പൊതുവേ നമ്മൾ സ്ത്രീപുരുഷഭേദമില്ലാതെ ആണ് ഗാനങ്ങളെ അവലോകനം ചെയ്യാറുള്ളത്, ഇത്തവണ ഒരുപടി കൂടി മുകളിലേയ്ക്ക് കടന്ന് യക്ഷിയിലെത്തിയിരിക്കുന്നു. വികാരങ്ങളും, വിചാരങ്ങളും ഉള്ള യക്ഷി അവളുടെ ഭാഷയിൽ പറഞ്ഞാൽ സുരതത്തിനു ക്ഷണിക്കുന്ന ഈ ഗാനം, 1984 ലെ കൃഷ്ണപ്പരുന്തിനു വേണ്ടി പി. ഭാസ്ക്കരന്മാഷ് രചിച്ച്, കെ. രാഘവൻ സംഗീതം നൽകി, ലതിക ആലപിച്ചിരിക്കുന്നു.
യക്ഷികൾക്ക് പകൽ ഇറങ്ങി നടക്കാൻ നമ്മൾ അനുവാദം കൊടുത്തിട്ടില്ലാത്തതിനാൽ, നിലാവ്, നിശാപുഷ്പം, രാപ്പാടി, വേണമെങ്കിൽ കിനാവും അവിഭാജ്യഘടകങ്ങൾ ആണ്, ആ നിശാപുഷ്പം പാലപ്പൂ ആയാൽ നിശാപുഷ്പഗന്ധം ഉചിതമായി! ഒരു അലൗകിക അന്തരീക്ഷം സൃഷ്ടിക്കുവാൻ ബോധപൂർവ്വം പ്രയോഗിച്ച ആ വാക്കുകൾ എത്ര പെട്ടെന്നാണ് യക്ഷിക്ക് കടന്നുവരുവാൻ രംഗമൊരുക്കുന്നത്!
പല്ലവിയിൽ പറഞ്ഞ ആ രംഗത്തിന് മാറ്റ് കൂട്ടുവാൻ, ആ അലൗകികത പരപൂർണ്ണതയിലെത്തിക്കുന്ന വരികളാണ് ആദ്യചരണത്തിൽ. ക്ഷണിക്കപ്പെടുന്ന നായകൻ ജീവിച്ചിരിക്കുന്ന പുരുഷനാണെങ്കിലും, സുരതം യക്ഷിയോടൊപ്പമുള്ളതായതിനാൽ പ്രകൃതിയുടെ പശ്ചാത്തലമാണ് കാമുകിക്ക്! കരിമുകിൽ കേശഭാരമായും, ഇളംകാറ്റ് മൊഴികളായും, മനോഹരമായ മുഖം വെറ്റിലത്താമ്പാളമായും, മലർച്ചുണ്ട് താമ്പൂലമായും കാമുകനായി കാത്തിരിക്കുന്നു. ഇനിയെന്താ വേണ്ടത്? മേഘമായ മുടിയിഴകൾ അവനെ കുളിരീറനണിയിക്കണം, ഇളംകാറ്റായ മധുവാണിയിൽ അവൻ ഉലയണം, മുഖമാകുന്ന താമ്പാളത്തിലെ അധരങ്ങൾ ആകുന്ന തളിർവെറ്റില അവൻ ആവോളം മുറുക്കണം, അവളുടെ മാറിൽ പടരാനും, ചൂട് പകരാനും അവൻ വേഗം വരണം. (യക്ഷിയായത് കൊണ്ട് ചുണ്ണാമ്പ് സ്ഥിരമായി കയ്യിൽ കാണും! ചുണ്ടുകൾ നുണയുവാനാണോ പറയുന്നത്, മുറുക്കുക എന്ന് പറയുന്നത് അതിന്റെ ചാറെടുക്കുന്ന പരിപാടി ആണ്, വെറ്റിലയും, പൊയിലയും വരെ സമ്മതിക്കാം; അടയ്ക്ക കൂടി ഉണ്ടെന്ന് കരുതിയാൽ എന്റെ ശിവനേ... ആ ചുണ്ടിന്റെ ഗതിയെന്താകും?)
അടുത്ത ചരണത്തിൽ കാമദേവൻ വന്നു കഴിഞ്ഞു, ഇനി വെണ്ണതോൽക്കുന്ന മേനി ആവേശത്തിൽ മുറുകെ പുണരുക, മടിയിൽ തലചായ്ക്കുക എന്നീ കലാപരിപാടികൾ ആരംഭിക്കാം. മടിയിൽ തലവച്ചത് ഉറങ്ങാനാണ് എന്ന് സംശയിച്ചെങ്കിൽ അത് വേണ്ട, ഈ രാത്രി ഉറക്കമില്ലാത്ത ശിവരാത്രി ആണെന്നും, അതിന് കാരണമാകാൻ പോകുന്നത് മദിരോത്സവം ആണെന്നും അതിനാൽ തന്നെ ഈ രാത്രി ദൈർഘ്യമേറെയുള്ളതാകും, പുലരില്ല, അനുബന്ധമായി പൂങ്കോഴികൾ കൂവില്ല എന്നൊക്കെ തോന്നാം! അപ്പോഴും നമ്മൾ പറഞ്ഞു വന്ന മടിയിൽ തലവച്ച ആ മുഖം എന്തൂട്ടൊക്കെ കാട്ടിക്കൂട്ടുമോ ആവോ?
എന്തായാലും ആ മുഖം ആ മടിയിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൂടെ മേഞ്ഞ് നടക്കട്ടേ.... ആ വഴിയിൽ മാറിൽ ഒരു കൊരലാരം, അല്ലെങ്കിൽ പുഷ്പാഭരണമുണ്ട്. അത് പാലയ്ക്കായുടെ ആകൃതിയിലും (പാലയില്ലാതെ എന്തൂട്ട് യക്ഷിയെന്റിഷ്ടാ..?), ഒരു പക്ഷേ രണ്ട് മുത്തുകൾ മാത്രമുള്ള പ്രത്യേകതരം കുരലരമാകാം, അത് മുറുക്കുകയോ, ഇളത്തുകയോ ഒക്കെ ചെയ്തോട്ടേ! നെറുകയിൽ ഒരു ചുംബനം ആവശ്യപ്പെടുന്നുണ്ട്, അവിടെ ചുംബനം മാത്രമല്ല, വികാരമുണർത്താൻ നുണയുകയുമാവാം എന്നാണ് കാമസൂത്രം!
പോരാടാൻ നിൽക്കുന്ന സ്തനങ്ങളെ മൂടാൻ മഞ്ഞലമാത്രമേ ഉള്ളൂ എന്നത് വിവസ്ത്രയാക്കുന്ന ജോലി ഒരു പരിധി വരെ കാമുകി തന്നെ ഒഴിവാക്കി നൽകിയിരിക്കുന്നു എന്ന് ഗ്രഹിക്കാം, അല്ലെങ്കിൽ തന്നെ ദേഹിക്ക് പുനർജനിക്കാം, ഒപ്പമുള്ള വസ്ത്രവും പുനർജനിക്കുമോ? പക്ഷേ സംഗതി അതല്ലല്ലോ ഭാസ്ക്കരന്മാഷ് പറയുന്നത്, "ആരെട വീരാ പോരിനു വാടാ" എന്ന മട്ടിൽ മുലക്കച്ചയുടെ അഭാവത്തിലും വലിയ ഉടവോ, ഇടിവോ ഇല്ലാതെ ഉയർന്ന് നിൽക്കുന്ന സ്തനങ്ങളെ വീണ്ടും വർണ്ണിക്കുമ്പോൾ ആദ്യം കണ്ട ആ കുരലാരം, മഞ്ഞലയല്ലാതെ മറ്റൊന്നും മറയായില്ലെന്ന ആ വരികകളുടെ അടിസ്ഥാനത്തിൽ, മുലക്കണ്ണുകൾ തന്നെയെന്ന് ഉറപ്പിക്കാമോ?
ആദ്യം പറഞ്ഞത് പോലെ യക്ഷിയാണ്, രാത്രിയാണ്, അതൊരിക്കൽ കൂടി ഓർമ്മിപ്പിച്ച് രാക്കിളികൾ വായ്ക്കുരവയിട്ട്, അൽപ്പസ്വൽപ്പം ഝീൽക്കാരങ്ങൾ ഉണർന്നാലും അതങ്ങ് ഉൾക്കൊണ്ട്, രതിയുടെ പൂരം പൊടിപൂരമാക്കുന്നു.
പാഠം കഴിഞ്ഞു, കുട്ടികൾ രാത്രിയാകും മുമ്പേ വീട് പിടിക്കുക, യക്ഷികൾക്ക് അനുവദിച്ച് നൽകിയ ദിനമായ വെള്ളിയാഴ്ച്ച ആയതിനാൽ, ഇനി സന്ധ്യകഴിഞ്ഞ് ഒന്നിനെ കാണാൻ ഇടയായാൽ തന്നെ, യാതൊരുവിധത്തിലും മുറക്കാനോ, ഇളത്താനോ നിൽക്കേണ്ടാ...ഓടിയ്ക്കോ...

"നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
നിലാവിന്റെ പൂങ്കാവില്‍...
കരിമുകിലെന്‍ പൂവേണി... ഇളംകാറ്റെന്‍ മധുവാണി...
മതിമുഖമെന്‍ താമ്പാളം... മലര്‍ച്ചുണ്ട് താമ്പൂലം...
തളിര്‍വെറ്റ മുറുക്കാനും മണിമാറില്‍ വീഴാനും
പകരാന്‍ നീ വന്നാട്ടേ... ആ ചൂടു പകര്‍ന്നാട്ടേ...
വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
ഈ രാത്രി പുലരില്ല... പൂങ്കോഴികള്‍ കൂവില്ല..
ഇന്നു രാത്രി ശിവരാത്രി... മദിരോത്സവ ശുഭരാത്രി...
മണിമാറില്‍ സുന്ദരിക്ക് പാലയ്ക്കാക്കൊരലാരം
തിരുനെറ്റിപ്പൊട്ടിലൊരു മുക്കുറ്റിച്ചാന്തുകുറി
പോർമുലകള്‍ മൂടിടാൻ മഞ്ഞലയാല്‍ മുലക്കച്ച
No comments:
Post a Comment