സുമേഷ് എന്ന പേരിനോട് എന്താണെനിയ്ക്കിത്ര ഇഷ്ടം? ഒരു പക്ഷെ അർണോൾഡ്ഡ് ഷ്വാർസെഗ്‍നറിന്റെ കളിക്കുടുക്ക വാങ്ങിയിട്ട് പറ്റിച്ചതിനാലാണോ? എന്തായാലും ഞാൻ അവന്റെ കഥ പറയാം; ഒരു ഗുണപാഠം ഉൾപ്പടെ.. എന്ത് കഥ പറഞ്ഞാലും ഒരു ഗുണപാഠം ആവശ്യമാണല്ലോ? ചെമ്മീനിലെ ഗുണപാഠം എന്തെന്ന ചോദ്യത്തിന് "കെട്ടിയോൻ വീട്ടീന്ന് പോയാൽ പിന്നെ കെട്ടിയോൾ മാനം മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ, അവൾ, അവളുടെ കാമുകൻ, ഭർത്താവ് എന്നിവർ മരിയ്ക്കും എന്നത് പോകട്ടേ, കടലിക്കിടക്കുന്ന മീൻ വരെ ചാകും!!" എന്നൊരുത്തരം ഓർമ്മ വരുന്നു.
എഞ്ചിനീയറിംഗിന് പഠിയ്ക്കുമ്പോഴാണ് സുമേഷ് ചന്ദ്രൻ പ്രണയക്കുരുക്കിൽ പെടുന്നത്, തന്റെ ജൂനിയർ ആയ യാമിനിയുമായി. രണ്ട് വർഷങ്ങളേ അവർ ഒന്നിച്ച് ആ കോളേജ്ജിൽ പഠിച്ചുള്ളൂ. അവൻ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ടി.സി.എസ്സിൽ ജോലി നേടി, കരകുളവും കഴക്കൂട്ടവും വലിയ അകലമല്ലാത്തതിനാൽ അവരുടെ പ്രണയത്തെ അവൻ കോളേജിൽ ഇല്ല എന്നത് തെല്ലും ബാധിച്ചില്ല. അവൾ പഠനം പൂർത്തിയാക്കി വന്നപ്പോഴേയ്ക്കും അവനു കമ്പനിയിൽ ഒരു സ്ഥാനം ഉറച്ചതിനാൽ അവളും ടി.സി.എസ്സിലെത്തുമെന്ന് കൂട്ടുകാർ എല്ലാം കരുതിയിരുന്നു, എന്നാൽ അപ്പോഴേയ്ക്കും പിങ്ക് ലറ്ററുകൾ പറന്ന് തുടങ്ങിയതിനാൽ അത് നടന്നില്ല, അവൾക്ക് വിധിച്ചിരുന്നത് താവളം നമ്മുടെ ആകാശനീലകപ്പലിന്റെ രൂപമാർന്ന ഇൻഫോസിസ്സ് കെട്ടിടമായിരുന്നു.
അതോടെ പ്രണയം അത്ര സുഗമമല്ലാതായി, രണ്ടാളും തിരക്കിലായപ്പോൾ പരാതികളും പരിഭവങ്ങളുമായി, പ്രത്യേകിച്ച് സുമേഷിന്റെ മൊബൈലിൽ വിളിച്ചാൽ പലപ്പോഴും കൂട്ടത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ എടുക്കുന്നതും യാമിനിയ്ക്കത്ര പിടിച്ചില്ല. പരിഭവങ്ങളുടെ ഘോഷയാത്രയ്ക്ക് വിരാമമിടാൻ രണ്ടാളും കൂടൊന്ന് മുങ്ങി, പാമ്പൻപാലവും, പുലിക്കോട്ട തടാകവും കടന്ന് പോണ്ടിച്ചേരിയിൽ പൊങ്ങി, പിണക്കങ്ങൾ ഇണക്കിച്ചേർത്തു. ലിവിംഗ് ടുഗതർ എന്നത് അത്ര അപൂർവ്വമല്ലാത്ത കാലത്ത് കൂട്ടുകാർ അതൊന്നും കാര്യമാക്കിയില്ല എന്ന് മാത്രമല്ല, അവരാൽ കഴിയുന്ന സഹായം ചെയ്ത് കൊടുക്കുകയും ചെയ്തു.
സുമേഷിന് തൻ്റെ അച്ഛനെക്കാൾ സ്നേഹവും ബഹുമാനവും ഉള്ള ജേഷ്ഠൻ സുഭാഷ് അവിചാരിതമായി ബോംബെയിൽ നിന്നും തിരുവനന്തപുരത്ത് വിമാനമിറങ്ങുകയും അനുജനേയും കൂട്ടി കൊല്ലത്തെ വീട്ടിലേയ്ക്ക് പോകാമെന്ന് തീരുമാനിയ്ക്കുകയും ചെയ്തപ്പോൾ പണി മൊത്തം പാളി. അനുജനെ താമസസ്ഥലത്ത് കാണാതിരുന്ന ജേഷ്ഠൻ സഹവാസിയോട് വിവരം തിരക്കിയപ്പോൾ അതൊന്നും അത്ര വലിയ കാര്യമായി കണക്കാക്കാത്ത അവൻ ഉള്ള വിവരം പറഞ്ഞു, പയ്യൻ ഹണീമൂണിലാണ്!
ആ പ്രണയം സുഭാഷിനോ, അവരുടെ അച്ഛൻ പ്രസാദ് ചന്ദ്രനോ, അമ്മ കമലയ്ക്കോ പുതിയ അറിവായിരുന്നില്ല; എന്നാൽ ഈവിധം അവർ കർക്കിടകത്തിന് മുമ്പുള്ള മിഥുനങ്ങളായ വിവരം ഒരു പുതുമയായിരുന്നു. സുഭാഷ് തന്നെ സമയം കളയാതെ കാര്യങ്ങൾ മുന്നോട്ട് നീക്കി, യാമിനിയുടെ അച്ഛൻ യതീന്ദ്രനും, സഹോദരി യമുനയ്ക്കുമൊക്കെ ഈ പ്രണയം നേരത്തേ അറിയാമായിരുന്നതിനാൽ കാര്യങ്ങൾ അത്ര ബുദ്ധിമുട്ടായതുമില്ല. എന്നാൽ വിവാഹത്തിന് മുമ്പുള്ള ആ മധുവിധുവിനാലാകാം പെണ്ണിന്റെ അമ്മയിൽ ഒരതൃപ്തി നിറഞ്ഞ് നിന്നു, ക്രമേണ അത് അച്ഛനിലേക്ക് കൂടി വ്യാപിയ്ക്കുന്നതായും അവന് തോന്നി.

എന്തായാലും ഒരുപൊടിക്ക് ഓവർസ്മാർട്ട് ആയതിനാൽ, വീട്ടിലെ കാരണവർ സ്ഥാനം വഹിയ്ക്കുന്ന ഇളയവൾ യമുന നടത്തിയ ഇടപെടലുകളിൽ വലിയ എതിർപ്പുകൾ ഇല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞു കിട്ടി. 4 മാസങ്ങൾക്കപ്പുറം തുലാമാസത്തിൽ കല്യാണമണ്ഡപക്കാരൻ കനിഞ്ഞ് നൽകിയ നാളിൽ, ഒപ്പിച്ചെടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്താൻ തീരുമാനിച്ചു. അതോടെ പയ്യൻസ്സ് കൊല്ലത്തെ സ്വന്തം വീട്ടിൽ പോകുന്നതിലുമുപരി ജവഹർ നഗറിലെ പെണ്ണിന്റെ വീട്ടിൽ ചുറ്റി തുടങ്ങി; ലേണേഴ്സ്സ് ലൈസ്സൻസ്സ് ലഭിച്ചതിനാൽ ചെറിയ റോഡ് ഡ്രൈവുകൾ ഒന്നും ആരും അത്ര കാര്യമാക്കിയതുമില്ല.
എന്നാൽ ഇപ്പോൾ സുമേഷ് ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിയ്ക്കുകയാണ്. മുള്ളുകെട്ടായിരിയ്ക്കുന്നത് വെഞ്ഞാറമൂടുള്ള മെഡിക്കൽ കോളേജിൽ അവസാനവർഷ വിദ്യാർഥിനിയായ യാമിനിയുടെ അനുജത്തി യമുനയാണ്! അവൾ അവനോട് പെരുമാറുന്ന രീതിയിൽ പ്രകടമായ ഒരു മാറ്റം വന്നിരിയ്ക്കുന്നു, മറ്റാരുമില്ലെങ്കിൽ കൊഞ്ചിക്കുഴയലും, മുട്ടലും തട്ടലും, അയഞ്ഞ ടോപ്പുമായി മുന്നിൽ കുനിയുമ്പോൾ കണ്ണിൽ ആടും മാങ്കനികളും, കാലിന്മേൽ കാൽ കയറ്റി അവൾ മുന്നിൽ ഇരിയ്ക്കുമ്പോൾ മിഡിയുടെ മറഭേദിയ്ക്കുന്ന ദൃശ്യങ്ങളും അവനിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു.
കല്യാണം വിളി തുടങ്ങിയ നാളുകളിൽ ഒന്നിൽ, യമുന അത്യാവശ്യമായി കാണണമെന്ന് പറഞ്ഞതനുസരിച്ച് അവൻ അവളുടെ വീട്ടിലെത്തുമ്പോൾ അവൾ മാത്രമാണുണ്ടായിരുന്നത്. അടഞ്ഞ വാതിലിനെ സാക്ഷിയാക്കി ഇത്തവണ അവൾ കാര്യം നേരിട്ട് പറഞ്ഞു, അവൾക്ക് അവനോട് പറഞ്ഞറിയിയ്ക്കാനാവാത്ത ഒരു "ക്രഷ്". വിവാഹത്തിന് ശേഷം അവളുടെ സഹോദരിയുടെ ഭർത്താവാകും, അതിന് മുമ്പായി ഒരു തവണ അവൾക്ക് ശാരീരികമായി ബന്ധപ്പെടണം.
എന്ത് പാറയണമെന്നറിയാതെ സുമേഷ് തരിച്ച് നിന്നു. അവന്റെ പ്രതികരണത്തിനായി കാത്ത് നിൽക്കാതെ അവൾ സ്റ്റെയർ കയറി മുകളിലത്തെ അവളുടെ മുറിയിലേയ്ക്ക് പോയി, പോകുന്ന പോക്കിന് "കേറി വാ.." എന്നൊരു വിളിയും ഒപ്പം എന്തോ ഒന്ന് അവന്റെ ചുമലിൽ വന്ന് വീണു, അതൊരു പൂക്കളുടെ ചിത്രമുള്ള. പെർഫ്യൂമിന്റെ മാദകഗന്ധമുള്ള, അതിമൃദുലമായ ഷാൾ ആയിരുന്നു.
അതവൻ കയ്യിലെടുത്ത് നോക്കിയിട്ട് സോഫയിലിട്ടു, എന്നിട്ട് സർവ്വശക്തിയും സംഭരിച്ച് പുറത്തേയ്ക്കുള്ള വാതിലിനു നേരേ ഓടി; വാതിൽ വേഗത്തിൽ തുറന്ന് തന്റെ കാർ പാർക്ക് ചെയ്തിരിയ്ക്കുന്ന ഷെഡിനു നേരേ പാഞ്ഞു. ആ ഓട്ടത്തിനിടയിൽ അവൻ പിറുപിറുത്തു കൊണ്ടിരുന്നു....
" മൂത്തവർ ചൊല്ലും മുതു നെല്ലിക്കേം ഇപ്പോഴും കയ്ക്കും"

കാർ ഷെഡിനരുകിലായി അവൻ എത്തിയപ്പോൾ, പിന്നിൽ നിന്നും അവളുടെ വിളി കേട്ടു, തിരിഞ്ഞ് നോക്കിയപ്പോൾ മുകളിലത്തെ നിലയിൽ അവളുടെ ബെഡ്ഡ് റൂമിൻ്റെ ബാൽക്കണിയിൽ അവളും നാലു കൂട്ടുകാരികളും നിരന്നു നിന്ന് കൈവീശുന്നു!!!
അമ്പരന്ന് പോയ അവൻ കയറാൻ തുറന്ന കാറിന്റെ ഡോർ തിരിച്ചടച്ച്, ഓടിവന്ന വഴി തിരിച്ച് നടന്ന്, ഹാളിൽ പ്രവേശിച്ചതും കാന്താരികൾ നാലും ചേർന്ന് അവനോട് പറഞ്ഞു
" ചേട്ടൻ ക്ഷമിയ്ക്കണം, ഞങ്ങൾ പറഞ്ഞതനുസരിച്ചാണ് യമുന ഇങ്ങനെയൊക്കെ പെരുമാറിയത്. ചേട്ടനെ പറ്റി ഇവളുടെ അച്ഛൻ നാട്ടിൽ അന്വേഷിച്ചപ്പോൾ അത്ര നല്ല അഭിപ്രായമല്ല കേട്ടത്, പ്രത്യേകിച്ചും നിരവധി പെണ്ണ് കേസ്സുകൾ ഉണ്ടെന്ന് പറഞ്ഞ് കേട്ടു. അതോടെ അച്ഛനുമമ്മയും ഈ വിവാഹത്തിൽ നിന്നും യാമിനിച്ചേച്ചിയെ പിന്തിരിപ്പിയ്ക്കാൻ പരമാവധി ശ്രമിച്ചു. സംഘർഷം കൂടി വന്നപ്പോൾ ഒരു ദിവസം ചേച്ചി മുറിയിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതോടെ ഇവൾ വലിയ സങ്കടത്തിലായി. ഞങ്ങൾ വന്ന് ചേച്ചിയേയും, അങ്കിളിനേയും, ആൻ്റിയേയും പറഞ്ഞ് രമ്യതയിലാക്കി. ചേട്ടൻ്റെ സ്വഭാവം വേണമെങ്കിൽ പരീക്ഷിച്ച് കൊള്ളാൻ ചേച്ചിയാണ് പറഞ്ഞത്, ഞങ്ങൾ ഫ്രണ്ട്സ്സ് രഹസ്യമായി അതറിഞ്ഞ് കൊള്ളാമെന്ന് ആൻ്റിയ്ക്ക് വാക്കു കൊടുത്തു. തിൽ ചേട്ടൻ പരാജയപ്പെട്ടാൽ പിന്മാറാം എന്ന് ചേച്ചിയും മനസ്സില്ലാതെയെങ്കിലും സമ്മതിച്ചു; ചേച്ചിയ്ക്ക് അത്ര ഉറപ്പായിരുന്നു ചേട്ടൻ വിജയിക്കുമെന്ന്. അത് വെറും വിശ്വാസമല്ല നൂറുശതമാനം സത്യമാണെന്ന് ഇപ്പോൾ ഞങ്ങൾക്കും വിശ്വാസമായി, ചേട്ടൻ ഒന്നും മനസ്സിൽ വയ്ക്കരുത്, ഇവൾ ചേട്ടൻ്റെ കുഞ്ഞനുജത്തി ആണ്, വല്ലാത്ത കുറ്റബോധം അവൾക്കുണ്ട്, അതാണ് മിണ്ടാതിരിക്കുന്നത്, ചേട്ടൻ പൊറുക്കണം, എല്ലാം മനസ്സിൽ നിന്ന് കളയണം"
അവരുടെ കണ്ണുകൾ തറഞ്ഞ ദിക്കിലേക്ക് അവനും നോക്കി, അവിടെ യമുന ശിക്ഷിക്കപ്പെട്ട കുറ്റവാളിയെപ്പോലെ, നിറകണ്ണുകളോടെ നിൽക്കുന്നു. അവനെ നോക്കി കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെ... യമുന രണ്ട് കയ്യും കൂപ്പി "ചേട്ടാ മാപ്പാക്കണം" എന്ന് പറയുന്നതും കേട്ട്, മറുപടി ഒന്നും പറയാതെ അവൻ വീടിനു വെളിയിലേയ്ക്ക് നടന്നിറങ്ങി, കാറിന് നേരേ നടന്ന്, അതിലേറി സ്റ്റാർട്ടാക്കി, മുന്നോട്ടെടുക്കുന്നതിനിടയിൽ ചിലതൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു..
" ജേഷ്ഠൻ മഹാനാണ്, ക്രാന്തദർശ്ശി, ദീർഘദൃഷ്ടി... അല്ലെങ്കിൽ... എത്ര തന്നെ വിശ്വാസമുള്ളതും, സുരക്ഷിതവുമായ അന്തരീക്ഷമാണെങ്കിലും കോണ്ടം ഒരു കാരണവശാലും പോക്കറ്റിൽ വയ്ക്കരുത്, അത് എല്ലായ്പ്പോഴും കാറിന്റെ ഡാഷിൽ തന്നെ സൂക്ഷിക്കണം എന്ന് നിർബന്ധിയ്ക്കില്ലല്ലോ..... ചിലപ്പോഴൊക്കെ മുതുനെല്ലിക്കയും മധുരിക്കും... !!!!"

No comments:
Post a Comment