പണ്ടുപണ്ട്.. എന്നുവച്ചാൽ ഒന്നോ, പത്തോ വർഷങ്ങൾക്ക് മുമ്പല്ല, കാക്കത്തൊള്ളായിരം വർഷങ്ങൾക്കുമുമ്പ്, എറണാകുളം കവിതാ തീയറ്ററിൽ ജെൻ്റിൽമാൻ എന്ന തമിഴ് സിനിമ നൂറാദിവസവും കടന്നോടിക്കൊണ്ടിരിക്കുമ്പോൾ ആണ് അമ്പിളിയുടെ കല്യാണം വരുന്നതും, അതിനായി ഇടക്കൊച്ചിക്കടുത്ത് അരൂരിൽ പോകുന്നതും; അവിടെ വച്ച് കുറേ നാളിനുശേഷം മച്ചമ്പിയെ കണ്ടുമുട്ടിയതും. ആളവിടെ വന്നിട്ട് രണ്ടുനാളായി, സസ്യഭോജനത്തിൽ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് എന്നെക്കണ്ടത്. ഞങ്ങൾ നാട്ടിൽവച്ച് കണ്ടുമുട്ടിയാൽ നാട്ടിലെ വിവിധ കള്ളുഷാപ്പുകൾ സന്ദർശിക്കുക പതിവാണ്, വഴിയമ്പലം, കുന്നുമ്മേൽ, നാലുചിറ, മേപ്പാടം, തകഴി, പൊടിയാടി എന്നിങ്ങനെ പലയിടത്തും പോകുമെങ്കിലും മച്ചമ്പിക്ക് എന്നും പ്രിയം തോട്ടപ്പള്ളി ഷാപ്പിനോടായിരുന്നു.
ഒരു റൗണ്ട് ബന്ധുമിത്രാദികളെ മുഖം കാണിച്ച് പുറത്തെത്തിയ എന്നെ വീടിൻ്റെ വശത്ത് മാറ്റിനിർത്തി മച്ചമ്പി രണ്ടാവശ്യങ്ങൾ പറഞ്ഞു. ഒന്ന് വൈകിട്ട് ചോറുണ്ണുമ്പോൾ അതിൻ്റെ കൂടെ ഒന്നുരണ്ട് വറുത്ത മത്തി വേണം, രണ്ട് തോട്ടപ്പള്ളി പോകണം!
ആദ്യത്തേത് നിസ്സാരം നമ്മുടെ അരൂർപ്പള്ളിയുടെ എതിരേ സുബ്രഹ്മണ്യൻ്റെ കടയൊക്കെയുണ്ടല്ലോ? രണ്ടാമത്തേതെന്നെ കുഴക്കി, ഞാൻ പറഞ്ഞു
"മച്ചമ്പീ.. നമ്മൾ ആലപ്പുഴജില്ലയുടെ വടക്കേ അറ്റത്താണ്, തോട്ടപ്പള്ളിയിൽ പോക്ക്, അത് നടപ്പില്ല"
അതിനു മച്ചമ്പി ഒരു കിടിലൻ മറുപടി പറഞ്ഞു
" തോട്ടപ്പള്ളി എല്ലയിടവുമുണ്ടളിയാ... തോട്ടപ്പള്ളിയില്ലാത്ത ഏത് നാടാ ഈ കേരളത്തിലുള്ളത്?"
എനിക്ക് സംഗതി പിടികിട്ടി, തോട്ടപ്പള്ളിയോടുള്ള പ്രണയം മൂത്ത് മച്ചമ്പിക്കിപ്പോൾ തോട്ടപ്പള്ളി എന്നത് കള്ളുഷാപ്പുകളുടെ സർവ്വനാമം ആയിമാറിയിരിക്കുന്നു.
"അതേറ്റു, സന്ധ്യമയങ്ങട്ടേ.. നമുക്കുപോകാം" ഞാനേറ്റു.
എനിക്ക് തീരെ അഹങ്കാരമില്ലെന്ന് എന്നെ അറിയാവുന്നവർക്കറിയാം, അതിനാൽ അടുത്തു നിന്ന 75 വയസ്സു കഴിഞ്ഞ ഒരമ്മാവനോട് തന്നെ ഞാൻ തിരക്കി
"ഇവിടടുത്ത് നല്ല കള്ളും കറിയും കിട്ടുന്ന ഷാപ്പെവിടാ?"
അധികം ദൂരെയായിരുന്നില്ല, കുറച്ച് പടിഞ്ഞാറോട്ട് ചെന്നാൽ അമ്മനേഴത്ത് ക്ഷേത്രത്തിനടുത്തിനടുത്ത് കായലോരത്ത് ഉണ്ടായിരുന്നു ഞാൻ തേടിയ സംഭവം. സന്ധ്യമയങ്ങിയപ്പോൾ മച്ചമ്പിയുമായി അങ്ങോട്ട് പോയി, ഇതിനിടയിൽ മനോജും, പ്രദീപുമൊക്കെ കല്യാണവീട്ടിലെത്തി കമ്പനിയിൽ ചേർന്നു.
കുടത്തിലെ കള്ളും, കപ്പയും, മീങ്കറിയും, ബീഫും എല്ലാം ഗംഭീരമായിരുന്നതിനാൽ കാര്യപരിപാടികൾ ഉഷാറായി. അതിനിടയിലാണ് അലങ്കാരം കടന്നുവന്നത്.
ഒരു കുടത്തിൻ്റെ അടിയിൽ അവശേഷിച്ച കള്ളീൻ്റെ മട്ട് നോക്കി ഞാൻ പറഞ്ഞു
"വെറുതേയല്ല രാമക്കുറുപ്പുസാർ മട്ടലങ്കാരമെന്ന് പറഞ്ഞത്; ഈ വെളുത്ത കള്ളിൻ്റെ മട്ട് കുടത്തിനൊരലങ്കാരം തന്നെ!"
അൽപ്പം അകത്ത് ചെന്നാലേ പൂസ്സാകുന്ന മച്ചമ്പിയുടെ ആത്മാവ് കോപിച്ചു
"അവൻ്റെ ........... അലങ്കാരവും വൃത്തവും, മിണ്ടാതിരിക്കെടാ.., പള്ളുക്കൂടത്തിൽ നേരേചൊവ്വേ പഠിച്ചിരുന്നെങ്കിൽ ഞാനിപ്പോൾ ആലപ്പുഴ കളക്ടറായേനേ... തോട്ടപ്പള്ളി ഷാപ്പ് സർക്കാർ ചിലവിൽ കളക്ടറേറ്റിലെ ക്യാൻ്റീനാക്കിയേനേ.."
ഗ്രാമ്യമലയാളത്തിലെ അലങ്കാരങ്ങൾ കേട്ട് ഞാൻ നിശബ്ദനായി. പിന്നേയും സംഭാഷണങ്ങൾ ഏറെനടന്നുവെങ്കിലും മൂളിയതല്ലാതെ ഞാൻ വാതുറന്നില്ല. ഒടുവിൽ മച്ചമ്പി അത് ശ്രദ്ധിച്ചു
" ഓ.. ഇയാടെ മട്ടും ഭാവോം പറയാത്തതിൻ്റെ കുറവുവേണ്ട, നീ പറഞ്ഞോ മനോജിൻ്റെ സിദ്ദിദ്ദാരാ സഹിക്കുന്നത്രേം വരത്തില്ലല്ലോ അത്?"
മച്ചമ്പി കള്ളിൻ്റെ പുറത്ത് ഒരുകാര്യം പറഞ്ഞാൽ പിടിവിടില്ല, മിക്കപ്പോഴും ആ പറച്ചിലുകൾ പ്രാവർത്തികമാക്കുന്നത് ഞാനാണ്, വഴിയമ്പലം ഷാപ്പിൽ വച്ച് കോളകൊടുക്കാൻ പെട്ടിവണ്ടിയിൽ വന്ന കൂട്ടുകാരൻ ബാബു, പരിചയമുള്ള ശബ്ദം കേട്ട് നോക്കാൻ വന്നതാണ്, അപ്പോൾ മച്ചമ്പിക്ക് സ്നേഹം വന്നു, അവനെ അൽപ്പം മീനെങ്കിലും കഴിപ്പിക്കണം, അന്ന് ആ പാവത്തിനെ മുള്ളു കഴിപ്പിച്ചതും ഞാനാണ്, ഒരാഴ്ച്ച ആ സ്നേഹത്താൽ ആഹാരം കഴിക്കാൻ പാടുപെട്ടു, ആ പാവം; ഇത്തവണ ഇര ഞാനായി എന്നുമാത്രം!
എന്ത് പറയണമെന്ന് ആലോചിക്കവേ മച്ചമ്പിയുടെ ഉപദേശം വന്നു
" ബോറാക്കരുത്, ഈ മറ്റേടം പോലിരിക്കുന്നു നിൻ്റെ മുഖം എന്നൊക്കെയുള്ളത് വേണ്ട"
പിന്നെ താമസിച്ചില്ല, ഞാൻ തുടങ്ങി
"ഇല്ല, മച്ചമ്പീ നമ്മൾ നാട്ടിലെ മൂപ്പിലാന്മാരോട് എന്തെങ്കിലും പുതിയകാര്യം പറഞ്ഞാൽ അവരു നമ്മളെ ഒതുക്കാൻ പറയുന്ന ഒരു കര്യമുണ്ടല്ലോ തർക്കുത്തരം, സത്യത്തിൽ അതൊരു അലങ്കാരമാണ്"
അത് മച്ചമ്പിക്കങ്ങ് സുഖിച്ചു
" ആഹാ.. അത് കലക്കി, അപ്പോൾ നമ്മൾ നിഷേധികളല്ല, കവികളാണ്, നീ പറയെടാ മച്ചമ്പീ ഇതെനിക്ക് സുഖിച്ചു, തർക്കുത്തര എന്നോ മറ്റോ ആണോ ആ സാധനത്തിൻ്റെ പേര്?"
മച്ചമ്പി ജ്ഞാനിയാണ്, പ്രത്യേകിച്ച് അൽപ്പം തെങ്ങിൻ്റെ നീരുള്ളിൽ ചെന്നാൽ, ഞാനത് മനസ്സിലാക്കിയുത്തരം നൽകി
"ഏതാണ്ടടുത്തുതന്നെ, വക്രോത്തര. ഇതിൻ്റെ ലക്ഷണമായി നൽകിയിരിക്കുന്ന ശ്ളോകം ആണ് ബഹുകേമം. അത് ഞാൻ അങ്ങോട്ട് അലക്കാം"

“ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?” – “ബലിമഖേ”; “താണ്ഡവം ക്വാദ്യ ഭദ്രേ?”
“മന്യേ വൃന്ദാവനാന്തേ”; “ക്വ നു സ മൃഗശിശുര്‍?” – “നൈവ ജാനേ വരാഹം”;
“ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?” – “ഗ്ഗോപ ഏവാത്ര വേത്താ”
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ"
"എന്തൂട്ടാ ഈ സംഭവം?" മനോജ് തിരക്കി
ഞാൻ എല്ലാവർക്കുമായി മറുപടി പറഞ്ഞു
"നിങ്ങളെന്താ കരുതിയത് നമ്മുടെ ഇടയിൽ മാത്രമേ ഈ വാക്കും മറുവാക്കുമുള്ളെന്നാണോ? എങ്കിൽ തെറ്റി, നമ്മുടെ ദേവിമാർക്കിടയിലും ഇതൊക്കെയുണ്ട്. സംഗതി വളരെ നിസ്സാരമാണ്, വഴിയിൽ വച്ച് കണ്ടപ്പോൾ ലക്ഷ്മീദേവി പാർവ്വതീദേവിയോട് ഭർത്താവിൻ്റെ വിശേഷങ്ങൾ തിരക്കിയതാണ്.... ശ്ശോ ഒരൊന്നൊര കുശലം ചോദിപ്പായിപ്പോയി! ഉരുളയ്ക്കുപ്പേരിയെന്നൊക്കെ കേട്ടിട്ടേയുള്ളൂ, അമ്മാതിരി ഉത്തരമാണ് പാർവ്വതിദേവി നൽകിയത്."
മച്ചമ്പി ആകുലനായി
"ശരിക്കും നമ്മുടെ ലക്ഷ്മിക്കുട്ടിക്കും പാറുക്കുട്ടിക്കും എന്താണ് സംഭവിച്ചത്?"
മനോജിനും അകാംഷയായി
"എന്തിനാണവർ അടികൂടിയത്?"
സംഗതി ഒരു ചോദ്യം- ഉത്തരം പംക്തിയാക്കി ഞാൻ പരിഭാഷപ്പെടുത്തി...
"സുതനു, സ ഭിക്ഷ-അര്‍ത്ഥീ ക്വ യാതഃ?" - അല്ലയോ സുന്ദരീ... ആ തെണ്ടുന്നവന്‍ എവിടെപ്പോയി?
(പാർവ്വതിയോട് പരമശിവൻ എവിടെപ്പോയി? എന്നാണ് ലക്ഷ്മിയുടെ ചോദ്യം, സുന്ദരീ എന്നൊക്കെ വിളിച്ച് സുഖിപ്പിച്ചിട്ടാണ് കട്ടപ്പാര! ഭഗവാൻ ബ്രഹ്മാവിൻ്റെ ആ നുള്ളിയെടുത്ത തലയോട്ടിയുമായി ഭിക്ഷാടനം നടത്തുന്നവനാണല്ലോ?)
"ബലിമഖേ" - മഹാബലിയുടെ യാഗത്തിനു പോയി.
(എവിടെയായാലും ശരി, മഹാബലിയുടെ യാഗത്തിനു പ്രശ്ചന്നവേഷം കെട്ടി വന്ന് മൂന്നടി ഭിക്ഷതെണ്ടിയ ശേഷം ചതിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തതു പോലത്തെ വിഷ്ണുവിൻ്റെ ഇടപാടൊന്നും എൻ്റെ ഭർത്താവിനില്ല എന്നാണ് പാർവ്വതിയുടെ മറുപടി)
"അദ്യ താണ്ഡവം ക്വ, ഭദ്രേ" - ഇന്നത്തെ താണ്ഡവം എവിടെയാണു നന്മനിറഞ്ഞവളേ?
(പരമശിവൻ്റെ ദിഗംബരനൃത്തം ആണ് ലക്ഷ്മി സൂചിപ്പിക്കുന്നത്. ഇന്ന് എവിടെയാണ് നിൻ്റെ ഭർത്താവിൻ്റെ നഗ്നനൃത്തം? സുഖിപ്പീരിനപ്പോഴും ഒരു കുറവുമില്ല.. ഭദ്രേ..)
"വൃന്ദാവന-അന്തേ മന്യേ" - ആൾ വൃന്ദാവനത്തിൽ പോയതാണെന്ന് തോന്നുന്നു.
( എൻ്റെ ഭർത്താവ് നഗ്നനായി നൃത്തം വയ്ക്കുമെന്നല്ലേ ഉള്ളൂ, നിൻ്റെ കണവനെപ്പോലെ കാണുന്ന പെണ്ണുങ്ങളുമായെല്ലാം രാസലീലയെന്ന പേരിൽ നഗ്നരതിയൊന്നും കൊണ്ടാടാറില്ല, അവനു തുണിയുണ്ടോന്ന് നീ ആദ്യമന്വേഷിക്കൂ എന്ന് പാർവ്വതി)
"സ മൃഗശിശുഃ നു ക്വ" - ഒരു കുഞ്ഞുമൃഗമുണ്ടായിരുന്നല്ലോ? അതെവിടെപ്പോയി?
(ആദ്യരണ്ട് ചോദ്യങ്ങൾക്കും നല്ല മറുപടി കിട്ടിയ ലക്ഷ്മി പരമശിവൻ്റെ കയ്യിലുള്ള മാനിനെപ്പറ്റിയാണ് ചോദിച്ചത്, ഇതങ്ങ് തീരുന്നെങ്കിൽ തീരട്ടേ)
"വരാഹം ന ഏവ ജാനേ" - ആ പന്നിയെവിടെ പോയെന്ന് എനിക്ക് ഒരറിവുമില്ല
(കട്ടക്കലിപ്പ്... പാർവ്വതി വിടാൻ തയ്യാറല്ല. വരാഹമായി അവതാരമെടുത്ത വിഷ്ണുദേവനെപ്പറ്റി പറഞ്ഞ് ഒരുകൊട്ടുകൂടി കൊടുത്തു ലക്ഷ്മിക്ക്)
"ബാലേ, കത്-ചിത് ജരഠ-വൃഷ-പതിഃ ന ദൃഷ്ടഃ" - കുട്ട്യേ.. ആ മുതുകാളയെ ഇവിടെയെങ്ങും കണ്ടില്ലല്ലോ?
( നിൻ്റെ ഭർത്താവ് കാളപ്പുറത്ത് കയറി നടക്കുന്നവനല്ലേ? എന്നോ നിൻ്റെ ഭർത്താവ് നീയില്ലാത്ത സമയത്ത് മദിര, ഗംഗ അങ്ങനെ മുതുകാളകളിച്ചു നടക്കുന്ന ആളല്ലേ? എന്നൊക്കെ വ്യംഗ്യം വച്ച് ലക്ഷ്മി ചോദിച്ചത്)
"അത്ര ഗോപഃ ഏവ വേത്താ" - " ആ വിവരം മറ്റേ പശുവിനെ മേയ്ക്കുന്നവനുണ്ടല്ലോ അവനു മാത്രമേ അറിയൂ
( കൃഷ്ണനായ കന്നാലിച്ചെക്കൻ്റെ പെമ്പറന്നോൾക്ക് ഇപ്പോൾ കാളയെ കാണുമ്പോൾ കലിപ്പ്, കൊള്ളാം കൊള്ളാം എന്ന് പാർവ്വതി)
"ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ" - ഇപ്രകാരം സമുദ്രത്തിൻ്റേയും ഹിമവാൻ്റേയും പെണ്മക്കള്‍ ചെയ്യുന്ന കളിയായുള്ള സംവാദം നിങ്ങളെ രക്ഷിക്കട്ടേ!
(ക്ഷീരസാഗരമഥനം നടന്നപ്പോൾ ജനിച്ച ലക്ഷ്മിയും, പർവ്വതനന്ദിനിയും തമ്മിലുള്ള സംഭാഷണമാണിതെന്ന് കവി പറയുന്നു)
കൂടുതൽ വല്ലതും അറിയണമെങ്കിൽ മലയാളം ടീച്ചറന്മാരോട് ചോദിക്കുക, സാറന്മാരോട് വേണ്ട, ഓരു തെറ്റിച്ച് പറഞ്ഞുതരും!"
ഞാൻ പറഞ്ഞു നിർത്തി.
"മച്ചമ്പീ നിൻ്റെ കാലെവിടെടാ.... എനിക്ക് പ്രമാണിക്കണം"
എന്ന് പറഞ്ഞ് മച്ചമ്പിയൊന്ന് കുനിഞ്ഞു
മച്ചമ്പിയെ തൂക്കിയെടുത്ത് ആ ഷാപ്പിൽ കുടിക്കാൻ വന്ന ഒരു പാവം ഓട്ടോച്ചേട്ടനെ വളച്ച്, അതിൽകയറ്റി അവരെല്ലാം ചേർന്ന് കല്യാണവീട്ടിലേയ്ക്ക് കൊണ്ടുപോയി. ഞാൻ കൊച്ചിക്കായലിൽ ഇറങ്ങി ആ ഷാപ്പിലെ ചേട്ടൻ തന്ന് 501 ബാർ സോപ്പിട്ട് കാലും ചെരുപ്പുമൊക്കെ കഴുകി, ആ തിട്ടയിൽ തന്നെയിരുന്നു കുറേനേരം കൂടി; കാലിൽ വാളുവച്ച് ഒരു ബഹുമതി ആദ്യാണേ....
(എൻ്റെ മച്ചമ്പിഗാരുവിന് ഇതു ഞാൻ ടാഗ് ചെയ്യുന്നു, ആള് ഇടയ്ക്കൊക്കെ വന്ന് ഒരു ലൈക്കടിച്ച് സാന്നിദ്ധ്യം വെളിപ്പെടുത്താറുണ്ട്, അതിനാൽ ഇത് വായിക്കുമെന്ന് കരുതാം)

No comments:
Post a Comment