ഉജ്ജയിനിയും കാളിദാസനും എന്നും പ്രിയവിഷയങ്ങളാണ്, സ്ത്രീയെ വർണ്ണിക്കുന്നതും, അവളുടെ സൗന്ദര്യം പുകഴ്ത്തുന്നതും സ്ത്രീവിരുദ്ധതയൊന്നുമല്ല, പ്രകൃതിയേയും ഋതുസംഹാരം പോലെ വർണ്ണിച്ചിട്ടുണ്ട്; തൻ്റെ കണ്ണുകളിൽ, സങ്കൽപ്പത്തിൽ വന്ന സൗന്ദര്യത്തെ വാക്കുകളാൽ പുനർസൃഷ്ടിക്കുവാൻ കാളിദാസനു കഴിഞ്ഞിരുന്നു.
കാളിദാസൻ ചൊല്ലിയതായി പറഞ്ഞുവരുന്ന ഒരു ശ്ളോകമാണ്
"അഹോ നാരീ ഭാഗ്യവതി
ഏക ഹസ്തേന ഗോപ്യതേ
ഭാഗ്യഹീനായ കാളിദാസസ്യ
ദ്വിമുഷ്ടീം ചതുരംഗുലം"
ഒരു കയ്യാൽ മറയ്ക്കാവുന്നതേ സ്ത്രീക്കുള്ളൂ എന്നതിലൂടെ സ്ത്രീയുടെ ഗുരുത്വാകർഷണകേന്ദ്രം മാത്രമേ മറയ്ക്കേണ്ടതുള്ളൂ എന്നൊരു ധ്വനി ഇതിലുണ്ട്! പൊതുവേ സ്ത്രീകൾ സ്തനങ്ങൾ മറയ്ക്കാനും ഇഷ്ടപ്പെടുന്നു; ആസ്ഥിതിക്ക് ഒരു കയ്യോ ചിലപ്പോൾ രണ്ടുകൈകളുമോ അതിനു തികയാതെ വന്നേയ്ക്കാം. അതിനാൽ സ്ത്രീക്കും കൈപ്പത്തിയാൽ മറയ്ക്കുവാൻ പരിമിതികൾ ഉണ്ടെന്നാണെൻ്റെ അഭിപ്രായം.
കാളിദാസൻ പൊതുവേ ഗണികഗൃഹങ്ങൾ സന്ദർശ്ശിക്കുന്നവനും, രതിഭോഗങ്ങളിൽ അതീവ തൽപ്പരനും ആയിരുന്നതിനാൽ, ഒരു പരസ്യത്തിൻ്റെ ഭാഗമായാണോ ഈ രണ്ട് കൈകളും കൊണ്ട് പിടിച്ചിട്ടും, അതായത് 8 വിരലുകൾ കഴിഞ്ഞിട്ടും പിന്നേയും ഒരു നാലുവിരലുകൾ കൂടിയുണ്ട് എന്ന് പറഞ്ഞത്. ഏതായാലും ശരീരത്തോട് ചേർത്ത് തുടങ്ങിയാൽ ഉദ്ധരിച്ച അവസ്ഥയിൽ 10 വിരലുകൾ സാധാരണമാണ്, 12 വിരൽ അത്ര വിരളമല്ല, മലയാറ്റൂരിൻ്റെ ബ്രിഗേഡിയറുടെ ഭാര്യ പൂതി കയറി ഒളിച്ചോടിപ്പോയ ചമ്പൽ കൊള്ളക്കാരൻ്റെ 101 വെള്ളിനാണയം, കുറച്ച് അതിശയോക്തിയാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
പാവം കാളിദാസൻ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ഇങ്ങനൊരു ശ്ളോകം തൻ്റെ പേരിൽ പ്രചരിപ്പിക്കപ്പെടുമെന്ന്?
ലൈംഗികതയുടെ വിവരണങ്ങള്‍ക്ക് ഭംഗിയുണ്ടെങ്കില്‍ അത് അസഭ്യമായേക്കാം പക്ഷേ അശ്ളീലമാവില്ല, എന്നതിനാൽ തന്നെ കാളിദാസൻ പാർവ്വതീദേവിയെ വർണ്ണിച്ച കുമാരസംഭവത്തിലെ ശ്ളോകങ്ങൾ ശ്ലീലമാണ്. പക്ഷേ അതിൽ വർണ്ണിക്കപ്പെട്ട ദേവിക്കത്ര അങ്ങോട്ട് പിടിച്ചില്ല, സർഗ്ഗം 8 പ്രത്യേകിച്ചും, കാളിദാസനു അപമൃത്യു ഉണ്ടായി എന്നാണ് കഥ!
കുമാരസംഭവത്തിലെ ഒന്നാം സര്‍ഗം 37 ആം ശ്ലോകം നോക്കാം....
"അന്യോന്യമുത്പീഡയദുല്പലാക്ഷ്യാഃ
സ്തനദ്വയം പാണ്ഡു തഥാ പ്രവൃദ്ധം
മധ്യേ യഥാ ശ്യാമമുഖസ്യ തസ്യ
മൃണാളസൂത്രാന്തരമപ്യലഭ്യം"
അർത്ഥം പറഞ്ഞാൽ - നീലോൽപ്പലമോ വെറും ഉൽപ്പലമോ (അങ്ങനെയൊന്നുണ്ടോ?) പൂത്തതുപോലെയുള്ള മനോഹരമായ കണ്ണുകളോടുകൂടിയവളുടെ, സ്വാഭാവികമായ നല്ല വെളുത്തുതുടുത്തതും, കറുത്ത മുലക്കണ്ണുകളോടു കൂടിയതുമായ സ്തനങ്ങൾ, നല്ല കറുപ്പും വെളുപ്പും, ഹാ... എന്താവും ആ കാഴ്ച്ച? അവയുടെ ഇടയിൽ താമര നൂലിനുപോലും കടക്കുവാൻ പഴുതുകിട്ടാത്തവണ്ണം തമ്മില്‍ ഞെരുങ്ങി മദിച്ചുയർന്നു പുളച്ചു വന്നു!!!
ദേവിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല!!!
No comments:
Post a Comment