Showing posts with label ഇതിഹാസപ്പൂക്കൾ. Show all posts
Showing posts with label ഇതിഹാസപ്പൂക്കൾ. Show all posts

Wednesday, November 18, 2020

മൂന്നാമത്തെ കാലടി

വാമനമൂർത്തിയുടെ അവതാരപരാമർശ്ശങ്ങൾ നമുക്ക് ഋഗ്വേദം മുതൽ കാണുവാൻ സാധിക്കും, അത് ചെറിയ വ്യത്യാസങ്ങളോടെ യജുർവേദം, സാമവേദം, ഐതരേയോപനിഷദ് എന്നിവയിലെല്ലാം ഉണ്ട്. മൂന്നു ചുവടുകൾക്ക് ഇടം തേടിയെത്തിയ ആ കുറിയ ബ്രഹ്മചാരിക്കും മഹാബലിക്കുമിടയിൽ എന്താണ് സംഭവിച്ചത്?

ഋഗ്വേദം 1.22.17, യജുർവേദം 5.15

"ഇദം വിഷ്ണുർവിചക്രമേ 
ത്രേധാ നിധധേ പദം।
സമുദ്ധാമസ്യ പാംസുരേ॥"

ഇദം - ഈ വിശ്വത്തിൽ

വിഷ്ണുർ - മഹാവിഷ്ണുദേവൻ

വിചക്രമേ - ചുവടുവയ്ക്കുക

ത്രേധാ - മൂന്നുവട്ടം

നിധധേ - ഉറപ്പിക്കുക

പദം - പാദം

സമുദ്ധാം - മുങ്ങിപ്പോകുക, മാഞ്ഞുപോകുക, നിറയുക

പാംസുരേ - ധൂളികളാൽ, പൊടിയാൽ

അപ്പോൾ അതാണു സംഭവം, മഹാവിഷ്ണു മൂന്നു പ്രാവശ്യം പാദം അമർത്തി മുന്നോട്ട് നടന്നപ്പോൾ പ്രപഞ്ചമാകെ ആ പാദപതനമുയർത്തിയ ധൂളികളാൽ മാഞ്ഞുപോയി.

പ്രശ്നം.. അങ്ങനെയെങ്കിൽ 4 അടികൾ വയ്ക്കാൻ സ്ഥലം ചോദിച്ചിരുന്നോ? മൂന്നടിയിൽ പ്രപഞ്ചമാകെ അളന്നെങ്കിൽ പിന്നെ മഹാബലിക്ക് പോകുവാൻ സ്ഥലമെവിടെ? അതായത് മഹാബലി വധിക്കപ്പെട്ടു!

മലയാളികൾ വിശ്വസിക്കുന്നതുപോലെ ആണെങ്കിൽ 2 അടികൾ കൊണ്ട് പ്രപഞ്ചമളന്ന്, മൂന്നാമത്തെ പാദം വയ്ക്കാൻ സ്ഥലമെവിടെ? എന്നു ചോദിക്കുന്നു, മഹാബലി ശിരസ്സ് കാട്ടിക്കൊടുക്കുന്നു.

അതാണ് ശരി എന്നെനിക്ക് തോന്നുന്നു, കാരണം പദാർത്ഥം (പ്രത്യക്ഷമായ അർത്ഥം) നോക്കിയാലും ഭാവർത്ഥം നോക്കിയാലും മൂന്നമത്തേത് മഹാബലി തന്നെയാണ്. പഞ്ചഭൂതങ്ങളിലെ പ്രഥ്വി, അപം, അഗ്നി ഇവയെ ഒന്നായി അഥവാ ഒരു സമൂഹമായി എല്ലാ വ്യാഖ്യാതാക്കളും കാണുന്നു.

"ഓം ഭുർഭുവിർസ്വ" - ഭൂലോകം, ഭുവുർലോകം, സ്വർഗ്ഗം, ഭൂലോകമെന്നതിൽ പ്രഥ്വി, ജലം, അഗ്നി എന്നിവ ഒന്നായി ഒറ്റ പാദപതനത്തിൽ അളന്നെടുത്തു. അഥവാ പദാർത്ഥങ്ങളുടെ (മാറ്റർ) ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥയും അതിനു കാരണമായ അഗ്നിയും (താപം വർദ്ധിച്ച് ഖരം ദ്രവവും, ഖരവും-ദ്രവം വാതകവുമായി മാറുന്നു, താപം കുറയുമ്പോൾ നേരേ മറിച്ചും). അപ്പോൾ ഗോചരമായ എല്ലാം ഒറ്റ ചുവടിനാൽ അളന്നു.

പിന്നീട് ഗോചരമല്ലാത്ത വായുവും, ശക്തിമാത്രം നിറയുന്ന പരമാണുസമുദ്രമായ ആകാശവും. അവ പ്രത്യേകം തിരിച്ച് അളക്കുവാനാവുമോ പാദത്താൽ? (ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മെസോസ്ഫിയർ, തെർമ്മൊസ്ഫിയർ, എന്നിവ പ്രത്യേകവും എക്സോസ്ഫിയർ വേറെയും). അങ്ങനെവരാൻ വഴിയില്ല പദാർത്ഥവായുവുള്ള ആന്തരിക ആകാശവും, ശക്തിമാത്രമുള്ള ബാഹ്യാകാശവും (ശൂന്യാകാശം എന്നത് തെറ്റാണ് എന്ന് നാസാ തന്നെ പറയുന്നു, ബഹിരാകാശാനിലയങ്ങളിൽ സോളാർപാനലുകൾക്ക് എനർജ്ജി ലഭിക്കുന്നത് അവിടെ ശക്തിയുള്ളതുകൊണ്ടാണെന്ന് അവർക്ക് സംശയമില്ല) ഒരു ചുവടിനാൽ അളന്നു, അതായത് അഗോചരമായ പദാർത്ഥശക്തികളെ അളന്നു,

പിന്നെ മൂന്നാമത്തെ പാദത്തിനിടമെവിടെ?

ആദ്യം അളന്ന ഭൂലോകത്തിൽ മഹാബലി ഇല്ലായിരുന്നോ?

അതോ വാമനൻ മഹാബലിയെ അതിൽപ്പെടുത്താതെ ഉയർത്തിപ്പിടിച്ചിരുന്നോ?

ഈരേഴു പതിനാലു ലോകങ്ങളിൽ ബാക്കി 11 എണ്ണം മഹാവിഷ്ണു വിട്ടുകളഞ്ഞോ?

പ്രശ്ണങ്ങൾ പലതാണ്. മഹാബലി കൈവശം വച്ചിരുന്ന അഥവാ അദ്ദേഹത്തിൻ്റെ ഭരണം അംഗീകരിച്ചിരുന്ന പ്രദേശങ്ങളാണൊഴിപ്പിക്കേണ്ടിയിരുന്നത്. അത് ഭൂ, ഭുവിർ, സ്വർഗ്ഗ ലോകങ്ങൾ മാത്രമായിരുന്നു (മഹർലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നീ മുകളിലോട്ടുള്ളവയും; പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നീ താഴോട്ടുള്ളവയും തർക്കത്തിൽ ആയിരുന്നില്ല)

അവയിൽ നിന്നൊഴിപ്പിച്ചു പാതാളലോകത്തിലേയ്ക്കയച്ചു, അല്ലെങ്കിൽ മൂന്നടിയായി ഭൂലോകവും, ഭുവർലോകവും, സ്വർല്ലോകവും വാങ്ങിയപ്പോൾ മഹാബലി മറ്റൊരു ലോകത്തിലേയ്ക്ക് മാറിത്താമസിച്ചു.

ഞാൻ നിങ്ങളെ ആവശ്യത്തിലേറെ ആശയക്കുഴപ്പത്തിൽ ആക്കിക്കഴിഞ്ഞുവെന്നറിയാം. അതിനാൽ ഞാൻ പൗരാണിക വ്യാഖ്യാനങ്ങളിലൂടെ ഇതവസാനിപ്പിക്കാം.

വിഷ്ണു - ഈ പ്രപഞ്ചമാകെ, സർവ്വവ്യാപിയായ ജഗദീശ്വരൻ, ഇദം - ഈ പ്രപഞ്ചം, ഏതാണോ അദ്ദേഹത്തിൻ്റെ തന്നെ സൃഷ്ടി വിക്രമേ - ആയിട്ടുള്ള പ്രത്യക്ഷ-അപ്രത്യക്ഷ വിശ്വം, തേധാ - മൂന്നുവിധത്തിൽ സ്വയം വഹിക്കുയാണു ചെയ്യുന്നത്. അസ്യ -ഈ പ്രകാശമുള്ളതും, പ്രകാശമില്ലാത്തതും, അദൃശ്യവുമായ മൂന്നു പരമാണുവാദിരൂപത്തെ, സ്വാഹ - വ്യക്തമായും ഭംഗിയായും ദർശ്ശിക്കുവാനും, ദർശ്ശനം നൽകുവാനും കഴിയുന്ന രൂപത്തിൽ വിശ്വത്തെ ഉൾക്കൊണ്ടുകൊണ്ട് സമൂദ്ധാം - നല്ലവണ്ണം ആലോചിച്ച് സംസാരിക്കുവാൻ യോഗ്യമായരീതിയിൽ (ആലോചനകൾ അദൃശ്യമാണ്) പദം - വിശ്വത്തെ പാംസുരേ - ആകാശത്ത് സ്ഥാപിക്കുന്നു.

അപ്പോൾ വാച്യാർത്ഥപ്രകാരം നക്ഷത്രങ്ങളെല്ലാം ഒരു പാദമുദ്രയാൽ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, മറ്റപദ്രവ്യങ്ങൾ എല്ലാം രണ്ടാം പാദമുദ്രയാൽ, മൂന്നാമത് അവയ്ക്കിടയിലുള്ള ആകാശത്തെ അളന്നു. ജ്യോതിഗ്ഗോളങ്ങളെയും അല്ലാത്തവയേയും ചൂണ്ടിക്കാണിച്ചും, അദൃശ്യമായതിനെ വാക്കുകളാലും അളന്നു മഹാബലിയെ ബോദ്ധ്യപ്പെടുത്തിയെന്നും വ്യാഖ്യാനമുണ്ട്.

ഭാവാർത്ഥം പറഞ്ഞാൽ സൂര്യാദി ത്യേജോഗോളങ്ങളെ പ്രത്യക്ഷത്തിൽ ആദ്യമളന്നു, ഭൂമിപോലെയുള്ള ത്യേജോമയമല്ലാത്തഗോളങ്ങളെ പ്രത്യക്ഷത്തിൽ പിന്നീടളന്നു, അദൃശ്യ ജഗത്തിനെ മനുഷ്യൻ്റെ മസ്തിഷ്ക്കത്താൽ അളന്നു, അതായത് മഹാബലി മൂന്നാമത്തെ കാലടി വയ്ക്കാൻ ശിരസ്സ് കാണിക്കുകയും വാമനൻ ചവിട്ടുകയുമല്ല ചെയ്തത്, മഹാബലിയുടെ ശിരസ്സിലേയ്ക്ക്, ബുദ്ധിയിലേയ്ക്ക് ആ അളവ് വാമനൻ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയായിരുന്നു.

Sunday, November 15, 2020

സൗഭം

പുഷ്പകം എന്ന് പറഞ്ഞാൽ ഒരുപക്ഷേ ഹിന്ദുക്കളെല്ലാം തന്നെ തിരിച്ചറിയും, അതൊരു വിമാനമാണെന്ന്, അത് വൈശ്രവണൻ്റേതായിരുന്നെന്നും, പിന്നീട് രാവണൻ സ്വന്തമാക്കി, രാവണവധത്തിനുശേഷം രാമനും, വിഭീഷണനും അതിൻ്റെ ശരിയായ ഉടമയായ നളകൂബരനും ഉപയോഗിച്ചുവെന്നും.എന്നാൽ വിമാനങ്ങളുടെ കഥ അവിടെക്കൊണ്ട് അവസാനിക്കുന്നില്ല, ദ്വാപരയുഗത്തിൽ ഉപയോഗിച്ചതായി കാണപ്പെടുന്ന വിമാനമാണ് സൗഭം. നമുക്ക് വ്യാസഭാരതത്തിലൂടെയും ഭാഗവതത്തിലൂടേയും ആ വിമാനത്തിൻ്റെ കഥ തേടിപ്പോകാം, 19 - 20 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റൈറ്റ് സഹോദരന്മാരേക്കാൾ 5000 വർഷം പഴക്കമുള്ള ചില വിമനക്കഥകൾ.

ഇന്നത്തെ പാകിസ്ഥാനിലെ സിയാൽക്കോട്ടിനുമപ്പുറം ഏതാണ്ട് അഫ്ഗാനിസ്ഥാനിലേയ്ക്ക് വ്യാപിച്ചു കിടന്ന സാല്വ രാജ്യത്തെപ്പറ്റിയാണിത്, പാണ്ഡുവിൻ്റെ രണ്ടാം ഭാര്യ മാദ്രിയുടെ ജന്മരാജ്യമായ മാദ്രം ആണ് സിയാൽക്കോട്ട്. സാൽവ്വൻ തീർച്ചയായും മഹാഭാരതത്തിലെ ശ്രീകൃഷ്ണൻ്റെ എതിർചേരിയിൽ നിന്ന രാജാവായിരുന്നു; ശിശുപാലനും, കംസനും, ജരാസന്ധനും, ദന്തവക്രനും, ഏകലവ്യനും ഒപ്പമായിരുന്നു അദ്ദേഹം, അതിനാൽത്തന്നെ ദുര്യോധനനുമായി അടുപ്പത്തിലുമായിരുന്നു.

സാൽവ്വരാജ്യത്തെ നമ്മൾ അറിയപ്പെടുന്നത് സത്യവാൻ്റെയും, യമനെ മറികടന്നു സത്യവാൻ്റെ ജീവൻ നിലനിർത്തിയ സാവിത്രിയുടേയും നാടെന്നുകൂടിയാണ്. ആ രാജ്യത്തിൻ്റെ തലസ്ഥാനമായിരുനു സൗഭം.

ജരാസന്ധ-ശിശുപാല വധങ്ങളിൽ പ്രകോപിതനായ സാല്വൻ പരമശിവനെ തപസ് ചെയ്തു പ്രസാദിപ്പിച്ചു. തനിക്ക് ഉന്നത സാങ്കേതികവിദ്യയിലുള്ള ഒരു ആകാശവാഹനം വേണമെന്ന് ആവശ്യപ്പെട്ടു.

മഹാദേവൻ്റെ നിർദ്ദേശപ്രകാരം അസുരശിൽപ്പിയായ മയൻ ഇരുമ്പിനാൽ ഒരു വിമാനമുണ്ടാക്കി, അത് അതിവേഗത്തിൽ സഞ്ചരിക്കുന്നതും, ഭൂമിയിലും, ആകാശത്തും, പർവ്വതശിഖരങ്ങളിലും, ജലത്തിലും ഇറങ്ങുന്നതുമായിരുന്നു.

സൗഭം എന്നു വിമാനത്തിനു പേരു നൽകിയ സാല്വൻ ആദ്യം ചെയ്തത് ദ്വാരക ആക്രമിക്കുക എന്നതാണ്. ആകാശമാർഗ്ഗമുള്ള ആക്രമണത്താലും, മിസൈലുകൾ ഉപയോഗിച്ചതിനാലും വൃഷ്ണികൾ ഭയചകിതരായി. എന്നാൽ രുഗ്മിണിയുടെ പുത്രനും ധീരനുമായ പ്രദ്യുമ്നൻ അവരെ സാന്തനിപ്പിച്ച്, ധൈര്യം നൽകി, ഏകോപിപ്പിച്ചു യുദ്ധം ചെയ്തു.

സാത്യകിയും, ചാരുദേഷ്ണ, സാംബൻ, അക്രൂരൻ, ഹാർദ്ദിക്യ, ഭാനുവിന്ദൻ, ഗാധൻ, ശുകൻ, സാരണൻ അങ്ങനെ വില്ലേന്തിയ യാദവ പോരാളികൾ സാല്വനെ എതിർത്തു. എങ്കിലും അതിവേഗം സഞ്ചരിച്ച ആ വിമാനത്തെ അവർക്ക് ലക്ഷ്യം വയ്ക്കാൻ കഴിഞ്ഞില്ല.

പ്രദ്യുമ്നൻ സാല്വനെ അസ്ത്രങ്ങളാൽ മുറിവേൽപ്പിക്കുകയും, സേനാനായകനായ ധ്യുമനെ വധിക്കുകയും ചെയ്തെങ്കിലും, സാല്വൻ്റെ ആകാശമാർഗ്ഗമുള്ള മിസൈലാക്രമണത്തിൽ മുറിവേറ്റു, ദാരുകൻ്റെ പുത്രനായ സാരഥി ബുദ്ധിപൂർവ്വം അവനെ യുദ്ധമുഖത്തുനിന്നും മാറ്റിക്കളഞ്ഞു.

തൻ്റെ അനന്തരതലമുറയുടെ യുദ്ധപാടവം ആസ്വദിച്ചുനിന്ന ശ്രീകൃഷ്ണൻ അതോടെ നേരിട്ട് യുദ്ധരംഗത്തെത്തി. കൃഷ്ണൻ്റെ രഥം കണ്ടയുടനെ സാല്വൻ വളരെ ശക്തമായ ഒരു യന്ത്രമുക്ത മിസൈൽ ഉപയോഗിച്ചു, ഭാരതത്തിൽ പറയുന്നത് അത് "ആകാശത്തിലൂടെ ഒരു ഉൽക്കയെപ്പോലെ ജ്വലിച്ചും ഭീകരമായ ഇരമ്പലോടെ പാഞ്ഞുവന്നു" എന്നാണ്. ഭാഗവതം പറയുന്നത് "ആകാശം മുഴുവൻ ജ്വലിപ്പിച്ചുകൊണ്ടത് ഭീകരമായ ശബ്ദത്തോടെ വന്നു" എന്നാണ്.

ശ്രീകൃഷ്ണൻ തൻ്റെ അനേകം പ്രതിരോധ ആയുധങ്ങളാൽ അത് ആകാശത്തുവച്ചുതന്നെ തകർത്തു, പിന്നീട് ആയിരക്കണക്കണക്കിനു യന്ത്രമുക്തമായ മിസൈലുകൾ രഥത്തിൽനിന്നും സൗഭവിമാനത്തിൽ പ്രയോഗിച്ചതിനാൽ അത് തകരാറിലായി, തകർന്നു ദ്വാരകാ ഉൾക്കടലിൽ പതിച്ചു.

വിമാനം തകരാറിലായപ്പോൾ സാല്വൻ പാരച്യൂട്ട് പോലെ ഒരുപകരണത്തിൻ്റെ സഹായത്തോടെ വിമാനത്തിൽ നിന്നും താഴേയ്ക്ക് ചാടി. ദ്വാരകയുടെ മണ്ണിൽ വച്ച് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്ത സാല്വൻ്റെ കൈകൾ അസ്ത്രങ്ങളാലും, കഴുത്ത് സുദർശ്ശനചക്രത്താലും കൃഷ്ണൻ അരിഞ്ഞുവീഴ്ത്തി.

അതോടെ ശിവദത്തമായ സൗഭം എന്ന വിമാനവും, അതിൻ്റെ ഉടമസ്ഥനും നശിപ്പിക്കപ്പെട്ടു, അത് സംഭവിച്ചില്ലായിരുന്നെങ്കിൽ 17 അക്ഷൗഹിണിപ്പടയ്ക്കു മുകളിൽ ബോംബുകളും മിസൈലുമായി സൗഭം മഹാഭാരതയുദ്ധത്തിൽ പാണ്ഡവപ്പടയെ കഷ്ടപ്പെടുത്തുമായിരുന്നു എന്ന് ദ്രോണപർവ്വത്തിൽ ശ്രീകൃഷ്ണൻ തന്നെ പറയുന്നു.

ഇനി നമുക്ക് ചില ശ്ലോകങ്ങൾ നോക്കാം, മഹാഭാരതത്തിലും ഭാഗവതത്തിലും ഉള്ളവയാണ്, സ്വന്തം പൈതൃകത്തിൽ താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി തിരയാൻ സഹായകരമാകട്ടേ ...

"സ ലബ്ധാ കാമ-ഗം യാനം
തമോ-ധാമ ദുരാസാദം
യായസ് ദ്വാരവതിം സാല്വോ
വൈരം വൃഷ്ണി-കൃതം സ്മരൺ"

"ഇതി അർധ്യമാന സൗഭേന
കൃഷ്ണായ നഗരീ ഭൃശം
നാഭ്യപാദ്യതാ സം രാജാംസ
ത്രി-പുരേന യതാ മഹീ"

"തം ശസ്ത്ര-പൂഗൈഃ പ്രഹരന്തം ഓജസാ
സല്വം ശരൈഃ ശൗരിർ അമോഘ-വിക്രമാഃ
വിദ്ധ്വാച്ചിനദ്വർമ്മ ധനുഃ ശിരോ-മണിം
സൗഭം ച ശത്രോർ ഗദയാ രുരോജ ഹ"

"തത് കൃഷ്ണ-ഹസ്തേരിതായാ വിചൂർണ്ണിതം
പപാത തോയേ ഗദയാ സഹസ്രധാ
വിസ്രജ്യ തദ് ഭൂ-തലം ആസ്തിതോ ഗദാം
ഉദ്യമ്യ സാല്വോ ച്യുതം അഭ്യഗാദ് ദ്രുതം"

Thursday, April 25, 2019

മാധവിയും കൃഷ്ണകർണ്ണശ്വേതാശ്വങ്ങളും

"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:"

ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ, ഉറക്കെ പരിഹാസത്തോടെ, മാധവി ചൊല്ലുന്നതുകേട്ട പുരു കൂടുതൽ കോപിഷ്ടനായി.

"പിതാവിൻ്റെ ശോകം നീ മനസിലാക്കണം, സ്ത്രീക്ക് വിവേകമാണ് അറിവിനേക്കാൾ കൂടുതലായി വേണ്ടത്, വിപരീതമായതിൻ്റെ കുഴപ്പമാണിത്"

മാധവിയുടെ സ്വരവും കനത്തു

"പിതാവിൻ്റെ സുഖം, പിതാവിൻ്റെ ദുഃഖം, അതിനപ്പുറം എന്തെങ്കിലും എന്നാണു പുരു നീ ചിന്തിച്ചിട്ടുള്ളത്? കാലം തീർന്നിട്ടും കാമം തീരാത്ത പിതാവിനു ഭോഗാസക്തി തീരുംവരെ യൗവ്വനം വച്ചുമാറിയെന്ന നുണക്കഥ നീ എന്നോടും ആവർത്തിക്കുന്നോ? അതുവഴി യഥാർത്ഥ കിരീടാവകാശിയായ യദുവിൻ്റെ അധികാരം കവർന്നതിൽ നിനക്ക് സുഖമോ? ദുഃഖമോ? അതിനെപറ്റി മാത്രം പറയൂ."

പുരു കോപത്താൽ അന്ധനായി

"നീയെന്നു മുതലാണിങ്ങനെ നിഷേധിയായത്? രാജകുടുംബത്തിലെ ജനനം പൂമെത്തയിൽ അല്ലെന്ന് അതിനകത്തുള്ളവരെങ്കിലും അറിയുന്നില്ലേ? രാജ്യത്തിനും, പ്രജകൾക്കും, സംസ്ക്കാരത്തിനുമായി പലതും സഹിക്കേണ്ടിവരും, അതെല്ലാം കടമകളുടെയും കർത്തവ്യബോധത്തിൻ്റെയും പരിധിയിൽ ആവുമ്പോൾ പാപചിന്ത വേണ്ട, അവിടെ ശരി മാത്രമേയുള്ളൂ. പിതാവിനു യൗവനം കൈമാറിയത് ലോകം മുഴുവൻ അംഗീകരിക്കുമ്പോൾ നീ മാത്രമെന്തിനത് അവിശ്വസിക്കുന്നു?"

ഉറക്കെ അട്ടഹസിച്ചുകൊണ്ട് മാധവി പറഞ്ഞു

"അതേ.. അവിശ്വസിക്കുന്നു. നിൻ്റെ അവിശുദ്ധ അധികാരത്തിനെതിരേ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കുറുക്കുവഴിയാണീ യൗവ്വനക്കൈമാറ്റത്തിൻ്റെ കള്ളക്കഥയെന്നെനിക്കറിയാം, പക്ഷേ അതെൻ്റെ വിഷയമല്ല, രാജകുടുംബത്തിൽ ജനിച്ചിട്ടും രാജാവിനെതിരെ സംസാരിക്കുന്നത് അധർമ്മം എതിർക്കപ്പെടണമെന്നതിനാലാണ്, പിന്നെ... ഏത് മഹർഷി കൂട്ടുനിന്നാലും യൗവ്വനം കൈമാറാനുള്ള ശുദ്ധി നിനക്കോ, അതിനുള്ള പുണ്യം നമ്മുടെ പിതാവിനോ ഇല്ലെന്ന് എന്നെക്കാൾ ആർക്കാണറിയുക?"

പുരു ബാധകയറിയതുപോലെ നിന്നു വിറച്ചു

"നീ കുലത്തെ മാത്രമല്ല മാധവീ അപമാനിക്കുന്നത്, ഋഷിപരമ്പരകളെക്കൂടിയാണ്, ശാപങ്ങൾ നിൻ്റെ തലയ്ക്ക് മുകളിൽ മേഘങ്ങളായി കനക്കുന്നത് ഞാൻ കാണുന്നു"

"നമ്മുടെ അമ്മമാരായ ദേവയാനിക്കും ശർമ്മിഷ്ഠയ്ക്കും യൗവ്വനം നഷ്ടമായപ്പോൾ, കാമാന്ധനായ പിതാവിനു ചെറുമക്കളേക്കാൾ പ്രായം കുറഞ്ഞ രാജകുമാരിമാരെ ഭോഗിക്കാൻ, കൂട്ടുനിന്ന നീ തന്നെ ഇതുപറയണം. അതിലൂടെ ആ അമ്മമാരെ അപമാനിച്ചതിനെന്തു ശാപമാണു നീ ഏറ്റുവാങ്ങിയത്?

നീ നിനക്കെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ച ആ കൗമാരം വിട്ടൊഴിയാത്ത കുമാരിമാരെ പിതാവിൻ്റെ വൃദ്ധകാമത്തിനു വിട്ടുകൊടുത്തിട്ട്, പിതാവിൻ്റെ വാർദ്ധക്യം ഏറ്റുവാങ്ങിയെന്ന വ്യാജേന സ്വന്തം കൊട്ടാരത്തിൽ ഒളിച്ചു താമസിച്ചത് നാട്ടുകാർ വിശ്വസിക്കും, പക്ഷേ ആ ക്രൂരത അനുഭവിച്ച കുമാരിമാരുടെ ശാപം ആരുടെ തലയ്ക്ക് മീതേയാണ് വർഷിക്കുക?

നിൻ്റെയോ? പിതാവിൻ്റെയോ? അതോ സ്വന്തം പുത്രിയുടെ ഭർത്താവിന് ഇത്തരം ആശയം പകർന്നുകൊടുത്ത് സമ്മാനങ്ങൾ നേടിയ എൻ്റെ മുത്തച്ഛനായ ആ മഹാഋഷി ശുക്രാചാര്യരുടേയോ?"

പുരുവിൻ്റെ കോപം ഉത്തുംഗശൃംഗത്തിലെത്തി, അയാൾ അതിവേഗം സഹോദരിയുടെ മുറിവിട്ട് പുറത്തേയ്ക്ക് പോകുന്നതിനിടയിൽ ഉച്ചത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു

"സ്വന്തം പുത്രിയുടെ വിവാഹം നടത്തുവാനാണ് പിതാവ് ആഗ്രഹിക്കുന്നത്, അത് ഏതുപിതാവിൻ്റേയും കടമയും ഉത്തരവാദിത്വത്വവുമാണ്. അതിനെതിരായി പ്രവർത്തിക്കുന്ന സന്താനങ്ങൾ കാലസൂത്രനരകത്തിനായി കാത്തിരിക്കുക"

മാധവി ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് പടിയോളം പുരുവിൻ്റെ പിന്തുടർന്നു പറഞ്ഞു

"നരകം... ഏതു നരകത്തിൻ്റെ കാര്യമാണ് പുരൂ നീ പറയുന്നത്? ഗുരുവിനോട് അഹന്തയോടെ പ്രപഞ്ചത്തിലെന്തും ഗുരുദക്ഷിണയായി ചോദിച്ചോളൂ എന്നാജ്ഞാപിച്ച അഹങ്കാരിയായ ഋഷി ഗാലവനേതു നരകമാണു വിധിക്കുക?

അയാളിൽ കോപം തോന്നി ഏറ്റവും ദുർലഭമായ 800 കൃഷ്ണകർണ്ണശ്വേതാശ്വങ്ങളെ ഗുരുദക്ഷിണയായി ആവശ്യപ്പെട്ട്, അതിലൂടെ നിരപരാധിയായ ഒരു രാജകുമാരിയുടെ ജീവിതം നരകമാക്കിയ രാജർഷി വിശ്വാമിത്രനേതാണ് നരകം?

അശ്വത്തെ തേടിവന്നവനെ അതിനുമുമ്പ് അയാൾ സന്ദർശ്ശിച്ച രണ്ടു രാജാക്കന്മാരും ചെയ്തതുപോലെ, ഇല്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞയയ്ക്കാതെ, സ്വന്തം പുത്രിയെ നൽകിയ, അവളെ വിറ്റ് കുതിരകളെ സമ്പാദിക്കാൻ ഉപദേശിച്ച യയാതിയെന്ന പിതാവിന്, പുത്രിയെ അന്യൻ്റെ കാമത്തിനിരയാകാൻ വിട്ടുകൊടുത്തിട്ട് രാജസിംഹാസനത്തിൽ അമർന്നിരുന്ന്, തൻ്റെ പക്കൽ വന്ന ആരേയും വെറുംകയ്യോടെ മടക്കി അയച്ചില്ല എന്നഹങ്കരിച്ച പ്രതിഷ്ടാനത്തിലെ രാജാവിനേതാണ് നരകം?"

പുരു തിരിഞ്ഞുനിൽക്കുകയോ, മറുപടി പറയുകയോ ചെയ്യാതെ അന്തപ്പുരത്തിൻ്റെ പടികടന്നുപോയി.

രാജകുമാരിയുടെ കോപാഗ്നി ആറിത്തണുക്കാൻ സഖിമാർ നന്നേ പ്രയാസപ്പെട്ടു. മുന്നോട്ടെന്താണു കരണീയമായതെന്ന ചിന്തയിൽ മുഴുകിയ മാധവിയുടെ മനസ്സിലേക്ക് ചെറുപ്പത്തിൽ കേട്ടുവളർന്ന കഥകൾ ഓരോന്നായി കടന്നുവന്നു.

കൈലാസനാഥൻ പരമശിവൻ്റേയും പാർവ്വതിയുടേയും പുത്രിയിൽ നഹുഷമഹാരാജാവിനുണ്ടായ പുത്രനാണു യയാതി. മഹർഷിമാരുടെ ശാപത്താൽ നഹുഷൻ ഒരു പെരുമ്പാമ്പായി മാറിയപ്പോൾ രാജ്യം ജേഷ്ഠസഹോദരനായ യതിക്ക് നൽകി, എന്നാൽ അദ്ദേഹം പേരുപോലെതന്നെ ഒരു ഋഷിയാകാനാണ് താൽപ്പര്യപ്പെട്ടത്, അതിനാൽ ഇളയവൻ യയാതി രാജാവായി.

അസുരഗുരുവായ ശുക്രാചാര്യരുടെ പുത്രി ദേവയാനിയെ ആണു യയാതി വിവാഹം കഴിച്ചത്. ദേവയാനി കൂട്ടുകാരി വൃഷപർവ്വ മഹാരാജാവിൻ്റെ പുത്രി ശർമ്മിഷ്ടയുടെ വസ്ത്രം അറിയാതെ ധരിച്ചതിൽ പ്രകോപിതയായ ശർമ്മിഷ്ടയും ദാസിമാരും അവളെ നഗ്നയാക്കി ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ട് കടന്നുകളഞ്ഞു. അതുവഴിവന്ന യയാതി ദേവയാനിയെ രക്ഷിക്കുകയും അവളുടെ അഭ്യർത്ഥനപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. രാജകുമാരി ചെയ്ത അപരാധത്തിനു ശുക്രാചാര്യരുടെ ശാപം ലഭിക്കുമെന്ന ഭയത്താൽ ശർമ്മിഷ്ടയെ ദേവയാനി ആവശ്യപ്പെട്ടപ്രകാരം അവളുടെ ദാസിയാക്കി യയാതിയുടെ കൊട്ടാരത്തിൽ കൊണ്ടുവന്നു. ശുക്രാചാര്യർക്ക് അത് പൂർണ്ണസമ്മതമായിരുന്നില്ല, എങ്കിലും പുത്രിയുടെ പിടിവാശിക്കുമുന്നിൽ തോറ്റുകൊടുത്ത ആ പിതാവ് യയാതിയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ; എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ശർമ്മിഷ്ടയുമായി ഒരിക്കലും ശാരീരികബന്ധം പുലർത്തരുത്.

ദേവയാനി യദു എന്ന ജേഷ്ഠരാജകുമാരനു ജന്മംനൽകി. ഗർഭകാലത്തും പ്രസവാനന്തരവും ഉള്ള കാലത്ത് ദേവയാനിയിലും പതിന്മടങ്ങു സുന്ദരിയായ ശർമ്മിഷ്ട യയാതിയുമായി അടുത്തു, ശുക്രാചാര്യരുടെ ശാപം ഭയന്ന യയാതി പിന്മാറാൻ നോക്കിയെങ്കിലും, ദേവയാനിക്ക് കുഞ്ഞ് ജനിച്ചതിനാൽ ശർമ്മിഷ്ട ഒരു കുഞ്ഞിനായി അപേക്ഷിച്ചു, ധർമ്മാധർമ്മങ്ങളുടെ വാഗ്വാദത്തിൽ യയാതിയെ കുഴക്കി, ഒടുവിൽ അവരുടെ ബന്ധത്തിൽ ആദ്യപുത്രനായി ദൃഹ്യു പിറന്നു.

ദേവയാനിയിൽ തുർവ്വാസുവും, മാധവിയും പിറന്നു, ശർമ്മിഷ്ടയിൽ അനുവും പുരുവും. സ്വാഭാവികമായി കാലക്രമത്തിൽ ദേവയാനി ശർമ്മിഷ്ടയിലെ സന്താനങ്ങളെപ്പറ്റിയറിഞ്ഞു, കുപിതനായ ശുക്രാചാര്യർ യയാതിയെ ശപിച്ചു അതിവാർദ്ധക്യം നൽകി. ശർമ്മിഷ്ടയുടെ ഒരു കുഞ്ഞിനായുള്ള വാദഗതികളും അതിലെ ധർമ്മാധർമ്മങ്ങളും ഗ്രഹിച്ച ശുക്രാചാര്യർ യൗവ്വനവും വാർദ്ധക്യവും പുത്രനിലൊരുവനുമായി വച്ചുമാറാൻ അനുഗ്രഹിച്ചു, മറ്റുപുത്രന്മാർ തയ്യാറാകാതിരുന്നപ്പോൾ പുരു പിതാവിനു യൗവ്വനം നൽകി യയാതി പുരുവിനു രാജ്യത്തിൻ്റെ അനന്തിരാവകാശവും.

പുത്രനിൽ നിന്നും ലഭിച്ച യൗവ്വനവുമായി ജീവിതം അതിഭോഗത്തിൽ ആറാടിയ യയാതിക്ക് മുന്നിലേയ്ക്ക് യുവഋഷി ഗാലവൻ കടന്നുവന്നത് വിചിത്രമായ ഒരാവശ്യവുമായായിരുന്നു.

"മഹാരാജൻ എനിക്ക് ചന്ദ്രകിരണങ്ങളുടെ വെണ്മയുള്ള രോമങ്ങളുള്ളതും കാതുകൾ മാത്രം കറുത്തതുമായ (കൃഷ്ണകർണ്ണശ്വേതാശ്വങ്ങൾ) 800 കുതിരകളെ ദാനമായി നൽകുവാൻ കനിവുണ്ടാവണം"

യായാതിക്ക് അത്തരം കുതിരകൾ നന്നേ കുറവായിരുന്നു, എന്നാൽ മറ്റു ചില മഹാരാജാക്കന്മാരുടെ പക്കൽ അവ ഇരുന്നൂറിലേറെ ഉണ്ടെന്നും നിശ്ചയമുണ്ടായിരുന്നു. നിർവ്വാഹമില്ലാത്ത കാര്യമായതിനാൽ തിരിച്ചു ചോദിച്ചു

"മുനി ഗാലവ, അങ്ങേയ്ക്ക് ലക്ഷണമൊത്ത മറ്റു കുതിരകളെ ആയിരം വേണമെങ്കിലും തരുവാൻ എനിക്ക് കഴിയും, ഇതുതന്നെ വേണമെന്ന് നിരബന്ധമാണോ?"

ഗാലവമുനി നിരാശയോടെ മറുപടി പറഞ്ഞു

"രാജൻ, ഞാൻ രാജർഷി വിശ്വാമിത്രൻ്റെ പക്കൽ നിന്നും വിദ്യകൾ അഭ്യസിച്ചുകഴിഞ്ഞതിനാൽ ഗുരുദക്ഷിണയായി എന്താണ് തരേണ്ടതെന്ന് ചോദിച്ചെങ്കിലും, ഒന്നും തന്നെ വേണ്ട എന്നാണദ്ദേഹം പറഞ്ഞത്. മറ്റു ശീഷ്യന്മാരിൽ നിന്നും അദ്ദേഹം ഗുരുദക്ഷിണ വാങ്ങുന്നതും ഞാൻ കണ്ടു, അതിലൽപ്പം ഈർഷ തോന്നിയ ഞാൻ ഈ പ്രപഞ്ചത്തിലുള്ള എന്താണങ്ങേയ്ക്ക് ഗുരുദക്ഷിണയായി വേണ്ടതെങ്കിലും സമർപ്പിക്കാം, ആവശ്യപ്പെട്ടാലും, എന്നാവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം എണ്ണൂറ് കൃഷ്ണകർണ്ണശ്വേതാശ്വങ്ങൾ ആവശ്യപ്പെട്ടു."

"അപ്പോൾ വടികൊടുത്തു വാങ്ങിയ അടിയുടെ കരച്ചിലാണിത്, അഹങ്കാരത്തിൻ്റെ ഫലം"

മനസ്സിലാണു പറഞ്ഞതെങ്കിലും രാജാവിൻ്റെ മുഖത്തുനിന്നത് വായിച്ചെടുക്കാൻ ഗാലവനു ബുദ്ധിമുട്ടുണ്ടായില്ല.

തിരിഞ്ഞു നടക്കാൻ തുടങ്ങവേ മുനി ഇത്രകൂടി പറഞ്ഞു

"മഹാരാജാവ് യയാതിയുടെ കൊട്ടാരത്തിൽ വന്നു കൈനീട്ടുന്ന ആർക്കും വെറുംകയ്യോടെ മടങ്ങേണ്ടി വന്നിട്ടില്ല എന്ന് വളരെയധികം കേട്ടതിനാലാണിവിടെ വന്നത്, അത് ഇങ്ങനേയുമായി"

ഇത്തവണ ഗാലവനിൽ ആരോപിച്ച അതേ അഹങ്കാരം യയാതിയുടെ മനസ്സിനെ തീണ്ടി. അദ്ദേഹം ഗാലവമുനിയോട് പറഞ്ഞു

"അങ്ങ് വിഷമിക്കാതിരിക്കൂ, ഞാൻ എൻ്റെ കൈവശം ഇല്ലാത്തതിനാൽ കുതിരകളെ തരാൻ നിർവ്വാഹമില്ലെന്നേ പറഞ്ഞുള്ളൂ. അങ്ങയെ വെറുംകയ്യോടെ മടക്കിയയയ്ക്കുമെന്നു പറഞ്ഞില്ല. അങ്ങേയ്ക്ക് എണ്ണൂറോ അതിലധികമോ കൃഷ്ണകർണ്ണശ്വേതാശ്വങ്ങളെ വാങ്ങിത്തരുവാൻ കഴിയുന്ന ഒരു ദാനം ഞാൻ ചെയ്യുന്നുണ്ട്. എൻ്റെ പുത്രി മാധവിയെ ഞാൻ അങ്ങേയ്ക്ക് നൽകാം. അവളിലൂടെ അങ്ങയ്ക്ക് ഗുരുദക്ഷിണ പൂർത്തിയാക്കുവാൻ സാധിക്കുകതന്നെചെയ്യും"

(രണ്ടു വർഷം മുമ്പെഴുതി ഉപേക്ഷിച്ചതാണിവിടെ വരെ, ബാക്കി ഭാഗം കൂടി എഴുതാം, താമസിയാതെ)

ഒറ്റക്കയ്യും താമരനൂലും

ഉജ്ജയിനിയും കാളിദാസനും എന്നും പ്രിയവിഷയങ്ങളാണ്, സ്ത്രീയെ വർണ്ണിക്കുന്നതും, അവളുടെ സൗന്ദര്യം പുകഴ്ത്തുന്നതും സ്ത്രീവിരുദ്ധതയൊന്നുമല്ല, പ്രകൃതിയേയും ഋതുസംഹാരം പോലെ വർണ്ണിച്ചിട്ടുണ്ട്; തൻ്റെ കണ്ണുകളിൽ, സങ്കൽപ്പത്തിൽ വന്ന സൗന്ദര്യത്തെ വാക്കുകളാൽ പുനർസൃഷ്ടിക്കുവാൻ കാളിദാസനു കഴിഞ്ഞിരുന്നു.

കാളിദാസൻ ചൊല്ലിയതായി പറഞ്ഞുവരുന്ന ഒരു ശ്ളോകമാണ്

"അഹോ നാരീ ഭാഗ്യവതി
ഏക ഹസ്തേന ഗോപ്യതേ
ഭാഗ്യഹീനായ കാളിദാസസ്യ
ദ്വിമുഷ്ടീം ചതുരംഗുലം"

ഒരു കയ്യാൽ മറയ്ക്കാവുന്നതേ സ്ത്രീക്കുള്ളൂ എന്നതിലൂടെ സ്ത്രീയുടെ ഗുരുത്വാകർഷണകേന്ദ്രം മാത്രമേ മറയ്ക്കേണ്ടതുള്ളൂ എന്നൊരു ധ്വനി ഇതിലുണ്ട്! പൊതുവേ സ്ത്രീകൾ സ്തനങ്ങൾ മറയ്ക്കാനും ഇഷ്ടപ്പെടുന്നു; ആസ്ഥിതിക്ക് ഒരു കയ്യോ ചിലപ്പോൾ രണ്ടുകൈകളുമോ അതിനു തികയാതെ വന്നേയ്ക്കാം. അതിനാൽ സ്ത്രീക്കും കൈപ്പത്തിയാൽ മറയ്ക്കുവാൻ പരിമിതികൾ ഉണ്ടെന്നാണെൻ്റെ അഭിപ്രായം.

കാളിദാസൻ പൊതുവേ ഗണികഗൃഹങ്ങൾ സന്ദർശ്ശിക്കുന്നവനും, രതിഭോഗങ്ങളിൽ അതീവ തൽപ്പരനും ആയിരുന്നതിനാൽ, ഒരു പരസ്യത്തിൻ്റെ ഭാഗമായാണോ ഈ രണ്ട് കൈകളും കൊണ്ട് പിടിച്ചിട്ടും, അതായത് 8 വിരലുകൾ കഴിഞ്ഞിട്ടും പിന്നേയും ഒരു നാലുവിരലുകൾ കൂടിയുണ്ട് എന്ന് പറഞ്ഞത്. ഏതായാലും ശരീരത്തോട് ചേർത്ത് തുടങ്ങിയാൽ ഉദ്ധരിച്ച അവസ്ഥയിൽ 10 വിരലുകൾ സാധാരണമാണ്, 12 വിരൽ അത്ര വിരളമല്ല, മലയാറ്റൂരിൻ്റെ ബ്രിഗേഡിയറുടെ ഭാര്യ പൂതി കയറി ഒളിച്ചോടിപ്പോയ ചമ്പൽ കൊള്ളക്കാരൻ്റെ 101 വെള്ളിനാണയം, കുറച്ച് അതിശയോക്തിയാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

പാവം കാളിദാസൻ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ഇങ്ങനൊരു ശ്ളോകം തൻ്റെ പേരിൽ പ്രചരിപ്പിക്കപ്പെടുമെന്ന്?

ലൈംഗികതയുടെ വിവരണങ്ങള്‍ക്ക് ഭംഗിയുണ്ടെങ്കില്‍ അത് അസഭ്യമായേക്കാം പക്ഷേ അശ്ളീലമാവില്ല, എന്നതിനാൽ തന്നെ കാളിദാസൻ പാർവ്വതീദേവിയെ വർണ്ണിച്ച കുമാരസംഭവത്തിലെ ശ്ളോകങ്ങൾ ശ്ലീലമാണ്. പക്ഷേ അതിൽ വർണ്ണിക്കപ്പെട്ട ദേവിക്കത്ര അങ്ങോട്ട് പിടിച്ചില്ല, സർഗ്ഗം 8 പ്രത്യേകിച്ചും, കാളിദാസനു അപമൃത്യു ഉണ്ടായി എന്നാണ് കഥ!

കുമാരസംഭവത്തിലെ ഒന്നാം സര്‍ഗം 37 ആം ശ്ലോകം നോക്കാം....

"അന്യോന്യമുത്പീഡയദുല്പലാക്ഷ്യാഃ
സ്തനദ്വയം പാണ്ഡു തഥാ പ്രവൃദ്ധം
മധ്യേ യഥാ ശ്യാമമുഖസ്യ തസ്യ
മൃണാളസൂത്രാന്തരമപ്യലഭ്യം"

അർത്ഥം പറഞ്ഞാൽ - നീലോൽപ്പലമോ വെറും ഉൽപ്പലമോ (അങ്ങനെയൊന്നുണ്ടോ?) പൂത്തതുപോലെയുള്ള മനോഹരമായ കണ്ണുകളോടുകൂടിയവളുടെ, സ്വാഭാവികമായ നല്ല വെളുത്തുതുടുത്തതും, കറുത്ത മുലക്കണ്ണുകളോടു കൂടിയതുമായ സ്തനങ്ങൾ, നല്ല കറുപ്പും വെളുപ്പും, ഹാ... എന്താവും ആ കാഴ്ച്ച? അവയുടെ ഇടയിൽ താമര നൂലിനുപോലും കടക്കുവാൻ പഴുതുകിട്ടാത്തവണ്ണം തമ്മില്‍ ഞെരുങ്ങി മദിച്ചുയർന്നു പുളച്ചു വന്നു!!!

ദേവിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല!!!

Friday, September 29, 2017

ശീലാവതി


ശീലാവതി എന്ന വാക്ക് ആദ്യമാദ്യം പൊതുവേ കേട്ടത് അൽപ്പം അസൂയയിലോ അമർഷത്തിലോ ഒരു നല്ല സ്‌ത്രീയെപ്പറ്റി അല്ലെങ്കിൽ ഒരു പ്രത്യേകസാഹചര്യത്തിൽ മാന്യമായി പെരുമാറിയ ഒരു സ്‌ത്രീയെപ്പറ്റി "ഓ..അവളൊരു ശീലാവതി!" ഇന്നാരെങ്കിലുമൊക്കെ പറയുന്നതായാണ്. എന്തായാലും നന്മയുടെ എന്തൊക്കെയോ ഘടകങ്ങൾ ആ സ്‌ത്രീയിൽ ഉണ്ടായിരിയ്ക്കും എന്ന് കരുതിയിരുന്നു, അത് പിന്നീടറിഞ്ഞപ്പോൾ തെറ്റിയുമില്ല. നമുക്ക് ആ കഥയിലൂടെ സഞ്ചരിയ്ക്കാം..

മഹാഭാരതത്തിലെ വിദുരരുടെയും രാമായണത്തിലെ ബാലി സുഗ്രീവന്മാരുടെയും, പുരാണങ്ങളിലെ ചന്ദ്രന്റെയും, ദത്താത്രയന്റെയും, ദുർവ്വാസാവിന്റെയും ജന്മരഹസ്യങ്ങൾ ഒരുവഴിയ്ക്ക്, ധർമ്മാധർമ്മങ്ങളുടെ സംവാദവും മഹർഷി അണിമാണ്ഡവ്യനും അദ്ദേഹത്തെ ശിക്ഷിച്ച രാജഭടന്മാരും മറുവഴിയ്ക്ക്. ഇതിനിടയിൽ ഉഗ്രശ്രവസ്സ് എന്ന മഹർഷിയുടെ നല്ലവളായ സാധു ഭാര്യ ശീലാവതിയും.

ഉഗ്രശ്രവസ്സ് ഒരിയ്ക്കലും ഒരു നല്ല ഭർത്താവായിരുന്നില്ല, അയാൾ ധൂർത്തനും വിടനുമായിരുന്നു എന്നുമാത്രമല്ല; ഭാര്യയെ അകാരണമായി ഉപദ്രവിയ്ക്കുന്നവനുമായിരുന്നു. ശീലാവതി അതെല്ലാം സഹിച്ച് ധർമ്മപത്നീവൃതം എന്ന നീതിസാരത്തിൽ ജീവിതം ഹോമിച്ചുകൊണ്ടേയിരുന്നു. എന്നാൽ വിധി ഉഗ്രശ്രവസ്സിൻറെ കർമ്മങ്ങളുടെ ഫലം കുഷ്ഠരോഗത്തിന്റെ രൂപത്തിൽ തിരിച്ച് നൽകി. എങ്കിലും ഉഗ്രശ്രവസ്സിന് തെല്ലും മാറ്റമുണ്ടായില്ല, ഭർത്താവ് കഴിച്ചതിന്റെ ബാക്കി ആ പാത്രത്തിൽ നിന്നും കഴിച്ചിരുന്ന ശീലാവതിയ്ക്ക് അയാളുടെ കൊഴിഞ്ഞ് വീണ വിരൽ എടുത്ത് മാറ്റി പിന്നേയും ആഹാരം കഴിയ്ക്കുവാൻ യാതൊരു മനോവിഷമവുമുണ്ടായില്ല എന്നതിൽ നിന്ന് അവൾക്കും മാറ്റമൊന്നുമുണ്ടായില്ല എന്നും കരുതാം.

അവളുടെ ഹൃദയത്തെ കീറിമുറിയ്ക്കുന്ന മറ്റു ദുഖങ്ങൾക്കിടയിൽ അതവൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല, വിടനായ ഭർത്താവിനു കുഷ്ഠത്താൽ അംഗങ്ങൾ കൊഴിഞ്ഞ് വീഴുമ്പോഴും കാമാസക്തിയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. വേശ്യാലയങ്ങളില്‍ തനിയേ പോകുവാന്‍ കഴിവില്ലായിരുന്ന അയാൾ അതിനു കണ്ടു പിടിച്ച മാര്‍ഗ്ഗം പതിവൃതയായ തന്‍റെ ഭാര്യയുടെ തോളിലേറി വേശ്യാസ്ത്രീകളുടെ അടുത്തു പോവുക എന്നതായിരുന്നു. പാവം ശീലാവതി ദിവസവും തന്‍റെ ഭര്‍ത്താവിനെ തോളില്‍ ചുമന്നു അയാൾ ആവശ്യപ്പെടുന്ന വേശ്യാഗൃഹത്തില്‍ എത്തിയ്ക്കും, രാവു വെളുക്കുന്നതു വരെ അവിടെ കാത്തിരിക്കുകയും ചെയ്യും. അവിടെ വരുന്ന മറ്റു പുരുഷന്മാരുടെ ശല്യം സഹിച്ചും അവര്‍ ആ ജോലി മുടങ്ങാതെ ചെയ്തിരുന്നു.

ഇനി നമുക്ക് ഈ കഥയിലെ രണ്ടാമത്തെ ധാരയിലേക്ക് കടക്കാം... മാണ്ഡവ്യൻ എന്ന മഹർഷി മൗനവൃതത്തോടെ ഘോരതപസ്സ് അനുഷ്ഠിയ്ക്കവേ അദ്ദേഹത്തിന്റെ ആശ്രമത്തിലേയ്ക്ക് രാജസൈനികരെ കബളിപ്പിച്ചെത്തിയ കുറേ കള്ളന്മാർ കടക്കുകയും അവരുടെ കൊള്ളമുതൽ അവിടെ ഒളിപ്പിച്ചശേഷം അവിടെ തങ്ങുകയും ചെയ്തു. അൽപ്പം ചുറ്റിത്തിരിഞ്ഞെങ്കിലും താമസ്സിയാതെ ആശ്രമം വളഞ്ഞ സൈനികർ കള്ളന്മാരെയും കള്ളമുതലും കണ്ടെത്തി, അവരെപ്പറ്റി ചോദിച്ചെങ്കിലും മൗനവൃതത്തിലായതിനാൽ മറുപടി പറയാതിരുന്ന മാണ്ഡവ്യനെയും അവർ ശിക്ഷയായി ശൂലത്തിലേറ്റി. കള്ളന്മാർ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞെങ്കിലും മാണ്ഡവ്യൻ ശിവപ്രസാദത്താൽ മരിച്ചില്ല. 

അങ്ങനെ മാണ്ഡവ്യൻ ശൂലത്തിൽ കിടന്ന ദിവസങ്ങളിൽ ഒന്നിൽ ശീലാവതി ഉഗ്രശ്രവസ്സിനെ ചുമന്ന് കൊണ്ട് വേശ്യാഗൃഹത്തിലേയ്ക്ക് പോയത് ആ വഴിയേ ആയിരുന്നു. ശീലാവതിയ്ക്ക് മാണ്ഡവ്യനോടും, മാണ്ഡവ്യന് ശീലാവതിയോടും സഹതാപം തോന്നി, അവർ പരസ്പരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൗനവൃതം അവസാനിപ്പിച്ച ശേഷം മാണ്ഡവ്യന്റെ ആദ്യസംഭാഷണം ആയിരുന്നത്. ശീലാവതിയുടെ കഥ കേട്ട മാണ്ഡവ്യന് കലശലായ കോപം വന്നു. അദ്ദേഹം ഉഗ്രശ്രവസ്സിനെ " അടുത്ത ഉദയത്തോടെ ഈ കാമാസക്തന്‍ തലപൊട്ടിത്തെറിച്ചു മരിയ്ക്കട്ടെ" എന്ന് ശപിച്ചു. ശീലാവതി ഞെട്ടിപ്പോയി, ഭർത്താവിന്റെ മരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ " എന്നാൽ ഇനി സൂര്യൻ ഉദിയ്ക്കേണ്ട" എന്ന് പ്രതികരിച്ചു. പതിവ്രതാരത്നമായ അവളുടെ ആ വചനം മറ്റൊരു ശാപഫലം പോലെ പ്രപഞ്ചത്തെ ഗ്രഹിച്ചു. 

ശരിയ്ക്കും ഇതിനിടയിൽ വെള്ളം കുടിച്ച് പോയത് സാക്ഷാൽ സൂര്യഭഗവാൻ ആയിരുന്നു; ഇനിയെന്ത് എന്നറിയാതെ അദ്ദേഹം കുഴങ്ങി, പ്രപഞ്ചശക്തികളെ സഹായത്തിന് വിളിച്ചു; അവർ ഈ പ്രശനം പരിഹരിയ്ക്കട്ടെ.. എന്തായാലും അടുത്ത സൂര്യോദയം വൈകും! നമുക്ക് മൂന്നാമത്തെ ധാരയിലേക്ക് കടക്കാം. അരുണൻ എന്ന സൂര്യന്റെ തേരാളിയുടെ ജീവിത കഥയിലേയ്ക്ക്...

ബ്രഹ്‌മാവിന്റെ പുത്രൻ കാശ്യപ പ്രജാപതിയ്ക്ക് നിരവധി ഭാര്യമാര്‍ ഉണ്ടായിരുന്നു. അവരിൽ പ്രമുഖരായ അദിതിയിൽ ദേവന്‍മാരും, ദിതിയിൽ അസുരന്‍മാരും, കദ്രുവിൽ നാഗങ്ങളും എന്ന് തുടങ്ങി എല്ലാ ജീവജാലങ്ങളും അദ്ദേഹത്തില്‍ നിന്നും പിറന്നു. കാശ്യപന്റെ ഭാര്യമായിരുന്ന കദ്രുവും വിനതയും ദക്ഷപ്രജാപതിയുടെ മക്കളായിരുന്നു. കദ്രുവിനു അനവധി മക്കള്‍ വേണമെന്നായിരുന്നു ആഗ്രഹം. വിനതയ്ക്കാകട്ടെ "ഉച്ചസൂര്യനെ" പോലെ തേജസ്വി ആയ ഒരു മകനും മഹാവിഷ്ണുവിനെ വരെ വഹിക്കുവാന്‍ കഴിവുള്ള ഒരു ബലവാനായ മറ്റൊരു മകനും മതിയെന്നുമായിരുന്നു ആഗ്രഹം. 

ഭർത്താവിന്റെ അനുഗ്രഹത്താൽ കദ്രു ആയിരം മുട്ടയിട്ടു. വിനതയാകട്ടെ രണ്ടും. കദ്രുവിന്‍റെ മുട്ടകള്‍ വിരിഞ്ഞു നാഗങ്ങള്‍ പുറത്തു വന്നു. അവര്‍ ഭൂമിയിലാക മദിച്ച് നടന്നു. എന്നാൽ അഞ്ഞൂറു വര്‍ഷം കഴിഞ്ഞിട്ടും തന്‍റെ മുട്ടകള്‍ക്ക് അനക്കമൊന്നും ഇല്ലാതിരിക്കുന്നത് കണ്ടിട്ട് വിനത അതില്‍ ഒന്നു പൊട്ടിച്ചു. അതില്‍ നിന്നും പ്രഭാത സൂര്യന്‍റെ പ്രഭയോടെ ഒരുപുരുഷസന്താനം പുറത്തു വന്നു. അവനു അരയ്ക്ക് മുകളില്‍ മാത്രമേ ശരീരം വളർച്ച പ്രാപിച്ചിരുന്നുള്ളൂ. അന്ധാളിച്ചു നിന്ന വിനതയെ അവന്‍ ശപിച്ചു "ഹേ അക്ഷമയായ സ്ത്രീയേ നിങ്ങള്‍ എന്നെ പൂര്‍ണ്ണമായും വളരാന്‍ അനുവദിച്ചില്ല. ഉച്ചസൂര്യന്‍റെ പ്രഭയും പൂര്‍ണ്ണരൂപവും ഉണ്ടാകേണ്ടിയിരുന്ന ഞാന്‍ ഇതാ പ്രഭാതസൂര്യന്‍റെ തിളക്കവും പകുതി ശരീരവും ആയി പുറത്തു വന്നിരിക്കുന്നു. ഇതിനു ശിക്ഷയായി നിങ്ങള്‍ നിങ്ങളുടെ സഹോദരിയുടെ ദാസിയായി ദീര്‍ഘകാലം കഴിയേണ്ടതായി വരും . ക്ഷമയോടെ കാത്തിരുന്നാല്‍ മഹാപ്രാതാപിയായി ജനിക്കുന്ന അടുത്ത മകന്‍ നിങ്ങളെ ദാസ്യത്തില്‍ നിന്നും രക്ഷിക്കും." ഇത്രയും പറഞ്ഞു ആ വ്യക്തി ആകാശത്തേക്ക് പറന്നുയര്‍ന്നു. 

ഈ കാലത്ത് സൂര്യനെ രാഹു നിരന്തരമായി പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശല്യം ചെയ്ത് വന്നു, ആ ശല്യം തീർക്കാൻ സൂര്യൻ പ്രഭാതത്തിൽ തന്നെ ശക്തമായി ജ്വലിയ്ക്കുകയും ലോകത്തിനു മുഴുവൻ അത് ഭീഷണിയാവുകയും ചെയ്തു. അതിനാൽ ബ്രഹ്മ്മാവ് അരുണനോട് സൂര്യന്റെ തേരാളിയായി മുന്നിൽ നിന്ന് രാഹുവിനെ തുരത്താനും, സൂര്യന്റെ കടുത്ത താപത്തിൽ നിന്നും ലോകത്തെ രക്ഷിയ്ക്കുവാനും അഭ്യർത്ഥിച്ചു; അരുണൻ ഈ ഉദ്യമം സന്തോഷത്തോടെ ഏറ്റെടുത്തു. ചുവന്ന നിറമുള്ള അരുണന്‍ ആണ് അന്നു മുതല്‍ ആദ്യം ഉദിയ്ക്കുന്നത്. ശ്യേനി എന്ന ഒരു പെണ്‍കൊടിയെ അരുണന്‍ വിവാഹം കഴിച്ചു. അതില്‍ നിന്നും സമ്പാതി, ജഡായുഎന്നീ രണ്ടു മക്കള്‍ ഉണ്ടായി. 

പതിവ് പോലെ ആദ്യമുദിയ്ക്കാൻ അരുണൻ അന്നുമെത്തി, പക്ഷെ സൂര്യനും അരുണനും തങ്ങളുടെ ഗായത്രികൾ എന്ന കുതിരകൾ വലിയ്ക്കുന്ന തേരിലേറി അന്ന് സഞ്ചരിയ്ക്കേണ്ട പന്ത്രണ്ടിൽ ഒരു രാശിയെന്ന ആകാശമാർഗ്ഗത്തിലൂടെ അനങ്ങുവാൻ കഴിഞ്ഞില്ല; കാരണം അവരുടെ മുന്നിൽ ശീലാവതിയുടെ വാക്കുകൾ കോട്ടപോലെ മാർഗ്ഗം തടഞ്ഞ് നിന്നു. കർമ്മസാക്ഷി പ്രശ്നങ്ങളുടെ പരിഹാരത്തിന് നെട്ടോട്ടമോടി. അരുണൻ വിരസത മാറ്റാൻ മഹാമേരുവിന്റെ മുകളിൽ ഒന്ന് ചുറ്റിക്കറങ്ങി. അപ്പോള്‍ അതാ അവിടെ ദേവലോകത്ത് നന്ദനവനിയിൽ ദേവസ്ത്രീകള്‍ പാടുന്നതു കേട്ടു. അവരുടെ ആഘോഷം കാണുവാന്‍ മോഹമായെങ്കിലും സ്വാർത്ഥനായ ഇന്ദ്രൻ അവിടേയ്ക്ക് തനിയ്ക്കും സുഹൃത്തുക്കൾക്കുമല്ലാതെ പുരുഷന്മാര്‍ക്ക് പ്രവേശനമനുവദിച്ചിരുന്നില്ല. അരുണന്‍ അതിനാൽ ഒരു സ്ത്രീയുടെ രൂപം സ്വീകരിച്ചു അകത്തു കടന്നു . ദേവസ്ത്രീകള്‍ക്കൊപ്പം ആടിപ്പാടി ഉല്ലസിച്ചു. 

ആ സമയത്താണ് ഇന്ദ്രന്‍ അതു വഴി വന്നത്. ദേവസ്ത്രീകളുടെ നൃത്തം ഒളിഞ്ഞു നോക്കി നിന്ന ഇന്ദ്രന്‍ സ്ത്രീവേഷത്തില്‍ അവിടെ നില്‍ക്കുന്ന അരുണനെ കണ്ടു ഭ്രമിച്ചു. ഇന്ദ്രന്‍ കാമപരവശനായി അവളെ അടുത്തേയ്ക്ക് വിളിച്ചു. സ്ത്രീയായി നിന്നിരുന്ന അരുണന്‍ ഇന്ദ്രനെ കണ്ടു കാമപരവശയായി. എന്തിനേറെ പറയുന്നു. അവര്‍ തമ്മില്‍ ബന്ധപ്പെടുകയും അരുണന്‍ ഗര്‍ഭിണി ആകുകയും ചെയ്തു. ഇന്ദ്രന്‍റെ അനുഗ്രഹം കാരണം അരുണന്‍ അപ്പോള്‍ തന്നെ ഗര്‍ഭം പൂര്‍ത്തീകരിക്കുകയും പ്രസവിക്കുകയും ചെയ്തു. 

മറ്റൊന്നിലും അത്രമേൽ വൈദഗ്ധ്യമില്ലെങ്കിലും സ്ത്രീവിഷയത്തിൽ അതിഭോഗിയായ ഇന്ദ്രൻ ഒറ്റനോട്ടത്തിൽ തന്നെ പുതിയ സുന്ദരിയെ ശ്രദ്ധിച്ചു, അവളിൽ ആയി അഭിനിവേശം, അതിനാൽ അരികിൽ വിളിച്ചപ്പോൾ അരുണീദേവി ആയ അരുണൻ ഭയന്ന് ഇന്ദ്രനിൽ ഭ്രമിയ്ക്കുന്ന ദേവസ്ത്രീയുടെ സ്ഥിരം ഭാവം തകർത്തഭിനയിച്ചു, ഇന്ദ്രൻ കാമപരവശനായി അരുണീദേവിയെ പ്രാപിച്ചു, അരുണീദേവി ഗര്‍ഭിണി ആകുകയും ഇന്ദ്രന്‍റെ അനുഗ്രഹത്താൽ അരുണീ അപ്പോള്‍ തന്നെ ഗര്‍ഭം പൂര്‍ത്തീകരിക്കുകയും പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞാണ് രാമായണത്തിലെ കിഷ്ക്കിന്ദാപതിയായ ബാലി.

അരുണന്റെ കഷ്ടകാലം അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല; പ്രശ്നപരിഹാരാർത്ഥം ഓടിക്ഷീണിച്ച സൂര്യന്‍ ഒരു സഹായത്തിന് വരുണനെ അന്വേഷിച്ചു. സൂര്യന്റെ വിളികേട്ട് ഓടിക്കിതച്ചെത്തിയ അരുണനെ സൂര്യന്‍ ശപിക്കുവാന്‍ ആഞ്ഞപ്പോള്‍ നടന്നതെല്ലാം അരുണന്‍ സൂര്യനോട് തുറന്നു പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് സൂര്യന്‍ , തന്‍റെ ആജന്‍മശത്രുവായ ഇന്ദ്രനെ കാമപരവശനാക്കിയ അരുണീദേവിയെ എന്ന സ്ത്രീ രൂപം കാണണമെന്നു ശഠിച്ചു. ഗത്യന്തരമില്ലാതെ അരുണന്‍ വീണ്ടും അരുണീദേവി ആയി. അതു കണ്ടു സൂര്യന്‍ കാമപരവശനായി ഇനിയെന്ത് പറയാന്‍? അരുണീദേവി സൂര്യനാലും ഭോഗിയ്ക്കപ്പെട്ടു, ഗര്‍ഭിണി ആയി; ദേവശക്തിയാൽ ഉടനേ തന്നെ ഗര്‍ഭം പൂര്‍ത്തി ആക്കി പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞാണ് രാമായണത്തിലെ രാമമിത്രം സുഗ്രീവൻ. 

സംഗതി രണ്ട് കുഞ്ഞുങ്ങൾ കയ്യിലായതോടെ അരുണൻ സൂര്യനെയും ഇന്ദ്രനെയും പിടിച്ചപിടിയിൽ നിർത്തി പരിഹാരമാരാഞ്ഞു. ദേവലോകത്ത് ഇത് പാട്ടാകാതിരിയ്ക്കാൻ ഭൂമിയിൽ ഇന്ദ്രന്റെ ചുറ്റിക്കളിയായ അഹല്യയെ ഏല്പിയ്ക്കുവാൻ അവർ തീരുമാനിച്ചു. ഗൗതമമുനി തപസ്സിനു പോയസമയം ആയതിനാൽ അവർ അത് വളരെ വേഗം സാധിച്ചെടുത്തു. കുഞ്ഞുങ്ങളെ കാണാൻ എന്ന പേരിൽ ഇടയ്ക്ക് അവിടെ കയറിചെല്ലാമെന്ന കള്ളക്കണ്ണ് ഇന്ദ്രനുണ്ടായിരുന്നെങ്കിലും; തിരിച്ചെത്തിയ ഗൗതമൻ ഇന്ദ്രനും സൂര്യനും അബദ്ധം പറ്റിയെങ്കിൽ താനെന്തിന് ഈ ഭാരം ചുമക്കണം? എന്നും ഇന്ദ്രന്റെ വേല ഇവിടെ വേണ്ട എന്ന് കരുതിയും ആ വികൃതിക്കുട്ടികളെ കുരങ്ങന്മാരായി പോകട്ടേ എന്ന് ശപിച്ച് കാട്ടിലാക്കി, ഇന്ദ്രന്റെ പദ്ധതി പൊളിച്ചടുക്കി. 

സൂര്യന്‍ ഉദിക്കാതിരുന്നത് മൂലം പ്രപഞ്ചത്തിന്റെ താളം ആകെ തെറ്റി. എവിടേയും പ്രശ്ങ്ങള്‍ തന്നെ, ജീവജാലങ്ങളും വലഞ്ഞു, യാഗങ്ങള്‍ മുടങ്ങി. ദേവന്മാർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അവര്‍ ത്രിമൂര്‍ത്തികളെ അഭയം പ്രാപിച്ചു. ശീലാവതിയെ അനുനയിപ്പിയ്ക്കുന്നതിനായി അവര്‍ മഹാഋഷി അത്രിയുടെ ഭാര്യ അനസൂയയെ സമീപിച്ചു. അനസൂയ ശീലാവതിയുടെ അടുത്തു ചെന്നു കാര്യം പറഞ്ഞു. ശീലാവതിയ്ക്ക് ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു; തന്‍റെ ഭര്‍ത്താവിന്‍റെ ജീവന്‍ നഷ്ടപ്പെടുമോ? ഇല്ലെന്നു തൃമൂര്‍ത്തികള്‍ വാക്ക് നല്‍കിയപ്പോൾ ശീലാവതി ശാപം പിന്‍വലിച്ചു. വ്യക്തിപരമായ വികൃതികളാൽ ക്ഷീണിതരെങ്കിലും അരുണനും സൂര്യനും ഉദിച്ച് വാനവീഥിയിൽ യാത്രയായി. 

ശീലാവതി ഉഗ്രശ്രവസ്സിന്‍റെ ആരോഗ്യം ആവശ്യപ്പെട്ടതിനാൽ അദ്ദേഹത്തിനു യൗവ്വനവും ആരോഗ്യവും ദീര്‍ഘായുസ്സും കിട്ടി; ബുദ്ധിശൂന്യയായ ആ മഹതി അപ്പോഴും ഭർത്താവിന് സത്ബുദ്ധി ആവശ്യപ്പെട്ടില്ല, എങ്കിലും പൂർണ്ണ ആരോഗ്യവാനായി തീർന്ന ആ ദേഹം പിന്നീടെന്ത് ചെയ്തുകൂട്ടി എന്നറിയില്ല. 

പ്രതിസന്ധി ഒഴിവാക്കി പ്രപഞ്ചരക്ഷ ചെയ്ത അനസൂയയ്ക്ക് തൃമൂര്‍ത്തികള്‍ മൂന്നു പേരും തന്‍റെ മക്കളായി പിറക്കണം എന്ന ആഗ്രഹം സാധിച്ചു കൊടുത്തു. ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും ശിവന്‍ ദുര്‍വ്വാസാവായും അനസൂയയുടെ മക്കളായി ജനിച്ചു. 

ശൂലത്തില്‍ കിടന്നിരുന്ന മാണ്ഡവ്യനും വിശപ്പും ദാഹവും വേദനയും ഉണ്ടാവില്ല എന്ന ഒരു വരം ലഭിച്ചു. അദ്ദേഹം മാത്രം ഇനിയും മരണമടഞ്ഞില്ല എന്നറിഞ്ഞ രാജാവ്, അവിടെയെത്തി മാപ്പ് പറഞ്ഞ്, ശൂലത്തിൽ നിന്ന് മോചിപ്പിച്ചു എനിക്കിലും, ശൂലത്തിന്റെ മുന ചുവട് പരത്തിയതായതിനാൽ തിരിച്ച് ഊരിയാൽ കുഴപ്പമാകയാൽ അത് ശരീരത്തിന്റെ മട്ടം വച്ച് മുറിയ്ക്കുകയും, ബാക്കി ഭാഗം അകത്ത് തന്നെ വച്ച് അദ്ദേഹം തുടർന്നുള്ള ജീവിതം നയിയ്ക്കുകയും ചെയ്തു. "അണി" അകത്തിരുന്ന അദ്ദേഹം അണിമാണ്ഡവ്യൻ എന്ന് പിന്നീടറിയപ്പെട്ടു. ആരൊക്കെ അത് മറന്നാലും ഉള്ളിൽ ശൂലത്തിന്റെ മുനയുമായി ജീവിച്ചിരുന്ന അണിമാണ്ഡവ്യൻ ഇതൊന്ന് യമധർമ്മനോട് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. തന്റെ ജീവിതത്തിന്റെ കണക്ക് ചോദിച്ച അദ്ദേഹത്തിനു മുന്നിൽ യമധർമ്മനും, കണക്കപ്പിള്ള ചിത്രഗുപ്തനും കാട്ടിയ പുസ്തകത്തിൽ ചെറുപ്പത്തിൽ തുമ്പിയുടെ ശരീരത്തിൽ ഈർക്കിൽ കോർത്ത് കല്ലെടുപ്പിച്ചത്തിന്റെ ശിക്ഷയായി ഈ ശൂലാരോഹണം അടയാളപ്പെടുത്തിയിരുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇത്തരം പ്രവൃത്തികൾ കുറ്റമായി കണക്കാക്കരുതെന്നുള്ള സംഹാരവിഭാഗം മേധാവി സാക്ഷാൽ പരമശിവന്റെ ഉത്തരവ് പാലിയ്ക്കാത്ത യമധർമ്മനെ ഭൂമിയിൽ രണ്ടാംനിരക്കാരൻ ആയി പിറന്നവഗണന അനുഭവിയ്ക്കാൻ അണിമാണ്ഡവ്യൻ ശപിച്ചു. അങ്ങനെ യമധർമ്മൻ ഭൂമിയിൽ വിദുരർ ആയി പിറന്നു. 

ശീലാവതി പിന്നെയും പതിവൃതയായി ഭർത്താവിന്റെ എല്ലാ ആഗ്രഹങ്ങൾക്കും വഴങ്ങി ജീവിച്ചിരിയ്ക്കണം, ഇന്ദ്രൻ അഹല്യയെ പ്രാപിയ്ക്കാൻ അവസരം തേടി കറങ്ങി നടന്നു, അരുണൻ എങ്ങനെ സൂര്യന്റെ കൂടെ നാണമന്യേ വീണ്ടും സഹകരിച്ച് പോയെന്ന് അറിയില്ല. കഥകൾ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലുമായി തുടർന്ന് കൊണ്ടേയിരുന്നു...  തൊഴിലസ്ഥലത്ത് വച്ച് തൊഴിലുടമയാൽ  പീഡിപ്പിയ്ക്കപ്പെട്ട ആദ്യ വനിതകളിൽ ഒരുവളാണ് അരുണീദേവിയായി കലിയുഗത്തിൽ അരുണനെ ആരാധിച്ച് വരുന്നു.

Friday, June 9, 2017

പഞ്ചകന്യകകൾ (Five Virgins)

"അഹല്യ ദ്രൗപദി കുന്തി താരാ മണ്ഡോദരീ തഥാ
പഞ്ചകന്യാ സ്മരേന്നിത്യം മഹാപാതകനാശിനിം"

അല്ലെങ്കിൽ

"അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം"

ശ്ളോകങ്ങളിൽ കുന്തിമാറി സീത വന്നെന്നല്ലാതെ മറ്റുമാറ്റങ്ങളില്ല, എന്തായാലും ഇവരെ നിത്യം സ്മരിക്കുന്നത് മഹാപാതകങ്ങളെ നശിപ്പിക്കും എന്നാണ് സാരം; എന്താണാവോ അങ്ങനെ?

"അവരോട് ചെയ്ത പാതകങ്ങൾക്കുള്ള പരിഹാരമായി പുരുഷന്മാർ അവരെ സ്മരിക്കട്ടേ" എന്നാണോ? അതോ അവർക്കുണ്ടായത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സ്ത്രീകൾ എപ്പോഴും അവരുടെ കഥ ഓർക്കണമെന്നാണോ?

പഞ്ചകന്യകകൾ... ആ പേര് കൊള്ളാം, ജീവിതത്തിലെ ഒരു ഘട്ടം വരെ അവർ കന്യകളും ആയിരുന്നു, പിന്നീട് ഭർതൃമതികളും, അമ്മമാരും, അമ്മൂമ്മമാരുമൊക്കെയായി.. പക്ഷെ അവരെല്ലാം തന്നെ അന്യപുരുഷന്മാരാൽ പ്രാപിക്കപ്പെട്ടവർ, അവിഹിത ബന്ധം ഉണ്ടായിട്ടുള്ളവർ ആയിരുന്നു. മിക്കവരുടെയും ജനനത്തിനു രണ്ട് കഥകൾ ഉണ്ട്, യോനിജയായും അയോനിജയായും. അത് ഒന്നിലേറെ അതേ പേരുകാർക്ക് ദുർഗ്ഗതി ഉണ്ടായതിനാലോ? എന്തായാലും അവർ ഒരാളിൽ നിന്നും അടുത്ത ആളുടേതാവുമ്പോൾ കന്യകയായി വേണം എന്ന് പുരുഷമേധാവിത്വമനോഭാവം ആണീ വിചിത്ര പേരിനടിസ്ഥാനം എന്ന് തോന്നുന്നു. അല്ലാതെ ഒരു പുരുഷനിൽ നിന്ന് അടുത്ത പുരുഷനിൽ എത്തുമ്പോൾ കന്യകാചർമ്മം പുനസ്ഥാപിക്കപ്പെടുന്ന വിദ്യ അവർക്ക് സ്വായത്തമായിരുന്നു എന്ന് കുന്തിയുടെ കാര്യത്തിലൊഴികെ എവിടേയും കണ്ടിട്ടില്ല.

അഹല്യ
========

ദേവലോക സുന്ദരിപ്പട്ടം കെട്ടിയ ഉർവ്വശ്ശിയുടെ അഹങ്കാരം അവസാനിപ്പിക്കാൻ അഹല്യയെ ബ്രഹ്‌മാവ് സൃഷ്ടിച്ചത് സൗന്ദര്യമുള്ള വസ്തുക്കളുടെയെല്ലാം സത്തെടുത്തതാണെന്നാണ് പുരാണം; അതിനാൽ തന്നെ ആരും ഭ്രമിക്കുന്ന അഴകിനും വടിവിനും ഉടമയായിരുന്നു ആ ദേവനാരി. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ എന്നും കഥയുണ്ട്. എന്തായാലും സ്വയംവരത്തിലെ മത്സരത്തിൽ വിജയിച്ച ദേവേന്ദ്രനെ വരട്ടുതത്വശാസ്ത്രം പറഞ്ഞ് വിരട്ടിവിട്ട് ഗൗതമമഹർഷിക്ക് അഹല്യയെ വിവാഹം ചെയ്തുകൊടുത്തു. പിന്നീടങ്ങോട്ട് ഇന്ദ്രനും അഹല്യക്കും പാവം ഗൗതമനും ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. പലശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ, ആശ്രമത്തിൽ ഒന്ന് കയറിയിറങ്ങി നടക്കാൻ ഇന്ദ്രൻ സൂര്യനേയും കൂട്ടുപിടിച്ച് അവരുടെ മക്കളായ ബാലിയേയും സുഗ്രീവനേയും അഹല്യയെ വളർത്താൻ ഏൽപ്പിച്ചു. എന്നാൽ ബുദ്ധിമാനായ മുനി ആ കുട്ടികളെ ദ്രാവിഡരുടെ ഇടയിലേയ്ക്ക് അടിച്ചോടിച്ചുവിട്ടു, അങ്ങനെ അവർ ആ ഗോത്രഥ്റ്റിലെ പ്രമുഖരും രാജാക്കന്മാരും വാത്മീകിക്ക് വാനരന്മാരും ആയി. ഒടുവിൽ മാർജ്ജാര രൂപേണ മജ്ജാരനായ ഇന്ദ്രനെ പിടികൂടിയ ഗൗതമൻ അഹല്യയ്ക്ക് കഠിനമായ ഇരുട്ടറയിൽ കാരാഗൃഹജീവിതം വിധിച്ചു, ഒടുവിൽ ഇരുട്ടറ തകർത്ത് ശ്രീരാമൻ മോചിപ്പിച്ചു, ആ നിത്യകന്യകയെ. അപ്പോഴേക്കും അവളുടെ മകൻ ശതാനന്ദൻ വളർന്ന് മിഥിലയിലെ ജനകമഹാരാജാവിൻ്റെ കുലഗുരുവായിത്തീർന്നിരുന്നു. പിന്നീടുള്ളകാലം അഹല്യ മിഥിലയിൽ സമാധാനമായി പുത്രകളത്രാദികളോടൊപ്പം കഴിച്ചുകൂട്ടി എന്ന് കരുതാം.

കുന്തി
======

ജനനത്തിൽ വലിയ പ്രശ്നങ്ങൾ ഇല്ല, യാദവകുലത്തിലെ ശൂരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌ പൃഥ. ശൂരസേനൻ മക്കളില്ലാതിരുന്ന തന്റെ സുഹൃത്ത് കുന്തിഭോജന് ദത്തുപുത്രിയായി നൽകി അങ്ങനെ കൗന്തേയത്തിലെ കുന്തിയായി. സ്വന്തം മകളല്ലാത്തതിനാൽ ആവാം കോപിഷ്ടരായ മുനിമാരെ ശാന്തരാക്കാൻ അവൾ നിയോഗിക്കപ്പെട്ടത് ഏതായാലും ദുർവ്വാസാവിൽ നിന്നും അവൾ പുരുഷന്മാരെ രമിപ്പിക്കുന്ന കല സ്വായത്തമാക്കി, ഒപ്പം ഒരു അവിഹിത പുത്രനേയും! ആദ്യപുത്രനെ നദിയിൽ ഉപേക്ഷിച്ചു, രാജ്യതന്ത്രത്തിൻ്റെ ഭാഗമായി ഷണ്ഡനായ പാണ്ഡുവിനെ വിവാഹം കഴിച്ചു, പിന്നീട് ദുർവ്വാസാവിൽ നിന്ന് പഠിച്ച് കൗശലം സ്വയം ഉപയോഗിച്ചും, സഹപത്നിയെ പഠിപ്പിച്ചും പാണ്ഡവർക്ക് ജന്മം നൽകി. അധികാരത്തിനായുള്ള വടംവലിയിൽ പുത്രന്മാരെ പ്രോത്സാഹിപ്പിച്ചു കൂടെനിന്നു, ഒരിക്കലും മനസ്സമാധാനമോ, സ്വന്തക്കരുടെ കൂടെ കഴിയാനുള്ള യോഗമോ ഉണ്ടായില്ല. ആദിപാണ്ഡവൻ്റെ പിതാവായ യമനായ വിദുരരുടെ കൂടെ ആയിരുന്നു മിക്കപ്പോഴും ജീവിതം. യുദ്ധാനന്തരം വിദുരർ കൂടി വനത്തിൽ പോയപ്പോൾ വനവാസം സ്വീകരിച്ചു.

സീത
======

സീതയുടെ ജനനത്തെപ്പറ്റിയും സംശയമേറെയുണ്ട്; വേദവതിയുടേയും രാവണൻ്റേയും മകളാണെന്നും, ഭൂമീപുത്രിയാണെന്നുമൊക്കെയുണ്ട് കഥകൾ. ഏതായാലും ഇന്നത്തെ നേപ്പാളിലെ മിഥിലയിൽ ജനകമഹാരാജാവ് വളർത്തി, അയോദ്ധ്യയിലെ ദശരഥപുത്രൻ ശ്രീരാമൻ വിവാഹം കഴിച്ചു. ഇളയമ്മയാൽ വനത്തിലേയ്ക്കയക്കപ്പെട്ടു, അവിടെ വച്ച് വിരാധനെന്ന രാക്ഷസാനാൽ ആക്രമിക്കപ്പെട്ടു, പിന്നീട് ലങ്കേശൻ വ്യോമമാർഗ്ഗം ലങ്കയിലെ അശോകവനിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി തടവിലാക്കി. രാമരാവണയുദ്ധാനന്തരം മോചിപ്പിക്കപ്പെട്ടു എങ്കിലും ഭർത്താവിൻ്റെ ചാരിത്ര്യഹീന, അന്യപുരുഷാസക്ത തുടങ്ങിയ പരുഷവാക്കുകളും, തീയിൽ തള്ളിയിടൽ, വനത്തിൽ ഉപേക്ഷിക്കൽ പോലുള്ള പ്രവൃത്തികളൂം അവിടെ മുതൽ സ്വയം ജീവനൊടുക്കുന്നതുവരെ തുടർന്നുകൊണ്ടേയിരുന്നു.

താര
=====

താരയുടെ ജനനവും രണ്ട് രീതിയിൽ കാണാം, ഒന്ന് വാനരവൈദ്യനായ സുഷേണൻ്റെ പുതിയായി, മറ്റൊന്ന് മന്ദരപർവ്വതത്തെ ഉപയോഗിച്ച് പാലാഴി മഥനം നടത്തിയവസരത്തിൽ പാലാഴിയിൽനിന്നും ഉയർന്നു വന്നതാണ് താര, ദേവന്മാരൊക്കെ അൽപ്പം ക്ഷീണമകറ്റാൻ പോയപ്പൊൾ വാസുകിയുടെ തലഭാഗം ഒറ്റക്ക് പിടിച്ച ബാലി താരയെ സ്വന്തമാക്കി. ഗുണവാനായ ബാലിയെ ശ്രീരാമനെ ഉപയോഗിച്ച് വധിച്ച് രാജാവായിത്തീർന്ന, സുഗ്രീവൻ താരയെ സ്വന്തമാക്കി, ബാലിയുടെ മകൻ അംഗദനെ സുഗ്രീവൻ്റെ പകയിൽ നിന്നും രക്ഷിക്കുവാൻ, കുപിതനായി എത്തിയ ലക്ഷ്മണനെ ശാന്തമാക്കാൻ താരയുടെ സ്ത്രീത്വം ഉപയോഗിച്ച രാജ്യതന്ത്രത്തിലെ എല്ലാ പാതകങ്ങളും സഹിച്ച് കിഷ്ക്കിന്ദയിൽ കഴിഞ്ഞുകൂടി.

മണ്ഡോദരി
===========

ജനനം വീണ്ടും പ്രശ്നമാണ്, അസുരശിൽപ്പി മയന് ഹേമ എന്ന അപ്സരസ്സിൽ ഉണ്ടായപുതിയാണെന്ന് പറയപ്പെടുന്നു. എന്നാൽ ശ്രീപരമേശ്വരനെ "മീറ്റൂ" വിൽ കുടുക്കിയ മധുര എന്ന അപ്സരസ്സിനെ പാർവ്വതി ശപിച്ച് തവളയാക്കി 12 വർഷം കിണറ്റിലിട്ടെന്നും പിന്നീട് തിരിച്ച് യുവതിയായ അവളെ മയൻ വളർത്തുപുത്രിയാക്കിയെന്നും കഥയുണ്ട്. ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി മഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. രാവണനിൽ മണ്ഡോദരിക്ക് ഇന്ദ്രജിത്ത്, അതികായകൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ടായി. സീതയെ വീണ്ടെടുക്കാൻ വന്ന വാനരസേനയാൽ മർദ്ദനവും മാനഭംഗവും നേരിടേണ്ടിവന്നു. രാവണൻ്റെയും പുത്രന്മാരുടേയും മരണാനന്തരം വിഭീഷണൻ്റെ ഭാര്യയായി ജീവിക്കേണ്ടിവന്നു.

രണ്ടാം ശ്ളോകപ്രകാരം ദ്രൗപദി കുന്തിയ്ക്ക് പകരക്കാരിയാവുന്നു, അതിനാൽ അതും നോക്കാം...

ദ്രൗപദി
=======

വ്യാസൻ്റെ മഹാഭാരതത്തിലെ ഈ നായികയുടേയും ജനനം യജ്ഞത്തിലോടെ ആണ്, അതിപ്പോൾ യജ്ഞം ഇല്ലെങ്കിലും യത്നം എങ്കിലും ചെയ്യാതെ പിറവിയുണ്ടാകില്ലല്ലോ! പൂർവ്വജന്മത്തിലെ നാളായണി ആർജ്ജിച്ച സുകൃതമായി ശ്രീപരമേശ്വരന്റെ വരപ്രസാദത്താൽ നിത്യയൗവവും പാണ്ഡവർ അഞ്ചുപേരെ ഭർത്താക്കന്മാരായും ലഭിച്ചു. പാണ്ഡവരിൽ 6 പുത്രന്മാർ ജനിക്കുകയും യുദ്ധവിജയം നേടിയ ആ രാവിൽത്തന്നെ അശ്വദ്ധാമാവ് പാണ്ഡവരെന്ന് തെറ്റിദ്ധരിച്ച് അവരെ വധിക്കുകയും ചെയ്തു.. വിവാഹാനന്തരം സ്വസ്ഥത എന്തെന്നറിഞ്ഞിട്ടില്ല, കാടും മേടുമായി അടിമയായും, ദാസിയായും ദുരുതമനുഭവിച്ചു, ഒടുവിൽ രാജ്ഞി ആയപ്പോൾ പാഞ്ചാലവംശം തന്നെ നശിച്ചു ഒപ്പം പുത്രന്മാരും. വാനപ്രസ്ഥത്തിൽ ഹിമാലയസാനുക്കളിൽ വീണ് മരണമടഞ്ഞു. കാമുകനോ മിത്രമോ ശത്രുവോ എന്നറിയാത്ത ഒരു മയിപ്പീലി എന്നും കൂട്ടിനുണ്ടായിരുന്നു!

എന്തായാലും ഈ പഞ്ചകന്യകമാർ ആരും തന്നെ മനസ്സമാധാനത്തോടെ ജീവിച്ചിട്ടില്ല, അതിനാലാവാം ആ ശ്ളോകത്തിൽ മഹാപാതകങ്ങളിൽ നിന്നും രക്ഷലഭിക്കുമെന്ന് പറഞ്ഞിട്ടുള്ളതും! എന്നാൽ ഇവരെല്ലാം കരുത്തുറ്റ സ്ത്രീകളായിരുന്നു, ശാരീരികമായും, മാനസ്സികമായും... ഒരു പരിധിവരെ രാഷ്ടങ്ങളുടെ ഭാവി തീരുമാനിച്ചവ ബുദ്ധിമതികൾ... ഒരുഘട്ടത്തിലെങ്കിലും സ്ത്രീവിമോചനവാദികൾ, സ്ത്രീശാക്തീകരണത്തിൻ്റെ പ്രതിരൂപങ്ങൾ....!!

അതിനാലീ വനിതാദിനം അവർക്കായി സമർപ്പിക്കുന്നു....

Saturday, May 27, 2017

ഇന്ദ്രപുരാണം - ശശിയും, ഹരിയും സാക്ഷാൽ ദേവനും

നൂൽക്കൊടിയുടെ ഉത്തിഷ്ഠതയിൽ...... സങ്കൽപ്പ രതിയുടെ തലങ്ങളിൽ തറയും, കുഴിയും, കിണറും, കുഴൽക്കിണറും കടന്ന് പാതാളത്തിലെത്തിയ മുൻ അമാത്യൻ ശ്രീ. ശശീന്ദ്രനും, ഉണ്മയിൽ ഖഞ്ജര ശക്തിയിൽ രാസലീലയാടാൻ തുനിഞ്ഞ് ഛേദലിംഗനായ സന്യാസ്സി ഹരീന്ദ്രനും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ഇടം പിടിയ്ക്കുമ്പൾ ..... ആദി ഇന്ദ്രനും ദേവേന്ദ്രനും മഹാ വേന്ദ്രനും ആയവന് സംഭവിച്ച പരസ്ത്രീ ഗമനപരാക്രമഫലവും പരിണാമഗുപ്തിയും ഒന്ന് അറിയാൻ ശ്രമിയ്ക്കാം.

മജ്‌ജാര (മാർജാര)

അഹല്യയെ ബ്രഹ്‌മാവ്‌ സൃഷ്ടിച്ചത് സൗന്ദര്യമുള്ള വസ്തുക്കളുടെയെല്ലാം സത്തെടുത്തതാണെന്നാണ് പുരാണം; അതിനാൽ തന്നെ ആരും ഭ്രമിയ്ക്കുന്ന അഴകിനും വടിവിനും ഉടമയായിരുന്നു ആ ദേവനാരി. ബ്രഹ്മപുരാണത്തിലും, പദ്മ പുരാണത്തിലും, രാമായണത്തിലും (ബാലകാണ്ഡം സർഗ്ഗം 48 , 49 ), പഞ്ചകന്യകകളെ പ്രതിപാദിയ്ക്കുന്ന വിവിധ പുരാണ, ഇതിഹാസങ്ങളിലും അഹല്യയുടെ വിശ്വോത്തര സൗന്ദര്യത്തെ വർണ്ണിയ്ക്കുന്നുണ്ട്.


ആവശ്യക്കാർ ഏറെ ആയതിനാൽ ബ്രഹ്‌മാവ്‌ ഒരു പന്തയം വച്ചു .. മൂന്ന് ലോകവും ചുറ്റി ആദ്യം വരുന്നവൻ വരൻ. ദേവന്മാർ എല്ലാം വച്ച് പിടിച്ചെങ്കിലും ആദ്യം ചുറ്റി വന്നത് ഇന്ദ്രൻ തന്നെ ആയിരുന്നു. എന്നാൽ ബ്രഹ്മപുത്രനും അങ്ങനെ അഹല്യയ്ക്ക് സഹോദരനും ആയ നാരദമുനിയ്ക്ക് അതത്ര അങ്ങോട്ട് രസിച്ചില്ല, ഉലകം ചുറ്റുന്ന കൂട്ടത്തിൽ അങ്ങേര് സ്ഥിരം കാണുന്നതാണല്ലോ ഇന്ദ്രന്റെ ചുറ്റിക്കളികൾ, പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരികൾ എല്ലാം തനിയ്ക്ക് എന്ന വാശിയ്ക്കപ്പുറം ഇന്ദ്രന് മറ്റ് ആത്മാർത്ഥത ഒന്നുമില്ലെന്ന് നാരദാനറിയാം. ദേവലോക സുന്ദരിപ്പട്ടം കെട്ടിയ ഉർവ്വശ്ശിയുടെ അഹങ്കാരം അവസാനിപ്പിയ്ക്കാൻ ബ്രഹ്‌മാവ്‌ സൃഷ്ടിച്ച പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ മറ്റൊരാൾ സ്വന്തമാക്കുന്നത് ഇന്ദ്രന് സഹിയ്ക്കാവുന്ന കാര്യമായിരുന്നില്ല.

ദേവന്മാർ മൂലോകം ചുറ്റുന്ന വേളയിൽ ഗൗതമമുനി സുരഭി എന്ന പശുവിനെയും അപ്പോൾ പിറന്ന കിടാവിനെയും ആചാരങ്ങളുടെ ഭാഗമായി വലം വച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹമാണ് ആദ്യം മൂന്ന് ലോകവും വലം വച്ചത് ( വേദങ്ങൾ പ്രകാരം പശുവിനെയും കുഞ്ഞിനെയും വലം വച്ചതിലൂടെ ) എന്ന് സമർത്ഥിച്ച് അഹല്യയ്ക്ക് വരൻ മഹാഋഷി ഗൗതമൻ തന്നെ എന്ന് ബ്രഹ്‌മാവിനെ കൊണ്ട് സമ്മതിപ്പിച്ചു. എന്തായാലും അഹല്യയെ സകലദേവന്മാരുടെയും മുറുമുറുപ്പിനിടയിൽ ബ്രഹ്‌മാവ്‌ ഗൗതമമഹർഷിയ്ക്ക് വിവാഹം കഴിച്ച് കൊടുത്തു. അവർ രണ്ടാളും ഗോദാവരി / നർമ്മദ നദിയുടെ ത്തെ ആശ്രമത്തിൽ മുനിയുടെ ശിഷ്യന്മാരും മറ്റ് പരിവാരങ്ങളുമായി ജീവിച്ചു. .


നമ്മുടെ വിഷയം ലിംഗച്ഛേദം ആകയാൽ നമുക്ക് ഇന്ദ്രന് പിന്നാലെ സഞ്ചരിയ്ക്കാം, അയാൾക്കാണല്ലോ അതുള്ളത്! 

തനിയ്‌ക്കേറ്റ പരാജയവും, വിജയിച്ചിട്ടും സമ്മാനം മറ്റൊരാൾ തട്ടിയെടുത്തതെന്ന അമർഷവും, വിശ്വസുന്ദരിയെ മറ്റൊരാൾ സ്വന്തമാക്കിയതിലെ ദുഖവും ഇന്ദ്രനെ ഭ്രാന്തനാക്കി; സ്വർഗ്ഗത്തിലെ കാര്യങ്ങളെല്ലാം ഉപേക്ഷിച്ച്, ഒരിയ്ക്കലെങ്കിലും അഹല്യയെ സ്വന്തമാക്കണമെന്ന വാശിയിൽ ഇന്ദ്രൻ ഗൗതമാശ്രമത്തിന്റെ പരിസരങ്ങളിൽ കറങ്ങി നടന്നു, പല രൂപത്തിൽ പല വേഷത്തിൽ.. 

വൈദ്യുതിയോ മണ്ണെണ്ണയോ പോലുള്ള ദീപങ്ങളുടെ കാലമല്ല, ശിഷ്യഗണങ്ങൾ ചാക്കിലാട്ടുന്ന ഓടക്കുരു, പുന്നയ്ക്ക, പിന്നെ നാട്ടുകാർ കൊടുക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ എന്നിങ്ങനെ എണ്ണകളും, ആരാണികടഞ്ഞെടുത്ത അഗ്നിയാൽ ജ്വലിപ്പിച്ച് കെടാവിളക്കുകളും, ഉരകല്ലിൽ കത്തിയ്ക്കുന്ന ചെറുവിളക്കുകളും മാത്രമാണ് രാത്രിയിൽ നിലാവിനപ്പുറം ആശ്രയമായിരുന്നത്. എങ്കിലും രാത്രി മുഴുവൻ ഗൗതമൻ അഹല്യയുടെ അടുത്തുണ്ട്, ദിനമായാൽ ശിഷ്യഗണങ്ങളെ കൊണ്ട് ആശ്രമപരിസരം നിറയും; ഒരു വിടവ് കണ്ടെത്താൻ ഇന്ദ്രൻ നന്നേ പാടുപെട്ടു. 

ഋഷി ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യൻ ഉദിയ്ക്കുന്നതിന് 1 മണിയ്ക്കൂർ, 36 മിനിറ്റ് മുമ്പ്) എണീറ്റു സ്നാനാദി പ്രഭാത കൃത്യങ്ങൾക്കു പോയി പ്രഭാതപൂജകൾക്കും, ആചാര അനുഷ്ഠാനങ്ങൾക്കും ആയി മടങ്ങി വരുമ്പോഴേയ്ക്കും നേരം പുലർന്നിരിയ്ക്കും, ആശ്രമ പരിസരം ഉണർന്നിരിയ്ക്കും, വേണ്ടത്ര സമയം അപ്പോഴുമില്ല. ഒരേയൊരു വഴി ഋഷിയെ അൽപ്പം നേരത്തെ ഉണർത്തി ഈ വക കാര്യങ്ങൾക്ക് അയയ്ക്കുക, അപ്പോൾ കിട്ടുന്ന സമയം വിനയോഗിയ്ക്കുക, ഋഷി മടങ്ങി വരുമ്പോഴും നേരം വെളുക്കില്ല, ഇരുട്ടത്ത് രക്ഷപ്പെടാനാവും... ഇന്ദ്രൻ പദ്ധതി തയ്യാറാക്കി. 

അമാവാസിയോടടുത്ത നാളുകൾ തന്റെ ലക്ഷ്യപ്രാപ്തിയ്ക്ക് ഉചിതമാണെന്ന് തിരിച്ചറിഞ്ഞ് ഇന്ദ്രൻ, ഒരു രാത്രിയിൽ ബ്രഹ്മമുഹൂർത്തത്തിനും ഏറെ നേരത്തേ ( 4 നാഴികയ്ക്ക് പകരം 7 ½ വെളുപ്പിന്) പൂവൻകോഴിയുടെ രൂപമാർന്ന് ആശ്രമ പരിസരത്തെത്തി കൂവാൻ ആരംഭിച്ചു (ഒരു പക്ഷെ നമ്മൾ അറിയപ്പെടുന്ന മിമിക്രിക്കാരിൽ ആദ്യതാരം ഇന്ദ്രനാണ്). 4 വെളുത്തു എന്ന ധാരണയിൽ ഗൗതമൻ നദീതീരത്തേയ്ക്ക് യാത്രയായി. 

ഈ സമയം ജടയും താടിയും രുദ്രാക്ഷവും വൽക്കലവും ഉൾപ്പടെ വേഷപ്രശ്ചന്നനായ ഇന്ദ്രൻ ഗൗതമരൂപത്തിൽ ആശ്രമത്തിൽ കടന്നു അഹല്യയോടൊപ്പം ശ്രമിച്ചു. സാധാരണയായി രതിയിൽ നിന്ന് വിട്ട് നിൽക്കുന്ന ഋഷിയുടെ ഭാവപ്പകർച്ച അഹല്യയെ ഒന്നമ്പരപ്പിച്ചെങ്കിലും പൊങ്കാലയില്ലാതിരുന്ന മൺകലം വളരെ വേഗം തിളച്ച് തുടങ്ങി. ആവേശത്തിമിർപ്പിൽ അവളുടെ വിരലുകളുടെ വേഗത്തിൽ ജടയും, താടിയുമൊക്കെ പ്രശ്ചന്നവേഷധാരിയ്ക്ക് നഷ്ടമായി. 

ഋഷിയുടെ രീതികളും, അളവുകളും, ഗന്ധവുമറിയുന്ന അഹല്യയ്ക്ക് തുടക്കത്തിൽ തന്നെ അന്യപുരുഷനെന്ന സംശയവും പിന്നീട് തിരിച്ചറിവുമുണ്ടായെങ്കിലും അവൾ അത് വ്യക്തമാക്കാതെ രതിയുടെ കയങ്ങളിൽ ആഴ്ന്നിറങ്ങി ആസ്വദിച്ചു.

പരസ്പരപൂരകങ്ങളായി രതിയുടെ വൈവിധ്യങ്ങൾ ആസ്വദിച്ചു വിജയലഹരിയിൽ ഇന്ദ്രൻ സ്ഥലകാലബോധം ഇല്ലാതെ നിശ്ചയിച്ചിരുന്നതിലും കൂടുതൽ സമയം ചിലവഴിച്ചപ്പോൾ ഋഷി ആശ്രമത്തിൽ തിരിച്ചെത്തി. അരുണരശ്മികൾ അരിച്ചിറങ്ങുന്ന കിടപ്പറയിൽ ഭാര്യയോടൊപ്പം ശയിയ്ക്കുന്ന അന്യപുരുഷനെ ഒരു മാത്ര അവ്യക്തമായി കണ്ടു. ഋഷിയെ കണ്ട് പിടഞ്ഞെണീറ്റ ഇന്ദ്രൻ പൂച്ചയുടെ രൂപം പൂണ്ട് ഇരുളിൽ പതുങ്ങി നിന്നു (വീണ്ടും മിമിക്രി, ഇന്ദ്രൻ ഉടുതുണിയുമായി ഇരുട്ടിലേക്ക് മാറി നിന്ന് പൂച്ചയായി "മ്യാവൂ ..." എന്ന് കരഞ്ഞു)

ഭർത്താവിന്റെ വരവും ഇന്ദ്രന്റെ ഓട്ടവും കണ്ട് പകച്ചു പോയ അഹല്യ പെട്ടെന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ഒന്നും സംഭവിയ്ക്കാത്തത് പോലെ വസ്ത്രങ്ങൾ വാരിച്ചുറ്റി എണീറ്റു നിന്നു, പിന്നാലെ മുനിയുടെ ചോദ്യമെത്തി "ആരാണ് നിന്റെ പക്കൽ നിന്നോടിപ്പോയത്?" 

അഹല്യ മറുപടി നൽകി "മാർജ്ജാര" അതൊരു പൂച്ചയായിരുന്നു. ( ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകൾ... ഭർത്താവിനാൽ നിഷേധിയ്ക്കപ്പെട്ട രതിമൂർച്ഛ നല്കിയവനോട് തോന്നിയ പ്രീതിയാൽ "മജ്‌ജാര" അഥവാ "എന്റെ കാമുകൻ" എന്നായിരുന്നോ? )

ശ്വാസം അടക്കി ഇരുളിൽ നിന്ന ഇന്ദ്രൻ രംഗം ഒന്ന് കൊഴുപ്പിയ്ക്കാൻ പൂച്ചയുടെ ശബ്ദത്തിൽ ഒരു "മ്യാവൂ ..." തട്ടിവിട്ടു. 


സഹസ്രയോനി 

പ്രകൃതിയോടിണങ്ങി കഴിയുന്ന ഋഷി അത്ര മണ്ടനല്ലാത്തതിനാൽ എല്ലാം മനസ്സിലായി, പൂച്ചയെ പിടികൂടി വെളിച്ചത്തിലേയ്ക്ക് കൊണ്ട് വന്ന് രണ്ട് ശാപങ്ങൾ നൽകി 

1. നിന്റെ വൃഷണങ്ങൾ വീണു പോകട്ടെ.. 
(പിടികൂടി വൃഷണഛേദനം നടത്തി എന്ന് തന്നെ പറയാം.. ഋഷിയുടെ പ്രതികാരം രസകരമാണ്, വൃഷണം ഛേദിച്ചാൽ സ്വാഭാവികമായി ഇന്ദ്രന് ക്രമേണ ഉദ്ധാരണം നഷ്ടമാകും. അപ്സരസ്സുകളും, ദേവസ്ത്രീകളും നിറഞ്ഞ ദേവലോകത്ത് നന്ദനവനിയിലെ കാമപ്പേക്കൂത്തുകൾ കണ്ട് വെള്ളമിറക്കി ഇവൻ കഴിയട്ടെ എന്നദ്ദേഹം തീരുമാനിച്ചു.)

2. ഏത് നേരവും കാമപരവശനായി യോനിയെ സ്മരിച്ച് നടക്കുന്ന നിനക്ക് കണ്ട് രസിയ്ക്കാൻ നിന്റെ ശരീരത്തിൽ ആയിരം യോനികൾ ഉണ്ടാവട്ടെ.. ( ഋഷി എത്ര കേമനാണെന്ന് ഇവിടെ വ്യക്തമാവുന്നു... ഭോഗാസക്തരായി ദേവലോകത്ത് അലഞ്ഞ് നടക്കുന്ന മുപ്പത്തിമുക്കോടിയുടെ പകുതി ദേവന്മാർക്കിടയിലേയ്ക്ക് ശരീരമാസകലം യോനിയുടെ ചെന്നാൽ ഇന്ദ്രൻറെ അവസ്ഥ എന്താകുമെന്ന് അദ്ദേഹത്തിനറിയാം!) 


ഇന്ദ്രൻറെ വൃഷണഛേദം ചെയ്ത ആയുധത്തിന്റെ നിഴലിൽ നിന്നോടി രക്ഷപ്പെട്ട, നദീതീരം വരെയെത്തിയ അഹല്യയ്ക്കും ലഭിച്ചു ശാപം; അവൾ ശിലയായി. (അഹല്യയെ ആശ്രമത്തിനു വെളിയിൽ കാരാഗൃഹത്തിൽ വായു മാത്രം ഭക്ഷിച്ച് ഘോരതപസ്സിലൂടെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ നിർബ്ബന്ധിതയാക്കി; ശ്രീരാമൻ വന്ന് ആ കാരാഗൃഹവാതിൽ ചവുട്ടിത്തുറന്ന് അവളെ മോചിപ്പിയ്ക്കും വരെ, ഗൗതമനെ അവളെ സ്വീകരിയ്ക്കാൻ നിർബ്ബന്ധിതനാക്കും വരെ...) 

ഏതായാലും ശരീരത്തിൽ ആയിരം യോനികളുമായി ദേവലോകത്ത് ചെല്ലാനുള്ള ധൈര്യം ഇന്ദ്രനുണ്ടായിരുന്നില്ല; പോരെങ്കിൽ വൃഷണവുമില്ല. അദ്ദേഹം വിജനമായ പ്രദേശങ്ങളിൽ കഴിഞ്ഞ് കൂടി , ഇന്ദ്രൻ ഉപാസനാമൂർത്തി ആകേണ്ട യാഗങ്ങൾ മുടങ്ങി, യജമാനനായ ലഭിയ്‌ക്കേണ്ട ഹവിസ്സുകൾ പാഴായി, ദേവലോക ചൈതന്യം ക്ഷയിച്ച് തുടങ്ങി. ഒളിവിലെ ഇന്ദ്രനെ അഗ്നിദേവൻ കണ്ടെത്തി, അജത്തിന്റെ 
(ആട്) 
വൃഷണം 

മുറിച്ചെടുത്ത ഇന്ദ്രന് വച്ച് പിടിപ്പിച്ചു ആ ആദിഭിഷഗ്വരൻ! (വൃഷണം വച്ച് പിടിപ്പിയ്ക്കൽ ശസ്ത്രക്രിയ ആദ്യം ചെയ്തത് അഗ്നിദേവൻ ആയിരിയ്ക്കും)


സഹസ്രാക്ഷൻ 

പ്രശനം അവിടെ കൊണ്ടും അവസാനിച്ചില്ല, 1000 യോനികൾ അപ്പോഴും പ്രശ്നമായി നിന്നു. ബ്രഹ്‌മാവിന്റെ ഇടപെടലാൽ കോപം തണുത്ത ഗൗതമമുനി തനിയ്ക്ക് വിരോധമില്ലെന്ന് അറിയിച്ചതോടെ ദേവഗണങ്ങൾ ആദിപരാശക്തിയെ സമീപിച്ച് ഇതിനൊരു പരിഹാരം തേടി. യോനികൾ നീക്കം ചെയ്യുവാൻ അശക്തയാണെന്ന് ധരിപ്പിച്ച ദേവി ആ യോനികൾക്ക് നടുവിൽ ഓരോ കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ഇന്ദ്രൻ ശരീരമാസകലം കണ്ണുള്ളവർ ആയി. ആയിരം കണ്ണുള്ളവർ... സഹസ്രാക്ഷൻ! (മുറിയ്ക്കപ്പെട്ട ലിംഗവുമായി ഓടി കാട്ടിൽ കയറി അവിടെ വച്ച് വസൂരി പിടിപെട്ട് ആയിരം ദ്വാരങ്ങളിലൂടെ പൊട്ടിയൊലിച്ച്, ഒടുവിൽ കാട്ടുവൈദ്യത്തിൽ ഭേദമായി, ശരീരമാസകലം വസൂരിക്കലയും വച്ചുപിടിപ്പിച്ച ആട്ടിൻ ലിംഗവുമായി ശിഷ്ടകാലം ആ ഇന്ദ്രൻ കഴിച്ച് കൂട്ടീന്ന് കരുതിയാൽ മതി ) 


അപ്പോൾ പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ... സമവാക്യം തുലോം ലളിതമാണ്... കുട്ടികൾക്ക് "ഇന്ദ്രൻ" ചേർത്ത് പേരിടുമ്പോൾ സൂക്ഷിയ്ക്കുക; ശശീന്ദ്രൻ, ഹരീന്ദ്രൻ ഒക്കെ പ്രശ്നമാണ് ! പിന്നെ ഈ "സുരേഷ്" എന്ന പേരൊക്കെ "സുരന്മാരുടെ ഈശ്വരൻ" അതായത് ദേവേന്ദ്രൻ എന്ന് തന്നെയാണ് അർത്ഥമെങ്കിലും വലിയ ദോഷമില്ലെന്ന് തോന്നുന്നു; ഈശ്വരോ രക്ഷതു!!!

Sunday, October 26, 2014

ഗീതാസാരം (Essence of Geeta)

ഭഗവത്ഗീത മുഴുവൻ ആരും മിനക്കെട്ടു വായിക്കാറൊന്നുമില്ല, "ഗീതാസാരം" എന്ന പേരിൽ ഭിത്തിയിൽ ഒട്ടിയ്ക്കാൻ പാകത്തിൽ ചിലർ പടച്ചു വിടുന്ന, ഗീതയിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത വാക്യങ്ങൾ ആണു മാധ്യമങ്ങളിലും, സിനിമയിലും ഒക്കെ ഗീതയെ പ്രതിനിധീകരിയ്ക്കുന്നത്.


ഉദാഹരണത്തിനു " സംഭവിച്ചതെല്ലാം നല്ലത്, സംഭവിയ്ക്കുന്നതും നല്ലത്, ഇനി സംഭവിയ്ക്കാൻ പോകുന്നതും നല്ലത്" ഗീതയിൽ എവിടാണാവോ ഇതു പറഞ്ഞിരിയ്ക്കുന്നത്? 

ശ്രീകൃഷണൻ ദൈവമോ, ഗുരുവോ ആരുമാവട്ടേ, അദ്ദേഹം പറഞ്ഞതു പോലെ അങ്ങ് പറഞ്ഞാലെന്താ കുഴപ്പം.അപ്പോൾ അവിടേയും ഒരുതരം തരം താഴ്ത്തൽ, അപമാനിയ്ക്കൽ ഉണ്ട്; ഇവനൊന്നും ഇതു മനസ്സിലാക്കാനുള്ള ത്രാണിയില്ല, ഞങ്ങൾ ബുദ്ധിമാന്മാർ ചവച്ചു തുപ്പാം, നിങ്ങൾ പെറുക്കിയെടുത്തു വിഴുങ്ങിയ്ക്കോ? പദാനുപദ തർജ്ജിമ സംസ്കൃതത്തിൻറ്റെ അതു മതി, വായിക്കുന്നവൻ അവൻറ്റെ യുക്തിയ്ക്കനുസരിച്ചു വ്യാഖ്യാനിച്ചോളും, ചിലപ്പോൾ അതു നിങ്ങളുടെ പ്രിമിതികൾക്കും ആയിരം മടങ്ങു മേലേ ആയേയ്ക്കാം. ഇതു രണ്ട് വര വരച്ച്, അതിനിടയിലൂടെ നടക്കാൻ പറയുന്നതു പോലെ,അവനവൻറ്റെ പരിമിതികളിൽ നിന്നും, ചില പുട്ടും പീരയുമിട്ടുള്ള വ്യാഖ്യാനങ്ങൾ, ഇതാണു ഗീതയെ പലരിൽ നിന്നുമകത്തിയത്. 


ഒരുവൻ എല്ലാം ഉണ്ടെങ്കിലും തൊഴിൽ, പ്രവർത്തി ചെയ്യേണ്ടതിൻറ്റെ ആവശ്യകതയെ പറ്റി 

"ന മേ പാർഥസ്തി കർതവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വർത ഏവ ച കർമ്മണി"

സന്യാസി വൈരാഗി ആണോ? അവർക്കും ആശയില്ലേ, മോക്ഷം നേടുക എന്നതു ഒരു ആശ തന്നെയല്ലേ?

(ശ്രീ ശങ്കരൻ ഇതൽപ്പം കൂടി കടുപ്പിച്ച്, ജഡലി മുണ്ടീ....ഉദരനിമിത്തം ബഹുകൃതവേഷാ, എന്നാക്കി.

"യം സന്യാസമിതി പ്രാഹുർയോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസമ്ന്യസ്തസങ്കൽപ്പോ യോഗീ ഭവതി കശ്ചന"

ബ്രഹ്മ സങ്കൽപ്പത്തിൽ എല്ലാം ഒരു ദൈവം ആണ് (ചിത്രം നോക്കുക, അർജ്ജുനനും, ശ്രീ.കൃഷണനും അവിടെ വിശ്വരൂപത്തിൽ ഉണ്ട്; സനാതന ധർമ്മത്തിൽ പറയുന്ന എല്ലാം ദൈവത്തിലാണു സ്ഥിതി ചെയ്യുന്നത് എന്ന തത്വം,ഗുരു ഇതു നീയല്ലോ സൃഷ്ടിയും, സൃഷ്ടാവും, സൃഷ്ടിജാലവും,എന്നു പറഞ്ഞു)

"യേപ് അന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാ:
തേ പി മാമേവ കൗന്തേയ യജന്ത്യവിധിപൂർവ്വകം"

ഹിന്ദു മതം നേരേ തലതിരിച്ച് ദൈവം നമ്മളിലാണ് എന്നു പറയുന്നു. ഗുരുവും നീയല്ലോ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും എന്നു പറയുന്നു. ബ്രഹ്മ - ആത്മ അതിർവരമ്പ് ഇങ്ങനെ പൊട്ടിപ്പോകുമ്പോൾ, വിശാല സങ്കൽപ്പങ്ങളും, ചെറിയ ആശയക്കുഴപ്പവും ഉണ്ടായേയ്ക്കാം.

"സമോ ഹം സർവ്വഭൂതേഷു ന മേ ദ്വേഷ്യോ സ്തി ന പ്രിയ:
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം"

ഏറ്റവും അധികം വിമർശ്ശനങ്ങൾ ഉണ്ടാക്കിയ, ദുരുപയോഗം ചെയ്യപ്പെട്ട, ഒരു പക്ഷേ ആദിമസമുദായത്തിനുണ്ടായ എല്ലാ അധ:പതനങ്ങൾക്കും കാരണമായ ആ വരികളിലേയ്ക്ക്.

" ബ്രാഹ്മനക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്ഗുണൈ:

വ്യാഖ്യാനിയക്കേണ്ട എന്നു മറ്റുള്ളവരോട് പറഞ്ഞ ഞാൻ ഇവിടെ അതേ തെറ്റ് ചെയ്യുന്നു, ക്ഷമിയ്ക്കുക

വർണ്ണ്യം എന്നാണു മറ്റൊരിടത്ത് പറഞ്ഞത് ( ചാതുർ വർണ്ണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ: , തസ്യ കർതാരമപി മാം കർതാരമവ്യയം), അതു വർണ്ണം (നിറം) എന്നാക്കിമാറ്റി ചൂഷകർ. നിറവുമായി ഒരു കാര്യവുമില്ലതിൽ, ഗുണങ്ങളെപ്പറ്റി പറയുന്നു മോക്ഷസന്യാസയോഗം 37,38,39 ൽ. 

സത്വഗുണം - ശുദ്ധി, അറിവ്.

രജോഗുണം - പ്രവർത്തി, സ്നേഹം

തമോഗുണം - തുടർച്ച, സ്ഥിരത

ഈ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ ജനങ്ങളെ വേർതിരിച്ചു. ചാതുർവണ്ണ്യത്തെ എതിർക്കുന്നവരേ, നിങ്ങളൊട് ഒരു ചോദ്യം. ഈ പറഞ്ഞ നാലിലും പെടാത്ത ഒരാളിനെ നിങ്ങൾക്ക് കാട്ടിത്തരാൻ കഴിയുമോ ?

ഭക്തി, ശുദ്ധി, അറിവ് എന്നിവ "വിധിപ്രകാരം" പ്രയോഗിയ്ക്കുന്നവൻ ബ്രാഹ്മണനാണ്. തച്ചുശാസ്ത്രം ശരിയായി ഗ്രഹിച്ച് മറ്റുള്ളവരെ ധരിപ്പിയ്ക്കുന്നവൻ, നിയന്ത്രിയ്ക്കുന്നവൻ ആയ ആശാരിയും ബ്രാഹ്മണനാണ്. ഭരണനൈപുണ്യവും ക്ഷാത്രവീര്യവും കാട്ടുന്നവൻ ക്ഷത്രിയനാണ്. കൃഷിയും, വ്യാപാരവും ചെയ്യുന്നവൻ വൈശ്യനും, സേവനമേഖലയിൽ, നിർദ്ദേശങ്ങൾ സ്വീകരിച്ചു പ്രവൃത്തിചെയ്യുന്നവൻ ശൂദ്രൻ. ഇവരെയെല്ലാമാണു നമ്മൾ ചുറ്റിനും കാണുന്നത്. ജനിച്ച കുലമല്ല ഒരുവനിലെ ഗുണമാണവൻറ്റെ വർണ്ണ്യം തീരുമാനിയ്ക്കുക; നമ്മൾ എഞ്ചിനീയറിംഗിൽ സിവിൽ, മെക്കനിയ്ക്കൽ, ഇലക്ടിക്കൽ എന്നിങ്ങനെ ട്രേഡ്ഡ് എടുക്കുന്നതു പോലെ.

പുസ്തകം കൈയ്യിൽ ഇരുന്ന, വർണ്ണ്യത്തെ വർണ്ണമെന്ന കപ്പക്കഷണമാക്കിയവർ, പഴയ ചങ്ങാതി മനു കൊച്ചാട്ടൻറ്റെ അടിച്ചിലും, വില്ലും കൂട്ടിയോജിപ്പിച്ച്,പുസ്തകം പറഞ്ഞു മാത്രം കേട്ടവനായി, ഒരു അസ്സൽ എലിവില്ല് ഉണ്ടാക്കി. നായർ പാവമായതിനാൽ മറുചൊദ്യം ചോദിയ്ക്കാതെ റാൻ മൂളി. എന്നാൽ അന്നു അറിവും, വീര്യവും, ധൈര്യവും ഉള്ള ഈഴവൻ പ്രശ്നമായി നിന്നു.സംസ്കൃതം പഠിപ്പിച്ചാൽ വ്യഖ്യാനങ്ങൾ പുതിയത് സൃഷ്ടിയ്ക്കും, പഠിപ്പിയ്ക്കാതെ വിട്ടാൽ കൊലെഴുത്തെന്ന പുതിയ ഭാഷ ഉണ്ടാക്കി വെല്ലുവിളിയ്ക്കും! പാപം എവിടെയോ ഒക്കെ പിടിച്ച നമ്പൂതിരിയുടെ ഒരു ദുർഗതി നോക്കണം, എല്ലാം ഒരു മാതിരി ശരിയാക്കി കൊണ്ടു വരുമ്പോൾ ഒന്നിനും അടുക്കാതെ എല്ലാം പൊളിച്ചടുക്കാൻ ഒരുവൻ, പിന്നെ അവനെ മനുഷ്യ കുലത്തിലേ പെടുത്താതിരിയ്ക്കുക എന്നതേ വഴിയുണ്ടായിരുന്നു, കൂട്ടത്തിൽ അവൻറ്റെ ശിങ്കിടികളേയും.

ഇപ്പോൾ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഭാഷ എഴുതാൻ അറിയാവുന്നവർ ആണ്ഡ്രോയിഡ്ഡിലും മറ്റും "ആപ്പ്സ്സ്" ഉണ്ടാക്കുന്നതു പോലെ, പണ്ടും അക്ഷരം എഴുതാൻ അറിയാവുന്നവർ "ആപ്പ്" ഉണ്ടാക്കി കിട്ടിയ വിടവുകളിൽ ഒക്കെ ( ഇതിൽ ഭഗവത്ഗീത പൊലെയുള്ളവയും രക്ഷപ്പെട്ടില്ല) അടിച്ചു കയറ്റിയതിൻറ്റെ ഫലമായി ഹൈന്ദവ സമുദായാംഗങ്ങൾ പ്രസ്പരം അകന്നു പോയി.

ശ്രീനാരായണ ഗുരുവിൻറ്റെ മഹത്വം ഇവിടെയാണ്; സംസ്കൃതം പഠിച്ച്, അവൻറ്റെ മടയിൽ ചെന്ന് അവനെ ആക്രമിച്ച് സപ്തനാടിയും തളർത്തി. ഒടുവിൽ സനാതനധർമ്മത്തിൻറ്റെ യഥാർത്ഥ പൊരുളിനൊപ്പം ഇനി ജാതി, മത വ്യത്യാസം വേണ്ട എന്നു കരുതി പ്രസിദ്ധം ചെയ്തെങ്കിലും,ഗുരുവിന്റെ പിൻഗാമികൾ ആദിമ ഗോത്രങ്ങളായ ഹരിജന, ഗിരിജന, വിശ്വകർമ്മ, ആദിവാസി ഗോത്രങ്ങൾക്ക് അയിത്തം കൽപ്പിച്ചകത്തി നിർത്തി.

സംഗതി കാടു കയറി, വിട്ടു കള! ഭഗവത് ഗിത വായിയ്ക്കുന്നതു കൊണ്ട് ഒരു കുറവും ആർക്കും സംഭവിയ്ക്കില്ല, പകരം മനസ്സിരുത്തി വായിച്ചാൽ ജീവിത സങ്കടങ്ങളെ നേരിടാൻ ചില ആശയങ്ങളെങ്കിലും കിട്ടും എന്ന് വാതു വയ്ക്കാൻ ഞാൻ തയ്യാറാണ്!

Monday, October 20, 2014

സുന്ദരനായ മഹാബലി ( Mahabali the Great )


സർഗ്ഗം 29, ബാലകാണ്ഡം, വാത്മീകി രാമായണം.

വനത്തിലേയ്ക്കുള്ള വഴിമധ്യേ, രാജർഷി വിശ്വാമിത്രൻ രാമനേയും, ലക്ഷ്മണനേയും സിദ്ധാശ്രമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോയി. അദ്ദേഹം കുമാരന്മാരോടിങ്ങനെ പറഞ്ഞു " മഹാവിഷ്ണു ഈ ആശ്രമത്തിൽ വളരെ വർഷങ്ങൾ ജീവിച്ചിട്ടുണ്ട്. അത് അസുരചക്രവർത്തിയും വീരോചനൻറ്റെ പുത്രനുമായ മഹാബലി ദേവന്മാരെ പോലും അടക്കി വാണിരുന്ന കാലത്തായിരുന്നു. മൂന്നു ലോകങ്ങളും കീഴടക്കിയ ശേഷം മഹാബലി ഒരു വലിയ യാഗം നടത്തുവാനൊരുങ്ങി. ഈ സമയം അഗ്നിദേവൻറ്റെ നേതൃത്വത്തിൽ ദേവന്മാരുടെ ഒരു സംഘം മഹവിഷ്ണുവിനെ കണ്ട് സങ്കടം ഉണർത്തിച്ചു " അല്ലയോ ഭഗവാനേ, മഹാബലി ഒരു യാഗം നടത്താൻ ഒരുങ്ങുന്നു, ആ യാഗം തീരുന്നതിനു മുമ്പായി അവിടുന്ന് മഹാബലിയെ സന്ദർശിച്ച് ദേവന്മാരുടെ ഉന്നമനത്തിനു വേണ്ടത് ചെയ്യണം" ഈ അപേക്ഷപ്രകാരമാണു മഹാവിഷ്ണു വാമനരൂപം ധരിച്ചതും മഹാബലിയെ മറ്റൊരു ലോകത്തേയ്ക്കയച്ചതും. കുമാരന്മാർ ഇപ്പോൾ നിൽക്കുന്ന സ്ഥലത്താണു മഹാബലിയുടെ ശിരസ്സിൽ വാമനൻ പാദമമർത്തിയത്.

ഭാഗവതം സ്ക്കന്ധം 8 അദ്ധ്യായം 19

" ഇന്ദ്രനേയും മറ്റുള്ളവരേയും കിഴടക്കി മൂന്നും ലോകവും ജയിച്ച അസുരചക്രവർത്തി മഹാബലി നർമ്മദയുടെ തീരത്ത് ഒരു വലിയ യാഗം നടത്തി.

വിഷ്ണുപുരാണം അർഷ 1, അദ്ധ്യായം1; മത്സ്യപുരാണം അദ്ധ്യായം 1, 250, 251

അസുരന്മാർക്ക് മൃതരായവരെ ജീവിപ്പിയ്ക്കാൻ മൃതസഞ്ജീവനി എന്ന മന്ത്രം അറിയാമായിരുന്നു; എന്നാൽ ദേവകൾക്ക് ഇത് അവരിൽ ഗുണം ചെയ്തിരുന്നില്ല. അതിനാൽ വളരെ അധികം ദേവതകൾ മഹാബലിയുടെ നേതൃത്വത്തിലുള്ള അസുരന്മാരാൽ കൊല്ലപ്പെട്ടു. ഇനി പാലാഴി കടഞ്ഞ് അമൃത് കൈക്കലാക്കണം എന്ന് ചക്ഷുസൻ എന്ന മനുവിൻറ്റെ മന്വന്തരമായ ചക്ഷുസമന്വന്തരത്തിലെ ഇന്ദ്രനായിരുന്ന മന്ത്രധ്രുമൻ എന്ന ദേവേന്ദ്രൻ തീരുമാനിച്ചു. അസുരന്മാരുടെ സഹായം വേണമെങ്കിലും ഈ വിവരം അറിഞ്ഞാൽ അത് കൂടുതൻ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുമെന്നതിനാൽ, ദേവന്മാരുടെ നിധി ക്ഷീരസാഗരത്തിൽ വീണെന്നും അത് കടഞ്ഞാൽ പുറത്തെത്തുമെന്നും അതിൽ പങ്ക് നൽകാമെന്നും കളവ് പറഞ്ഞ് മഹാലിയെയും അസുരന്മാരേയും ഒപ്പം നിത്തി.

വാമനപുരാണം അദ്ധ്യായം 77

അസുരചക്രവർത്തിയായ മഹാബലിയുടെ ഭരണത്തിൽ എല്ലാവരും അതീവ തൃപ്തരും, സന്തുഷ്ടരും ആയിരുന്നു; എന്നാൽ ബ്രാഹ്മണന്മാരും, ദേവന്മാരും അവർക്ക് പ്രത്യേകമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങളിലും, സുഖഭോഗങ്ങളിലും ഉണ്ടാായ കുറവിനാലും, മറ്റുള്ളവർക്കൊപ്പം പരിഗണിയ്ക്കപ്പെട്ടതിനാലും, ചക്രവത്തിയുടെ പതനത്തിനു വഴി തേടി.

മഹാബലി എന്നതിനർത്ഥം അതിയായ ശക്തിയുള്ളവൻ എന്നാണ്. പിന്നെ മഹാബലി ജീവിച്ചിരുന്നതും, യാഗം നടത്തിയതും നർമ്മദയുടെ തീരതടങ്ങളിൽ അതായത് ഉത്തര - മദ്ധ്യ ഭാരതത്തിൽ ആയിരുന്നു. അദ്ദേഹത്തെ ആസ്ട്രലോയ്ഡ്ഡുകളുടെ സഹായത്തോടെ സഹ്യപർവ്വതം കടത്തി കേരളമെന്ന പാതാളത്തിലേയ്ക്കയച്ചു. അദ്ദേഹം നന്മ ചെയ്ത് ഇവിടേയും ജനപ്രീതി നേടി, ഒടുവിൽ മരണമടഞ്ഞപ്പോൾ ജനങ്ങൾ അദ്ദേഹം ദേവന്മാരാൽ ഇങ്ങോട്ട് നാടുകടത്തപ്പെട്ട ദിനം ഓണമായി ആഘോഷിച്ച് തുടങ്ങിയിരിയ്ക്കാം, ഒരു പക്ഷേ അദ്ദേഹം ജീവിച്ചിരിയ്ക്കെ തന്നെയും!

കേരളമെന്ന പതാളത്തെ അസുരരാജാക്ക്ന്മാർ ഭരിച്ചിരുന്നു, ഭാർഗ്ഗവരാമൻ ഒരു ഒളിപ്പോർ സംഘവും പരശുവുമായി വന്ന് ഒളിപ്പോരു നടത്തി അവരെയെല്ലാം പ്രജകളെ അടക്കം കൊന്നൊടുക്കി, കേരളം മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകി. പരശുരാമൻ നടത്തിയ കൂട്ടക്കൊലയാണു കന്യാകുമാരിയിൽ നിന്നും ഗോകർണ്ണത്തേയ്ക്ക് നടത്തിയ കോടാലിപ്രയോഗം!

നമ്മുടെ പൂർവ്വികനായ മഹാബലിയെ ദയവായി അപമാനിയ്ക്കരുത്!വയറുന്തിയ പരിഹാസ്യരൂപത്തിൻ നിങ്ങളതാസ്വദിയ്ക്കുന്നെങ്കിൽ, നിങ്ങളുടെ വയോവൃദ്ധരായ മാതാപിതാക്കളും നിങ്ങൾക്ക് പരിഹാസാപാത്രങ്ങൾ തന്നെ! ആ വയോധനനു ഇന്ദ്രനെ മുട്ടിലിഴയിച്ച ഒരു സുന്ദരയൗവനം കൂടിയുണ്ടെന്ന് മറക്കാതിരിയ്ക്കുക, എൻറ്റെ മഹാബലി ആരേക്കാളും സുന്ദരനാണ്.

മഹിഷൻ പിറന്ന അസുരകുലത്തിൽ ജനിച്ച അഭിമാനത്തോടെ അസുരവംശത്തിൽ ജീവിയ്ക്കുക!