നമ്മുടെ പ്രോസ്സ് ആൻഡ്ഡ് കോൺസ്സ് കഥയിലൂടെ പട്ടാളവിജയം നടക്കുന്നതിനു കുറച്ച് മാസങ്ങൾക്ക് മുമ്പ് ആണ് നമ്മുടെ ഓവർസിയർ പ്രദിയുടെ വിവാഹം നടന്നത്. ഞാൻ സാധാരണ അവന്റെ വീടിനു മുന്നിലൂടെയാണ് ബൈക്കിൽ വരാറുള്ളത് എന്നതും നേര് തന്നെ എങ്കിലും... രാവിലെ ഡിവിഷ്ണിൽ കയറി ചെന്ന എന്നോട് അവിടെയുള്ളവർ സ്ത്രീപുരുഷഭേദമില്ലാതെ കോറസ്സായി "അവിടെ എന്തുണ്ട് വിശേഷം?" എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും?
ആദ്യം അൽപ്പം നീരസം തോന്നി, കാരണം ഇവരൊക്കെ ഇന്നലെ രത്രി 7 മണിവരെ എന്റെ കൂടെ ആ വീട്ടിൽ ഉണ്ടായിരുന്നവരാണ്; ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തിരക്കായതിനാൽ അടുക്കളകാണൽ അഥവാ മറുവീട് ചടങ്ങ് അന്ന് തന്നെ ആക്കിയതിനാൽ, അവൻ പ്രത്യേകം എല്ലാവരേയും ക്ഷണിച്ചിരുന്നതും, "അതുകൂടി കഴിയാതെ പോകല്ലേ" എന്ന് നിർബന്ധിച്ചതുമാണ്. അല്ല, ഇനിയവൻ നിർബന്ധിച്ചില്ലെങ്കിലും ഉച്ചക്കത്തെ വെജിറ്റേറിയൻ സദ്യയുടെ കേട് മാറ്റാൻ നോൺ തട്ടാനുള്ള ആ ചാൻസ്സ് ഞങ്ങൾ വിടുമായിരുന്നില്ല, എന്തായാലും "മറുവീടൊന്നുമില്ലേടേ നിനക്ക്" എന്ന് ഞങ്ങളെക്കൊണ്ടവൻ ചോദിപ്പിച്ചില്ല!
ഇന്നലെ വൈകിട്ട് 7 മണിക്ക് ശേഷം ഇന്ന് രാവിലെക്കകം എന്നാ സംഭവിക്കാനാന്നേ? നടന്നത് അവരുടെ ആദ്യരാത്രിയാണ്, അതെന്നോട് ചൊദിച്ചിട്ടെന്താ കര്യം? ഞാൻ അവരുടെ വീട്ടിൽ അല്ലല്ലോ കഴിയുന്നത്? എന്നൊക്കെ മനസ്സിൽ വന്നു, എങ്കിലും മിണ്ടിയില്ല. പിന്നീട് ചിന്തിച്ചപ്പോൾ അതത്ര വലിയ തെറ്റായി തോന്നിയില്ല. സ്ക്കൂളിൽ പോകാൻ ബാഗും തൂക്കി വരുന്ന എത്രയോ കുട്ടികളോട് ഞാൻ തിരക്കിയിരിക്കുന്നു
"മോൻ സ്ക്കൂളിലോട്ടാണോ?"
വൈകിട്ട് ആറ്റിൽ കുളിക്കാൻ പോകുമ്പോൾ പനമ്പടയിലെ ചന്ദ്രൻ ചേട്ടൻ വറുത്ത തവിടും, പിണ്ണാക്കുമൊക്കെ കുഴച്ച് ചെറിയ ഉരുളകളാക്കി ആറ്റിലേയ്ക്കിട്ട്, അടയാളത്തിന് പച്ചോല കുത്തി പോകുന്നത് ഞാൻ കണ്ടിട്ടും, തിരിച്ച് വരുമ്പോൾ ഒരു തോളിൽ വലയും, കയ്യിൽ മീനിടാൻ കുടവുമായി വരുന്ന അദ്ദേഹത്തോട്
"വീശാൻ പോകുവാണോ?"
എന്ന് ഞാൻ എത്രയോ തവണ ചോദിച്ചിരിക്കുന്നു. അതങ്ങനെയാണ് ചോദിക്കാൻ വേണ്ടി മാത്രം ചില ചോദ്യങ്ങൾ, അതാണ് കുശലപ്രശ്നം! ശ്ശോ .. ഇതെവിടുന്ന് എവിടെത്തി? തിരുവനന്തപുരം - തെങ്കാശ്ശി റൂട്ടിൽ നിന്നും കുട്ടനാട്ടിലേയ്ക്ക് ഷോർട്ട്കട്ടോ!
ഏതായാലും എന്റെ ചിതകൾക്കൊടുവിൽ ഞാൻ ഒന്നു ചിരിച്ചു, പിന്നീട് അവർക്ക് മറുപടി പറഞ്ഞു
"എനിക്കറിയില്ല അവിടെ എന്ത് നടന്നുവെന്ന്, പക്ഷേ എന്തോ പ്രശ്നമുണ്ട്. ആ നാണുക്കുട്ടൻ ഓട് മാറ്റാൻ പുരപ്പുറത്ത് കയറുന്നുണ്ടായിരുന്നു പിന്നെ പ്രദിയുടെ അമ്മയും, അമ്മവനും, സഹോദരിയും നീളമുള്ള തോട്ടികൾ കൊണ്ട് മരക്കൊമ്പുകൾ കുലുക്കി എന്തോ താഴെയിടാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു."
കല്യാണവീട്ടിൽ എന്തോ അത്യാഹിതം നടന്നതിന്റെ ആകാംഷയിലും, പ്രദിയുടെ കാര്യത്തിൽ ഉത്കണ്ഠയിലുമായി വനിതകൾ, അവരുടെ കണ്ണുകളിൽ അനേകം ചോദ്യങ്ങൾ തിളങ്ങി.
എന്നാൽ ഞാൻ പറഞ്ഞു തീർന്നതും എസ്സ്.ജെ യും ഇസ്ളായും ഒഴികെയുള്ള ആണുങ്ങൾ പൊട്ടിച്ചിരിച്ചു; എന്നിട്ട് പറഞ്ഞു
" ഇങ്ങനെ എന്തെങ്കിലും നിന്റെ വായീന്ന് വീഴാനല്ലേ ഞങ്ങൾ ചൊറിഞ്ഞത്!!!"
പെണ്ണുങ്ങൾ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി, പിന്നീട് ഡിവിഷണിലെ ആണുങ്ങളോട് കാര്യം തിരക്കി. എന്നാലവർ "പറഞ്ഞവനോട് തന്നെ ചോദിക്കൂ" എന്നായി. എസ്സ്.ജെയും ഇസ്ളായും അവരോടൊത്ത് എന്റെ പിന്നാലേ കൂടി. ജെ. പി യുടെ കലിപ്പ് മോഡ് ആ ഇടയായി പതിവായി ഓൺ ആയിരുന്നതിനാൽ ഞാൻ വളരെ വേഗം പ്രശ്നം പരിഹരിച്ചു.
"അതേ, നമ്മുടെ പ്രദി, ആള് അൽപ്പം ആക്രാന്തക്കാരൻ ആയതിനാലും, വധു സാമാന്യത്തിലധികം കുലീന ആയതിനാലും ഒരത്യാഹിതം നടന്നു. ആദ്യസംഗം ഒരുതരം ബലത്സംഗം ആയിപ്പോയി; ഉത്തമകന്യകയുടെ ഹൈമൻ എന്ന സംഭവം അവന്റെ ആക്രന്തത്തിൽ ബോംബ് പൊട്ടുന്നത് പോലെയാണ് പൊട്ടിയത്! പാവം ചങ്ങാതീടെ സംഗതികൾ സെറ്റായി സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയുടെ മച്ചുതകർത്ത്, ഓടുകൾ പറത്തി എവിടേയ്ക്കോ തെറിച്ചു പോയി. സംഗതി തിരിച്ച് കിട്ടാതെ അവനു പുർത്തിറങ്ങാനും വയ്യ. അതേതെങ്കിലും മരച്ചില്ലയിലുണ്ടോ എന്നാണവർ തിരഞ്ഞുകൊണ്ടിരുന്നത്!!!"
നിർവ്വികാരനായി ഞാൻ ആ ദുരന്തം വിവരിച്ചപ്പോൾ എസ്.ജെ കസേരയിൽ വീണു, മേശയിൽ തല താഴ്ത്തി ചിരിച്ചു, ഇസ്ളാ ഒരുമാതിരി "വൃത്തികെട്ടവനേ.." എന്ന മട്ടിലൊരു നോട്ടത്തോടെ ചുണ്ട് കോട്ടി ചിരിച്ചു. നാരീമണികൾ സിനിമയിലൊക്കെ കാണുന്നതു പോലെ നിന്നിടത്ത് നിന്നും അങ്ങ് മാഞ്ഞുപോയി, പൊടിപോലുമില്ല കണ്ടുപിടിക്കാൻ...
ഏറ്റവും രസകരമായ കാര്യം ഒന്നും മനസ്സിൽ നിൽക്കാത്ത പാവം എസ്സ്.ജെ, ചിരിയടങ്ങിയപ്പോൾ ഓടിപ്പോയി ജെ.പി യോട് ഇക്കാര്യം പറഞ്ഞുവെന്നതും, അങ്ങേരുടെ കലിപ്പ് മോഡ് കുറച്ചുനേരത്തേയ്ക്കെങ്കിലും ഓഫ് ആയെന്നതുമാണ്. എന്തായാലും എല്ലാത്തിനും ഉടക്ക് പറഞ്ഞിരുന്നതിനാൽ അന്നോളം "എതിരൻ" എന്നറിയപ്പെട്ടിരുന്ന എനിക്ക്, അന്ന് തന്നെ സർട്ടിഫിക്കേറ്റ് കിട്ടി "ആസ്ഥാന വികടൻ". പക്ഷേ ആ പട്ടത്തിൽ അന്നേ ഒരു നോട്ടമുള്ള പട്ടാളത്തിനതത്ര രസിച്ചില്ല; അങ്ങേർ അതിനാൽ തെന്നെ ചെറിയ ഭേദഗതികളോടെ മാത്രമേ അതംഗീകരിച്ചുള്ളൂ "അസ്ഥാന വികടൻ"!!!
No comments:
Post a Comment