വീട്ടിലേയും സ്വീകരണമുറികളിൽ, കുടുംബസദസ്സിൽ അസ്വസ്ഥതതകൾ സൃഷ്ടിച്ച് കൊണ്ട് കടന്നു ചെല്ലുന്നു, ചാനൽ മാറ്റി തൽക്കാലം രക്ഷപ്പെടുന്നവർ, പിന്നീട് അതേ പ്രോഗ്രാമിന്റെ ആവർത്തനം വരുമ്പോൾ അത് കണ്ട് രസിയ്ക്കുന്നത് കപടസദാചാരമല്ല; നമ്മുടെ സഭ്യതയും, സംസ്ക്കാരവുമാണ്. എത്ര പ്രായം ചെന്നവർ ആയാലും തങ്ങളുടെ അച്ഛനമ്മമാരുടെയോ, മക്കളുടേയോ മുന്നിലിരുന്ന് ലൈംഗികരംഗങ്ങൾ ടി.വിയിൽ കാണുവാൻ ജാള്യത കാട്ടുന്നത് ഒരു സംസ്ക്കാരത്തിന്റെ ഭാഗം കൂടിയാണ്.

പണ്ട് പരാശരമഹർഷി മുക്കുവകന്യകയായ മത്സ്യഗന്ധിയെന്ന കടത്തുകാരിയെ "കടത്തുകാരിപ്പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ?" എന്ന ചോദ്യത്തോടെ നദിയ്ക്ക് മദ്ധ്യേ ആടിയുലയുന്ന വഞ്ചിയിൽ തുറന്ന രീതിയിൽ ബലമായി ഭോഗിച്ചപ്പോൾ, കുതറുന്ന കന്യകയെ ശാരീരികമായി കീഴ്പ്പെടുത്തുമ്പോൾ പോലും, ഒരു മറസൃഷ്ടിച്ചു എന്ന് പറയപ്പെടുന്നു.
ഞാൻ അത് വേണ്ടാ എന്നല്ല പറഞ്ഞത്, ഒരു വിവാഹത്തിൽ പങ്കെടുക്കുന്ന നമുക്കെല്ലാം അറിയാം ഈ ദമ്പതികൾ ഇന്ന് രാത്രിയിൽ ഒരുമിച്ച് ഉറങ്ങേണ്ടവർ ആണെന്ന്, അവർ ചുംബനമോ, സംഭോഗമോ നടത്തുമെന്ന്; എങ്കിലും നമ്മൾ ആരും അവരെ അശ്ലീലഭാഷയോടെ, ശൃംഗാരദൃഷ്ടികളൊടെ ചൂഴാറില്ല, കാരണം അത് വ്യവസ്ഥാപിതമായ ലൈംഗികതയാണ്. നേരായ മാർഗ്ഗത്തിൽ ഗർഭിണിയായ ഒരു ഭാര്യയേയും ആരും "ആണുങ്ങളോട് കളിച്ചതിന്റെ പേരിൽ" പരിഹസിയ്ക്കാറില്ല. ജനിച്ച ഓരോ കുട്ടിയും മാതാപിതാക്കളുടെ സംഭോഗത്തിന്റെ തെളിവുകളാണ് എന്നതും ശ്ലീലമാണ്, എങ്കിലും "ഞാൻ എങ്ങനാ ജനിച്ചത്?" എന്ന കൊച്ചു കുട്ടിയുടെ ചോദ്യങ്ങൾക്ക് ആരും ഭാര്യയെ വിളിച്ച് ഭോഗം നടത്തി വിശദീകരണം നൽകാറില്ല.
ചുംബനത്തിനോ സംഭോഗത്തിനോ ജാതിമതഭേദം ഉണ്ടെന്ന് തോന്നുന്നില്ല, പാർട്ടി ഭേദവും; ഏതും എതിനും പാകമാകും.

" ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ"
ആയതിനാൽ പറഞ്ഞ് വരുന്നത് ഇത്രമാത്രമേ ഉള്ളൂ, പ്രതിഷേധക്കാർക്ക് മറൈൻഡ്രൈവിൽ ഒരു മറസൃഷ്ടിച്ച് കൊടുക്കുക. അവർ അതിനുള്ളിൽ ചുംബിയ്ക്കുകയോ, ഭോഗിയ്ക്കുകയോ ചെയ്യട്ടേ...ഇവർക്ക് അതിനുള്ള ഭരണഘടനാപരമായ അവകാശം ഉണ്ട്. എന്നാൽ ആ സമയം മറൈൻ ഡ്രവിലോ, പരിസരത്തോ, ലൈവ് ആയി കവർ ചെയ്യുന്നെങ്കിൽ ടി.വി യുടെ മുന്നിലോ ചെറിയ കുട്ടികൾ ഉണ്ടാകാൻ പാടില്ല എന്ന് ശഠിയ്ക്കരുത്, അവർക്കും അവിടെയൊക്കെ നിൽക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്.
അപ്പോൾ ഒന്നുകിൽ മറ സൃഷ്ടിച്ച് കൊടുക്കുക, അല്ലെങ്കിൽ ടി.വി.പ്രോഗ്രാമിനു "എ" സർട്ടിഫിക്കേറ്റ് ഏർപ്പെടുത്തുക, താൽപ്പര്യമുള്ള മാതാപിതാക്കൾ ശ്രദ്ധിയ്ക്കാൻ കഴിയും. എല്ലാവരുടേയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടേണ്ടതുണ്ട്; കാരണം ഭരണഘടനാ പരിരക്ഷ ഒരു പോലെയാണ് "യോഗികൾക്കും ഭോഗികൾക്കും"!
ഇനി ഭാവി കാര്യം; അടുത്ത തലത്തിലുള്ള സമരമുറ ഇങ്ങനെ ആയിരിയ്ക്കാനുള്ള സാധ്യത വളരെ അധികമാണ്.
അങ്ങനെ നടത്തുമ്പോൾ കുറച്ച് മുങ്കൂട്ടി പരസ്യം ചെയ്യുക; നാട്ടിലില്ലെങ്കിലും ഫ്ലൈറ്റ് പിടിച്ച് വന്ന് കാണനാണേ...

No comments:
Post a Comment