ബാബുരാജ് ഒരു നല്ല കായികതാരം ആയിരുന്നു, സംസ്ഥാന തലത്തിലൊക്കെ നടത്തിയ മികച്ച പ്രകടനങ്ങൾ സർക്കാർ ജോലി മാത്രമല്ല, കായികതാരമായ ഒരു സുന്ദരിപ്പെണ്ണിന്റെ ഭർത്താവുമാക്കി. ദീർഘദൂര നടപ്പ് താരം ഭാര്യ ക്രമേണ പ്രാക്ടീസോക്കെ നിർത്തി ജോലിയും വീടും കുട്ടികളുമായി ഒതുങ്ങി.
ഭർത്താവ് പ്രാക്ടീസും മത്സരങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു, എങ്കിലും പ്രമോഷൻ ലഭിച്ചപ്പോൾ കുറച്ചൊക്കെ നേരം ഓഫീസ്സിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നു, അതോടെ പ്രാക്ടീസ്സ് രാത്രിയിലേയ്ക്ക് നീണ്ട് , നീണ്ട് രാത്രിയുടെ ഭൂരിഭാഗവും വോളീബാൾ ഗ്രൗണ്ടിലും, ട്രാക്കിലുമൊക്കെ ആയിത്തീർന്നു. സ്ഥിരമായി ക്ഷീണിച്ച് രാത്രി വൈകി വന്ന് കഴിച്ചെന്ന് വരുത്തി കിടന്നുറങ്ങുന്ന പതിവ് ഭാര്യയുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു.
എപ്പോഴുമുള്ള ഈ ക്ഷീണം ഒ ന്ന് മാറ്റിയെടുക്കണം, അതിനായി ബാബുവിന് ഇടയ്ക്കൊക്കെ ഒരു ബ്രേക്ക് ആവശ്യമാണെന്ന് കായികതാരം കൂടിയായ ഭാര്യ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസ്സം പിടിച്ച പിടിയാലേ അവനെ കൂട്ടി നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ എത്തി രാത്രി ഭക്ഷണവും വിശ്രമവും തേടി.
ബാർ അറ്റാച്ച്ഡ്ഡ് ഭക്ഷണശാലയിലെ കാവൽക്കാരൻ അവർക്കായി വാതിൽ തുറക്കുന്നതിനിടയിൽ ബാബുവിനെ നോക്കി പറഞ്ഞു
" ഹല്ലോ, ബാബുസാർ ഇന്നത്തെ മഴയെ പറ്റി പരാതിയില്ലല്ലോ? തകർത്തില്ലേ?"
അകത്തേയ്ക്ക് കടന്ന ഭാര്യ തിരിച്ച് നിന്ന് ചോദിച്ചു
" നിങ്ങൾ ഇവിടെ സ്ഥിരമായി വരാറുണ്ടോ? അയാൾക്ക് നല്ല പരിചയമുള്ളത് പോലെ!"
ബാബു പെട്ടെന്ന് പ്രതികരിച്ചു
"ഏയ്യ്, ഇല്ല, അവനെ വോളീബാൾ കോർട്ടിൽ വച്ചുള്ള പരിചയമാണ്"
അവർ അവർക്കായി നൽകിയ ടേബിളിനരികിൽ ഇരിപ്പുറപ്പിച്ചതേയുള്ളൂ ബാറിലെ വനിതാ സപ്പ്ളയർ അരികിലെത്തി ബാബുവിന്റെ തോളിൽ തട്ടി ചിരിച്ച് കൊണ്ട് ചോദിച്ചു
" ഇഷ്ടമായത്.. റെഡ്ഡ് ലേബലും, സെവൻ അപ്പും മാറ്റമൊന്നുമില്ലല്ലോ?"
ഇരുന്ന ഭാര്യ എണീറ്റു നിന്ന് ആയി ചോദ്യം ചെയ്യൽ
" നിങ്ങൾ ഇവിടുത്തെ പതിവ് കാരൻ ആണല്ലേ?"
ഇത്തവണയും ബാബു അക്ഷോഭ്യനായി ഉത്തരം നൽകി
" അല്ല, ഞാൻ ഇവളെ ട്രാക്കിൽ വച്ചാണ് കണ്ടിട്ടുള്ളത്, രാജൻ മാഷിന് ഇവൾ മദ്യമെത്തിയ്ക്കാറുണ്ട്, അപ്പോൾ എന്റെ ഇഷ്ടങ്ങൾ ചോദിച്ചിരുന്നു"
അധികം താമസിയാതെ മദ്യവും, ആഹാരവും എത്തി, ഒപ്പം ബാർ ഡാൻസ്സ് കരിയും. അവൾ ചുറ്റിക്കറങ്ങി അവർക്കരികിൽ എത്തി ബാബുവിന്റെ കഴുത്തിൽ കൈകൾ കോർത്ത് കൊണ്ട് ചോദിച്ചു
" ഒരു ഫ്ളമിംഗോ ആയാലോ ബാബു നിന്റെ കരവലയത്തിൽ കോർത്ത്?"
ഇത്തവണ ഭാര്യയുടെ മുഴുവൻ നിയന്ത്രണവും പോയി, അവൾ ആക്രോശിച്ചു..
"നിങ്ങൾ കള്ളം പറയുകയാണ്, നിങ്ങൾ ഇവിടെ വന്നിട്ടുണ്ട്, ഇവളുമാരോടൊപ്പം അഴിഞ്ഞാടിയിട്ടുമുണ്ട്"
ബാബുവിന് യാതൊരു കുലുക്കവുമില്ല, ശാന്തനായി അവൻ പറഞ്ഞു
" ഇല്ല , ട്രാക്കിലെ സ്‌കേറ്റിങ് ഫീൽഡിൽ ഇവർ പ്രാക്ടീസ് ചെയ്യാറുണ്ട്, അങ്ങനെയുള്ള പരിചയമാണ്"
എന്നാൽ ഭാര്യ അത് മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായില്ല, അവൾ ബാഗുമെടുത്ത് പുറത്തേയ്ക്ക് പാഞ്ഞ് പോയി. സംഗതി പന്തിയല്ലെന്ന് തോന്നിയതിനാൽ ബാബുവും ബില്ലിന്റെ കാശു കൊടുത്ത് അവളെ തേടിപ്പോയി.
ഊബറിന്റെ ആപ്ലിക്കേഷനിൽ ടാക്സി വിളിച്ച് അതും കാത്ത് നിൽക്കുന്ന ഭാര്യയെ അവൻ ഒരു വിധം സമാധാനിപ്പിച്ചു. അപ്പോഴേയ്ക്കും ടാക്സി എത്തിച്ചേർന്നു എങ്കിലും കഷ്ടകാലം അവനെ വിട്ടൊഴിഞ്ഞിരുന്നില്ല.
അവനും ഭാര്യയും പിൻസീറ്റിൽ കയറി ഇരുന്നതും ചിരപരിചിതമായ ടാക്‌സിക്കാരന്റെ ചോദ്യം ബോംബ് പോലെ കാതിൽ വീണു ...
" ഈ ബാബുസാറിന്റെ ഒരു ഭാഗ്യമേ... ഇന്ന് കിടിലം പീസ്സിനെ ആണല്ലോ പൊക്കിയത്! ഇങ്ങെരുടെ തലേ വരച്ച കോലുകൊണ്ട് എന്റെ മൂലത്തിലെങ്കിലും ഒന്ന് വരച്ചില്ലല്ലോ എന്റെ ഭഗവാനെ..."
ഞാൻ കണ്ടിട്ടു വരികയാണ്..
ഓർത്തോ വാർഡിലാ...
വണ്ടീന്ന് വീണതാന്നാ പറയുന്നേ....
ആ.. ആർക്കറിയാം!
No comments:
Post a Comment