സന്ദീപ് മാധവൻ കമ്പനി സി.ഇ.ഓ ആവുന്നത് 38 ആം വയസ്സിലാണ്. വലിയ ചീത്തപ്പേരുകളൊന്നും കേൾപ്പിയ്ക്കാതെ അവിടെ വരെയെത്തി; ടാർജറ്റുകൾ നേടിയെടുക്കുന്നതിലെ കൃത്യത തുടർന്നുള്ള കമ്പനി ജനറൽ ബോഡി മീറ്റിങ്ങുകളിലും ഗ്രാഫ് മുകളിലേയ്ക്ക് തന്നെയുയർത്തി.
ടെന്നീസ് ക്ലബ്ബ് മെമ്പർഷിപ്പ്, ലയൺ, ഗോൾഫ് ക്ലബ്ബ് തുടങ്ങിയ സ്റ്റാറ്റസ് സിമ്പലായ എല്ലാ ആഡംബരങ്ങളും സ്വാഭാവികമായി ജീവിതത്തിന്റെ ഭാഗവുമായി. കുടുംബത്തിന് കുറച്ച് സമയവും സെക്രട്ടറിയ്ക്ക് കൂടുതൽ സമയവും എന്ന ക്രമത്തിന് അപവാദവും ആയിരുന്നില്ല, എങ്കിലും പുതിയ സുന്ദരിയായ സെക്രട്ടറിയ്ക്ക് മെല്ലെ കൂടുതൽ സമയം സമർപ്പിച്ച് തുടങ്ങിയപ്പോൾ കാര്യങ്ങൾ താളം തെറ്റി.
ഹൈ ടീ പാർട്ടികളിലെ കുശുകുശുപ്പ് നിശാപാർട്ടികളിലെ ചർച്ചകൾക്ക് വിഷയമായി; എങ്കിലും ആ ലോകത്തിൽ അവർ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 5 സ്റ്റാറിലെ ക്ലയന്റ് പ്രസന്റേഷനിലെ ഒത്ത് ചേരലുകൾ, സ്യൂട്ട് റൂമിലേയ്ക്ക് കടക്കാൻ അധികസമയമെടുത്തില്ല.
കമ്പനി വില്ല അനുവദിച്ചപ്പോൾ ഒറ്റപ്പെട്ടതും ചുറ്റുമതിലും പുൽത്തകിടിയുമുള്ള മികച്ചതൊന്ന് ഔട്ട് ഓഫ് ടേണിൽ സെക്രട്ടറിയ്ക്ക് ലഭിച്ചത് അപ്രതീക്ഷിതമായിരുന്നില്ല പലർക്കും. പിന്നീട് സെക്രട്ടറിയുടെ കുടുംബത്തിന് ടൂർ പാക്കേജ്‌ജുകൾ പലതും അനുഭവയോഗ്യമായെങ്കിലും പലതിലും അവൾക്ക് പങ്കെടുക്കാനായില്ല, അവസാന നിമിഷത്തിൽ വന്ന് ചേരുന്ന ചില അത്യാവശ്യ മീറ്റിങ്ങുകൾക്ക് ബോസിനെ സഹായിയ്ക്കുന്നതിലും വലുതല്ലല്ലോ ടൂർ.. വർക്ക് ഈസ് വർക്ക്‌ഷിപ്പ്..
എന്നാൽ സന്ദീപിന്റെ ഭാര്യയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങിയിരുന്നു. അവൾ ബ്രിഫ്‍കേസ്സും ലാപ്പ്‌ടോപ്പും പരിശോധനകളും, ഫോൺവിളികളും .. അതും ഓഫീസിലെയും ഹോട്ടലുകളിലെയും, ക്ലബ്ബ്കളിലെയും ലാൻഡ്ഡ് ലയിനിലേക്ക്.. തുടർച്ചയാക്കിയതോടെ അവൻ ശരിയ്ക്കും കുരുങ്ങി.
അങ്ങനെ ഇരിയ്ക്കവേയാണ് സെക്രട്ടറിയുടെ ഒരു ബന്ധു മറിച്ച് എല്ലാവരും പോയത്; അത്യാവശ്യം പറഞ്ഞ് അവളെ ചടങ്ങ് കഴിഞ്ഞ ഉടൻ മടക്കി വിളിച്ചു, ഇനിയെന്താ?
രണ്ടാളും അവളുടെ വില്ലയിൽ രാസലീല ആടിത്തകർത്തു. ഒരിടവേളയുടെ ദാഹമോഹങ്ങൾ സൃഷ്ടിച്ച ക്ഷീണത്താലാകാം രണ്ടാളും ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ മണി രാത്രി 8!
അവൾ ഇടാമെന്ന് പറഞ്ഞ ചായ നിരാകരിച്ച് കൊണ്ട് ധൃതിയിൽ അവൻ വസ്ത്രം ധരിച്ച് പോകാനൊരുങ്ങി, സോക്സ് ധരിച്ചതിന് ശേഷം അവൻറെ ഷൂസ്സുമായി നിൽക്കുന്ന അവളെ നോക്കി ഇങ്ങനെ പറഞ്ഞു..
"നീ ആ ഷൂസുകൾ കൊണ്ട് പോയി ഗാർഡനിലെ ചെളിയിൽ മുക്കി ഞാൻ പുറത്ത് വരുമ്പോൾ എന്റെ അരയ്ക്ക് താഴോട്ട് വസ്ത്രങ്ങളിൽ ഒന്ന് തട്ടി മുട്ടി കാലിലിട്ട് തരൂ..."
സെക്രട്ടറിയ്ക്ക് ഒന്നും മനസ്സിലായില്ല, എങ്കിലും അവൾ അത് പോലെ ചെയ്തു.
ചെളിപുരണ്ട വസ്ത്രവും, ഷൂസുമായി അവൻ വീട്ടിലേയ്ക്ക് കടന്ന് ചെന്നു, സംശയദൃഷ്ടിയോടെ ക്രുദ്ധയായ ഭാര്യ ചോദ്യം ചെയ്യൽ ആരംഭിച്ചു..
അവൻ ഒന്നും മറച്ച് വയ്ക്കാതെ തുറന്ന് പറഞ്ഞു...
"സെക്രട്ടറിയുമായി അവളുടെ വീട്ടിൽ പോയി, ബന്ധപ്പെട്ടു, തളർന്ന് ഉറങ്ങിപ്പോയി, എണീറ്റപ്പോൾ വൈകി, പിന്നെ നേരിട്ടിങ്ങോട്ട് പോന്നു.."
ഭാര്യ അവനെ അടിമുടി ഒന്ന് പരിശോധിച്ചു പിന്നെ ഇങ്ങനെ പുലമ്പി
"വന്ന് വന്ന് നാക്കെടുത്താൽ കള്ളമേ പറയൂ... നിങ്ങൾ ഗോൾഫ് കളിയ്ക്കാൻ പോയതല്ലേ? രാവിലെ പോയപ്പോൾ ഗോൾഫ് ക്ലബ്ബിലെ വാർഡ്ഡ്‌റോബ്ബിന്റെ കീ എടുത്തില്ല, എന്നാൽ ഇന്ന് കളിയ്‌ക്കേണ്ട എന്ന് വയ്ക്കുകയുമില്ല. എന്നാലും... ഇപ്പോൾ അവിടെ ഡ്രസ്സ് കോഡൊക്കെ വേണ്ടെന്ന് വച്ചോ?"
"നല്ലൊരു ഷൂസും തുലച്ചു" എന്ന് പറഞ്ഞവൾ അകത്തേയ്ക്ക് പോയപ്പോൾ ഒരു മെസെജ്ജ് "വാട്ട്സ്സ് ആപ്പ് ദയർ"
അവൻ മറുപടി അയച്ചു " ഹിയർ ഓർ ദയർ ഐ ആം ദി ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ "!!!!
No comments:
Post a Comment