സൗബലന് രാത്രിയുടെ ആ അന്ത്യയാമത്തിലും ഉറങ്ങാനാവാതെ തന്റെ പടകുടീരത്തിൽ ഉലാത്തിക്കൊണ്ടേയിരുന്നു. കുരുക്ഷേത്രഭൂമി ആ മഹാരണത്തിനായി കാത്ത് നിൽക്കുന്നത് തുറന്ന് കിടക്കുന്ന ജാലകത്തിലൂടെ വീക്ഷിച്ച അയാൾക്ക് ഒരു നിർവ്വികാരത ആണ് അനുഭവപ്പെട്ടത്. വിജയത്തെക്കുറിച്ചുള്ള അഭിനിവേശമോ പരാജയഭീതിയോ ആ മനസ്സിൽ വ്യക്തമായി തെളിഞ്ഞില്ല, ഒരേ ഒരു ചോദ്യം, ഉറക്കം കെടുത്തിയ ചോദ്യം, രാത്രി ഏറെ വൈകി ചാരന്മാർ കൊണ്ടുവന്ന ആ വാർത്ത മാത്രം മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.
ഒരു മഹായുദ്ധത്തിന് തയ്യാറടുപ്പ് നടക്കുന്നതിനിടയിൽ നിന്ന് എന്തിനാണ് ആ യാദവൻ നിഷാദനായ ഏകലവ്യനെ തിരക്കി വനരാജ്യത്തേയ്ക്ക് പോയത്? രണ്ട് നാളുകൾക്കകലെ ആരംഭിയ്ക്കുന്ന ആ മഹഭാരത യുദ്ധത്തിന്റെ ഒരു കോണിൽ ശ്രദ്ധിയ്ക്കപ്പെടാത്ത പോകേണ്ട വ്യക്തിത്വമാണോ ഏകലവ്യന്റേത്? അതോ അതിനപ്പുറം ആ മഹാസൂത്രധാരനെ, തന്റെ എതിരാളിയെ, കൃഷ്ണനെ ആകർഷിച്ച എന്തെങ്കിലും അവനിൽ ഉണ്ടോ?
വനരാജ്യത്തേയ്ക്ക് പോയ ചാരന്മാർ മടങ്ങി വന്ന് കൃഷ്ണന്റെ ഉദ്ദേശം എന്തെന്ന് അറിയുന്നത് വരെ മനസമാധാനം ഉണ്ടാവുകയില്ല. ഏകലവ്യൻ പടകുടീരത്തിൽ ആദ്യം മുതലേ എത്തി പാളയനിർമ്മാണത്തിന്റെ മേൽനോട്ടം വഹിയ്ക്കാമെന്ന് അറിയിച്ചതായിരുന്നു, യുവാവായ പാണ്ഡവ സൈന്യാധിപൻ ധൃഷ്ഠിധ്വിമ്നൻ ചുറുചുറുക്കോടെ ഓടി നടന്ന് എല്ലത്തിനും മേൽനോട്ടം വഹിയ്ക്കുമ്പോൾ കൗവരവപക്ഷത്ത് വൃദ്ധന്മാർ ആലസ്യത്തിൽ ചടഞ്ഞിരിയ്ക്കുന്ന കാഴ്ച്ചയിൽ മനം നൊന്ത് പലവട്ടം അവനെ വിളിച്ച് വരുത്താൻ ആലോചിച്ചതുമാണ്. എങ്കിലും തന്റെ പ്രധാന കരുവിനെ അവസാനനിമിഷം വരെ മറവിൽ നിർത്താൻ ആയിരുന്നു താൻ മെനഞ്ഞ യുദ്ധതന്ത്രം, അതെങ്ങനെ ആ യാദവൻ മനസ്സിലാക്കി, എല്ലവരും പറയുന്നത് പോലെ അവന് മറ്റുള്ളവരുടെ മനസ്സ് വായിയ്ക്കാനുള്ള കഴിവുണ്ടാകുമോ?
സുയോധനന്റെ പ്രധാനബലം ആയിരുന്ന കർണ്ണനെ അവൻ ദുർബ്ബലനാക്കിയത് ചാരന്മാരിൽ നിന്നും മനസ്സിലാക്കിയ നിമിഷം ആണ് ആദ്യമായി ഈ യുദ്ധത്തിന്റെ പരിണാമത്തെ പറ്റി ഒരു ദുർച്ചിന്ത മനസ്സിൽ വന്നത്, അതുവരെ വിജയത്തെപ്പറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഭീഷ്മരും, ദ്രോണരും, ശല്യരും, കൗരവരും, ഏകലവ്യനും, ഒറ്റയ്ക്ക് ഭാരതഖണ്ഡം ജയിച്ച കർണ്ണനും, യാദവ അക്ഷൗണിപ്പടകളും അണിനിരക്കുമ്പോൾ കൗരവ വിജയത്തിന് എത്ര ദിവസം? നാലോ അഞ്ചോ എന്നതായിരുന്നു ചിന്ത.
എന്നാൽ ഇന്ദ്രപ്രസ്ഥത്തിലെ രാജമാതാവ് കുന്തി കർണ്ണനെ കാണാൻ പോയതും, അവനിൽ നിന്നും അർജ്ജുനനൊഴികെ മക്കളിൽ ആരേയും വധിയ്ക്കില്ല എന്ന ശപഥം ചെയ്ത് വാങ്ങിയെന്നും, കർണ്ണൻ ജേഷ്ഠപാണ്ഡവൻ ആണെന്നും ഈ വിവരം കർണ്ണനോട് ആദ്യം പറഞ്ഞത് കൃഷ്ണൻ ആണെന്നും ഉള്ള വിവരം ചാരന്മാർ കൊണ്ട് വന്നത് 3 ദിവസങ്ങൾക്ക് മുമ്പാണ്, കൗരവപക്ഷത്തെ വീര്യം തകരാതിരിയ്ക്കുവാൻ ഈ വിവരം രഹസ്യമായി വച്ചു, ആകെ അറിയിച്ചത് സുയോധനനോട് മാത്രം "കർണ്ണൻ ചതിയ്ക്കില്ല" എന്ന രണ്ട് വാക്കിൽ അവന്റെ വിശ്വാസം നിറഞ്ഞ് നിന്നു.
ആ യാദവൻ അവന്റെ പ്രതിജ്ഞ പോലെ തന്നെ ആയുധമെടുക്കാതെ എങ്കിലും കൗരവപക്ഷത്തെ ഓരോരുത്തരെ ആയി തകർത്തെറിയുകയാണോ? ചാരന്മാരിൽ നിന്നും ശ്രവിച്ച, കർണ്ണനെ മാനസ്സികമായി തകർത്ത ആ കഥ അയാളോർത്തെടുക്കാൻ ശ്രമിച്ചു.
മനസ്സിൽ പാണ്ഡവപക്ഷപാതവും പേറി, കടമയുടെയും ഔദാര്യങ്ങളുടേയും ബന്ധനത്തിൽ മനസ്സില്ലാ മനസ്സോടെ യുദ്ധം ചെയ്യുന്ന ഭീഷ്മരും, ദ്രോണരും, കൃപരുമൊന്നും പാണ്ഡവസേനയ്ക്ക് ഒരു ഭീഷണിയേ അല്ലെന്ന് കൃഷ്ണന് നന്നായി അറിയാമായിരുന്നു. ആകെ ഒരു ഭീഷണിയായി നിന്നത് വസുസേനൻ മാത്രമായിരുന്നു, അദ്ദേഹത്തെ ദൂതിനെത്തി മടങ്ങുമ്പോൾ തന്നെ കൃഷ്ണൻ വരുതിയിലാക്കി മനോബലം നശിപ്പിച്ചു കഴിഞ്ഞിരുന്നു. ഹസ്തിനപുരിയിൽ പാണ്ഡവരുടെ ദൂതുമായെത്തി, തന്നെ ബന്ധിയ്ക്കാൻ ശ്രമിച്ചവരെ നിലമ്പരിശാക്കി പുറത്തിറങ്ങിയ കൃഷ്ണൻ നേരേ നടന്നെത്തിയത് കർണ്ണന്റെ സമീപത്തേയ്ക്കായിരുന്നു. കൂപ്പിയ ആ കൈകളിൽ പിടിച്ച കൃഷ്ണൻ, പിടി വിടാതെ കർണ്ണനെ തന്റെ തേരിലേയ്ക്ക് നയിച്ചു. തേര് ഗംഗയുടെ തീരത്ത് കൂടി മെല്ലെ നീങ്ങവേ, കൃഷ്ണൻ കർണ്ണനോട് പറഞ്ഞു
"കർണ്ണാ, വരാനിരിയ്ക്കുന്നത് മഹാദുരന്തമാണ്, രാജ്യങ്ങളും, രാജാക്കന്മാരും, പ്രജകളും മുച്ചൂടും മുടിയുന്ന മഹായുദ്ധം മുന്നിൽ നിൽക്കുന്നു. അങ്ങ് കണ്ടതാണല്ലോ ഞാൻ അത് തടയാൻ എന്നാൽ കഴിയാവുന്നതെല്ലാം ചെയ്തെന്ന്. ഇനി ഒരാൾക്ക് മാത്രമേ അത് തടയാനാവൂ"
കർണ്ണൻ അമ്പരപ്പോടെ ചോദിച്ചു
"മഹാപ്രഭോ, അവിടുത്തേയ്ക്ക് കഴിയാതിരുന്നത്, മറ്റാർക്കാണ് കഴിയുക?"
കൃഷ്ണൻ കർണ്ണന്റെ കണ്ണുകളിൽ തന്നെ നോക്കി പറഞ്ഞു
"കർണ്ണാ ആ ആൾ നീയാണ്, കൗന്തേയനായ നീ, കന്തീദേവിയുടെ ആദ്യപുത്രനായ നിനക്ക് മാത്രമേ ഇനി യുദ്ധം ഒഴിവാക്കാനാവൂ"
ഞെട്ടിത്തരിച്ച തേരാളി സുമന്ത്രരുടെ കയ്യിൽ നിന്നും ചമ്മട്ടി തഴെ വീണു. രഥം മെല്ലെ നിന്നു.
സ്വന്തം പ്രജ്ഞ നിലച്ചുപോയ കർണ്ണന്റെ കയ്യിൽ പിടിച്ച് ഗംഗയുടെ മണൽത്തിട്ടയിലേയ്ക്ക് നയിച്ച കൃഷ്ണൻ കുറച്ച് താഴേയ്ക്ക് ചെന്നപ്പോൾ അവിടെ മണലിൽ ഇരുന്ന് കർണ്ണനു അവന്റെ ജനനരഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. ഒടുവിൽ ഇങ്ങനെ പറഞ്ഞ് നിർത്തി
" കർണ്ണാ, എന്റെ പിതൃസഹോദരിയുടെ ജേഷ്ഠപുത്രൻ നീയാണ്, അങ്ങനെ നോക്കുമ്പോൾ എന്റെ ഏറ്റവും അടുത്ത ബന്ധു, നീ എന്നോടൊപ്പം ഇപ്പോൾ തന്നെ വരുമെങ്കിൽ, നിന്നെ ഞാൻ നിന്റെ സഹോദർന്മാരുടെ അടുക്കൽ എത്തിയ്ക്കാം, അവിടെ ദ്രൗപതി നിന്റെ പട്ടമഹിഷിയാവും, യുധിഷ്ഠിരൻ നിനക്ക് യുവരാജാവാകും, ഭീമനും, അർജ്ജുനനും നിനക്ക് പാദസേവ ചെയ്യും, നീയാകും ഇന്ദ്രപ്രസ്ഥത്തിനും ഹസ്തിനപുരിയ്ക്കും അധിപൻ. നീ ആണ് രാജാവാകുന്നതെങ്കിൽ നിന്റെ സുഹൃത്ത് ദുര്യോധനനും എതിർക്കില്ല, ഈ യുദ്ധം ഒഴിവാകും കർണ്ണാ.."
ഏതായാലും സുയോധനനോടുള്ള കടപ്പാടിനാൽ കർണ്ണനതിനു തയ്യറായില്ല, എങ്കിലും ആ ഒരു കൂടിക്കാഴ്ച്ചയിലൂടെ പാണ്ഡവരോടുള്ള കർണ്ണന്റെ കാഴ്ച്ചപ്പാടേ മാറിപ്പോയി ! കർണ്ണനാ കഥ പിന്നീട് ഒരു വട്ടം കൂടി കേട്ടു മാതാവിൽ നിന്നും. ബാക്കിയുള്ള ധൈര്യം കൂടി അവസാനിപ്പിച്ച യുദ്ധത്തിനു തൊട്ട് മുമ്പുണ്ടായ മാതാവുമായുള്ള ആ കൂടിക്കാഴ്ച്ചയും കൃഷ്‌ണന്റെ തന്ത്രം തന്നെയായിരുന്നു, അർജ്ജുനനൊഴികെ ആരേയും വധിയ്ക്കില്ല എന്ന വാഗ്ദാനവും കൂടി ആയപ്പോൾ സുയോധനൻ ആരെ ഏറ്റവുമധികം വിശ്വസിച്ച് ആ മഹാരണത്തിനിറങ്ങിയോ ആ കർണ്ണൻ ഭീഷ്മരുടെ ഭാഷയിലെ അർത്ഥരഥി പോലുമല്ലാതായിക്കഴിഞ്ഞിരുന്നു.

കൗരവവിജയത്തിന് താൻ സംഭരിച്ച് വച്ച ഏറ്റവും പ്രധാനപ്പെട്ട കരുവായിരുന്നു ആന്ന് കൃഷ്ണനാൽ വീര്യം തകർക്കപ്പെട്ട് ഇല്ലാതായത്. ഇനി അവശേഷിയ്ക്കുന്ന ഏറ്റവും മാരകവും ശക്തവുമായ ആയുധമാണ് ഏകലവ്യൻ അവനെയും ആ യാദവൻ രക്തബന്ധങ്ങളുടെ കഥയും സാമ്രാജ്യ വാഗ്ദാനങ്ങളും നൽകി അസ്തപ്രജ്ഞൻ ആക്കുമോ?
ആരാണീ ഏകലവ്യൻ, രണ്ട് വിധത്തിൽ പരാമർശ്ശിയ്ക്കപ്പെടുന്നു. അതിലേതാണ് ശരി? ഒരിയ്ക്കൽ കൂടി ആ വഴിത്താരയിലൂടെ മനസ്സിനെ നയിച്ചു.
വനരാജ്യത്തിലെ ഹിരണ്യധനുസ്സ് എന്ന രാജാവിന്റെ മകനാണ് ഏകലവ്യൻ, അങ്ങനെയാണെങ്കിൽ അമ്മയുടെ ശ്രദ്ധ ആണ്.
ആദ്യത്തേതിൽ കൃഷ്ണന്റെ സ്വന്തം ആണ് , രണ്ടാമത്തേതിൽ ബന്ധുവും.
കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരൻ ദേവശ്രവന് കാനനകന്യകയിൽ പിറന്ന മകനാണെന്നും, രാജാവായ ഹിരണ്യധനുസ്സ് ദത്തെടുത്ത വളർത്തി എന്നുമാണ് കഥ; അപ്പോൾ കൃഷ്ണന്റെ സഹോദരൻ തന്നെ!
രണ്ടാമത്തേത് ഹിരണ്യധനുസ്സിനും ശ്രുതികീർത്തിയ്ക്കും പിറന്ന മകനാണെന്ന്; അങ്ങനെയാണെങ്കിൽ പിന്നീട് ശ്രുതികീർത്തിയെ ഭീഷ്മകൻ വിവാഹം കഴിച്ചുവെന്നും അതിൽ രുഗ്മിണി ജനിച്ചുവെന്നും കരുതണം. അപ്പോൾ ഭീഷ്മകന് ആദ്യഭാര്യയിൽ രുഗ്മി ഉൾപ്പടെ 5 പുത്രന്മാർ പിറന്നു. രണ്ടാമത്തെ ഭാര്യയിൽ രുഗ്മിണിയും. അതായത് രുഗ്മിയെക്കാൾ രുഗ്മിണിയുടെ ഒരേ ഉദരത്തിൽ പിറന്ന സഹോദരൻ ഏകലവ്യൻ ആണ്. രുഗ്മിണിയെ കൃഷ്ണൻ വിവാഹം കഴിച്ചു, അതിനാൽ തന്നെ കൃഷ്ണന്റെ അളിയൻ ആണ് ഏകലവ്യൻ! അർജ്ജുനനും ഏകലവ്യനും കൃഷ്ണന്റെ അളിയന്മാരാണെന്ന് ചുരുക്കം, ഒരാൾ സഹോദരിയുടെ ഭർത്താവും, മറ്റയാൾ ഭാര്യയുടെ സഹോദരനും.
ഈ രണ്ട് ധാരയും മനസ്സിൽ ഒന്നിപ്പിച്ചു ആ ഗാന്ധാരരാജകുമാരൻ, അപ്പോൾ തെളിഞ്ഞത് മറ്റൊന്നായിരുന്നു....
ആദ്യം ഹിരണ്യധനുസ്സ് ഏകലവ്യന്റെ വളർത്തച്ഛൻ മാത്രമാണെന്ന് കരുതി, അദ്ദേഹത്തെ മാറ്റി...
ഇനി ബാക്കിയുള്ള സമവാക്യം ലളിതമാണ്..
കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരൻ ദേവശ്രവന് ഹിരണ്യധനുസ്സിന്റെ സഹോദരിയും കാനനരാജകുമാരിയുമായ ശ്രുതികീർത്തിയിൽ പിറന്ന മകനാണ് ഏകലവ്യൻ. യാദവൻ കടന്നു കളഞ്ഞപ്പോൾ സഹോദരീ പുത്രനെ ഹിരണ്യധനുസ്സ് സ്വന്തം മകനായി വളർത്തി, അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധ അവന് മാതാവായി. പിന്നീട് ശ്രുതികീർത്തിയെ ഭീഷ്മകൻ വിവാഹം കഴിച്ചു, അവർക്ക് രുഗ്മിണി ജനിച്ചു, അവളെ കൃഷ്ണൻ വിവാഹപ്പന്തലിൽ നിന്നും കടത്തിക്കൊണ്ട് പോയി വിവാഹം കഴിച്ചു.
കൃഷ്ണൻ വിഷ്ണുവും, രുഗ്മിണി ലക്ഷ്മിയും ആണെന്ന് സങ്കൽപ്പിയ്ക്കുന്നവരുടെ ഇടയിൽ ഏകലവ്യൻ ഒരു കരടായി നിൽക്കുന്നു എന്നത് വാസ്തവം തന്നെ.
ഇവിടെയായിരുന്നു തന്റെ യുദ്ധതന്ത്രത്തിലെ മർമ്മം കിടന്നിരുന്നത്.
മഹാഭാരതയുദ്ധത്തിലെ സൈനിക നില നോക്കിയാൽ, ഒരു വശത്ത് യാദവരുടെ എല്ലാമെല്ലാമായ ശ്രീകൃഷ്ണൻ ആയുധമെടുക്കാത്തയെങ്കിലും, പാണ്ഡവപ്രധാനിയായ അർജ്ജുനന്റെ രഥത്തിനു മുന്നിൽ നിന്ന് നയിയ്ക്കുന്നു. യാദവസേനയെ മുഴുവനായി തന്റെ പുത്രവധു ലക്ഷണയുടെ പിതാവായ, തന്റെ അനന്തിരവൻ സുയോധനനു വിട്ട് കൊടുത്ത് നിരായുധനായി പാർത്ഥനു സാരഥിയായ പാണ്ഡവപക്ഷത്ത് ചേർന്നപ്പോൾ, വിജയം പാണ്ഡവർക്കായിരിയ്ക്കും എന്നതിൽ കൃഷ്ണന് തെല്ലും സംശയം ഉണ്ടായിരുന്നില്ല. ജരാസന്ധനോട് 17 പ്രാവശ്യം തോറ്റ് പിന്തിരിഞ്ഞോടിയ യാദവസേനയെപ്പറ്റി കൃഷ്ണനത്ര മതിപ്പൊന്നുമുണ്ടായിരുന്നില്ല, ഇപ്പോൾ നേതാവ് വേർപിരിഞ്ഞ്, നേതാവിനെതിരെ യുദ്ധം ചെയ്യുന്ന യാദവസേനയുടെ മനോനില കൃഷ്ണനെക്കാൾ മറ്റാർക്കാണ് നിശ്ചയമുള്ളത്?
എന്നാൽ കൗരവ വിജയത്തിനു ഏറ്റവും മുകച്ചതും ശക്തവുമായ ഒരേയൊരു സാദ്ധ്യത, പാണ്ഡവവിരോധിയായ ഒരു യാദവൻ യാദവസേനയുടെ തലവനാവുകയെന്നതാണ്.
അവിടെയാണ് ഏകലവ്യന്റെ പ്രസക്തി, കൗവരവപക്ഷത്ത് നിന്നും ആദ്യദിനത്തിൽ തന്നെ ഭീഷ്മരും, ദ്രോണരും, ശല്യരും, നൂറ്റുവരുമൊത്ത് യാദവസേനയെ മറ്റൊരു യാദവനായ ഏകലവ്യൻ നയിച്ചാൽ, മഹാഭാരതയുദ്ധത്തിന്റെ ഗതി തന്നെ മാറും, യാദവസേനയുടെ അക്ഷൗഹിണിപടകൾ ശരിയ്ക്കും ദുർഗ്ഗങ്ങൾ ആകും, യുദ്ധം പതിനെട്ടാം നാളിലെത്തില്ല, പത്താം നാൾ പോലും കടക്കില്ല എന്ന് തനിയ്ക്കറിയാം; അത് കൃഷ്ണനറിയാമായിരിയ്ക്കുമോ? അപ്പോൾ പിന്നെ യുദ്ധം ജയിച്ച് മഥുരയുടെ രാജാവായി യാദവരെ ഭരിയ്ക്കുന്ന ഏകലവ്യൻ എന്ന സഹോദരനെ, അനന്തിരവനു പദ്മവ്യൂഹം ഭേദിയ്ക്കാൻ മാർഗ്ഗം ഉപദേശിയ്ക്കാൻ പോലും തയ്യാറാവാതിരുന്ന കൃഷ്ണൻ ആഗ്രഹിയ്ക്കുമോ? അയാളുടെ വനരാജ്യത്തേയ്ക്കുള്ള യാത്രയുടെ ഉദ്ദേശം അതയിരിയ്ക്കുമോ?
ഈ ചോദ്യങ്ങൾക്കുത്തരം തേടി സൗബലന് ഏറെയൊന്നും കാത്തിരിയ്ക്കേണ്ടി വന്നില്ല; ആ ദുരന്ത വാർത്തയുമായി ചാരന്മാർ എത്തി.
വനരാജ്യത്തെ രാജാവ് ഏകലവ്യനെ കൃഷ്ണൻ പിന്നിൽ നിന്നും കുത്തി വീഴ്ത്തി, കൊലപ്പെടുത്തി! ശരീരം ആകെ തളർന്ന് ആ കിടക്കയുടെ ഒരു കോണിൽ തലയ്ക്ക് കയ്യും വച്ച് തന്റെ എതിരാളിയുടെ അപ്രതീക്ഷിത കരുനീക്കങ്ങളിൽ അമ്പരന്ന് തരിച്ചിരുന്നു ആ പ്രതിസൂത്രധാരൻ; അപ്പോൾ അരുണരശ്മികളിൽ കുളിച്ച പടനിലത്ത് കുടീരത്തിന് പുറത്ത് പടയാളികൾ പ്രഭാതപരിശീലനം ആരംഭിച്ചു കഴിഞ്ഞിരുന്നു.

No comments:
Post a Comment