ഇസ്ലാം മതം ഉണ്ടായത് എ .ഡി.600 ൽ, എന്തായാലും അതിനു ശേഷമാണ് വാവർ എന്ന മുസ്ലീം ഇവിടെ വന്നത്. അപ്പോൾ ബി.സി. 5000 ൽ ഭാരത കാലഘട്ടത്തിൽ പ്രതിപാദിയ്ക്കുന്ന , അതായത് അതിനും മുമ്പ് നടന്ന പാലഴിമഥനത്തിലെ മോഹിനിയും അവളിൽ പിറന്ന ധർമ്മശാസ്താവും ഇതല്ല.
അയ്യപ്പൻ എന്ന ശബരിമല കേന്ദ്രമാക്കിയ ബുദ്ധവിഹാര അധിപന്റെ ആരാധനാ മൂർത്തിയായ അയ്യൻ (ബുദ്ധനെ) ഒരു ഹരിഹര സുതൻ കഥയിലൂടെ ധർമ്മശാസ്താവിന്റെ അവതാരമാക്കി, ബുദ്ധവിഹാരം 14 -16 നൂറ്റാണ്ടുകൾക്കിടയിൽ അരശുമുഖൻ, കരാളമുഖൻ എന്നൊക്കെ അറിയപ്പെട്ട ശൈവഭീകരരുടെ നേതൃത്വത്തിൽ ഹൈന്ദവക്ഷേത്രമാക്കി.
പ്രശ്നങ്ങൾ അവിടം കൊണ്ടും തീർന്നില്ല; ചെറിയ കാവുകളിൽ ശാക്യമുനി അങ്ങനെ തന്നെ ആദിമജനതയ്ക്ക് കുലദൈവമായി കൂട്ട് നിന്നു. അവരും മെല്ലെ ശാക്യനെ ശാസ്താവാക്കി; എങ്കിലും ആ ദൈവം അധഃകൃതനായതിനാൽ അവൻ ചാത്തൻ ആയി. ബാലദൈവം "കുട്ടിശാസ്താവ്" കുട്ടിച്ചാത്തനും! അവന്റെ പിതാവായ പരമശിവൻ അങ്ങനെ നിന്നത് പ്രശ്നമായി, പിന്നെ വച്ച് താമസിപ്പിച്ചില്ല, മഹാദേവൻ "മാടൻ" ആയി!
ഇനി പഠിച്ചവനെ വിലക്കേണ്ട കാര്യവുമുണ്ട്; അതിനാൽ സന്ധ്യാ സമയത്ത് വിളക്ക് തെളിയിയ്ക്കുമ്പോൾ "അയ്യോ" എന്ന് വിളിയ്ക്കുന്നത് ദോഷമാണ് എന്നൊരു തിട്ടൂരവുമിറക്കി. ഒരു കാരണവശാലും പഴയ ... നശിപ്പിയ്ക്കപ്പെട്ട ദൈവം ഉയർത്തെഴുന്നേൽക്കരുത് മണ്ണിലും, മനസ്സിലും...

സാക്ഷാൽ അയ്യപ്പൻ, ചീരപ്പൻ ചിറയിലെ ചേകവരും പന്തളം രാജാവിന്റെ സേനാനായകനും ആയ ചേകവവീരനു പന്തളം രാജാവിന്റെ സഹോദരിയിൽ ഉണ്ടായ കുട്ടി ആയിരുന്നു. സഹോദരിയുടെ അവിഹിതഗർഭവാർത്ത അറിഞ്ഞ രാജാവ് ചതിയിൽ സേനാനയകനെ കൊലപ്പെടുത്തി, രഹസ്യമായി വനത്തിലെ ഒരു ആശ്രമത്തിൽ, പ്രസവത്തോടെ മരണമടഞ്ഞ രാജകുമാരി പ്രസവിച്ച കുഞ്ഞിനെ, വേട്ടയ്ക്കെന്ന വ്യാജേന പുറപ്പെട്ട് പമ്പയുടെ തീരത്ത് നിന്ന് പരിവാരസമക്ഷം കണ്ടെത്തി, കുറ്റബോധത്തോടെ വളർത്തുമകനായി ഏറ്റെടുത്തു. ചീരപ്പൻ ചിറക്കാർ സത്യമറിഞ്ഞിരുന്നു, അവിടെ അയ്യപ്പൻ ആയോധനമുറ അഭ്യസിച്ചു, അവിടുത്തെ മുറപ്പെണ്ണീനെ പ്രണയിച്ചു, അവൾ മാളികപ്പുറത്തമ്മയായി.
മകനും മരുമകനുമായുള്ള തർക്കത്തിൽ അയ്യപ്പൻ ബുദ്ധമത അനുയായിയായി, വനവാസിയായി, ബുദ്ധവിഹാരത്തിനധിപതിയായി.
അപ്പോൾ ശരി... ഹരിഹരസുതൻ ആനനന്ദചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ.....
No comments:
Post a Comment