സനാതനധർമ്മം എന്നത് ആധുനികഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്ന് ഇതിനു മുമ്പും പലപ്പോഴും എഴുതിയിട്ടുണ്ട്. ഹിന്ദുമതം വ്യക്തികളുടെ ധനം, സ്ഥാനം, കാമം തുടങ്ങിഅ സ്വാർത്ഥതാൽപ്പര്യങ്ങൾക്കും, സമൂഹത്തിന്റെ തന്നെ കച്ചവടതാൽപ്പര്യങ്ങൾക്കും വേണ്ടി പിടിച്ചടക്കി "തനിക്കാക്കി, വെടക്കാക്കി" നശിപ്പിച്ച് കളഞ്ഞ ഒന്നാണ് സനാതനധർമ്മം. ആദ്യമൊക്കെ സനാതനധർമ്മം വിറ്റഴിയ്ക്കാൻ എഴുതിയ പരസ്യവചകങ്ങൾ മാത്രമായിരുന്നു ഹിന്ദുമതം; എന്നാൽ പിന്നീട് കച്ചവടം ഉഷാറാകുകയും, വരുമാനം വർദ്ധിക്കുകയും, അങ്ങാടിയിൽ സമാനമായ ഉത്പ്പന്നങ്ങളുമായി പുതിയ എതിരാളികൾ മത്സരിക്കാനെത്തുകയും ചെയ്തപ്പോൾ, അടിസ്ഥാനപ്രമാണാങ്ങൾ കാറ്റിൽ പറന്നു. പതഞ്ജലിയുടെ പരസ്യരീതിയിൽ " ശുദ്ധവെജിറ്റേറിയൻ പോത്തിറച്ചി, പതഞ്ജലി പോത്തിറച്ചി" എന്നായി കാര്യങ്ങൾ! ഒരു ആരാധനാലയത്തിൽ ഏകദൈവമായ ബ്രഹ്മസങ്കൽപ്പത്തിൽ തുടങ്ങി, പ്രധാനദേവനെ കൂടാതെ, ഉപദേവതകളും, ഉപദേവതയ്ക്ക് സഹദേവതകളുമൊക്കെ ആയി കച്ചവടം പൊടി പൊടിക്കുമ്പോൾ ഏകദൈവമായ ബ്രഹ്മത്തെക്കുറിച്ച് സനാതനധർമ്മം പറഞ്ഞ
"അഹം ബ്രഹ്മാസ്മി" - എല്ലാം ഞാനാകുന്നു,
"തത്വമസി" - നീ ദൈവമാകുന്നു,
"അദ്വൈതം" - ദൈവം ഒന്നേയുള്ളൂ രണ്ടാമതൊന്നില്ല,
"അയം അത്മ ബ്രഹ്മ" - നീ ബ്രഹ്മം തന്നെയാണ്.
"സർവ്വം ഖല്വിദം ബ്രഹ്മ" - എന്താണോ ഉള്ളത് അത് ബ്രഹ്മമാണ്.
"ഏകം ഏവദ്വിതീയം" - ബ്രഹ്മം എന്നേയുള്ളൂ, രണ്ടാമതൊന്നില്ല.
ബ്രഹദാരണ്യോപനിഷദിലെ " മനുഷ്യനോ ദൈവമോ ആയി മറ്റൊന്ന് നിലവിലുണ്ടെന്ന ധാരണ അസത്യവും, മൂഢത്വവുമാണ്"
എന്നിവയൊക്കെ തമസ്ക്കരിക്കപ്പെട്ടു. അപ്പോൾ "അല്ലാഹ് അക്ബർ" - ഈശ്വരൻ ഒന്നേയുള്ളൂ എന്ന് പരസ്യമായി 5 നേരം പറയാൻ ധൈര്യം കാട്ടുന്ന മതം സനാതനധർമ്മത്തോട് അക്കര്യത്തിലെങ്കിലും അടുത്ത് നിൽക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ സമ്മതിക്കേണ്ടി വരും! നമുക്ക് വിവാദങ്ങൾ വിട്ട് പറഞ്ഞുവന്ന വിഷയത്തിലേയ്ക്ക് കടക്കാം.
"ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ
തിരസ്ക്കൃവൃണ്ണേതത് സ്വമപി വപുരീശസ്തിര്യതി
സദപൂർവേ: സർവേ തദിദമനുഗൃഹണ്ണതി ച ശിവ:
തവാജാമാലംഭ്യ ക്ഷണചലിതയോർഭൂലതികയേ"
ബ്രഹ്മാവ് ലോകത്തെ സൃഷ്ടിയ്ക്കുകയും, വിഷ്ണു സംരക്ഷിയ്ക്കുകയും, രുദ്രൻ സംഹരിയ്ക്കുകയും ചെയ്യുന്നു. ഈശ്വരൻ ബ്രഹ്മ, വിഷ്ണു, രുദ്രന്മാരെ തന്നിലേയ്ക്ക് ലയിപ്പിയ്ക്കുകയും, സ്വയം സദാശിവനിൽ വിലയം പ്രാപിയ്ക്കുകയും; പിന്നീട് അല്ലയോ ദേവീ.. നിന്റെ ഇമകളുടെ ചലനത്തിലൂടെ സൃഷ്ടിയ്ക്ക് നിർദ്ദേശം നൽകുന്നത് വരെ സദാശിവനിൽ നിഷ്ക്രിയമായിരിയ്ക്കുകയും ചെയ്യുന്നു.
ഇതേ കാര്യം സനാതനധർമ്മത്തിന്റെ കാഴ്ച്ചപ്പാടിലൂടെ പറഞ്ഞിട്ടുള്ളത് നോക്കാം...
ബ്രഹ്മം ആത്മനെന്ന സത്വഭാവത്തിൽ സ്വയം സൃഷ്ടിക്കുള്ള ധാതുവായി, സൃഷ്ടിയെന്ന കർമ്മമായി, സൃഷ്ടികളായി മാറുന്നു. ബ്രഹ്മത്തിലെ അന്യമല്ലാത്ത, സർവ്വ ആത്മനേയും ഉൾക്കൊള്ളുന്ന, രജോഭാവത്തിനുള്ളിൽ ആ സൃഷ്ടികൾ നിലനിൽക്കുന്നു. ബ്രഹ്മത്തിന്റെ ആത്മനിൽ നിന്നകന്ന് നിൽക്കുന്ന തമോഭാവത്തിൽ എല്ലാം തിരിച്ചടങ്ങുന്നു. ഈ ആത്മ, അപര, പര ബ്രഹ്മഭാഗങ്ങൾ ചേർന്ന് തമസ്സായി മാറുന്നു, ആ തമസ്സ് ശക്തിയുമായി ചേരുമ്പോൾ ദ്രവതമസ്സ് ആയി മാറി പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കും, അതിന്റെ മദ്ധ്യത്ത് പ്രകാശബിന്ദുവായി ഈശ്വരൻ സ്ഥിതി ചെയ്യും, അടുത്ത സൃഷ്ടിയുടെ കാലം വരെ അതങ്ങനെ തുടരും. ആ സൃഷ്ടിയ്ക്ക തക്കതായ പ്രേരകശക്തി ഈശ്വരനിൽ ഉണ്ടാകും വരെ!
അപ്പോൾ ഹിന്ദുമതത്തിൽ പറയുന്ന പ്രളയം ജലമല്ല, അത് ദ്രവതമസ്സാണ്. സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തിയുമായി ഈ വരികൾക്കുള്ള ബന്ധം കാരണമണ് അതുദ്ധരിച്ചത്. ബ്രഹ്മമാകെ നിറഞ്ഞ് " ദ്രവ തമസ്സ്" ആകുന്ന പ്രളയത്തിനു നടുവിൽ അടുത്ത പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുന്ന പ്രകാശബിന്ദുവായ ഈശ്വരനിൽ ശക്തി കടന്ന്, ആ ബിന്ദുവിനെ ഒരു തവണ വട്ടം ചുറ്റിയ്ക്കുന്നു. അപ്പോൾ ഉദ്ഭവിയ്ക്കുന്ന പ്രപഞ്ചത്തിലെ ശബ്ദങ്ങളുടെ സങ്കലനമായ പ്രണവശബ്ദത്തൊടെ, ഖരതമസ്സ് മധ്യത്തിലേയ്ക്ക് ലിംഗരൂപത്തിൽ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി കേന്ദ്രീകരിയ്ക്കപ്പെടുകയും (പരബ്രഹ്മം), ലഘുതമസ്സ് പ്രളയമൊഴിഞ്ഞ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് മാധ്യമമായി നിൽക്കുകയും (അപരബ്രഹ്മം), ഭ്രമണവേഗത്തിൽ പുറത്തേയ്ക്ക് തെറിച്ച ഉരുകിയ പ്രകാശിതതമസ്സ് ത്യേജോഗോളങ്ങളായും, ആത്മനുകളായും ഭവിയ്ക്കുന്നു (പഞ്ചോപചാര പൂജ ശ്രദ്ധിച്ചാൽ പഞ്ചഭൂതങ്ങളെ പ്രഥ്യാത്മനേ നമഃ , ആകാശാത്മനേ നമഃ വായ്വാത്മനേ നമഃ , അപാത്മനേ നമഃ , ആഗ്നേയാത്മനേ നമഃ എന്ന് മന്ത്രം കാണാം, എല്ലാം, എല്ലാവർക്കും എല്ലാം അറിയാം, കച്ചവടം നിലയ്ക്കാതിരിയ്ക്കാൻ മിണ്ടില്ല, അത്രേ ഉള്ളൂ). ഖരതമസ്സ് പോയിടത്തെ അവശേഷിയ്ക്കുന്ന "ശക്തി" അവിടെ ചുറ്റിത്തിരിയുകയും, പ്രപഞ്ചമാധ്യമത്തിലൂടെ സഞ്ചരിച്ച് തിരിച്ച് അവിടെ തന്നെ എത്തുകയും ചെയ്യുന്നു. പുറത്തേയ്ക്ക് പോയവയാകെ ശക്തി ക്ഷയിച്ച് അഥവാ തമോഗുണശുദ്ധിയിൽ തിരിച്ചെത്തുമ്പോൾ വീണ്ടും മധ്യത്തിലെ ലിംഗരൂപത്തിലെ ഖരതമസ്സ് പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ലഘുതമസ്സിലേയ്ക്ക് പടർന്ന് പ്രളയമായി പരിണമിയ്ക്കുകയും, പരം പൊരുൾ ഒരു പ്രകാശബിന്ദുവായി വീണ്ടും ഒരു പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുകയും ചെയ്യും.
ഇനി ശാസ്ത്രത്തിലേക്ക്....
ബിഗ് ബാംഗ്ഗ് തിയറിയിൽ, മദ്ധ്യത്തിൽ ബിന്ദുവായ സിംഗുലാരിറ്റി, ചുറ്റും ബ്ലാക്ക്ഹോൾ, സിംഗുലാരിറ്റി സ്വയം തിരിയുമ്പോൾ ഇറപ്‌ഷൻ, ഉരുകിയ ദ്രവങ്ങൾ പുറത്തേയ്ക്ക്, അവ പരസ്പരം തട്ടിയും മുട്ടിയും, ഇടത്തോട്ടും വലത്തോട്ടുമൊക്ക കറങ്ങി, തണുത്ത് ഗ്രഹങ്ങളും, തണുക്കാതെ നക്ഷത്രങ്ങളും ഒക്കെ ആയി പ്രപഞ്ചമുണ്ടാകുന്നു. ഘടന നോക്കിയാൽ സനാതനധർമ്മത്തിന്റേത് തന്നെ! മദ്ധ്യത്തിൽ പ്രകാശരൂപത്തിലുള്ള ഈശ്വരനു പകരം സിംഗുലാരിറ്റി, ചുറ്റും ശക്തിയുമായി ചേർന്ന് ഖനീഭവിച്ച ദ്രവതമസ്സിനു തുല്യമായി ,ഡാർക്ക് എനർജിയും ഡാർക്ക് മാറ്ററും ചേർന്നുണ്ടായ ബ്ളാക്ക് ഹോൾ, സ്വയം തിരിയണമെങ്കിൽ ശക്തി അഥവാ എനർജി കൂടിയേ തീരൂ. ഉരുകിയൊലിച്ച് പുറത്തേയ്ക്ക് പോയ ആത്മനു പകരം ഡാർക്ക് മാറ്റർ, സെലസ്റ്റിയൽ വസ്തുക്കൾ ആവുന്നു, പഞ്ചഭൂതാത്മൻ തന്നെ! മദ്ധ്യത്തിൽ കേന്ദ്രീകൃതമാകുന്ന ഡാർക്ക് മാറ്റർ, ആ ഡാർക്ക് മാറ്റർ ഒഴിഞ്ഞ ലൈറ്റ് എനർജി ആയ പ്രപഞ്ച മാധ്യമം - നമ്മൾ ദൂരദൂരെ വരെ കാണുന്ന ആ നീല അകാശം, പുറത്തേയ്ക്ക് തെറിച്ചുപോയ ഉരുകിയ ഡാർക്ക് മാറ്റർ, അത് അവശേഷിപ്പിച്ച ഡാർക്ക് എനർജ്ജി, അത് അവിടെ നിന്ന് പുറപ്പെട്ട് പ്രപഞ്ചമാധ്യമത്തിലൂടെ സഞ്ചരിച്ച് മദ്ധ്യഖരതമസ്സിൽ തിരിച്ചെത്തുന്നു.
ഇനി ഹിന്ദു മതത്തിലേയ്ക്ക്..
ആദ്യം ഒരു പ്രളയം, അതിൽ ആലിലയിൽ ഒഴുകി വരുന്ന ഒരു ശിശു, പെട്ടെന്ന് പ്രണവശബ്ദം കേട്ട ശിശു സ്വയം തിരിച്ചറിഞ്ഞ് വിഷ്ണുവാകുന്നു. ആ വിഷ്ണുവിന്റെ പൊക്കിളിൽ നിന്നും ഒരു താമര വിടരുന്നു, അതിൽ ബ്രഹ്മാവ് പിറവിയെടുക്കുന്നു. ബ്രഹ്മാവ് ഒരു ഭൂമണ്ഡലം സൃഷ്ടിക്കുന്നു, മറ്റ് സൃഷ്ടികൾ നടത്തുന്നു.
ഒരു പുത്രിയെ സൃഷ്ടിച്ച് അവളിൽ കാമം തോന്നി, ആ നോട്ടം സഹിക്കാതെ അവൾ വശത്തേയ്ക്കും പുറകിലേയ്ക്കും മാറിയപ്പോൾ അവിടെല്ലാം മുഖങ്ങൾ പിറന്നു, ഒടുവിൽ ആകാശമാർഗ്ഗം പോയപ്പോൾ അവിടെയും, ആകെക്കൂടി ആൾ പഞ്ചമുഖനായി!
ഭൂമണ്ഡലത്തിന്റെ മദ്ധ്യത്തിലൂടെ ഒരു ലിംഗം സ്വയംഭൂവാകുന്നു, ആദ്യവും അന്തവുമില്ലാത്ത ഒരച്ചുതണ്ട് പോലെ! ഇതിന്റെ അഗ്രം കണ്ടെത്താൻ വിഷ്ണുവും, ബ്രഹ്മാവും ശ്രമിച്ച് പരാജിതരാകുന്നു. തോൽ വി സമ്മതിക്കാൻ മനസ്സില്ലാത്ത ബ്രഹ്മാവ് കൈതപ്പൂവിനെ കൊണ്ട് കള്ളസാക്ഷി പറയിക്കുന്നു, അത് ലിംഗത്തിന്റെ അഗ്രത്ത് നിന്നുള്ളതാണെന്ന്! പെട്ടെന്ന് ശിവൻ പ്രത്യക്ഷപ്പെടുന്നു. ബ്രഹ്മാവിന്റെ അഞ്ച് ശിരസ്സുകളിൽ ഒന്ന് കള്ളം പറഞ്ഞ ശിരസ്സ് അടർത്തി മാറ്റുന്നു. ബ്രഹ്മാവ് ശിവനെ ആ ശിരസ്സ് കയ്യിൽ വച്ച് ഭിക്ഷയെടുക്കാൻ ശപിക്കുന്നു. ശിവൻ കണ്ണീൽ കണ്ടവരെയെല്ലാം മർദ്ദിക്കുന്നു.
ഇതറിഞ്ഞ മഹാമായ അവരെ മൂന്നു പേരേയും തന്റെ കൊട്ടാരത്തിലേയ്ക്ക് വിളിക്കുന്നു. കൊട്ടരക്കെട്ടിൽ കടന്ന് തൃമൂർത്തികൾ സ്ത്രീകളായി മാറുന്നു (ദേവീഭാഗവതം പ്രകാരം, കുട്ടികളായി എന്ന് പുരുഷദൈവങ്ങളുടെ പുരാണത്തിൽ). അമ്പരന്ന് നിൽക്കുന്ന അവരോട് ദേവി ഇതിലിത്ര ആശ്ചര്യപ്പെടാനെന്തിരിക്കുന്നു ഓരോ പ്രാവശ്യവും നിങ്ങൾ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്? ഇനി അമാന്തിക്കാതെ എല്ലാവരും അവരവരുടെ കർമ്മങ്ങളിൽ ഏർപ്പെട്ടാലും. ബ്രഹ്മാവ് സത്യലോകത്ത് സൃഷ്ടികൾ നടത്തിയാലും, മഹാവിഷ്ണു വൈകുണ്ഡത്തിൽ സ്ഥിതി ചെയ്ത് എല്ലാം സംരക്ഷിച്ചാലും, പരമശിവൻ കൈലാസത്തിൽ നിന്നും സംഹാരം കൃത്യങ്ങൾ നടത്തിയാലും. അങ്ങനെ തൃമൂർത്തികൾ അവിടെ നിന്നും മടങ്ങി, വീണ്ടും പുരുഷന്മാരായി അവരവരുടെ കൃത്യങ്ങളിൽ ഏർപ്പെട്ടു.

ആദ്യം പറഞ്ഞ ആ ശാസ്ത്രത്തോട് തൊട്ടുനിൽക്കുന്ന പ്രപഞ്ചോത്പത്തി, സൃഷ്ടി (Cosmic Origins and Incarnations) ഈ പരുവത്തിൽ ആക്കിയെടുക്കാൻ ഹിന്ദുമതം എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും! അതാണ് ഞാൻ വീണ്ടും പറയുന്നത് ഒരു ക്ഷേത്രലേക്ക് നടക്കുന്നത് പോലെ ആണ് സനാതനധർമ്മം, ക്ഷേത്രത്തിൽ നിന്നും നടന്നകലുന്നത് പോലെ ഹിന്ദുമതവും; എന്നാലും യാത്ര രണ്ടും ഒരേ നടയിലൂടെ ആയതിനാൽ ഇരുപുറവും കാണുന്ന കാഴ്ച്ചകൾ ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും.
(ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി, എന്നെങ്കിലും ഞാൻ നന്നാകും എനിക്ക് നല്ല പ്രതീക്ഷയുണ്ട്; ഭേദ്യം ചെയ്യരുത്!)
No comments:
Post a Comment