Sunday, November 15, 2020

കൃതപിറവിദർശ്ശനം

കേരളപ്പിറവി തള്ളിനു ഞാനില്ല!സർദാർ വല്ലഭായിപ്പട്ടേൽ ഭാരതത്തിലെ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ചു, ഒരു രാജ്യമാക്കി, ആരും അതിനെ ഭാരതപ്പിറവിയെന്നു വിളിച്ചില്ല. റിപ്പബ്ളിക്ക് ദിനമെന്നേ വിളിച്ചുള്ളൂ!

ബിസ്മാർക്ക് ആദ്യം ആസ്ട്രിയയുമായി ചേർന്നു ഡെന്മാർക്കിനെയും, ഡെന്മാർക്കുമായി ചേർന്ന് ആസ്ട്രിയയേയും തോൽപ്പിച്ച് ജർമ്മനി ഉണ്ടാക്കി, ജർമ്മനിയുടെ ഏകീകരണം എന്നേ വിളിച്ചുള്ളൂ!

രാമായണത്തിൽ പമ്പാസരസ്സുണ്ട്, ലക്ഷ്മണനും, രാമനും ശബരിമലയിൽ വരുന്നുണ്ട്, കിഷ്ക്കിന്തയിലെ ഹനുമാനും സംഘവും പമ്പാസരസ്സ് ഒരു പരുവമാക്കുന്നുണ്ട്. ഭാർഗ്ഗവരാമൻ ശ്രീരാമനു മുമ്പുള്ള അവതാരവുമാണ്!

മഹാഭാരത്തിൽ മൂന്നിടത്ത് കേരളവും, അതിൻ്റെ രാജാവ് കേരളനുമുണ്ട്, കർണ്ണൻ്റെ ദിഗ്വിജയത്തിൽ തോൽപ്പിക്കപ്പെട്ടപ്പോഴും, സഹദേവൻ്റെ അശ്വമേധയാത്രയിൽ സന്ധിചെയ്യുമ്പോഴും, മഹാഭാരത യുദ്ധത്തിൽ പാണ്ഡവപക്ഷത്തു നിന്ന് യുദ്ധം ചെയ്യുമ്പോഴും!

പൊതുവേ എടുത്തു വിളമ്പുന്ന "ചേരളബുത്രോ" അല്ലെങ്കിൽ "കേരളപുത്ര" എന്ന സംബോധന കൃസ്തുവിനു 350 വർഷം മുമ്പ് "ദേവനാംപ്രിയ പ്രിയദർശ്ശി" യുടെ കാലത്തേതാണ്.

കേരളം 5100 വർഷങ്ങൾക്ക് മുമ്പു മുതൽ ഗ്രന്ഥങ്ങളിലും, കേരളത്തിലെ സ്ഥലങ്ങൾ അതിനും മുമ്പുമുതലും കാണാൻ കഴിയുന്നുണ്ട്. ആകെക്കൂടി 1956 നവംബറിൽ സംഭവിച്ചത് കേരളത്തിൻ്റെ പാദമായ കന്യാകുമാരി വെട്ടിമാറ്റി, അത് തമിഴ്നാടിനു നൽകി എന്നതാണ്.

1956 ൽ കേരളമുണ്ടായെന്ന് പറയുന്നത്, ശ്രീനാരായണഗുരുവിനുശേഷം ഈഴവരുണ്ടായി എന്നു വെള്ളാപ്പള്ളിപ്രഭുതികൾ പറയുന്നതുപോലെ പരിഹാസ്യമാണ്. 

സ്വന്തം പൈതൃകം തമസ്ക്കരിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു ജനത എടയ്ക്കൽ ഗുഹയിൽ 9 തൂവലും അമേരിക്കൻ ഡോളറിലെ അങ്കിൾസാമിൻ്റെ പാദത്തിലെ 9 തൂവലും തമ്മിലുള്ള തുല്യത ഒരിക്കലും തിരിച്ചറിയില്ല, ഗോൾഡൻ റേഷ്യോയും ശ്രീചക്രവും പിരമിഡ് നിർമ്മിതിയും തമ്മിലുള്ള ബന്ധം ഒരിക്കലും തിരിച്ചറിയില്ല!

നോം കൃതകേരളപ്പിറവിദിനത്തെ ദർശ്ശിക്കുന്നത് സുന്ദരികളായ നാരീമണികളെ കൂടുതൽ സുന്ദരികളാക്കുന്ന വേഷഭൂഷാദികൾ അണിയുന്ന ദിനമായി മാത്രമാണ്; അവധി ദിവസമായതിനാൽ സെറ്റുസാരിയുടുത്തു വരുന്ന നാരീമണികളുടെ ചേലുകാണാനാവാത്തതിൽ അസ്സാരം ക്ലേശമുണ്ട് ട്ടാ, മുഖത്ത് മാസ്ക്കിരുന്നാലും വിപ്ലവപക്ഷത്തുനിന്നുള്ള ആ ദർശ്ശനം മുഷിയില്ല; അതിനാൽ ആചാരങ്ങൾ മുടക്കരുത്, നമുക്ക് നാളെ കേരളപ്പിറവി ആഘോഷിക്കണം!!!

No comments:

Post a Comment