Showing posts with label സനാതനം. Show all posts
Showing posts with label സനാതനം. Show all posts

Wednesday, November 18, 2020

വിഷ്ണുലോകം

"അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ"

ആകെയെണ്ണം എത്രയെന്നത് തർക്കവിഷയം ആണെന്ന് പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം; സാംഖ്യതത്വശാസ്ത്രം 25 ഉം, ശൈവർ 36 ഉം, സിദ്ധശാസ്ത്രത്തിൽ 96 ഉം, നാമരൂപവും സ്ക്കന്ദന്മാരും ഇഴകലർന്ന അഭിധർമ്മശാസ്ത്രത്തിൽ 100ൽ അധികവും, അസ്തിത്വം, തത്വം അല്ലെങ്കിൽ യാഥാർത്ഥ്യം ഉണ്ടെങ്കിലും, എൻ്റെ കാഴ്ച്പ്പാടിൽ തത്വങ്ങളുടെ എണ്ണം അനന്തമാണ്. അവയുടെ എണ്ണത്തെപ്പറ്റി ചിന്തിച്ചിട്ടു കാര്യവുമില്ല, മനുഷ്യൻ്റെ ജ്ഞാനം വർദ്ധിക്കുമ്പോൾ ആ എണ്ണവും കൂടിക്കൊണ്ടേയിരിക്കും. അത് ഈ യാത്രയിൽ നമുക്ക് വഴിയേ പരിചയപ്പെട്ടു പോകാം.

അവസാനവരികളിലൂടെ ആദ്യം ഒന്നു സഞ്ചരിക്കാം...

എല്ലാം നിലനിൽക്കുന്നത് മഹാവിഷ്ണുവിലാണ്, അഥവാ അപരബ്രഹ്മത്തിലാണ്, പരബ്രഹ്മം പോലും! അപ്പോൾ എല്ലാത്തിലും മേവുകയാണോ? എല്ലാം ഉൾക്കൊള്ളുകയാണോ? അതോ എല്ലാം അതുതന്നെയാണോ?

സനാതനധർമ്മതത്വങ്ങളിൽ

"പ്രജ്ഞാനം ബ്രഹ്മ" - ബോധമാണു ബ്രഹ്മം,

"അഹം ബ്രഹ്മാസ്മി" - ഞാനാണു ബ്രഹ്മം,

"തത്വമസ്സി" - ബ്രഹ്മം നീയാകുന്നു,

"അയമാത്മാ ബ്രഹ്മ" - ഈ ആത്മൻബ്രഹ്മമാകുന്നു.

അതായത് നമ്മൾ പരബ്രഹ്മം, അപരബ്രഹ്മം, ആത്മൻ, ശക്തി എന്നിങ്ങനെ വേർതിരിച്ചുകാണുന്ന നാലും ബ്രഹ്മത്തിൻ്റെ ബ്രഹത്തായ വകഭേദങ്ങൾ മാത്രമാണ്, തത്വം ഒന്നേയുള്ളൂ, ബ്രഹ്മം, അഥവാ എന്താണോ ഉള്ളത് അത് ബ്രഹ്മമാകുന്നു. ഉള്ളതെല്ലാം ഈശ്വരൻ തന്നെയാകുന്നു, "അദ്വൈതം" അതല്ലാതെ മറ്റൊന്നില്ല!

അങ്ങനെയിരിക്കെ എന്തിനാണാ "മേവുന്ന" എന്ന പ്രയോഗം? അതുകൊണ്ടാണ് ഞാൻ ആദ്യമേ സിദ്ധശാസ്ത്രമാണ് എഴുത്തച്ഛൻ പറഞ്ഞുപോയതെന്നു പറഞ്ഞത്.

സിദ്ധരുടെ അടിസ്ഥാനതത്വപ്രകാരം മനുഷ്യനും പ്രപഞ്ചവും തമ്മിൽ അന്തരമില്ല, പ്രകൃതിയാണ് മനുഷ്യൻ മനുഷ്യനാണു പ്രകൃതി; അതിനാൽ രണ്ടും ഒന്നുതന്നെയാണ്. മനുഷ്യൻ സൂക്ഷ്മപ്രപഞ്ചവും, പ്രപഞ്ചം ബൃഹത്ത്മനുഷ്യനുമാണ്, എന്തെന്നാൽ എന്തെല്ലാം പ്രകൃതിയിലുണ്ടോ അതെല്ലാം മനുഷ്യനിലുമുണ്ട്. (ആധുനിക വൈദ്യശാസ്ത്രം പറയുന്നത് 94 മൂലകങ്ങൾ (118ൽ) പ്രകൃതിയിലുണ്ടെന്നാണ്, അതിൽ 61 എണ്ണത്തിൻ്റെ അളവ് മനുഷ്യശരീരത്തിൽ കണ്ടെത്താനായി, ബാക്കി 33 എണ്ണം ഉണ്ടെന്നറിയാം അളവ് കൃത്യമായറിയില്ല. (ഇതിൽ ഓക്സിജൻ, കാർബ്ബൺ, ഹൈഡ്രജൻ, നൈട്രജൻ, കാൽസിയം, ഫോസ്പറസ്സ് എന്നീ 6 എണ്ണമാണ് 99%. ഇനിയൊരു 5 എണ്ണം പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ളോറിൻ, മാംഗനീസ്സ് 0.85 % ഉം. ബാക്കിയെല്ലാം കൂടി 0.15% മാത്രം))

സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തി മുമ്പൊരു ലേഖനത്തിൽ വിശദമായി എഴുതിയതിനാൽ ആവർത്തിക്കുന്നില്ല, അതിൽ നമ്മൾ പ്ലവതമസ്സും പ്രകാശബിന്ദുവും ആദ്യവും, പിന്നീട് ഖരതമസ്സും, വേർപിരിഞ്ഞതും പിരിയാത്തതുമായ ശക്തിയും കണ്ടു. സിദ്ധശാസ്ത്രപ്രകാരം പ്രപഞ്ചത്തിലാകെ ഖരതമസ്സും ശക്തിയും മാത്രമേയുള്ളൂ. അവപരസ്പരം വേർപെടുത്താനാവാത്തതും പരസ്പരം ഉൾക്കൊള്ളുന്നതുമാണ്. (വീണ്ടും നമ്മൾ ബ്രഹദാരണ്യോപനിഷത്തിലെ പൂർണ്ണമദ പൂർണ്ണമിദ യിലെത്തി നിൽക്കുന്നു) നമ്മുടെ വിഷയം അതല്ലല്ലോ? അപ്പോൾ ഒന്നായ ബ്രഹ്മത്തെ നമ്മൾ രണ്ടെന്നു കണ്ടതിൽ ശിവനാണു ഖരതമസ്സെങ്കിൽ ശക്തി മഹാവിഷ്ണുവായേ പറ്റൂ.

ഒരുവശത്ത് സനാതനധർമ്മത്തിലെ മനുഷ്യജീവിതത്തിൻ്റെ 24 + 1 നിൽക്കുന്നു, അത് മുമ്പൊരിക്കൽ എഴുതിയതിനാൽ ആവർത്തിക്കുന്നില്ല.

ആ 24 ഉം സിദ്ധയിലും അതേപോലെ കടന്നുവരുന്നുണ്ട്, ഭഗവത് ഗീതയിലെ

"ഭുവിർ അപോ നലോ വായു:
ഖം മനോ ബുദ്ധിൽ എവ ക
അഹങ്കാര ഇതിയം മി
ഭിന്ന പ്രകൃതിർ അസ്തധ:"

യിലാണാ ലേഖനം ആരംഭിച്ചത്, ഇവിടെയും ഏതാണ്ടങ്ങനെതന്നെയാണ്, ശ്രീകൃഷ്ണനാണ് മഹാഗുരു, അദ്ദേഹത്തെ ഒഴിവാക്കി മുന്നോട്ടുപോകാൻ വലിയ പ്രയാസമാണ്!

കാടുകയറണ്ട, ഒരു ചരടിലൂടെ പോയില്ലെങ്കിൽ ആകെ വഷളാകും, അതിനാൽ സിദ്ധരുടെ കൂടെപ്പോകാം. വിരസമാകുമ്പോൾ നമുക്ക് കാനനഛായയിൽ പോയി ചായ കുടിച്ചു മടങ്ങിവരാം..

സിദ്ധർ ശരീരഘടനാശാസ്ത്രവും ശരീരധർമ്മശാസ്ത്രവും ചേർന്നതത്വങ്ങൾ 24 ആയി വിഭജിച്ചിരിക്കുന്നു.

1. പഞ്ചഭൂതങ്ങൾ (5) - പ്രഥ്വി (Earth), ജലം (Water), വായു (Air), അഗ്നി (Fire), ആകാശം (Sky)

2. പഞ്ചിന്ദ്രിയങ്ങൾ (5) - ചക്ഷുസ്സ് (Eye), ശ്രോത്ര (Ear), ഘ്രാണ (Nose), രസന (Tongue), ത്വക്ക് (Skin)

3. പഞ്ചജ്ഞാനകർമ്മങ്ങൾ (5) - ദർശനം (Viewing), ശ്രവണം (Hearing), ഘ്രാണം (Smelling), രസനം (Tasting), സ്പർശ്ശനം (Touching)

4. പഞ്ചജ്ഞാനങ്ങൾ (5) - രൂപം (Vision), ശബ്ദം (Sound), ഗന്ധം (Smell), രസം (Taste), സ്പർശ്ശം (Touch)

5. പഞ്ചകർമ്മേന്ദ്രിയങ്ങൾ (5) പാണി (Hands), പദം (Legs), വാഗ് (Mouth), പായു (Rectum), ഉപസ്തം (Genital)

6. ചതുഷ്ക്കാരണങ്ങൾ (4) മനം (Mind), ബുദ്ധി (Knowledge), ചിത്തം (Sub-Consciousness), അഹങ്കാരം (Ego) (ബൗദ്ധർക്ക് ഇത് പഞ്ചകാരണങ്ങൾ ആണ്, അവർ ആത്മബോധം അഥവാ വിവേകം (Wisdom Of Self Realization) കൂടിയുണ്ട്).

7. ദശനാഡികൾ (10) പിംഗള, ഈഡ, ഗാന്ധാരി, ആസ്തിനി, പുഷാ, പയസ്വിനി, അലമ്പുഷ, ലകുഹ, സുഗമ്ന, ശങ്കിനി (13000 ഞരമ്പുകളും 10 പ്രധാന ധമനികളും എന്നാണ് കണക്ക്)

8. പഞ്ചകോശങ്ങൾ (5) - അന്നമയം (Physical Sheath), പ്രാണമയം (Respiratory Sheath), മനോമയം (Mental Sheath), വിജ്ഞാനമയം (Intellectual Sheath), ആനന്ദമയം (Blissful Sheath)

9. ത്രിമലങ്ങൾ (3) - ആണവം, കണ്മം, മായ

10. ത്രിഗുണങ്ങൾ (3) - സത്വഗുണം, രജോഗുണം, തമോഗുണം

11. ത്രിദോഷങ്ങൾ (3) - വാതം, പിത്തം, കഫം

12. ത്രിമണ്ഡലങ്ങൾ (3) - അഗ്നിമണ്ഡലം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം

13. ത്രയവസ്ഥകൾ (3) - ജാഗ്രത് (Wakefulness), സ്വപ്നം (Dream), സുഷുപ്തി (Sleep) (ഇത് ശാന്തി (Repose), അന്തർമുഖത്വം (Insensibility To Surroundings) ചേർത്ത് പഞ്ചാവസ്ഥകളായി പറയാറുണ്ട്)

14. ത്രയേഷണം (3) - അർത്ഥേഷണ (Material Bindings), ദാരേഷണ (Worldly Bindings), പുത്രേഷണ (Offspring Bindings)

15. ത്രിതാപങ്ങൾ (3) - അദ്ധ്യാത്മികം, ആധിഭൗതികം ആധിദൈവീകം

16. ത്രിദേഹങ്ങൾ - (3) സ്തൂലം, സൂക്ഷ്മം, കാരണം

17. ത്രിനാഥന്മാർ - (3) വിശ്വൻ, തൈജസൻ, പ്രാജ്ഞൻ

18. അഷ്ടരാഗങ്ങൾ (8) - കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അസൂയ, ഡംഭം (ബൗദ്ധർക്ക് നിദ്ര (Sleep), അന്തർമുഖത്വം (Insensibility To Surroundings) എന്നിവകൂടിച്ചേർന്ന് ദശരാഗങ്ങൾ ആണ്)

19. ഷഡ്ഡാധാരങ്ങൾ (6) - മൂലാധാരം, സ്വാദിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഗ്നേയം

20. സപ്തമൂലധാതുക്കൾ (7) - രസം (Plasma), രക്തം (Blood), മാംസം (Flesh), മേദസ്സ് (Fat), അസ്തി (Bone), മജ്ജ (Marrow), ശുക്രം (Reproductive) (ബൗദ്ധർ വീണ്ടും സ്തന്യം എന്ന മുലപ്പാൽ, ആർത്തവം, സിരകൾ, കന്ദാരങ്ങൾ, സ്നായുസ്സ് എന്ന് കൊളസ്റ്റ്രോൾ ഉൾപ്പടെ ഉപധാതുക്കളായി പറയാതെ പ്രധാനമാക്കുന്നു, ഒരു കണക്കിനു ഈ കോൾസ്റ്റ്രോൾ ഉണ്ടാക്കുന്ന ബ്ലോക്കുകളിലല്ലേ നമ്മുടെ നാട്ടിൽ കൂടുതൽ ഹൃദയസ്തംഭനമരണങ്ങൾ?)

21. ദശവാതങ്ങൾ (10) - പ്രാണൻ, അബനൻ, ഉത്തനൻ, ശമനൻ, വ്യാനൻ, നാഗൻ, കൂർമ്മൻ, കിരുകരൻ, ദേവദത്തൻ, ധനഞ്ജയൻ

22. പഞ്ചാശയങ്ങൾ (5) - അമർവ്വാശയം (Stomach), പകിർവ്വാശയം (Small Intestine), മലവാശയം (Large Intestine Especially Rectum), ചലവാശയം (Urinary Bladder), ശുകിലവാശയം (Seminal Vesicle)

23. നവദ്വാരങ്ങൾ (9) - 2 കണ്ണുകൾ, 2 കാതുകൾ, 2 നാസദ്വാരങ്ങൾ, വായ്, മലദ്വാരം, ജനനേന്ദ്രിയദ്വാരം (ബൗദ്ധർ വളരെ വിശാലമായി ഉച്ചിയിലേയും സ്വേദകണങ്ങൾ ബഹിർഗ്ഗമിക്കുന്ന ഓരോ രോമകൂപത്തിലൂടെയും ദ്വാരങ്ങളായിക്കാണുന്നു)

24. ദ്വിവൃത്തികൾ - (2) സത്ക്കർമ്മം (Good Acts), ദുഷ്ക്കർമ്മം (Bad Acts)

എണ്ണിയാൽ 96 ലും 106ലും നിന്നില്ല

എന്നുമനസ്സിലാക്കാം, രമണമഹർഷിയും പറയുന്നത് എണ്ണമൊന്നും നോക്കേണ്ട, അറിയുംതോറും ആഴവും കൂടുമെന്നാണ്, എല്ലാമറിഞ്ഞാലും പരമതത്വമറിയേണം പരമപദം പൂകാനെന്നും!

എന്തായാലും എഴുത്തച്ഛൻ എഴുതിയത് 24 ഓ 36 ഓ 96 ഓ 118 ഓ തത്വങ്ങളെപ്പറ്റിയല്ല എന്നും എണ്ണത്തെ തേടാതെ തത്വങ്ങളെപ്പറ്റിയറിയാനാണെന്നും മനസ്സിലാക്കാൻ ഒരു വാക്ക് മാത്രം ശ്രദ്ധിച്ചാൽ മത് "ചൊവ്വോട്"; ശുദ്ധതത്വം അശുദ്ധതത്വം, ശുദ്ധാശുദ്ധതത്വം എന്നത് 36 ശൈവതത്വങ്ങളുടെ പ്രത്യേകതയാണ്. അതിലെ ആ 5 ചൊവ്വോടെയുള്ള അഥവാ ശുദ്ധതത്വങ്ങൾ നമ്മൾ മുകളിൽ പറഞ്ഞവയിലില്ല. ശിവതത്വം, ശക്തീതത്വം, സദാശിവതത്വം, ഈശ്വരതത്വം, ശുദ്ധവിദ്യാതത്വം എന്നിവയാണവ.

ആ പ്രഹേളികയിലൂടെത്തന്നെ നമുക്ക് തത്വങ്ങളെ ഒന്നൊന്നായി അടുത്തറിയാം....

Tuesday, November 17, 2020

അപരവിഷുവവും തിരുവോണവും

പ്രകൃതിയുടെ അല്ലെങ്കിൽ ഭൂമിയുടേയും സൂര്യൻ്റേയും ചാക്രികചലനങ്ങളുടെ ഗതിവിഗതികളായ വിഷുവങ്ങളും അയനാന്തങ്ങളും സനാധനധർമ്മം കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിതചര്യ ചിട്ടപ്പെടുത്തിയിരുന്നു. പ്രകൃതിക്കും സകലചരാചരങ്ങൾക്കും ഹാനിവരാത്ത ജീവിതനിയമങ്ങളായ സനാതനധർമ്മം പിന്നീട് വ്യവസായവൽക്കരിച്ച് ഹിന്ദുമതമായപ്പോൾ പലഗുരുതരമായ തെറ്റുകളും കടന്നുവന്നു, അവയിൽ പ്രമുഖമാണ് തിരുവോണം.

പലവട്ടം വിഷുവങ്ങൾ വിശദീകരിച്ചതിനാൽ അതിനുമുതിരുന്നില്ല. പ്രകൃതിയുടെ എല്ലാ കണക്കുകളും ഭൂമദ്ധ്യരേഖയുടെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്നതിനാൽ, ഉത്തരായനവും ദക്ഷിണായനവും 182.625 ദിവസം വീതമാണ്, ഇത് പലരേയും കുഴപ്പത്തിലാക്കുന്നുണ്ട്. നമ്മൾ ഉത്തരാർത്ഥഗോളത്തിലായതിനാൽ നമ്മളെപിന്നിട്ടശേഷം ഉത്തരായനം 23 ദിവസം കുറവും നമ്മളിലേയ്ക്ക് എത്തുന്നതുവരെ ദക്ഷിണായനം 23 ദിവസം കുറവുമാണ്; നമ്മൾ ഭൂമദ്ധ്യരേഖയിലായിരുന്നു താമസമെങ്കിൽ തീർച്ചയായും അതുരണ്ടും 91.3125 ദിവസം ആകുമായിരുന്നു.

അതായത് ഭൂമദ്ധ്യരേഖയിൽ മഹാവിഷുവം മാർച്ച് 22 നാണെങ്കിൽ നമുക്കത് ഏപ്രിൽ 14 നാണ്, അതുപോലെ അപരവിഷുവം ഭൂമദ്ധ്യരേഖയിൽ സെപ്റ്റംബർ 23 നാണെങ്കിൽ നമുക്കത് ആഗസ്റ്റ് 31 നാണ്. അതായത് കാര്യമായ മാറ്റമില്ലാതെ പ്രകൃതിയുടെ ആഘോഷങ്ങൾ ഏപ്രിൽ 14/15 നും ആഗസ്റ്റ് 30/31 നുമായി എല്ലവർഷവും നടക്കുന്നു, അതിൽ വിഷുവിനെ നമ്മൾ കൃത്യമായി എടുക്കുന്നു, പുതുവത്സരമായി ആഘോഷിക്കുന്നു.

അപരവിഷുവം നമ്മുടെ നാട്ടിൽ ആദ്യവിഷുവത്തിനുശേഷം 6 മാസം കഴിയാത്തതിനാലും, അർദ്ധവാർഷികമായി വരാത്തതിനാലും അതിനെ വിട്ടുകളഞ്ഞ് തെറ്റായ ഒരു തിരുവോണം സൃഷ്ടിച്ചെടുത്തു.

ദേശിംഗനാട് യുദ്ധം വിജയിച്ച വർഷത്തിൻ്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചപ്പോൾ മുതലാണിത് ആരംഭിച്ചത്. അതിനുമുമ്പ് അപരവിഷുവം പ്രത്യേകവും, ഭാഗവതപുരാണത്തിലെ ബാലിപ്രതിപ്രദ മഹാബലിയുടെ സന്ദർശ്ശനവുമായാണാഘോഷിച്ചു വന്നിരുന്നത്.

കൊല്ലവർഷം നിലവിൽ വരികയും, 27 നക്ഷത്രങ്ങളും, ചിങ്ങം മുതലുള്ള മാസങ്ങൾ പ്രാധാന്യം നേടുകയും ചെയ്തപ്പോൾ ഈ 116.625 ദിവസമുള്ള ഉത്തരാർദ്ധവർഷവും 248.625 ദിവസമുള്ള മറ്റൊരർദ്ധവർഷവും ഒരു കീറാമുട്ടിയായി. എന്തായാലും അർദ്ധവർഷം 118.625 ദിവസമായല്ലേ പറ്റൂ, അതിനാൽ നമ്മൾ ആഗസ്റ്റ് 30/31 നെ ഉപേക്ഷിച്ചു, അന്ന് ബലിപ്രദിപ്രദയായി വന്ന ചിങ്ങമാസത്തെ തിരുവോണത്തെ അതിനുപകരം സ്വീകരിച്ചു, അപരവിഷുവം തിരുവോണമായി തിരുത്തിയെഴുതപ്പെട്ടു.

നമ്മുടെ മുകളിലൂടെ ഉത്തരായനത്തിനു പോകുന്ന സൂര്യനാണ് മഹാവിഷുവം എന്ന വിഷുവിൽ എങ്കിൽ നമ്മുടെ അടുത്തേയ്ക്ക് ഉത്തരായനം കഴിഞ്ഞെത്തുന്ന സൂര്യനാണ് അപരവിഷുവത്തിൽ, അതുകൊണ്ടാണ് ഈ മഹാബലിയുടെ മടങ്ങിവരവ് അതിൽ കഥയായി കടന്നുകൂടിയത്, ഒരു രീതിയിൽ നമ്മുടെ നാടിനെ സൂര്യനെപ്പോലെ തേജസ്സോടെ സംരക്ഷിച്ച ആ മഹാചക്രവർത്തിയെ അപ്രകാരം ബഹുമാനിച്ചതിൽ തെറ്റുമില്ല! 

പ്രത്യേക കലണ്ടർ തുടങ്ങിയ നമ്മോടുള്ള വിരോധത്താൽ ശകവർഷക്കാർ ബലിപ്രതിപ്രദയെ എടുത്ത് കാർത്തിക മാസത്തിലെ ശുക്ളപക്ഷത്തെ ആദ്യദിനം (നമ്മുടെ പ്രഥമ) ആക്കി ദീപാവലിയുടെ കൂടെ ചേർത്തു, അങ്ങനെ അവിടെയൊക്കെ ഭാഗവതപുരാണപ്രകാരമുള്ള മഹാബലിയുടെ തിരിച്ചുവരവ് ഒക്ടോബർ, നവംബർ മാസത്തിലുമായി!

ഡിസംബറിലെ അയനാന്തം നമ്മൾ കൃത്യമായി 24 ദിവസത്തിനു ശേഷം ജനുവരി 14-16 നിടയിൽ സംക്രാന്തിയായി ആഘോഷിക്കുന്നു, എന്നാൽ ദക്ഷിണായനാന്തം നമ്മൾ വിട്ടുകളയുന്നു, ഇപ്പോഴത് അന്തർദേശീയ യോഗാദിനമായി ആചരിച്ചുവരുന്നു. പൗരാണികഗ്രീക്കുകാർ ഒളിമ്പിക്സ് തുടങ്ങിയിരുന്നതും ആ ദിവസമായിരുന്നു.

അതായത് പ്രകൃതിയുടെ നാലാഘോഷങ്ങളിൽ മഹാവിഷുവും, മകരസംക്രാന്തിയും നമ്മൾ കൃത്യമായി ആഘോഷിക്കുന്നു, ദക്ഷിണയനാന്തം വിട്ടുകളഞ്ഞു, അപരവിഷുവം തെറ്റായി തിരുവോണത്തിനാഘോഷിക്കുന്നു, ആ കുറ്റബോധത്തിൽ നിന്നാണോ ഈ 10 ദിവസത്തെ ആഘോഷമെന്നറിയില്ല, ഒരുപക്ഷേ അതിനിടയിൽ എന്നെങ്കിലും യഥാർത്ഥാപരവിഷുവം വരുമല്ലോ? 

ഇത്തവണത്തെ പ്രത്യേകത തിരുവോണവും അപരവിഷുവവും ഒന്നിച്ചാണെന്നതാണ്, അതായത് ആഗസ്ത് 31 തന്നെയാണ് തിരുവോണവും അപരവിഷുവവും വരുന്നത്. ഇതുവരെ നമ്മൾ പ്രകൃതിയെ കീഴടക്കിയെന്ന് കരുതി തിരുവോണമാഘോഷിച്ചു, ഇത്തവണ പ്രകൃതി നമ്മളെ കീഴടക്കി അപരവിഷുവം ആഘോഷിക്കുന്നു!!!

നക്ഷത്രങ്ങൾ

ദക്ഷപുത്രിമാരായ 27 നക്ഷത്രങ്ങളുടെ പേരുകളെപ്പറ്റി അറിയാൻ ശ്രമിക്കാം. സംസ്കൃതവും മലയാളവും ആവുമ്പോൾ ഇവയുടെ പേരുകൾ പലപ്പോഴും സംശയത്തിനിട വരുത്തുന്നതിനാൽ ഒരു വ്യക്തത വരുത്താനുള്ള ശ്രമം, അഭിജിത്തെന്ന 28 ആമത്തെ നക്ഷത്രം ഒഴിവാക്കപ്പെടുകയാൽ ഉള്ള ആശയക്കുഴപ്പം വേറേയും!

ആദ്യമേ ഒന്നുപറയട്ടേ നമ്മുടെ ചന്ദ്രൻ ഭൂമിയെ 27.33 ദിവസം കൊണ്ടാണു അപ്രദക്ഷിണം (കൗണ്ടർക്ലോക്ക്വൈസ്സ്) ചെയ്യുന്നത്, അമാവാസിയും കടന്ന് 29.5 ദിവസത്തിൽ ചന്ദ്രൻ കണ്ടുതുടങ്ങുന്നു. ഭാരതീയർ അതിനാൽ 27.33 നും 27.50 നുമിടയിൽ 27.42 ആയി നക്ഷത്രങ്ങളെ വിന്യസിച്ചു, അപ്പോൾ നമ്മൾ പറയുന്ന അശ്വതിമുതൽ രേവതിവരെയുള്ള നക്ഷത്രങ്ങൾ കൂടാതെ ഒന്നുകൂടിയുണ്ടാവണം, അതാണ് പൂരാടത്തിനും തിരുവോണത്തിനുമിടയിൽ ആ 0.415 ദിവസമുള്ള , ഞാൻ ഇതെഴുതുന്ന സമയത്തെ അഭിജിത്ത് നക്ഷത്രം. അഭിജിത്തിൻ്റെ ഏകദേശം 56% ഉത്രാടവും 44% തിരുവോണവും ആയി നമ്മൾ വീതിച്ചുചേർത്താണ് 27 നക്ഷത്രങ്ങളാക്കി മാറ്റിയത്.
1. അശ്വിനി - അശ്വതി - (ഇരട്ടക്കുതിരകളായ ശമനദേവതകൾ)

2. ഭരണി - ഭരണി - (യമധർമ്മൻ, മരണദേവത)

3. കാർത്തിക - കാർത്തിക - (അഗ്നി ദേവൻ)

4. രോഹിണി - രോഹിണി (ബ്രാഹ്മി) - (സൃഷ്ടാവ്, ബ്രഹ്മാവ്‌)

5. മൃഗശീർഷ - മകയിരം (ആഗ്രഹായനി) - (സോമൻ, ചന്ദ്രദേവൻ)

6. ആർദ്ര - തിരുവാതിര - നനവാർന്ന (രുദ്രൻ, പരമശിവന്റെ ഘോരരൂപം)

7. പുനർവസു - പുണർതം (യമകൗ, പുനരുദ്ധാരണത്തിൻ്റെ ഇരട്ടഭാവം) - (മാതൃദേവത, അദിതി, ഭൂമീദേവി)

8. പുഷ്യ - പൂയം (സിദ്ധ്യ) - (ഗുരു, ബ്രഹസ്പതി, വ്യാഴൻ )

9. ആശ്ലേഷാ - ആയില്യം - (ആദിശേഷൻ, സർപ്പദേവത)

10. മാഘാ - മകം - (പിതൃ ദേവത)

11. പൂർവ്വ ഫാൽഗുനി - പൂരം - (ആര്യമ , സന്ധി-ഉടമ്പടികളുടെ ദേവത)

12. ഉത്തര ഫാൽഗുനി - ഉത്രം - (ഭഗ - സന്തോഷത്തിന്റെ ദേവത)

13. ഹസ്ത - അത്തം - (സവിതർ, സൂര്യഭഗവാന്റെ (സൃഷ്ടി) രൂപം)

14. ചിത്ര - ചിത്തിര - (ത്വഷ്ടർ, വിശ്വകർമ്മാവ്)

15. സ്വാതി - ചോതി - (വായു ദേവൻ)

16. വിശാഖ - വിശാഖം (രാധ) - (ഇന്ദ്രാഗ്നി, ശക്തി, മിന്നൽ, താപം എന്നിവയുടെ ഇന്ദ്രനും അഗ്നിയും ചേർന്ന ദേവഭാവം)

17. അനുരാധ - അനിഴം - (മിത്രൻ, സൗഹൃദത്തിന്റെ ദേവത)

18. ജ്യേഷ്ഠ - തൃക്കേട്ട - (ഇന്ദ്രൻ, ദേവരാജാവ്)

19. മൂല് - മൂലം - (നിരുത്തി, സംഹാരത്തിന്റെ ദേവത, കാളി)

20. പൂർവ്വ ആഷാഢ - പൂരാടം - (അപം, ജലദേവത)

21. ഉത്തര ആഷാഢ - ഉത്രാടം - (വിശ്വദേവന്മാർ)

22. അഭിജിത്ത് - (ഉത്രാടം അവസാന 1/4 ഉം തിരുവോണം ആദ്യ 1/5 ഉം കൂടി വീതിച്ചെടുത്തു)

23. ശ്രാവണ - തിരുവോണം - (സർവ്വവ്യാപിയായ മഹാവിഷ്ണു)

24. ധനിഷ്ഠ - അവിട്ടം - (വസുക്കൾ, സമൃദ്ധിയുടെ ദേവതകൾ)

25. ശതാഭിഷ - ചതയം - (വരുണൻ, പ്രാപഞ്ചിക ജലദേവൻ)

26. പൂർവ്വഭാദ്രപ്രദ - പൂരുരുട്ടാതി - (അജൈകപാദൻ - ഒറ്റപദമുള്ള തീതുപ്പുന്നസർപ്പദേവത)

27. ഉത്തരഭാദ്രപ്രദ - ഉതൃട്ടാതി - അഹിർ ബുധന്യ - അന്തരീക്ഷ ആഴങ്ങളിലെ സർപ്പദേവത)

28. രേവതി - രേവതി - (പൂഷൻ, സൂര്യദേവന്റെ പോഷിപ്പിക്കുന്ന (സ്ഥിതി) രൂപം)

അധിദേവതകളെപ്പറ്റി ഏറെപ്പറയാനുണ്ടാവും കാരണം വേദദേവതകൾ പലർക്കും അജ്ഞാതമായ കാര്യമാണ്. പുണർതം എന്നതിനെ പുണരുന്ന നാളുകാരെന്നൊക്കെ കളിയാക്കി പറയുന്നത് കേൾക്കാറുണ്ട്, ആശ്ലേഷ എന്നതിനർത്ഥം തന്നെ ആലിംഗനം എന്നാണ്, അത് നമുക്ക് ആയില്യമാണ്. ആർദ്രയായാലും ആതിരയായാലും, നനവും, കുളിരും, കുളിയുമൊക്കെ ചേർന്നുവരുന്നു.

ഞാൻ സനാതനധർമ്മത്തിലെ പ്രാപഞ്ചികസത്യങ്ങളും അതിനെ ഹിന്ദുമതം എങ്ങനെ വളച്ചൊടിച്ച് കച്ചവടം നടത്തുന്നുവെന്നുമാണ് എഴുതുക പതിവ്. ഒരുപഗ്രഹം മാത്രമായ ചന്ദ്രനു ഗ്രഹങ്ങളുടെ നാഥനും സൗരയൂഥ അധിപന്മാരുമായ നക്ഷത്രങ്ങളെ നിയന്ത്രിക്കുവാനാകുമെന്ന് ഒരു ഗ്രന്ഥവും പറയുന്നില്ല. ആരെങ്കിലും വളച്ചൊടിച്ചു വ്യാഖ്യാനിച്ചതോ, അല്ലെങ്കിൽ സ്വയമുണ്ടാകുന്ന തെറ്റിദ്ധാരണകളോ ആണത്. അശ്വതി മുതൽ രേവതി വരെയുള്ള 28 നക്ഷത്രങ്ങൾക്ക് യഥാർത്ഥ പ്രാപഞ്ചിക ജ്യോതിഗോളങ്ങളായ നക്ഷത്രങ്ങളുമായി ഒരു ബന്ധവുമില്ല.

നമ്മൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ക്ലോക്ക് എന്താണ് കാണിക്കുന്നത്?

ഭൂമി സ്വയം ഒരുവട്ടം കറങ്ങുമ്പോൾ നമ്മുടെ 12 മണിക്കൂർ ക്ലോക്ക് 2 വട്ടം കറങ്ങുന്നു, 24 മണിക്കൂർ ക്ലോക്ക് 1 വട്ടം കറങ്ങുന്നു. അതിനിടയിൽ ഓരോ 1/24 നേയും നമ്മൾ മണിക്കൂർ എന്നു വിളിക്കുന്നു.

അതുപോലെ ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു വട്ടം കറങ്ങുന്ന സമയം കാണിക്കുന്ന ഒരു ക്ലോക്ക് നമ്മുടെ ഭിത്തിയിൽ ഉണ്ടെന്ന് കരുതുക. അത് ഒരു വട്ടം കറങ്ങാൻ 27.33 ദിവസമെടുക്കുമെന്നും അതിലെ അടയാളപ്പെടുത്തലുകൾ ഏകദേശം അതിനെ 28 ആയി വീതിച്ചണെന്നും കരുതൂ, അപ്പോൾ 0 മുതൽ1 വരെയുള്ള ഇടവേളയെ അശ്വതി എന്നു വിളിക്കുന്നു. 2 നും 3 നും ഇടയിലേത് ഭരണിയെന്നും.

ക്ലോക്കിൽ ഒരുമണിക്കൂർ ആകാൻ സൂചി 30 ഡിഗ്രി (360/12) നീങ്ങണമെന്ന് നമുക്കറിയാം. ഒരു നക്ഷത്രം നീങ്ങാൻ 13 ഡിഗ്രി 10 മിന്നിട്ട് നീങ്ങണം, 360 തികയാൻ 27 നക്ഷത്രങ്ങള്‍ 27x13.10 ബാക്കി വരുന്ന 5 ഡിഗ്രി 55 മിന്നട്ട് ആണ് അഭിജിത്ത് നക്ഷത്രം.

(ഇനി സംശയം ചോദിച്ചുവന്നാൽ ഞാൻ ഇതിൻ്റെ ലിങ്ക് നൽകുകയേയുള്ളൂ ട്ടാ..)

Sunday, November 15, 2020

ദൈവശങ്ക

ജഗത്ഗുരു ആദിശങ്കരാചാര്യർ സനാതനധർമ്മത്തിൻ്റെ ശരിയായ വക്താവായിരുന്നു, ശൈവ, വൈഷ്ണവ, ശാക്തേയ, വൈദിക കൾട്ടുകൾ പരസ്പരം കൊന്നൊടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ കാലത്ത് എല്ലാവരേയും അദ്വൈതവേദാന്തം കൊണ്ട് ഒന്നിപ്പിച്ചുവെന്ന് ആലങ്കാരികമായി പറയാമെങ്കിലും സ്വാർത്ഥതാൽപ്പര്യങ്ങളും 'ഞാനും ആ രണ്ടാമതില്ലാത്തത് എൻ്റേതും' എന്ന ചിന്തകളുടെ വടംവലിയിൽ കൾട്ടുകൾ അങ്ങനെതന്നെ നിന്നുവെന്നതാണു വാസ്തവം.

1760 ലെ കുംഭമേളയിൽ 18000 സന്യാസിമാരും, 3 ലക്ഷം തീർത്ഥാടകരും മരണമടഞ്ഞത്, ശൈവ, വൈഷ്ണവരായി തിരിഞ്ഞ് പർസ്പരം പോരാടിയാണെന്നത് കൾട്ടുകൾ പൂർവ്വാധികം ശക്തമായി നിലനിന്നുവന്നു എന്നതിൻ്റെ തെളിവാണ്.

ബ്രിഹദാരണ്യോപനിഷത്തിൽ എഴുതിച്ചേർത്ത ശാന്തിമന്ത്രമെന്ന് സൂത്രവാക്യത്തിലൂടെ ഇദം (അപരബ്രഹ്മം) അദ (പരബ്രഹമം) എന്നിവ രണ്ടും പൂർണ്ണമാണെന്ന് പറയുവാനേ സാധിച്ചുള്ളൂ, അല്ലാതെ രണ്ടും ഒന്നുതന്നെ ആണെന്ന് പറയാനായില്ല! "0 - 0 = 0" എന്നു പൂർണ്ണതയിൽ നിന്നും പൂർണ്ണത വ്യവകലനം ചെയ്താൽ പൂർണ്ണത അവശേഷിക്കും എന്നു സിദ്ധാന്തിക്കാനല്ലാതെ അത് മനസ്സുകളിൽ ഉറപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല, അതിനാൽത്തന്നെ ആ മൂന്നു ശാന്തിയും ത്രിവേണീ സംഗമത്തിൽ പോലും ഉണ്ടായില്ല.

ഈ പുലികളൊക്കെ ശരിക്കും പുലികളാണോ?

അതോ ശിങ്കം വേറേയുണ്ടോ?

എന്നും വലയ്ക്കുന്ന ശ്രീആദിശങ്കരൻ്റെ ആ ശ്ലോകം അർത്ഥസഹിതം ചേർക്കുന്നു.

"ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ
തിരസ്ക്കൃവൃണ്ണേതത് സ്വമപി വപുരീശസ്തിര്യതി
സദപൂർവേ: സർവേ തദിദമനുഗൃഹണ്ണതി ച ശിവ:
തവാജാമാലംഭ്യ ക്ഷണചലിതയോർഭൂലതികയേ"

ബ്രഹ്മാവ് ലോകത്തെ സൃഷ്ടിക്കുകയും, വിഷ്ണു സംരക്ഷിക്കുകയും, രുദ്രൻ സംഹരിക്കുകയും ചെയ്യുന്നു.

ഈശ്വരൻ ബ്രഹ്മ, വിഷ്ണു, രുദ്രന്മാരെ തന്നിലേയ്ക്ക് ലയിപ്പിക്കുന്നു

സ്വയം സദാശിവനിൽ വിലയം പ്രാപിക്കുകയും പിന്നീട് അല്ലയോ ദേവീ..

നിൻ്റെ ഇമകളുടെ ചലനത്തിലൂടെ സൃഷ്ടിക്ക് നിർദ്ദേശം നൽകുന്നത് വരെ സദാശിവനിൽ നിഷ്ക്രിയമായിരിക്കുകയും ചെയ്യുന്നു.

സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തിയുമായീ വരികൾക്കുള്ള ബന്ധം കാണുക. ബ്രഹ്മമാകെ നിറഞ്ഞ് " പ്ലവ തമസ്സ്" ആകുന്ന പ്രളയത്തിനു നടുവിൽ അടുത്ത പ്രപഞ്ചോത്പ്പത്തിക്കായി കാത്തിരിക്കുന്ന പ്രകാശബിന്ദുവിൽ ഈശ്വരൻ കടന്ന്, ആ ബിന്ദുവിനെ ഒരു തവണ വട്ടം ചുറ്റിക്കുമ്പോൾ ഉത്ഭവിക്കുന്ന പ്രപഞ്ചത്തിലെ ശബ്ദങ്ങളുടെ സങ്കലനമായ പ്രണവ ശബ്ദത്തൊടെ, ഖരതമസ്സ് മധ്യത്തിലേയ്ക്ക് ലിംഗരൂപത്തിൽ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി കേന്ദ്രീകരിക്കപ്പെടുകയും (പരബ്രഹ്മം), ലഘുതമസ്സ് പ്രളയമൊഴിഞ്ഞ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് മാധ്യമമായി നിൽക്കുകയും (അപരബ്രഹ്മം), ഭ്രമണവേഗത്തിൽ പുറത്തേയ്ക്ക് തെറിച്ച ഉരുകിയ പ്രകാശിതതമസ്സ് ത്യേജോഗോളങ്ങളായും, ആത്മനുകളായും ഭവിക്കുന്നു

(പഞ്ചോപചാര പൂജ ശ്രദ്ധിച്ചാൽ പഞ്ചഭൂതങ്ങളെ

"പ്രഥ്യാത്മനേ നമഃ"
"ആകാശാത്മനേ നമഃ"
"വായ്വാത്മനേ നമഃ"
"അപാത്മനേ നമഃ"
"ആഗ്നേയാത്മനേ നമഃ"

എന്ന് മന്ത്രം കാണാം, എല്ലാവർക്കും എല്ലാം അറിയാം, ഭക്തിയുടെ കച്ചവടം നിലയ്ക്കാതിരിക്കാൻ മിണ്ടില്ല, അത്രേ ഉള്ളൂ. ഖരതമസ്സ്‌ പോയിടത്തെ അവശേഷിക്കുന്ന "ശക്തി" അവിടെ ചുറ്റിത്തിരിയുകയും, പ്രപഞ്ച മാധ്യമത്തിലൂടെ സഞ്ചരിച്ച് തിരിച്ച് അവിടെ തന്നെ എത്തുകയും ചെയ്യുന്നു. പുറത്തേയ്ക്ക് പോയവയാകെ ശക്തി ക്ഷയിച്ച് അഥവാ തമോഗുണശുദ്ധിയിൽ തിരിച്ചെത്തുമ്പോൾ വീണ്ടും മധ്യത്തിലെ ലിംഗരൂപത്തിലെ ഖരതമസ്സ് പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ലഘുതമസ്സിലേയ്ക്ക് പടർന്ന് പ്രളയമായി പരിണമിക്കുകയും, പരംപൊരുൾ ഒരു പ്രകാശബിന്ദുവായി വീണ്ടും ഒരു പ്രപഞ്ചോത്പ്പത്തിക്കായി കാത്തിരിക്കുകയും ചെയ്യും.

അതായത് പരബ്രഹ്മവും (രുദ്രൻ), അപരബ്രഹ്മവും (വിഷ്ണു) ആത്മനും (ബ്രഹ്മാവ്), ശക്തിയും (ദേവി) നാലും ഭാവങ്ങൾ വെടിഞ്ഞ്, ബ്രഹ്മമെന്ന ഏകഭാവത്തിൽ പ്ലവതമസ്സ് ആകുന്നു. അപ്പോഴും അതിൻ്റെ മദ്ധ്യത്തിലെ പ്രകശബിന്ദുവായ സദാശിവൻ (ഈശ്വരൻ) അവിടെ നിൽക്കുന്നു. അതിനുമപ്പുറം അടുത്ത പ്രപഞ്ചസൃഷ്ടിക്കായി ആദിപരാശക്തിയായ ദേവിയുടെ ആജ്ഞക്കായി കാത്തിരിക്കുന്നു.

അപ്പോൾ ഇതാണു ചോദ്യം... ഈ ത്രിമൂർത്തികളും ദേവിയും ഒന്നുമല്ലാതെ ശരിക്കുള്ള ഈശ്വരനും ഈശ്വരനെ നിയന്ത്രിക്കുന്ന ഈശ്വരിയും വേറെയാണോ?

ഹിന്ദുമതത്തിൽ വെള്ളപ്പൊക്കവും, ആലിലയിൽ ഒഴുകിവരുന്ന വിഷ്ണുവും, ഒരു ഓംകാരവും, വിഷ്ണുവിനു ബോധോദയവും, അദ്ദേഹത്തിൻറ്റെ പൊക്കിൾകൊടിയിൽ താമര, അതിൽ ബ്രഹ്മാവ്, അദ്ദേഹത്തിനൊരണ്ഡം, അത് പിളർന്നു കൊണ്ടൊരു ലിംഗം, അതിൻറ്റെ അഗ്രം കണ്ടെത്താനുള്ള പാച്ചിൽ, ഒരു കൈതപ്പൂവ്, ബ്രഹ്മാവിൻറ്റെ ഒരു കള്ളം, ശിവനാൽ ഒരു തലനുള്ളി ശിക്ഷ, ആ തലവച്ച് ഭിക്ഷക്കാരനാകാൻ ബ്രഹ്മശാപം, പിന്നെ ഒരു കൂട്ടയടി, ദേവിയുടെ സവിധത്തിൽ മൂവരും സ്ത്രീകളാകുന്നു, നിർദ്ദേശപ്രകാരം സത്യലോകം, വൈകുണ്ഡം, കൈലാസ്സം എന്നിവിടങ്ങളിൽ ചെന്ന് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ സ്വകർത്തവ്യങ്ങൾ നിറവേറ്റി കഴിഞ്ഞുകൂടുന്നിടത്ത് ദൈവങ്ങളെ തീരെ ചെറുതാക്കി കളഞ്ഞു. ഇത്തിരിപ്പോരമുള്ള ഭൂമിയിലെ കൈലാസത്തിൽ കൊണ്ടിരുത്തി രുദ്രനെ അപമാനിച്ചുകളഞ്ഞു, ഒരിടത്ത് ഭൂമിയുടെ 85 ഇരട്ടി വ്യാസമുണ്ടെന്ന് പറയുന്ന മഹാമേരുവെന്ന മഹാസങ്കൽപ്പം വെറുമൊരു കുന്നും അതിൻ്റെ ചരുവിലെ നഗരങ്ങളുമായി തിരയുന്നത് എന്തിനാണെന്നറിയില്ല. 340 പ്രകാശവർഷം അകലെ അതായത് 3216 കഴിഞ്ഞ് 12 പൂജ്യം കൂടി ചേർക്കുന്നത്ര കിലോമീറ്റർ അകലെയുള്ള കാപ്രിക്കോൺ നക്ഷത്രസഞ്ചയത്തിലെ വൈകുണ്ഠമാണ് ഹിന്ദുക്കൾ ഭൂമിയിൽ പാലാഴി തിരയുന്നത്! ഒന്നും പറയാനില്ല കച്ചവടം നടക്കട്ടേ.. ജി.ഡി.പി കൂടട്ടേ....

സർവ്വജ്ഞപീഠം കയറിയ ശ്രീആദിശങ്കരൻ സത്യമറിഞ്ഞയാൾ ആയിരുന്നു, സനാതനധർമ്മത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു; പിന്നീട് എല്ലാം ക്രമേണ മാറിപ്പോയി, സക്ഷാൽ ഈശ്വരൻ നിറമ്പിടിപ്പിച്ച വിഗ്രഹങ്ങൾക്കും, ആൾദൈവങ്ങൾക്കും വഴിമാറിയിരിക്കുന്നു!

Saturday, November 14, 2020

ഹംസം

നമുക്കൊരു ദേവിയുണ്ട്, സത്വഗുണത്തിൻ്റെ ദേവി, ശുദ്ധിയുടെ ദേവി, പ്രകാശത്തിൻ്റെ ദേവി, അറിവിൻ്റെ ദേവി, വെണ്മയുടെ ദേവി, സരസ്വതീ ദേവി. ശക്തിയുടെ സത്വഭാവമായി ഹിന്ദുമതം വിഗ്രഹവത്ക്കരിച്ച ദേവി!വാഹനം ഹംസമാണ് അതിനാൽ "കോമളഹംസമേറി വീണപുസ്തകധാരീ താമരപുഷ്പസ്ഥിതേ വാ വാ വാ.." എന്നൊക്കെ ക്ഷണിക്കാറുമുണ്ട്.

ഋഗ്വേദങ്ങളിൽ പാശ്ചാത്യർ നടത്തിയ പഠനങ്ങൾ, പ്രത്യേകിച്ച് ജർമ്മനിക്കാർ പറയുന്നത് സനാധനധർമ്മപ്രകാരം സരസ്വതീദേവി പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തെ തന്നെയാണെന്നാണ്.

സത്വഗുണവും വെണ്മയുമായി നാമറിയുന്ന പ്രകൃതിദത്തമായ ഏറ്റവും വിശിഷ്ടമായത് മാതാവിൻ്റെ മുലപ്പാലായതിനാൽ ആ മാതാവിനെയും നമ്മൾ ക്ഷീരം അഥവാ മിൽക്കീ എന്നു സംബോധന ചെയ്തു.

ക്ഷീരപഥത്തിന്റെ തലത്തിൽ നിലകൊള്ളുന്ന അല്ലെങ്കിൽ നമ്മുടെ ആകാശഗംഗയിൽ കടന്നെത്തുന്ന ഉത്തരദിക്കിലെ ഒരേയൊരു നക്ഷത്രസഞ്ചയം ഹംസനക്ഷത്രസഞ്ചയം ആണ്, അതിനെ സൈഗ്നസ്സ് അഥവാ ജയര (ശക്തിയുടെ സഖി) എന്നു വിളിച്ചതെന്തിനെന്ന് അറിയില്ല, പക്ഷേ ചുറ്റും നീഹാരികകൾ അനവധിയുണ്ടെന്ന് നമുക്കറിയാം, നീഹാരികകൾ ഗോചരമല്ലാത്ത നക്ഷത്രങ്ങളുടെ സഞ്ചയമാണ്, നക്ഷത്രധൂളികളുടെ തടാകം തന്നെ. അതിൽ നീരാടുന്ന ഹംസം ആയ നക്ഷത്രസഞ്ചയം, അതിന്മേൽ വിരാജിക്കുന്ന ആകാശഗംഗയായ സരസ്വതീദേവി! എത്ര ബൃഹത്തായ സങ്കൽപ്പമാണത്.
സപ്തർഷികൾ അഥവാ ചിത്രശിഖണ്ഡിനിയെന്ന ഉർസ്സാ മേജർ നക്ഷത്രസഞ്ചയത്തിനുള്ളിലെ, ആ 7 നക്ഷത്രങ്ങൾക്കിടയിലെ നീഹാരികയാണ് യഥാർത്ഥ മാനസസരോവരം, പ്രാപഞ്ചിക അകലം പരിഗണിക്കുമ്പോൾ ഋഗ്വേദത്തിൽ പറയുന്നതുപോലെ സൈഗ്നസ്സ് കോൺസ്റ്റലേഷൻ അഥവാ ഹംസനക്ഷത്രസഞ്ചയത്തിനരികിലാണത്.

നമ്മൾ ടിബറ്റിലെ "മപാം യുംട്സോ" അഥവാ സ്വാൺ റിമ്പോച്ചേയിൽ മാനസസരോവരം കണ്ടെത്തുന്നത് തൊട്ടടുത്ത ആരാധാനാലയത്തിലെ വിഗ്രഹംപോലെ ഒരു വിഗ്രഹവത്ക്കരണം മാത്രമാണ്, അൽപ്പം വലിയ അളവിലാണത് എങ്കിലും ശരിക്കുള്ളതും ബൃഹത്തുമായതിൻ്റെ ലക്ഷത്തിൽ ഒന്നുപോലും വരില്ല എന്നതാണ് വസ്തുത!

മഹാമേരു

പുരാണങ്ങളിൽ പ്രധാനമായി കാണുന്ന മഹാപർവ്വതമാണ് മഹാമേരു.മഹാമേരുവിൻ്റെ രണ്ടുപ്രത്യേകതകൾ മാത്രം നോക്കിയാൽ അതിനെ ഭൂമിയിൽ, അതായത് ടാൻസാനിയയിലോ, ജമ്പുദ്വീപിലോ, സുമാട്രയിലോ തിരയുന്നതിലർത്ഥമില്ല എന്നു മനസ്സിലാകും

1. മഹാമേരുവിൻ്റെ മുകൾത്തട്ടിൻ്റെ വ്യാസം ഭൂമദ്ധ്യരേഖയിലെ വ്യാസത്തിൻ്റെ 84 ഇരട്ടിയാണ്.

2. സൂര്യൻ ഗ്രഹ-ഉപഗ്രഹങ്ങളോടെ ഒരു ഗണമായി മഹാമേരുവിനെ വലം വയ്ക്കുന്നു; അതായത് സൗരയൂഥമായിത്തന്നെ അതിനുചുറ്റും കറങ്ങുന്നു.

അപ്പോൾ എങ്ങനെയാണ് മഹാമേരു ഭൂമിയിൽ ഉണ്ടാകുന്നത്?

മഹാമേരുവിൻ്റെ മുകൾത്തട്ടിൽ മദ്ധ്യഭാഗത്താണു ബ്രഹ്മാവിൻ്റെ നഗരമായ മനോമതി സ്ഥിതിചെയ്യുന്നത്. സത്യലോകത്തിൻ്റെ തലസ്ഥാനനഗരി മാത്രമാണത്, അതിനുചുറ്റും ബ്രഹ്മസാമ്രാജ്യം വിശാലമായിക്കിടക്കുന്നു.

അഷ്ടദിക്ക്പാലകരുടെ രാജ്യങ്ങളാണതിനു ചുറ്റുമുള്ളത്, അതിൻ്റെ തലസ്ഥാനനഗരങ്ങൾ 8 എണ്ണമാണ്.

വടക്കുള്ള തലസ്ഥാനനഗരം ധനദേവതയായ കുബേരൻ്റെ മഹോദയമാണ്

വടക്കുകിഴക്കുള്ള തലസ്ഥാനനഗരം ഈശാനൻ അഥവാ പരമശിവൻ്റെ യശോവതി.

കിഴക്കുള്ള തലസ്ഥാനനഗരം ദേവേന്ദ്രൻ്റെ അമരാവതി.

തെക്കുകിഴക്കുള്ള തലസ്ഥാനനഗരം അഗ്നിയുടെ തേജോവതി.

തെക്കുള്ള തലസ്ഥാനനഗരം മരണദേവതയായ യമധർമ്മൻ്റെ സംയമനി.

തെക്കുപടിഞ്ഞാറുള്ള തലസ്ഥാനനഗരം നിരുതിയുടെ കൃഷ്ണാഞ്ജന; ഒരു വനിത അല്ലെങ്കിൽ ദേവി ഭരിക്കുന്ന മഹാമേരുവിലെ ഒരേയൊരു രാജധാനിയിതാണ്.

പടിഞ്ഞാറായുള്ളത് ശ്രദ്ധാവതിയെന്ന വരുണരാജധാനി.

വടക്കുപടിഞ്ഞാറുള്ള തലസ്ഥാനനഗരം വായുവിൻ്റെ ഗന്ധവതി.

വേദങ്ങളിൽ എല്ലാം വളരെ ബ്രഹദ് ഭാവത്തിലാണ് എന്ന തോന്നലോടെ ഈവക സങ്കൽപ്പങ്ങളെ സമീപിക്കുന്നതാണു നല്ലത്, കുറഞ്ഞപക്ഷം ആറടിയോളം മാത്രം വലിപ്പമുള്ള മനുഷ്യാ, നിൻ്റെ അഹങ്കാരം എങ്കിലും മാറിക്കിട്ടും.

Tuesday, May 1, 2018

സനാതനധർമ്മത്തിലെ പ്രപഞ്ചോൽപ്പത്തി

സനാതനധർമ്മം എന്നത് ആധുനികഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്ന് ഇതിനു മുമ്പും പലപ്പോഴും എഴുതിയിട്ടുണ്ട്. ഹിന്ദുമതം വ്യക്തികളുടെ ധനം, സ്ഥാനം, കാമം തുടങ്ങിഅ സ്വാർത്ഥതാൽപ്പര്യങ്ങൾക്കും, സമൂഹത്തിന്റെ തന്നെ കച്ചവടതാൽപ്പര്യങ്ങൾക്കും വേണ്ടി പിടിച്ചടക്കി "തനിക്കാക്കി, വെടക്കാക്കി" നശിപ്പിച്ച് കളഞ്ഞ ഒന്നാണ് സനാതനധർമ്മം. ആദ്യമൊക്കെ സനാതനധർമ്മം വിറ്റഴിയ്ക്കാൻ എഴുതിയ പരസ്യവചകങ്ങൾ മാത്രമായിരുന്നു ഹിന്ദുമതം; എന്നാൽ പിന്നീട് കച്ചവടം ഉഷാറാകുകയും, വരുമാനം വർദ്ധിക്കുകയും, അങ്ങാടിയിൽ സമാനമായ ഉത്പ്പന്നങ്ങളുമായി പുതിയ എതിരാളികൾ മത്സരിക്കാനെത്തുകയും ചെയ്തപ്പോൾ, അടിസ്ഥാനപ്രമാണാങ്ങൾ കാറ്റിൽ പറന്നു. പതഞ്ജലിയുടെ പരസ്യരീതിയിൽ " ശുദ്ധവെജിറ്റേറിയൻ പോത്തിറച്ചി, പതഞ്ജലി പോത്തിറച്ചി" എന്നായി കാര്യങ്ങൾ! ഒരു ആരാധനാലയത്തിൽ ഏകദൈവമായ ബ്രഹ്മസങ്കൽപ്പത്തിൽ തുടങ്ങി, പ്രധാനദേവനെ കൂടാതെ, ഉപദേവതകളും, ഉപദേവതയ്ക്ക് സഹദേവതകളുമൊക്കെ ആയി കച്ചവടം പൊടി പൊടിക്കുമ്പോൾ ഏകദൈവമായ ബ്രഹ്മത്തെക്കുറിച്ച് സനാതനധർമ്മം പറഞ്ഞ

"അഹം ബ്രഹ്മാസ്മി" - എല്ലാം ഞാനാകുന്നു, 

"തത്വമസി" - നീ ദൈവമാകുന്നു, 

"അദ്വൈതം" - ദൈവം ഒന്നേയുള്ളൂ  രണ്ടാമതൊന്നില്ല, 

"അയം അത്മ ബ്രഹ്മ" - നീ ബ്രഹ്മം തന്നെയാണ്. 

"സർവ്വം ഖല്വിദം ബ്രഹ്മ" - എന്താണോ ഉള്ളത് അത് ബ്രഹ്മമാണ്. 

"ഏകം ഏവദ്വിതീയം" - ബ്രഹ്മം എന്നേയുള്ളൂ, രണ്ടാമതൊന്നില്ല.  

ബ്രഹദാരണ്യോപനിഷദിലെ " മനുഷ്യനോ ദൈവമോ ആയി മറ്റൊന്ന് നിലവിലുണ്ടെന്ന ധാരണ അസത്യവും, മൂഢത്വവുമാണ്" 

എന്നിവയൊക്കെ തമസ്ക്കരിക്കപ്പെട്ടു. അപ്പോൾ "അല്ലാഹ് അക്ബർ" - ഈശ്വരൻ ഒന്നേയുള്ളൂ എന്ന് പരസ്യമായി 5 നേരം പറയാൻ ധൈര്യം കാട്ടുന്ന മതം സനാതനധർമ്മത്തോട് അക്കര്യത്തിലെങ്കിലും അടുത്ത് നിൽക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ സമ്മതിക്കേണ്ടി വരും! നമുക്ക് വിവാദങ്ങൾ വിട്ട് പറഞ്ഞുവന്ന വിഷയത്തിലേയ്ക്ക് കടക്കാം.

"ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ
തിരസ്ക്കൃവൃണ്ണേതത് സ്വമപി വപുരീശസ്തിര്യതി
സദപൂർവേ: സർവേ തദിദമനുഗൃഹണ്ണതി ച ശിവ:
തവാജാമാലംഭ്യ ക്ഷണചലിതയോർഭൂലതികയേ"

ബ്രഹ്മാവ് ലോകത്തെ സൃഷ്ടിയ്ക്കുകയും, വിഷ്ണു സംരക്ഷിയ്ക്കുകയും, രുദ്രൻ സംഹരിയ്ക്കുകയും ചെയ്യുന്നു. ഈശ്വരൻ  ബ്രഹ്മ, വിഷ്ണു, രുദ്രന്മാരെ തന്നിലേയ്ക്ക് ലയിപ്പിയ്ക്കുകയും, സ്വയം സദാശിവനിൽ വിലയം പ്രാപിയ്ക്കുകയും; പിന്നീട് അല്ലയോ ദേവീ.. നിന്റെ ഇമകളുടെ ചലനത്തിലൂടെ സൃഷ്ടിയ്ക്ക് നിർദ്ദേശം നൽകുന്നത് വരെ സദാശിവനിൽ നിഷ്ക്രിയമായിരിയ്ക്കുകയും ചെയ്യുന്നു.

ഇതേ കാര്യം സനാതനധർമ്മത്തിന്റെ കാഴ്ച്ചപ്പാടിലൂടെ പറഞ്ഞിട്ടുള്ളത് നോക്കാം...

ബ്രഹ്മം ആത്മനെന്ന സത്വഭാവത്തിൽ സ്വയം സൃഷ്ടിക്കുള്ള ധാതുവായി, സൃഷ്ടിയെന്ന കർമ്മമായി, സൃഷ്ടികളായി മാറുന്നു. ബ്രഹ്മത്തിലെ അന്യമല്ലാത്ത, സർവ്വ ആത്മനേയും ഉൾക്കൊള്ളുന്ന, രജോഭാവത്തിനുള്ളിൽ ആ സൃഷ്ടികൾ നിലനിൽക്കുന്നു. ബ്രഹ്മത്തിന്റെ ആത്മനിൽ നിന്നകന്ന് നിൽക്കുന്ന തമോഭാവത്തിൽ എല്ലാം തിരിച്ചടങ്ങുന്നു. ഈ ആത്മ, അപര, പര ബ്രഹ്മഭാഗങ്ങൾ ചേർന്ന് തമസ്സായി മാറുന്നു, ആ തമസ്സ് ശക്തിയുമായി ചേരുമ്പോൾ  ദ്രവതമസ്സ് ആയി മാറി  പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കും, അതിന്റെ മദ്ധ്യത്ത് പ്രകാശബിന്ദുവായി ഈശ്വരൻ സ്ഥിതി ചെയ്യും, അടുത്ത സൃഷ്ടിയുടെ കാലം വരെ അതങ്ങനെ തുടരും. ആ സൃഷ്ടിയ്ക്ക തക്കതായ പ്രേരകശക്തി ഈശ്വരനിൽ ഉണ്ടാകും വരെ! 
അപ്പോൾ ഹിന്ദുമതത്തിൽ പറയുന്ന പ്രളയം ജലമല്ല, അത് ദ്രവതമസ്സാണ്.  സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തിയുമായി ഈ വരികൾക്കുള്ള ബന്ധം കാരണമണ് അതുദ്ധരിച്ചത്.  ബ്രഹ്മമാകെ നിറഞ്ഞ് " ദ്രവ തമസ്സ്" ആകുന്ന പ്രളയത്തിനു നടുവിൽ അടുത്ത പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുന്ന പ്രകാശബിന്ദുവായ ഈശ്വരനിൽ ശക്തി കടന്ന്, ആ ബിന്ദുവിനെ ഒരു തവണ വട്ടം ചുറ്റിയ്ക്കുന്നു. അപ്പോൾ ഉദ്ഭവിയ്ക്കുന്ന പ്രപഞ്ചത്തിലെ ശബ്ദങ്ങളുടെ സങ്കലനമായ പ്രണവശബ്ദത്തൊടെ, ഖരതമസ്സ് മധ്യത്തിലേയ്ക്ക് ലിംഗരൂപത്തിൽ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി കേന്ദ്രീകരിയ്ക്കപ്പെടുകയും (പരബ്രഹ്മം), ലഘുതമസ്സ് പ്രളയമൊഴിഞ്ഞ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് മാധ്യമമായി നിൽക്കുകയും (അപരബ്രഹ്മം), ഭ്രമണവേഗത്തിൽ പുറത്തേയ്ക്ക് തെറിച്ച ഉരുകിയ പ്രകാശിതതമസ്സ് ത്യേജോഗോളങ്ങളായും, ആത്മനുകളായും ഭവിയ്ക്കുന്നു (പഞ്ചോപചാര പൂജ ശ്രദ്ധിച്ചാൽ പഞ്ചഭൂതങ്ങളെ പ്രഥ്യാത്മനേ നമഃ , ആകാശാത്മനേ നമഃ വായ്വാത്മനേ നമഃ , അപാത്മനേ നമഃ , ആഗ്നേയാത്മനേ നമഃ എന്ന് മന്ത്രം കാണാം, എല്ലാം, എല്ലാവർക്കും എല്ലാം അറിയാം, കച്ചവടം നിലയ്ക്കാതിരിയ്ക്കാൻ മിണ്ടില്ല, അത്രേ ഉള്ളൂ). ഖരതമസ്സ്‌ പോയിടത്തെ അവശേഷിയ്ക്കുന്ന "ശക്തി" അവിടെ ചുറ്റിത്തിരിയുകയും, പ്രപഞ്ചമാധ്യമത്തിലൂടെ സഞ്ചരിച്ച് തിരിച്ച് അവിടെ തന്നെ എത്തുകയും ചെയ്യുന്നു. പുറത്തേയ്ക്ക് പോയവയാകെ ശക്തി ക്ഷയിച്ച് അഥവാ തമോഗുണശുദ്ധിയിൽ തിരിച്ചെത്തുമ്പോൾ വീണ്ടും മധ്യത്തിലെ ലിംഗരൂപത്തിലെ ഖരതമസ്സ് പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ലഘുതമസ്സിലേയ്ക്ക് പടർന്ന് പ്രളയമായി പരിണമിയ്ക്കുകയും, പരം പൊരുൾ ഒരു പ്രകാശബിന്ദുവായി വീണ്ടും ഒരു പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുകയും ചെയ്യും.

ഇനി ശാസ്ത്രത്തിലേക്ക്.... 
ബിഗ് ബാംഗ്ഗ് തിയറിയിൽ, മദ്ധ്യത്തിൽ ബിന്ദുവായ സിംഗുലാരിറ്റി, ചുറ്റും ബ്ലാക്ക്ഹോൾ, സിംഗുലാരിറ്റി സ്വയം തിരിയുമ്പോൾ ഇറപ്‌ഷൻ, ഉരുകിയ ദ്രവങ്ങൾ പുറത്തേയ്ക്ക്, അവ പരസ്പരം തട്ടിയും മുട്ടിയും, ഇടത്തോട്ടും വലത്തോട്ടുമൊക്ക കറങ്ങി, തണുത്ത് ഗ്രഹങ്ങളും, തണുക്കാതെ നക്ഷത്രങ്ങളും ഒക്കെ ആയി പ്രപഞ്ചമുണ്ടാകുന്നു. ഘടന നോക്കിയാൽ സനാതനധർമ്മത്തിന്റേത് തന്നെ!  മദ്ധ്യത്തിൽ പ്രകാശരൂപത്തിലുള്ള ഈശ്വരനു പകരം സിംഗുലാരിറ്റി, ചുറ്റും ശക്തിയുമായി ചേർന്ന് ഖനീഭവിച്ച ദ്രവതമസ്സിനു തുല്യമായി ,ഡാർക്ക് എനർജിയും ഡാർക്ക് മാറ്ററും ചേർന്നുണ്ടായ ബ്ളാക്ക് ഹോൾ, സ്വയം തിരിയണമെങ്കിൽ ശക്തി അഥവാ എനർജി കൂടിയേ തീരൂ. ഉരുകിയൊലിച്ച് പുറത്തേയ്ക്ക് പോയ ആത്മനു പകരം ഡാർക്ക് മാറ്റർ, സെലസ്റ്റിയൽ വസ്തുക്കൾ ആവുന്നു, പഞ്ചഭൂതാത്മൻ തന്നെ! മദ്ധ്യത്തിൽ കേന്ദ്രീകൃതമാകുന്ന ഡാർക്ക് മാറ്റർ, ആ ഡാർക്ക് മാറ്റർ ഒഴിഞ്ഞ ലൈറ്റ് എനർജി ആയ പ്രപഞ്ച മാധ്യമം - നമ്മൾ ദൂരദൂരെ വരെ കാണുന്ന ആ നീല അകാശം, പുറത്തേയ്ക്ക് തെറിച്ചുപോയ ഉരുകിയ ഡാർക്ക് മാറ്റർ, അത് അവശേഷിപ്പിച്ച ഡാർക്ക് എനർജ്ജി, അത് അവിടെ നിന്ന് പുറപ്പെട്ട് പ്രപഞ്ചമാധ്യമത്തിലൂടെ സഞ്ചരിച്ച് മദ്ധ്യഖരതമസ്സിൽ തിരിച്ചെത്തുന്നു.

ഇനി ഹിന്ദു മതത്തിലേയ്ക്ക്..
ആദ്യം ഒരു പ്രളയം, അതിൽ ആലിലയിൽ ഒഴുകി വരുന്ന ഒരു ശിശു, പെട്ടെന്ന് പ്രണവശബ്ദം കേട്ട ശിശു സ്വയം തിരിച്ചറിഞ്ഞ് വിഷ്ണുവാകുന്നു. ആ വിഷ്ണുവിന്റെ പൊക്കിളിൽ നിന്നും ഒരു താമര വിടരുന്നു, അതിൽ ബ്രഹ്മാവ് പിറവിയെടുക്കുന്നു. ബ്രഹ്മാവ് ഒരു ഭൂമണ്ഡലം സൃഷ്ടിക്കുന്നു, മറ്റ് സൃഷ്ടികൾ നടത്തുന്നു.

ഒരു പുത്രിയെ സൃഷ്ടിച്ച് അവളിൽ കാമം തോന്നി, ആ നോട്ടം സഹിക്കാതെ അവൾ വശത്തേയ്ക്കും പുറകിലേയ്ക്കും മാറിയപ്പോൾ അവിടെല്ലാം മുഖങ്ങൾ പിറന്നു, ഒടുവിൽ ആകാശമാർഗ്ഗം പോയപ്പോൾ അവിടെയും, ആകെക്കൂടി ആൾ പഞ്ചമുഖനായി!

ഭൂമണ്ഡലത്തിന്റെ മദ്ധ്യത്തിലൂടെ ഒരു ലിംഗം സ്വയംഭൂവാകുന്നു, ആദ്യവും അന്തവുമില്ലാത്ത ഒരച്ചുതണ്ട് പോലെ! ഇതിന്റെ അഗ്രം കണ്ടെത്താൻ വിഷ്ണുവും, ബ്രഹ്മാവും ശ്രമിച്ച് പരാജിതരാകുന്നു. തോൽ വി സമ്മതിക്കാൻ മനസ്സില്ലാത്ത ബ്രഹ്മാവ് കൈതപ്പൂവിനെ കൊണ്ട് കള്ളസാക്ഷി പറയിക്കുന്നു, അത് ലിംഗത്തിന്റെ അഗ്രത്ത് നിന്നുള്ളതാണെന്ന്! പെട്ടെന്ന് ശിവൻ പ്രത്യക്ഷപ്പെടുന്നു. ബ്രഹ്മാവിന്റെ അഞ്ച് ശിരസ്സുകളിൽ ഒന്ന് കള്ളം പറഞ്ഞ ശിരസ്സ് അടർത്തി മാറ്റുന്നു. ബ്രഹ്മാവ് ശിവനെ ആ ശിരസ്സ് കയ്യിൽ വച്ച് ഭിക്ഷയെടുക്കാൻ ശപിക്കുന്നു. ശിവൻ കണ്ണീൽ കണ്ടവരെയെല്ലാം മർദ്ദിക്കുന്നു. 

ഇതറിഞ്ഞ മഹാമായ അവരെ മൂന്നു പേരേയും തന്റെ കൊട്ടാരത്തിലേയ്ക്ക് വിളിക്കുന്നു. കൊട്ടരക്കെട്ടിൽ കടന്ന് തൃമൂർത്തികൾ സ്ത്രീകളായി  മാറുന്നു (ദേവീഭാഗവതം പ്രകാരം, കുട്ടികളായി എന്ന് പുരുഷദൈവങ്ങളുടെ പുരാണത്തിൽ). അമ്പരന്ന് നിൽക്കുന്ന അവരോട് ദേവി ഇതിലിത്ര ആശ്ചര്യപ്പെടാനെന്തിരിക്കുന്നു ഓരോ പ്രാവശ്യവും നിങ്ങൾ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്? ഇനി അമാന്തിക്കാതെ എല്ലാവരും അവരവരുടെ കർമ്മങ്ങളിൽ ഏർപ്പെട്ടാലും. ബ്രഹ്മാവ് സത്യലോകത്ത് സൃഷ്ടികൾ നടത്തിയാലും, മഹാവിഷ്ണു വൈകുണ്ഡത്തിൽ സ്ഥിതി ചെയ്ത് എല്ലാം സംരക്ഷിച്ചാലും, പരമശിവൻ കൈലാസത്തിൽ നിന്നും സംഹാരം കൃത്യങ്ങൾ നടത്തിയാലും. അങ്ങനെ തൃമൂർത്തികൾ അവിടെ നിന്നും മടങ്ങി, വീണ്ടും പുരുഷന്മാരായി അവരവരുടെ കൃത്യങ്ങളിൽ ഏർപ്പെട്ടു.

ആദ്യം പറഞ്ഞ ആ ശാസ്ത്രത്തോട് തൊട്ടുനിൽക്കുന്ന പ്രപഞ്ചോത്പത്തി, സൃഷ്ടി  (Cosmic Origins and Incarnations) ഈ പരുവത്തിൽ ആക്കിയെടുക്കാൻ  ഹിന്ദുമതം എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും! അതാണ് ഞാൻ വീണ്ടും പറയുന്നത് ഒരു ക്ഷേത്രലേക്ക് നടക്കുന്നത് പോലെ ആണ് സനാതനധർമ്മം, ക്ഷേത്രത്തിൽ നിന്നും നടന്നകലുന്നത് പോലെ ഹിന്ദുമതവും; എന്നാലും യാത്ര രണ്ടും ഒരേ നടയിലൂടെ ആയതിനാൽ ഇരുപുറവും കാണുന്ന കാഴ്ച്ചകൾ ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും. 

(ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി, എന്നെങ്കിലും ഞാൻ നന്നാകും എനിക്ക് നല്ല പ്രതീക്ഷയുണ്ട്; ഭേദ്യം ചെയ്യരുത്!)

Thursday, December 24, 2015

അഹം ബ്രഹ്മാസ്മി

സനാതനധർമ്മ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ചാൽ രത്നങ്ങൾ പോലെ തിളങ്ങുന്ന നാല് പരസ്പര പൂരക വാക്യങ്ങളിൽ ഒന്ന് . 
  • ഐതരേയ ഉപനിഷദിലെ "പ്രജ്ഞാനം ബ്രഹ്മ" - ബോധമാണ് ബ്രഹ്മം, 
  • മണ്ഡൂക്യോപനിഷദിലെ "അയം ആത്മ ബ്രഹ്മ" - ഞാൻ സ്വയം ബ്രഹ്മം ആകുന്നു, 
  • ചന്ദോഗ്യോപനിഷദിലെ " തത്വമസ്സി" - അത് നീയാകുന്നു, 
  • പിന്നെ ബ്രിഹത്കാരണ്യോപനിഷദിലെ "അഹം ബ്രഹ്മാസ്മി" - ഞാൻ ബ്രഹ്മമാകുന്നു.

വൈഷ്ണവ - ശൈവ സംഘട്ടനങ്ങൾക്ക് ഒരു പരിഹാരമായി പിൽക്കാലത്ത് കൂട്ടിച്ചേർത്തതെങ്കിലും, ബ്രുഹത്ക്കാരണ്യോ പനിഷദിലെ ശാന്തി മന്ത്രം ആവണം ആദ്യം മനസ്സിൽ നിറയേണ്ടത്. 

അത് പൂർണ്ണമാണ്, ഇതും പൂർണ്ണമാണ്, പൂർണ്ണതയിൽ നിന്ന് മാത്രമേ മറ്റൊരു പൂർണ്ണതയ്ക്ക് പിറവി എടുക്കാനാവൂ, പൂർ ണ്ണതയിൽ നിന്നും പൂർണ്ണത നീങ്ങിയാലോ അവശേഷിയ്ക്കുന്നതും പൂർണ്ണത മാത്രം! (ഇവിടെ ബ്രഹ്മം "0" പൂജ്യം, ആയി വരുന്നു, 0 = 0, 0 + 0 = 0, 0 - 0 = 0, എന്നാൽ എല്ലാ 0 ഉം ഒന്ന് തന്നെ ആണോ?, ഇതിനെ പറ്റി ബ്രഹ്മാവും പൂജ്യവും എന്നൊരു ലേഖനം മുമ്പ് എഴുതിയിരുന്നു അസുരവിചാരങ്ങൾ ബ്ലോഗിൽ) 

മറ്റൊരു രസകരമായ ശ്ലോകം ഗീതയിലെ "ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍-... ബ്രഹ്മാഗ്‌നനൗ ബ്രഹ്മണാ ഹുതം ബ്രഹ്‌മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മസമാധിനാ" എന്നതാണ് - ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ , ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മമാകുന്ന യജ്ഞകര്‍ത്താവിനാല്‍ ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ!

"അഹം ബ്രഹ്മാസ്മി" എന്ന് പറയുമ്പോൾ , മണ്ണീലും വിണ്ണിലും, പുല്ലിലും, പൂവിലും, ഉഷ്ണപ്പുണ്ണ് പിടിച്ച വേശ്യയിലും നിറയുന്ന ചൈതന്യം, സത്ത്, ഞാൻ മാത്രമാണ് എന്നല്ല; അവയെല്ലാം "പൂർണ്ണമായും ഞാൻ തന്നെ" ആണെന്ന് അർത്ഥം.

മദ്യവ്യവസായികളുടെ ദൈവമായി തെരുവിലും ചനലുകളിലും തരാം താഴ്ത്തപ്പെട്ടു പോയ ശ്രീനാരായണഗുരുദേവൻ അരുൾ ചെയ്ത "നീയല്ലോ സൃഷ്ടിയും,സൃഷ്ടാവായതും, സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും" എന്നതും ഇതു തന്നെ. 

അതായത് ഞാൻ അപരബ്രഹ്മം മാത്രം അല്ല, പരബ്രഹ്മവും മാത്രം അല്ല, ആത്മനോ , ശക്തിയും മാത്രം അല്ല; ഞാൻ ഇവയെല്ലാം ചേർന്ന പരിപൂർണ്ണ ബ്രഹ്മം ആകുന്നു.

അപ്പോൾ കഷ്ടപ്പെട്ട് പതിനെട്ട് പടിയും കടന്ന് സന്നിധാനത്തിലെത്തുമ്പോൾ കാണുന്ന "തത്വമസ്സി" എന്താണ്? അത് നീയാകുന്നു, എന്നാൽ നീ എൻറ്റെ ഭാഗം ആയ ആത്മൻ ആകുന്നു, നീ എന്റെ ഭാഗം മാത്രമാകുന്നു.

ഈശ്വരൻ ഉണ്ടോ, ഇല്ലേ എന്നാ തർക്കത്തിലും എത്രയോ അഗാധമാണ് "എന്താണോ ഉള്ളത് അതാണീശ്വരൻ" എന്നാ സനാതന ധർമ്മ തത്വം!

Monday, December 21, 2015

സനാതനധർമ്മത്തിലെ ശരീരശാസ്ത്രം


മനുഷ്യശരീരത്തെ സനാതനധർമ്മ പ്രകാരം വിശകലനം ചെയ്താൽ ചതുർ വിംശദ് ഗുണങ്ങളിലാണു ചെന്നു നിൽക്കുന്നത്. ഈ ചതുർ വിംശദ് ഗുണങ്ങൾ അപരബ്രഹ്മത്തിൻറ്റെ അന്നമയ, മനോമയ, പ്രാണമയ, വിജ്ഞാനമയ, ആനന്ദമയ കോശരൂപങ്ങളായി പരിഗണിയ്ക്കാവുന്നതാണ്. കുറച്ചു കൂടി വ്യക്തമായി ഉദാഹരിച്ചാൽ ഇതു യന്ത്രത്തിൻറ്റെ യാന്ത്രിക ഭാഗങ്ങളും, സാങ്കേതികവിദ്യയും, വിനിമയപ്രക്രിയകളും, സാമഗികളും, ഇൻസ്ട്രമെൻറ്റേഷൻ ആൻഡ്ഡ് കണ്ട്രോളും, ഓട്ടൊമേഷനും ഒക്കെ ആണ്. ഇതിനെ പ്രവർത്തിയ്ക്കണമെങ്കിൽ വൈദ്യുതോർജ്ജം ആവശ്യമാണ്, അത് ജീവാത്മാവ് അഥവാ ആത്മനും.

ഭഗവത് ഗീതയിൽ തുടങ്ങിയാൽ

ഭുവിർ അപോ നലോ വായു:
ഖം മനോ ബുദ്ധിൽ എവ ക
അഹങ്കാര ഇതിയം മി
ഭിന്ന പ്രകൃതിർ അസ്തധ:

ഇവിടെ പഞ്ചഭൂതങ്ങളിൽ തുടങ്ങാം, 

ഭൂമിയെ ഖരവസ്തുക്കളായും (1), 

ജലത്തെ ദ്രവവസ്തുക്കളായും (2), 

വായുവിനെ വാതകവസ്തുക്കളായും (3) കാണാവുന്നതാണ്. 

അഗ്നി ശരീരത്തിൻറ്റെ ഊഷ്മാവായി (body temperature) പരിഗണിച്ചാൽ (4), 

ആകാശം മർദ്ദമായി (pressure) പരിഗണിയ്ക്കാം ( ആകാശം എന്നത്പഞ്ചതത്വങ്ങളിൽ എല്ലാ ശക്തികൾക്കു പ്രസരണം ചെയ്യുവാനുള്ള പ്രാപഞ്ചിക മാധ്യമമാണ്, ശരീരം അതിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ശാക്തേയ പ്രസരണം അതിൽ സൃഷ്ടിയ്ക്കുന്ന മർദ്ദം എന്നാണ് ഉദ്ദേശിച്ചത്) (5). ഇവ പൊതുവേ അന്നമയ കോശ വിഭാഗത്തിലാണു ഉൾപ്പെടുത്തി കണ്ടിട്ടുള്ളത്.

ഇനി 3 ഗുണങ്ങൾ സൂക്ഷ്മ ജാഗ്രത്തിലുള്ള

മനസ്സ് (6),

ബുദ്ധി (7),

അഹങ്കാരം (8)

എന്നീ ആനന്ദമയ കോശങ്ങൾ. മനസ്സ്, നിയന്തണകേന്ദ്രമാണ് (Control Station), ഇത് എല്ലാ വിധ ഭൗതിക പ്രവർത്തികൾക്കുമുള്ള പദ്ധതി തയ്യാറാക്കൽ കേന്ദ്രം ആണ്, തീരുമാനങ്ങൾ ആത്യന്തികമായി എടുക്കുന്നതു നടപ്പാക്കുന്നതും മനസ്സാണ്.

ബുദ്ധി (Wisdom), വിവേകമാണ്, ആർജ്ജിതമായ അറിവിൻറ്റെ അടിസ്ഥാനത്തിൽ നല്ലതോ, ശരിയോ തിരഞ്ഞെടുക്കുന്ന കോശം, ആധുനിക മാനേജ്മെൻറ്റെ സങ്കൽപ്പത്തിലെ ഫംഗ്ഷണൽ ഭാഗം (functional element), ലൈൻ ഭാഗമായ (line element) മനസ്സിനെ ഉപദേശിയ്ക്കാം പക്ഷേ അനുസരിപ്പിയ്ക്കാൻ ഉള്ള അധികാരമില്ല.

അഹങ്കാരം (Ego), ബിദ്ധിയ്ക്ക് വിപരീത ഗൂണമാണ്. വികാരമാണ്. ക്ഷിപ്രമായി തീരുമാനങ്ങൾ ഏടുക്കുന്ന, എടുത്ത തീരുമാനങ്ങൾ ഒന്നു ബുദ്ധിയെക്കൊണ്ട് വിശകലനം ചെയ്യിയ്ക്കാൻ പോലും മനസ്സിനെ അനുവദിയ്ക്കാത്ത വേഗതയുള്ള, ശരിയെന്നോ, നല്ലതൊന്നോ ഉള്ള വിവേചനത്തിനു യാതൊരു വിധ പരിഗണനയും കൊടുക്കാത്ത കോശം.

ഇനി ജ്ഞാനം ആർജ്ജിയ്ക്കാനുള്ള 5 ജ്ഞാനേന്ദ്രിയങ്ങൾ പരിശോധിയ്ക്കാം; ഇവ വിജ്ഞാനമയ കോശ വിഭാഗത്തിൽ പെടുന്നു.

(9) നയനം: ദർശ്ശനം എന്ന പ്രക്രിയയിലൂടെ ജ്ഞാനം കൊണ്ട് വരുന്ന സംവിധാനം

(10) നാസിക: ശ്വസനം എന്ന പ്രക്രിയയിലൂടെ ജ്ഞാനം കൊണ്ട് വരുന്ന സംവിധാനം

(11) കർണ്ണം: ശ്രവണം എന്ന പ്രക്രിയയിലൂടെ ജ്ഞാനം കൊണ്ട് വരുന്ന സംവിധാനം

(12) ജിഹ്വ: ഭക്ഷണം എന്ന പ്രക്രിയയിലൂടെ ജ്ഞാനം കൊണ്ട് വരുന്ന സംവിധാനം

(13) ത്വക്ക്: സ്പർശ്ശനം എന്ന പ്രക്രിയയിലൂടെ ജ്ഞാനം കൊണ്ട് വരുന്ന സംവിധാനം

ഓരോ ജ്ഞാനേന്ദ്രിയങ്ങൾക്കും അവയുടേതായ 5 ജ്ഞാനങ്ങൾ ഉണ്ട്. ഇവ മനോമയ കോശ വിഭാഗത്തിൽ പെടുന്നു.

(14) രൂപം: നയനത്തിനു ശ്രവണത്തിൽ വിഷയീഭവിയ്ക്കുന്നത് രൂപം ആണ്; ഇത് പ്രകാശരശ്മികൾ വസ്തുവിൽ തട്ടി പ്രതിഫലിച്ച് നയനസംവിധാനത്തിലൂടെ മനസ്സിനു ലഭിയ്ക്കുന്ന ജ്ഞാനം.

(15) ഗന്ധം: നാസികയ്ക്ക് ശ്വസനത്തിൽ വിഷയീഭവിയ്ക്കുന്നത് ഗന്ധം ആണ്; ഇത് വാതകമിശ്രിതങ്ങളുടെ രസഭാവങ്ങൾ ശ്വസനസംവിധാനത്തിലൂടെ മനസ്സിനു ലഭിയ്ക്കുന്ന ജ്ഞാനം.

(16) ശബ്ദം: കർണ്ണത്തിനു കാഴ്ച്ചയിൽ വിഷയീഭവിയ്ക്കുന്നത് ശബ്ദം ആണ്; ഇത് കമ്പനത്തിലൂടെ ബഹിർഗ്ഗമിയ്ക്കുന്ന ശാക്തിക കിരണങ്ങൾ ശ്രവണസംവിധാനത്തിലൂടെ മനസ്സിനു ലഭിയ്ക്കുന്ന ജ്ഞാനം.

(17) സ്വാദ്: ജിഹ്വയ്ക്ക് രുചിയ്ക്കുമ്പോൾ വിഷയീഭവിയ്ക്കുന്നത് സ്വാദ് ആണ്; ഇത് ചർവ്വണത്തിലൂടേയോ, ആഗിരണത്തിലൂടേയോ ഭക്ഷണസംവിധാനത്തിലൂടെ മനസ്സിനു ലഭിയ്ക്കുന്ന ജ്ഞാനം.

(18) സ്പർശ്ശം: ത്വക്കിനു സ്പർശ്ശനത്തിൽ വിഷയീഭവിയ്ക്കുന്നത് സ്പർശ്ശം ആണ്; ഇത് ത്വക്കിൻറ്റെ പ്രതലങ്ങളിൽ ഉളവാകുന്ന ഊഷ്മ, മർദ്ദ വ്യതിയാനങ്ങൾ സ്പർശ്ശനസംവിധാനത്തിലൂടെ മനസ്സിനു ലഭിയ്ക്കുന്ന ജ്ഞാനം.

ഇനിയുള്ളത് 5 കർമ്മേന്ദ്രിയങ്ങൾ ആണ്. അന്നമയ കോശങ്ങൾക്കും, മനോമയ / വിജ്ഞാനമയ / ആനന്ദമയ / കോശങ്ങൾക്കുമിടയിൽ പ്രവർത്തിയ്ക്കുന്ന ഇവ പ്രാണമയകോശങ്ങളായി പരിഗണിയ്ക്കവുന്നതാണ്.

(19) ഗളം: വളരെ ബ്രഹത്താണ് ഇതിൻറ്റെ വ്യാഖ്യാനം; കണ്ണ്, മൂക്ക്, വായ്, തൊണ്ട എന്നിവയെ ബന്ധിപ്പിയ്ക്കുന്ന വായു സഞ്ചയം (Facial cavity). ഇത് ചെയ്യുന്ന കർമ്മങ്ങളിൽ പ്രധാനമായത് ശബ്ദം, ആശയവിനിമയം – ശബ്ദം കൊണ്ടോ, കണ്ണുകളുടെ / മൂക്കിൻറ്റെ ചലനം കൊണ്ടോ, പ്രവർത്തികൾ - ചവയ്ക്കൽ, തുപ്പൽ, ഊതൽ, തുടങ്ങിയ പ്രവർത്തികൾ .ശ്വസനസംവിധാനം, രക്തസംക്രമണം എന്നിവ ഈ കർമ്മേന്ദ്രിയത്തിൻറ്റെ പരിധിയിൽ വരുന്നതാണ്.

(20) ഹസ്തം: കൈകൾ കൊണ്ട് ചെയ്യുന്ന പ്രവർത്തികൾക്കാവശ്യമായ സംവിധാനങ്ങൾ, അതായത് കൈകളുമായി ബന്ധപ്പെട്ട നാഡീവ്യൂഹം.

(21) പാദം: കാലുകൾ കോണ്ട് ചെയ്യുന്ന പ്രവർത്തികൾക്കാവശ്യമായ സംവിധാനങ്ങൾ, അതായത് കാലുകളുമായി ബന്ധപ്പെട്ട നാഡീവ്യൂഹം.

(22) വിസർജ്ജനേന്ദ്രിയം: ദഹനസംവിധാനവും അനുബന്ധ വിസർജ്ജനസംവിധാനവും. (Digestive and Excretory Systems)

(23) ജനനേന്ദ്രിയം: ജനനേന്ദ്രിയവും അനുബന്ധ പ്രത്യുൽപ്പാദന സംവിധാനങ്ങളും. (Reproductive and Sexual Systems)

(24) ആമത്തേത് ബോധം (consciousness) ആണ്. ഇത് പരബ്രഹ്മത്തെ, ബോധതലത്തെ ഒക്കെ ആത്മനുമായി ബന്ധിപ്പിയ്ക്കുന്ന ഗുണമാണ്. കണ്ണടച്ചും കാണാനും, ചെവി പൊത്തി കേൾക്കുകയും, ശ്വസിയ്ക്കാതെ ഗന്ധിയ്ക്കുകയും, ആഹരിയ്ക്കാതെ രുചിയ്ക്കുകയും, സ്പർശ്ശിയ്ക്കതെ സ്പർശ്ശനം അറിയുകയും ചെയ്യുന്ന ഗുണം. ഇന്ദ്രിയങ്ങൾക്കതീതമായ ജ്ഞാനം.

മുകളിൽ പറഞ്ഞവയെല്ലാം അപരബ്രഹ്മത്തിൽ സ്ഥിതിചെയ്യുന്ന ആത്മൻറ്റെ ഭാവങ്ങൾ ആകുന്നു.. ഇവയിൽ പരബ്രഹ്മത്തിൻറ്റെ ശക്തിരഹിത ഭാവം, വിഗ്ഗോർ, ഈശ്വരചൈതന്യം, എന്നൊക്കെ അറിയപ്പെടുന്ന "സത്ത്" (25) സാന്നിദ്ധ്യം (24+ 1) ജീവിതവും, സത്തിൻ അഭാവം മൃത്യുവുമാണ്. ഹിരണ്യഗർഭകോശം എന്നും ആത്മഗുണത്തെ പ്രതിപാദിച്ചു കാണുന്നുണ്ട്. ഇതിനു ശിവമയ കോശവുമായി മാത്രമേ ബന്ധമുള്ളൂ.

"ആത്മാവിനീ മണ്ണീൽ ബന്ധമില്ല, സ്വന്തം ദേഹവുമായൊരു ബന്ധമില്ല; ആത്മാക്കൾ തമ്മിലേ ബന്ധമുള്ളൂ പരമാത്മാവുമായുള്ളൊരാത്മ ബന്ധം" .

പഞ്ചോപചാര പൂജ

വിശ്വാസിയുടെ ജീവിതത്തിലെ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നാണു പൂജ. ഇത് സ്ഥിരമായി ആരാധനാലയങ്ങളിൽ പുരോഹിതന്മാരാൽ വിധിപ്രകാരം നടത്തിവരുന്നു എങ്കിലും ചില സാഹചര്യങ്ങളിൽ ഗൃഹസ്ഥനും സ്വന്തം വീട്ടിൽ ഇതു ചെയ്യേണ്ടി വരാറുണ്ട്. മറ്റു മതങ്ങൾക്ക് വ്യവസ്ഥാപിതമായ മത പഠനസമ്പ്രദായം ഉള്ളതിനാൽ അവർ അവരുടേതായ ആരാധനാസമ്പ്രദായങ്ങൾ യഥാവിധി ചെയ്യുന്നുണ്ട് എന്നു കരുതാം. സനാതന ധർമ്മവിശ്വാസികൾക്ക് അപ്രകരം ഒരു മതവിദ്യാഭ്യാസ സമ്പ്രദായം നിർബ്ബന്ധിതമല്ലാത്തതിനാൽ, പലരും അവർക്കറിയാവുന്നത് പോലെ പൂജചെയ്യുകയാണു പതിവ്. ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള പൂജചെയ്യപ്പെടുന്നത്, നവരാത്രിയിലെ ദുർഗ്ഗാഷ്ടമി നാളിലാണു, അതും പുസ്തക പൂജവയ്ക്കലിൻറ്റെ ഭഗമായി. തികഞ്ഞ ബോധ്യം ഇല്ലത്തതിനാലുള്ള ഭയവും, അന്ധവിശ്വാസങ്ങളും, വിധികളേയും, മനസ്സിനേയും കീഴ്പ്പെടുത്തുക, ഇവിടെ സാധാരണവും, സ്വാഭാവികവും ആണ്. ഒരു പക്ഷേ തങ്ങളുടെ ആത്മീയ വ്യവസായത്തിൽ വരാവുന്ന കുറവിനെ മുന്നിൽ കണ്ടാകാം അറിവുള്ള പലരും ഇതിനെ വിശദമാക്കി ലഘൂകരിയ്ക്കുന്നില്ല.

സങ്കൽപ്പത്തിനനുസൃതമായ തന്ത്രവിധികൾ വ്യത്യസ്ഥമാണെങ്കിലും ഗൃഹസ്ഥനു സാമാന്യ പൂജയ്ക്ക് ദേവതാവ്യത്യാസമില്ല. ശിവനോ, വിഷ്ണുവോ, ദേവിയോ, ഹനുമാനോ, അയ്യപ്പനോ, മറ്റേത് സങ്കൽപ്പവുമാകട്ടേ, ദേവതാ വ്യത്യസമില്ലാതെയുള്ള പൊതു വിധികൾ ആചരിയ്ക്കാവുന്നതാണ്.

സാധാരണയായുള്ള പൂജകളിൽ 5 വിധികൾ മുതൽ 65 വിധികൾ വരെ ഉണ്ടാകാറുണ്ട്, എങ്കിലും 16 വിധികൾ ഉള്ള പൂജകൾ ക്ഷേത്രത്തിനും ഗൃഹത്തിനും അനുയോജ്യമാണ്. ഇവിടെ ക്ഷേതസങ്കൽപ്പവും ഗൃഹസങ്കൽപ്പവും വ്യക്തമാക്കേണ്ടതുണ്ട്.ബ്രഹ്മസങ്കൽപ്പത്തിൽ എല്ലാം ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നെങ്കിലും ആ ബ്രഹ്മത്തിനു ആത്മൻ നടത്തുന്ന പ്രണാമവ്യവസ്ഥയിൽ, ക്ഷേത്രങ്ങളിൽ ദൈവം സ്ഥിരമായി സങ്കൽപ്പിയ്ക്കപ്പെട്ടിട്ടുള്ളതും, ആരാധനാരീതികൾ സ്ഥിരമായി വസിയ്ക്കുന്ന ഒരാളിനെ സങ്കൽപ്പിച്ചുള്ളതുമാണ്. ഉണർത്തലും, വസ്ത്രം മാറലും, സ്നാനവും, ആഭൂഷണവും, ഭക്ഷണവും, ആരാധനയും, നിദ്രയും എല്ലാം അവിടെ സ്ഥിരമായോ, സങ്കൽപ്പത്തിനനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിലോ നടത്തപ്പെടുന്നു. ഗൃഹസങ്കൽപ്പത്തിൽ ദൈവം ഒരു അതിഥിയെപ്പോലെ പൂജാസ്ഥലത്ത് സങ്കൽപ്പിയ്ക്കപ്പെട്ട ഗുണത്തിൽ ആദേശം ചെയ്ത് ആതിഥേയൻറ്റെ സൽക്കാരം സ്വീകരിച്ച് ബ്രഹ്മനിലേയ്ക്ക് ലയിക്കുകയും ചെയ്യുന്നു.

ജീവൻ അഥവാ ആത്മൻറ്റെ 24 തത്വങ്ങൾ ( ഭൂമിർ അപോ 'നലോ വയുഹ്, ഖം മനോ ബുധിർ ഏവാ ക, അഹങ്കാര ഇതിയം മീ, ഭിന്ന പ്രകൃതിർ അസ്തദ- 5 - പഞ്ചഭൂതങ്ങൾ - 5 ബോധങ്ങൾ - കാഴ്ച്ച, കേൾവി, രുചി, ഗന്ധം, സ്പർശ്ശനം - 5 ബോധേന്ദ്രിയങ്ങൾ - നയനം, കർണ്ണം,ജിഹ്വ, നാസിക, ത്വക്ക് - 5 - കർമ്മേന്ദ്രിയങ്ങൾ - ബാഹു, ഗളം, പാദം, വിസർജേന്ദ്രിയം, ജനനേന്ദ്രിയം, പിന്നെ മനസ്സ്, അഹങ്കാരം, ബുദ്ധി, 24 ആമത് അതീന്ദ്രിയജ്ഞാനം + 25 ആമത് ജീവാത്മാവ്)പ്രകാരം ആത്മൻ തന്നെ ബ്രഹ്മൻ എന്നോ ജീവാത്മാവ് തന്നെ പരമാത്മാവ് എന്നോ ചിന്തിച്ചാൽ സാധകൻ തനിക്കായി ചെയ്യുന്നതെല്ലാം ദൈവത്തിനായി വരും. എന്നിരിയ്ക്കിലും പരമമായ ബ്രഹ്മത്തിനു മനസ്സിനിഷ്ടപ്പെട്ട സങ്കൽപ്പത്തിൽ ബഹുമാനമോ, സ്നേഹമോ, നന്ദിയോ, വിധേയത്വമോ, ആശയവിനിമയമോ, ഒക്കെ ഹേതുവായി ജനങ്ങൾ പൂജ നടത്തി വരുന്നു. പരമപ്രധാനം അവരുടെ മാനസിക ജീവിത അതുമൂലം നിലവാരത്തിൽ ഉണ്ടാകുന്ന ഔന്നത്യം തന്നെ.

ഗൃഹാന്തരീക്ഷത്തിൽ ശുദ്ധി, ആത്മീയ അന്തരീക്ഷം ഇവ സ്ഥിരമായി നിലനിറുത്തുവാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട്, സങ്കൽപ്പങ്ങളിലേയ്ക്ക് ( വിഗ്രഹം, ചിത്രം,.. ഇവയിൽ പഞ്ചഭൂതങ്ങൾ സ്ഥൂലത്തിലും, 19 ഘടകങ്ങൾ സൂക്ഷ്മത്തിലും സ്ഥിതി ചെയ്യുന്നതായി സങ്കൽപ്പം ) സാങ്കല്പ്യത്തെ ആവാഹിക്കുകയും, ഉപചരിയ്ക്കുകയും, ഉച്ചാടനം ചെയ്യുകയുമാണു ഉത്തമം. (പൂജാമുറിയും, കെടാവിളക്കും, നിറപുത്തരിയും ഒക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ആരാധനാലയങ്ങൾ അപ്രകരമുള്ള അന്തരീക്ഷവും, ശുദ്ധിയും നിലനിർത്തുന്നതിനാൽ, സാളഗ്രാമത്തിലേയ്ക്കും, സാധകനിലേയ്ക്കും ഉള്ള ആവാഹന - ഉച്ചാടന പ്രക്രിയകൾ ആണവിടെ സാധാരണ നടക്കാറുള്ളത്.


ഇതു വരെ പറഞ്ഞത് സാധാരണ വിശ്വാസിയ്ക്കു വേണ്ടിയാണു, ഇനികാര്യത്തിലേയ്ക്ക്. ഓർമ്മയിൽ ഉള്ള പഞ്ച ഉപചാര പൂജ താഴെ വിവരിയ്ക്കുന്നു.

പ്രാരംഭ തയ്യാറെടുപ്പുകൾ
==========================

• ദേഹശുദ്ധി വരുത്തി ശുദ്ധവസ്ത്രങ്ങൾ ധരിയ്ക്കുക

• പൂജാമുറിശുദ്ധമാക്കി വയ്ക്കുക

• സാങ്കല്പ്യം വൃത്തിയാക്കി വയ്ക്കുക

• പൂജാജലപാത്രം ശുദ്ധിയാക്കി ശുദ്ധജലം നിറച്ചു വയ്ക്കുക

• പൂജാസ്ഥലത്ത് ഒരു വിളക്ക് കൊളുത്തി വയ്ക്കുക

• ശ്രീഗണപതിയെ ധ്യാനിയ്ക്കുക ( ഓം ശ്രീ ഗണപതായേ നമ: -മാത്രം, ഗജാനനം ഭൂത ഗണാധി സേവിതം.. മുഴുവൻ, ഏറ്റവും ഇഷടപ്പെട്ട ഗണപതിസ്തുതി എന്തുമാകാം)

• ഗുരുവിനെ പ്രണമിയ്ക്കുക ( ഇവിടെ ഗുരു ആചാര്യനാണ്, അതു ഏത് ആത്മീയ അചാര്യനു ആകാം. ശ്രീ.നാരായണഗുരുവുമാകാം)

പൂജാവിധി
============

പ്രഥമോപചാരം.

• സാങ്കല്പ്യത്തിനു "അയിം പ്രഥ്വിവ്യാത്മനേ നമ: ഗന്ധം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ കുങ്കുമം അർപ്പിയ്ക്കുക.

ദ്വിതീയോപചാരം

• സാങ്കല്പ്യത്തിനു "ഹയിം ആകാശാത്മനേ നമ: പുഷ്പം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ പുഷ്പങ്ങൾ ( പുഷ്പങ്ങളുടെ തിരഞ്ഞെടുപ്പും, രീതിയും സങ്കൽപ്പത്തിനു അനുയൊജ്യമായാൽ ഉത്തമം) അർപ്പിയ്ക്കുക.

ത്രിതീയോപചാരം

• സാങ്കല്പ്യത്തിനു "യം വായ്വാത്മനേ നമ: ധൂപം അഗ്രപയാമി" എന്ന മന്ത്രോച്ചാരണത്തോടെ ചന്ദനത്തിരി സമർപ്പിയ്ക്കുക

ചതുരോപചാരം

• സാങ്കല്പ്യത്തിനു "ഋഹം ആഗ്നേയാത്മനേ നമ: ദീപം ദർശ്ശയാമി" എന്ന മന്ത്രോച്ചാരണത്തോടെ ദീപം സമർപ്പിയ്ക്കുക

പഞ്ചമോപചാരം

• സാങ്കല്പ്യത്തിനു "വം അമൃതാത്മനേ നമ: നൈവേദ്യം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ ഫലങ്ങളോ, ശർക്കരയോ,മറ്റു നൈവേദ്യമോ സമർപ്പിയ്ക്കുക

സർവ്വോപചാരം

• സാങ്കല്പ്യത്തിനു "സം സർവ്വാത്മനേ നമ: സർവ്വോപകാരൺ സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ അക്ഷിതം സമർപ്പിയ്ക്കുക

ഇത് വളരെ പെട്ടെന്ന് ചെയ്യാവുന്നതാണ്. തെറ്റുകൾ വരുമെന്ന് ഭയപ്പെടേണ്ടതില്ല.

“യേപ്യ് അന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാ:
ത്യേ പി മാമേവ കൗന്തേയ യജന്ത്യവിധിപൂർവ്വകം “

എന്നിൽ നിന്നും അന്യരായ ( അന്യമതസ്ഥരായാൽ കൂടി) ദൈവങ്ങളെ വിധിപ്രകാരം പൂജിയ്ക്കുന്നത്, തന്നെ അവിധിപ്രകാരം പൂജിയ്ക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞ ഭഗവാനു അതൊന്നും ഒരു പ്രശ്നമാകാനിടയില്ല.

തപസ്സ്

അറ്റോമിക് സയൻസ്സിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ എങ്ങോട്ടാണെന്ന് ശ്രദ്ധിയ്ക്കുക.
നമ്മൾ വളരെ മുമ്പ് തന്നെ ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളോടുമുള്ള ഏറ്റവും ചെറിയ കണികയായ തന്മാത്രയെ ആറ്റങ്ങളായും ആറ്റത്തെ വിഭജിച്ച് ന്യൂട്രോൺ, ഇലക്ട്രോൺ, പ്രോട്ടോൺ എന്നിവയും പിന്നെ കുറെയേറെ ശൂന്യതയും കണ്ടു. അന്ന് പറഞ്ഞിരുന്നത് ഇലക്ട്രോൺ എന്ന നെഗറ്റീവ് ചർജ്ജുള്ള ഗുണമുള്ള ചലിയ്ക്കുന്ന കണങ്ങൾ, പ്രോട്ടോൺ എന്ന പോസിട്ടീവ് ചർജ്ജുള്ള ഗുണമുള്ള മദ്ധ്യസ്ഥിതചല കണങ്ങൾ, പിന്നെ വെറുതേ ആറ്റത്തിന്റെ ഭാരം കൂട്ടാൻ മാത്രമുള്ള ഒരു ഗുണവുമില്ലാത്ത ചലനരഹിതൻ ഒരു ന്യൂട്രോൺ, ഒരു പെരുവയറൻ!

പിന്നീട് നമ്മൾ കണ്ട് ഒരു ന്യൂട്രോൺ എന്നത് ഒരു ഇലക്ട്രോണും പ്രോട്ടോണും പിരിയ്ക്കാനാകാത്തവിധം ലയിച്ചതാണെന്നും, അതിനാൽ ചാർജ്ജില്ലാതെയും, ഭാരം പ്രോട്ടോണും ഇലക്ട്രോണും ചേർന്നതിനു തുല്യമാണെന്നും (ഇലക്ട്രോൺ - 9.1 x 10^ 31 kg, പ്രോട്ടോൺ - 1.6726 x 10^ 27, ന്യൂട്രോൺ - 1.675 ×10^ 27 kg).

ഇതോടെ എങ്ങനെ ഒന്നാം മൂലകമായ, എല്ലാത്തിനും ആധാരമായ ഹൈഡ്രജനിൽ നിന്നും പിന്നീടുള്ള മൂലകങ്ങൾ ഉണ്ടായി എന്ന് തിരിച്ചറിഞ്ഞു. ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ഹൈഡ്രജനിൽ നിന്നും എങ്ങനെ രണ്ട് ഇലക്ട്രോണും, രണ്ട് പ്രോട്ടോണും, രണ്ട് ന്യൂട്രോണും ഉള്ള ഹീലിയം ഉണ്ടായി? എവടെ നിന്നാ ന്യൂട്രോൺ വന്നു?

4 ഹൈഡ്രജൻ ആറ്റങ്ങൾ ഒന്നിയ്ക്കുമ്പോൾ, അതിലെ രണ്ട് ഇലക്ട്രോണുകൾ, രണ്ട് പ്രോട്ടോണുകൾ എന്നിവ മധ്യത്തിലും ഭ്രമണപഥത്തിലുമായി മാറുന്നു. ബാക്കിയുള്ള രണ്ട് ഇലക്ട്രോണും പ്രോട്ടോണും ഒന്നു ചേരുമ്പോൾ രണ്ട് ന്യൂട്രോണൂകൾ ഉണ്ടാകുന്നു.ആറ്റോമിക് സ്പേസ്സ് അതിനെയെല്ലാം വഹിയ്ക്കുന്നു. അങ്ങനെ ആദ്യമൂലകത്തിൽ നിന്നും രണ്ടാമത്തെ മൂലകം ഉണ്ടായി. പിന്നീട് ഓരോന്നയി 106 എണ്ണം, പിന്നെ എന്ത് കൊണ്ടുണ്ടായില്ല? എനിക്കറിയില്ല.


ഇവിടെ ശിവൻ, ശക്തി, അർദ്ധനാരീശ്വരൻ, വിഷ്ണു എന്നീ സങ്കൽപ്പങ്ങളെ ഒന്ന് ഇതുമായി ബന്ധപ്പെടുത്തി നോക്കുക. സനാതനധർമ്മത്തിലെ പരബ്രഹ്മം എന്ന ബ്രഹ്മഭാഗത്തെ വിശകലനം ചെയ്യുമ്പോൾ ശക്തി പിരിഞ്ഞകന്ന ചിലഭാഗങ്ങൾ പ്രാപഞ്ചിക ഗോളങ്ങളായി പ്രാപഞ്ചികമാധ്യമമായ അപരബ്രഹ്മത്തിൽ ചാക്രികമായി അലയുന്നു.അതിനെ വിഷ്ണുവെന്നും, പാൽക്കടൽ എന്നും, പ്രപഞ്ചത്തിൻറ്റെ മദ്ധ്യമായ, അച്ചുതണ്ടായ ശിവലിംഗത്തിലെ ഈ ഭാഗം (ശക്തിയിൽ നിന്നും കുറച്ച് ആത്മൻ നഷ്ടപ്പെട്ട) ശിവനെന്ന മനുഷ്യൻറ്റെ കഴുത്തിലെ വിഷം കട്ടിപിടിച്ച ഭാഗമായി ഒക്കെ സങ്കൽപ്പിച്ച് ഗുലുമാലാക്കിയതിൽ പഴയകാല ഋഷികൾ ഉത്തരവാദികളല്ല. ശക്തി എന്നത് പരബ്രഹ്മത്തിൽ നിന്നും ഉത്ഭവിച്ച് അപരബ്രഹ്മത്തിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തുന്നു. ശക്തി ഇലക്ട്രോണും, നിർഗ്ഗുണ നിരാമയ പരബ്രഹ്മഭാഗം ന്യൂട്രോണും, ആത്മൻ പ്രോട്ടോണും ആയി ഋഷികൾ അറിഞ്ഞിരുന്നു. അതിനാൽ അവർ ബ്രഹ്മം സൂക്ഷത്തിലെ സൂക്ഷ്മത്തിലും, ബൃഹത്തിലെ ബൃഹത്തിലും ഉണ്ടെന്ന് പറഞ്ഞു.

ന്യൂട്രോൺ എന്ന സത്യവും അർദ്ധനാരീശ്വരൻ എന്ന സങ്കൽപ്പവും ഒന്ന് തന്നെ, കറുത്ത ഖരമായ പ്രോട്ടോണും, ശക്തിയായ ഇലക്ട്രോണും പരസ്പരപൂരകമായി വേർതിരിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ ഒന്നായിരിയ്ക്കുന്നു. ശിവനും പാർവ്വതിയും അല്ലെങ്കിൽ പരബ്രഹ്മവും ശക്തിയും ഇത് പോലെ ഒന്നായ സങ്കൽപ്പമാണ്. അല്ലാതെ മനുഷ്യരൂപത്തിൽ ഒരു സ്ത്രീയെ വിവാഹം കഴിച്ച് കാളപ്പുറത്ത് കയറിനടക്കുന്നത് പരബ്രഹ്മമല്ല, അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല, ശക്തിയില്ലാതെ ശിവാനില്ല, ശിവനില്ലാതെ ശക്തിയും. പിന്നെ പഴയ ആചാര്യന്മാർ ഇതൊക്കെ സാധാരണമനുഷ്യർക്ക് മനസ്സിലാകില്ലെന്ന് കരുതി എല്ലാം മനുഷ്യരൂപത്തിൽ അവതരിപ്പിച്ചു, അങ്ങനെ പ്രപഞ്ചസത്യങ്ങളുടെ സംഹിതയായ സനാതനധർമ്മം നിറം പിടിപ്പിച്ച നുണക്കഥകളുടെ ഹിന്ദുമതമായി മാറി!

ഇനി അടുത്ത പിളർപ്പിൽ നമ്മൾ ക്വാർക്ക്, ലെപ്റ്റോൺ, ഗ്ലൂവോൺ, ഫോട്ടോൺ, ബോസ്സോൺ എന്നിങ്ങനെ ഇലക്ട്രോണും പ്രോട്ടോണും നമ്മൾ പിളർന്നു. കറങ്ങുന്ന എല്ലാ ഘടകങ്ങൾക്കും പിന്നിലെ സൂത്രധാരൻ അപ്പോഴും മറഞ്ഞ് നിന്നു.

ഇന്നിതാ നമ്മൾ ന്യൂട്രോണിനെ വിഭജിച്ച്, സ്വാഭാവികമയും പ്രോട്ടോണും, ഇലക്ട്രോണും ലഭിയ്ക്കണം, എന്നാൽ ലഭിച്ചതോ? ബോധതലം എന്ന "കോൺഷ്യസ്സ്നസ്സ്". സോൺ തിയറിയിൽ വാലൻസ്സി ഇലക്ട്രോൺ ബാൻഡുകൾ വിശ്ദീകരിച്ച നമ്മൾ ഇന്ന് പറയുന്നു ഓരോ ആറ്റത്തിലേയും ന്യൂട്രോണുകളുടെ ബോധം പരസ്പരം ഓവർലാപ്പ് ചെയ്ത് ഒരു ബോധതലം സൃഷ്ടിയ്ക്കുന്നു എന്ന്. ആ ബോധതലത്തിൽ എല്ലാ അറിവുകളും പരസ്പരം ഷെയർ ചെയ്യപ്പെടുന്നു എന്ന്. അതായത് ശക്തരായ പ്രോട്ടോണും ഇലക്ട്രോണും എന്ത് ചെയ്യണമെന്ന് മന്ദനെന്ന് നമ്മൾ വിളിച്ച ന്യൂട്രോൺ തീരുമാനിയ്ക്കും. എല്ലാം അറിവുകളും പരന്നു കിടക്കുന്ന ആ ബോധതലത്തിലേയ്ക്ക് ബന്ധപ്പെട്ട് ആ അറിവുകൾ ശേഖരിയ്ക്കുന്ന പ്രക്രിയയെ നമ്മുടെ പൂർവ്വികർ "തപസ്സ്" എന്ന് വിളിച്ചിരുന്നു.

ഒരു ദൈവവും താപസ്സർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല, അവർക്ക് നിരന്തരപരിശ്രമത്തിലൂടെ അറിവിന്റെ ആ മഹത്തായ ബോധതലത്തിലേയ്ക്കുള്ള വാതിൽ കുറച്ച് സമയത്തേയ്ക്ക് തുറന്ന് കിട്ടുക മാത്രമാണ് ചെയ്യുന്നത്. ആ അറിവുകൾ പ്രധാനമായും ഉപയോഗപ്പെടുത്തിയത് അസുരജനത ആണെന്ന് മാത്രം, അവർക്ക് ദിവ്യായുധങ്ങളോ, വാഹനങ്ങളോ, രക്ഷകളോ അല്ല ലഭിച്ചത്, അവ നിർമ്മിയ്ക്കാനുള്ള അറിവായിരുന്നു. ഒരു കണക്കിന് നോക്കിയാൽ അറിവാകുന്ന ദൈവം അവർക്ക് പ്രത്യക്ഷപ്പെട്ടു എന്നും പറയാം.

ദേവദേവൻ, മഹാദേവൻ, ശ്രീപരമേശ്വരൻ, പരബ്രഹ്മം, ബ്രഹത്കാരണ്യോപനിഷദിലെ പൂർണ്ണമായ ആ "അദ", ഇതൊക്കെ ആയ ശ്രീപരമശിവനു സാദ്ധ്യമല്ലത്തതെന്തുണ്ട്? സകലതിനും ഉടയവനായ ആ ഭഗവാൻ ആരെയാണു തപസ്സ് ചെയ്യുന്നത്? എന്ത് ലഭിയ്ക്കാൻ ആണൂ തപസ്സ് ചെയ്യുന്നത്? എന്തിനാണു പുരാണങ്ങളിൽ അദ്ദേഹം തപസ്സ് ചെയ്യുന്നതായി സങ്കൽപ്പിച്ചിരിയ്ക്കുന്നത്.

ഈ ചോദ്യത്തിനുത്തരം ഇവിടെ കണ്ടെത്താം, പ്രപഞ്ചത്തിലെ സകലചലനങ്ങളും അറിയാൻ അദ്ദേഹം ബോധതലവുമായി സ്വയം ബന്ധിപ്പിയ്ക്കുന്ന പ്രക്രിയ മാത്രമാണാ തപസ്സ്!
================================================
NB :-
എല്ലാ മൂലകങ്ങളുടെയും പിതാമഹൻ ഹൈഡ്രജൻ ആണ്. അത് മാത്രമാണ് ഉരുകിയ പ്ലാസ്മാ രൂപത്തിലുള്ളത്, ബാക്കിയെല്ലാം അതിന്റെ സംജോജനത്തിലൂടെ ഉണ്ടാകുന്നു. അപ്പോൾ പ്രോട്ടോണും, ഇലക്ട്രോണും ആവശ്യത്തിന് ഉണ്ടാവാം അവ ഹൈഡ്രജനിൽ ഉണ്ടല്ലോ. എന്നാൽ ഈ ന്യൂട്രോൺ എവിടുന്ന് വന്നു? ഈ സംശയം എന്നിൽ ഉണർന്നപ്പോൾ നടത്തിയ പഠനം കൊണ്ടെത്തിച്ചത് ഇവിടെ ആണ്. ഞാനത് പങ്ക് വയ്ക്കുന്നു; സത്യമായിട്ടും എനിയ്ക്ക് നൊസ്സില്ല!

ശ്രീആദിശങ്കരൻറ്റെ സനാതനധർമ്മം

സനാതനധർമ്മത്തിൽ നിന്നും ഹിന്ദുമതത്തെ അകറ്റി കൊണ്ട് പോയതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി എന്ന നിലയിൽ അദ്വൈതത്തിൻറ്റെ ഉപജ്ഞാതാവായ ശ്രീആദിശങ്കരൻ പലപ്പോഴും പഴി കേട്ടിട്ടുണ്ട്. വാസ്തവത്തിൽ അങ്ങനെ ആണോ? ഇന്നത്തെ ശങ്കരാചര്യന്മാർ കാട്ടിക്കൂട്ടുന്ന വിവേചനങ്ങൾക്ക് അദ്ദേഹത്തിനു എത്രമേൽ പങ്കുണ്ട്?



ആദിശങ്കരനു മുമ്പ് ഉണ്ടായിരുന്ന വ്യാഖ്യാനങ്ങളീൽ " ദൈവത്തിൻറ്റെ സ്വന്തം രൂപത്തിലുള്ള മനുഷ്യർ" എന്ന ഒരു പ്രയോഗമാണെല്ലാ കുഴപ്പങ്ങൾക്കും കാരണം; അദ്ദേഹം അത് നിഷേധിച്ചില്ല എന്നത് അംഗീകരിയ്ക്കാം, ഏകത്വം എന്ന് പറയാനുള്ള ധൈര്യം കാട്ടിയില്ല പകരം "രണ്ടാമതൊന്നില്ല" എന്ന് പറഞ്ഞതും ശരിതന്നെ, എങ്കിലും അദ്ദേഹത്തിൻറ്റെ ദൈവസങ്കൽപ്പം സനാതനം തന്നെ ആയിരുന്നു. എന്നാൽ പുരുഷമേധാവിത്വം രൂഢമൂലമായ ഒരു സമൂഹത്തിൽ മതപുനസൃഷ്ടിയ്ക്ക് ശ്രമിയ്ക്കുമ്പോൾ പരിമിതികളും ഏറെയായിരുന്നു.

ബ.സി. 250 ൽ അലക്സ്സണ്ടാർ എന്ന യവനാക്രമണകാരി പിടിച്ചെടുത്ത ഇന്നത്തെ സിറിയ വരെയുള്ള ഭൂഭാഗങ്ങൾ ചന്ദ്രഗുപ്തമൗര്യനു സ്ത്രീധനമായാണു ലഭിയ്ക്കുന്നത്. അലക്സ്സാണ്ടർ ജന്മനാടായ ഈജിപ്തിലേയ്ക്കുള്ള വഴിയിൽ 34 ആം വയസ്സിൽ ബാബൊലോണിയയിൽ വച്ച് മരണമടഞ്ഞപ്പോൾ, അതാത് നാടുകളീൽ ഭരണത്തിനേൽപ്പിച്ചവർ അധികാരികളായി. ഭാരതം മുതൽ സിറിയവരെ മുഴുവൻ അറേബ്യയും സൊല്യൂക്കസ്സിൻറ്റെ നിയന്ത്രണത്തിലായി. ഗണരാജ്യങ്ങളുടെ സ്വാതന്ത്ര്യവും, തക്ഷശിലവരെ വിപ്ലവവും നയിച്ച ചന്ദ്രഗുപ്തമൗര്യനും ആചാര്യ വിഷ്ണുഗുപ്തനും (ചാണക്യൻ) മഗഥവിജയത്തിനു ശേഷം കരുത്താർന്ന നീക്കങ്ങളിലൂടെ സൊല്യൂക്കസ്സിനെ ആശങ്കയിലാക്കി, വിഷ്ണുഗുപ്തന്റെ തന്ത്രപരമായ നീക്കം സൊല്യൂക്കസ്സിന്റെ മകൾ ഹെലനും ചന്ദ്രഗുപ്തനും ആയുള്ള വിവാഹത്തിലും, പർവ്വതകേശൻ (പോറസ്സ്) എന്ന രാജാവിൻറ്റെ മകൾ ഛായയുടെ അത്മഹത്യയിലും കലാശിച്ചു (ഒരു പ്രേമദുരന്തം). ചന്ദ്രഗുപ്തൻ ഒരു വലിയ ചക്രവർത്തി ആയി, പിന്നീട് ബിംബസാരൻ, ബിന്ദുസാരൻ, അശോകൻ എന്നിങ്ങനെ വംശപരമ്പര മുന്നോട്ട് വരവേ രാജവംശം ബുദ്ധമതവിശ്വാസികളായി, ബിദ്ധമതം രാജ്യത്തും അയൽ നാടുകളിലും പടർന്നു പന്തലിച്ചു. ശ്രീലങ്ക, ഇന്തൊനേഷ്യ, ബാലിദ്വീപ്, സുമാട്ര, എന്നിവിടങ്ങളിൽ ബുദ്ധമതസ്ഥാപനത്തിനു പ്രിയപുത്രി സംഗക്കാരയെ നിയോഗിച്ചതിൽ നിന്നും അവർ എത്ര മേൽ അതിൽ തൽപ്പരരായിരുന്നു എന്ന് ഗ്രഹിയ്ക്കാം.

പിന്നീട് ഇങ്ങോട്ട് ആര്യവർണ്ണാശ്രമവാസികളുടെ ജീവിതം കേവലം സമൂഹത്തിൻറ്റെ പുറമ്പോക്കിൽ തന്നെ ആയിരുന്നു. അധികാരത്തിൻറ്റെ സംരക്ഷണമുള്ള ബുദ്ധമതത്തെ തകർക്കുവാൻ പറ്റിയ യാതൊന്നും വർണ്ണാശ്രമികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അതിനാൽ അവർ സനാതനധർമ്മത്തെ പറ്റി കൂടുതൽ പഠനം നടത്തി അതിൽ നിന്നും ബുദ്ധമതത്തെ ഖണ്ഡിയ്ക്കുവാനുള്ള ശാസ്ത്രീയ തത്വങ്ങൾ കണ്ടെത്തി. ഇതിനിടയിൽ ബുദ്ധമതമഠങ്ങളിൽ കടന്നു കൂടിയ തെറ്റായ, ചീത്തയായ ആചാരങ്ങളും സൃഷ്ടിച്ച ലൈംഗികാരോപണങ്ങളും, അധർമ്മ പ്രവർത്തികളുടേയും ദുർഗ്ഗന്ധം രാജ്യാമാകെ പടാർന്നും തുടങ്ങിയിരുന്നു. ആ സാഹചര്യം മുതലെടുത്ത് എ.ഡി. എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരൻറ്റെ നേതൃത്വത്തിൽ ഹിന്ദുമതപുനസ്ഥാപനം നടക്കുന്നത്. അന്നത്തെ സാഹചര്യത്തിൽ വടക്കൻ വർണ്ണാശ്രമികളുടെ ഇടയിലെത്തിയ, സംശയദൃഷ്ടിയോടെ തന്നെ നോക്കിയിരുന്ന അവരുടെ ഇടയിൽ " പാമ്പിനെ തിന്നുന്ന നാട്ടിൽ എത്തിയാൽ നടുമുറി തന്നെ കഴിയ്ക്കുക"എന്ന രീതി അവലംബിച്ചു എന്ന് കരുതാം. ആദ്യം കൂടെ നിൽക്കുന്നവരുടെ വിശ്വാസം നേടാൻ അത് ആവശ്യമായിരുന്നു. ആദിശങ്കരൻ ജാതിവ്യവസ്ഥയുടെ തലതൊട്ടപ്പൻ ആയി വിലസുമ്പോഴും ബൗദ്ധരെ നേരിടാനും, മനസ്സിൻറ്റെ ഉള്ളീൽ സൂക്ഷിച്ച നന്മ സനാതനധർമ്മം ആയിരുന്നു, ഞാൻ ശങ്കരൻറ്റെ മനസ്സിലൂടെ ഒന്ന് യാത്രചെയ്ത് നോക്കി, ഒരു സത്യാന്വേഷണം.

ആദിശങ്കരന്റെ കാലഘട്ടം, അതിനു മുമ്പ്, പിമ്പും ഉള്ള സമൂഹിക വ്യവസ്ഥയും അത് ആത്മീയസമവാക്യങ്ങളിൽ ഉളവാക്കിയ സ്വാധീനവും ആണു ചർച്ചാ വിഷയം. ശങ്കരൻ എന്നത് ശിവനാമം, ആന്നും ഇന്നും എന്നും ശങ്കരാചാര്യന്മാർ, ശങ്കരപീഠങ്ങൾ ശൈവകൾട്ടിനെ ആണു പ്രതിനിധാനം ചെയ്യുന്നത്. ബ്രഹ്മാവും, വിഷ്ണുവും, ശിവനും ഈശ്വരനിൽ ലയിച്ച് ഒടുവിൽ സദാശിവനിൽ കുടികൊള്ളും എന്ന പ്രയോഗമാണു നമ്മൾ അപഗ്രഥിയ്ക്കുന്നത്.എന്ത് കൊണ്ട് അധകൃതരിൽ നിന്നു ശിവനും, യമനും, കാലനും, ശവവും, തമസ്സും ആയി ബന്ധമുള്ള ചണ്ഡാളൻ എന്ന ഗിരിജൻ മാത്രം ഇവിടെയൊക്കെ പ്രത്യക്ഷപ്പെടുന്നു, ഹരിജൻ എന്ത് കൊണ്ടില്ല? എന്നാൽ അക്കാലത്തൊക്കെ കടുത്ത ശൈവ - വൈഷ്ണവ വൈരം നിലനിന്നു വന്ന സാഹചര്യം പരിഗണിയ്ക്കേണ്ടതുണ്ട്.

നിലനിന്ന ബുദ്ധമതവ്യവസ്ഥയെ തകർത്ത് ഹൈന്ദവത്വം കൊണ്ടുവരാൻ ശ്രമിയ്ക്കുന്ന ആദിശങ്കരൻറ്റെ മുന്നിലെ ഏറ്റവും വലിയ കടമ്പ പാളയത്തിലെ പടയെ ഇല്ലാത്താക്കുക എന്നതായിരുന്നു. വൈഷ്ണവർക്ക് വിഷ്ണുവിന്റെ നാഭീനളിനത്തിൽ ജനിച്ച ബ്രഹ്മാവിൻറ്റെ ഭൂമദ്ധം പിളർന്നാണു ശിവൻറ്റെ അവതാരം, അപ്പോൾ എല്ലാത്തിനും ആധാരം വിഷ്ണു തന്നെ. ജഗന്നാഥനും ജഗദീശ്വരനും തമ്മിലുള്ള ഈ സൗന്ദര്യമത്സരം അവസനിപ്പിയ്ക്കാൻ ഇല്ലാത്ത ഒരു ശാന്തിമന്ത്രം ബ്രഹദ്ക്കാരണ്യോപനിഷദിൽ എഴുതി ചേർത്തത് നമുക്കറിവുള്ളതാണ്.

വൈഷ്ണവ കൾട്ടിനെ നോക്കിയാൽ എല്ലാത്തിലും സ്ഥിതിചെയ്യുന്ന ശക്തിയായ മഹാവിഷ്ണു, ഓരോന്നിനും വ്യത്യസ്തത സൃഷ്ടിയ്ക്കൂന്ന ഗർഭോദകശായി വിഷ്ണു, എല്ലാത്തിൽ നിന്നും അകന്ന് പരമാതമാവായും, ഓരോന്നിലും ജീവാത്മാവായും നിലനിൽക്കുന്ന ക്ഷീരോകദശായി വിഷ്ണു എന്നാണവരുടെ ദൈവീക തരംതിരിവുകൾ.

ബുദ്ധമതം പടർന്ന്, രാജകീയ പിന്തുണയുമായി നിൽക്ക്കുമ്പോൾ ദ്രാവിഡരായ ആസ്ട്രലോയ്ഡുകളുടെ വൈഷ്ണ്വമതത്തെ കൂട്ടുപിടിച്ച്, ഗിരിജനങ്ങളുടെ സാംബസദാശിവന്റെ ശൈവ കൾട്ടിലൂടെ വർണ്ണാശ്രമത്തെ ഹിന്ദുമതമായി പുനരുദ്ധരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ഏറ്റവും വലിയ തടസ്സമായ തമ്മിലടി ഇല്ലാതാക്കാൻ ശാന്തിമന്ത്രത്തിലൂടെ അതും പൂർണ്ണം, ഇതും പൂർണ്ണം എന്ന് ഒരൊത്തു തീർപ്പും, ഉള്ളത് അതാവട്ടേ, ഇതാവട്ടേ പക്ഷേ രണ്ടാമതൊന്നില്ല, എന്ന് സൂത്രത്തിലൂടേയും പറഞ്ഞ് വച്ചു.

എന്ത് കൊണ്ട്? വൈഷ്ണവരുടെ മഹാവിഷ്ണു എന്ന സമ്പൂർണ്ണശക്തി തന്നെയാണു ബൗദ്ധരുടെ മഹാതത്വ എന്ന സമ്പൂർണ്ണശക്തി; അപ്പൊൾ വ്യത്യസ്ഥത ഇല്ലാത്തതിനാൽ ആണു പ്രകാശബിന്ദുവിനെ സദാശിവൻ എന്ന് വിളിച്ചതും, അത് വൈഷ്ണവരെ രഹസ്യമായി പറഞ്ഞ് മനസ്സിലാക്കി കൂടെ നിർത്തുകയും ചെയ്തത്.

അദ്ദേഹത്തെ ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ കല്ലെറിയുന്നവർക്കായി ശ്രീആദിശങ്കരൻറ്റെ ഒരു ശ്ലോകം അർത്ഥസഹിതം ചേർക്കുന്നു.

ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ

തിരസ്ക്കൃവൃണ്ണേതത് സ്വമപി വപുരീശസ്തിര്യതി

സദപൂർവേ: സർവേ തദിദമനുഗൃഹണ്ണതി ച ശിവ:

തവാജാമാലംഭ്യ ക്ഷണചലിതയോർഭൂലതികയേ

ബ്രഹ്മാവ് ലോകത്തെ സൃഷ്ടിയ്ക്കുകയും, വിഷ്ണു സംരക്ഷിയ്ക്കുകയും, രുദ്രൻ സംഹരിയ്ക്കുകയും ചെയ്യുന്നു. ഈശ്വരൻ ബ്രഹ്മ, വിഷ്ണു, രുദ്രന്മാരെ തന്നിലേയ്ക്ക് ലയിപ്പിയ്ക്കുകയും, സ്വയം സദാശിവനിൽ വിലയം പ്രാപിയ്ക്കുകയും പിന്നീട് അല്ലയോ ദേവീ.. നിന്റെ ഇമകളുടെ ചലനത്തിലൂടെ സൃഷ്ടിയ്ക്ക് നിർദ്ദേശം നൽകുന്നത് വരെ സദാശിവനിൽ നിഷ്ക്രിയമായിരിയ്ക്കുകയും ചെയ്യുന്നു

സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തിയുമായീ വരികൾക്കുള്ള ബന്ധം കാണുക. ബ്രഹ്മമാകെ നിറഞ്ഞ്  " ദ്രവ തമസ്സ്" ആകുന്ന പ്രളയത്തിനു നടുവിൽ അടുത്ത പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുന്ന പ്രകാശബിന്ദുവിൽ ഈശ്വരൻ കടന്ന്, ആ ബിന്ദുവിനെ ഒരു തവണ വട്ടം ചുറ്റിയ്ക്കുമ്പോൾ ഉദ്ഭവിയ്ക്കുന്ന പ്രപഞ്ചത്തിലെ ശബ്ദങ്ങളുടെ സങ്കലനമായ പ്രണവശബ്ദത്തൊടെ, ഖരതമസ്സ് മധ്യത്തിലേയ്ക്ക് ലിംഗരൂപത്തിൽ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി കേന്ദ്രീകരിയ്ക്കപ്പെടുകയും (പരബ്രഹ്മം), ലഘുതമസ്സ് പ്രളയമൊഴിഞ്ഞ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് മാധ്യമമായി നിൽക്കുകയും (അപരബ്രഹ്മം), ഭ്രമണവേഗത്തിൽ പുറത്തേയ്ക്ക് തെറിച്ച ഉരുകിയ പ്രകാശിതതമസ്സ് ത്യേജോഗോളങ്ങളായും, ആത്മനുകളായും ഭവിയ്ക്കുന്നു (പഞ്ചോപചാര പൂജ ശ്രദ്ധിച്ചാൽ പഞ്ചഭൂതങ്ങളെ പ്രഥ്യാത്മനേ നമഃ , ആകാശാത്മനേ നമഃ വായ്വാത്മനേ നമഃ , അപാത്മനേ നമഃ , ആഗ്നേയാത്മനേ നമഃ എന്ന് മന്ത്രം കാണാം, എല്ലാവഎല്ലാവർക്കും എല്ലാം അറിയാം, കച്ചവടം നിലയ്ക്കാതിരിയ്ക്കാൻ മിണ്ടില്ല, അത്രേ ഉള്ളൂ). ഖരതമസ്സ്‌ പോയിടത്തെ അവശേഷിയ്ക്കുന്ന "ശക്തി" അവിടെ ചുറ്റിത്തിരിയുകയും, പ്രപഞ്ച മാധ്യമത്തിലൂടെ സഞ്ചരിച്ച് തിരിച്ച് അവിടെ തന്നെ എത്തുകയും ചെയ്യുന്നു. പുറത്തേയ്ക്ക് പോയവയാകെ ശക്തി ക്ഷയിച്ച് അഥവാ തമോഗുണശുദ്ധിയിൽ തിരിച്ചെത്തുമ്പോൾ വീണ്ടും മധ്യത്തിലെ ലിംഗരൂപത്തിലെ ഖരതമസ്സ് പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ലഘുതമസ്സിലേയ്ക്ക് പടർന്ന് പ്രളയമായി പരിണമിയ്ക്കുകയും, പരം പൊരുൾ ഒരു പ്രകാശബിന്ദുവായി വീണ്ടും ഒരു പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുകയും ചെയ്യും.

ഹിന്ദു മതത്തിൽ വെള്ളപ്പൊക്കവും, ആലിലയിൽ ഒഴുകിവരുന്ന വിഷ്ണുവും, ഒരു ഓംകാരവും, വിഷ്ണുവിനു ബോധോദയവും, അദ്ദേഹത്തിൻറ്റെ പൊക്കിൾകൊടിയിൽ താമര, അതിൽ ബ്രഹ്മാവ്, അദ്ദേഹത്തിനൊരണ്ഡം, അത് പിളർന്നു കൊണ്ടൊരു ലിംഗം, അതിൻറ്റെ അഗ്രം കണ്ടെത്താനുള്ള പാച്ചിൽ, ഒരു കൈതപ്പൂവ്, ബ്രഹ്മാവിൻറ്റെ ഒരു കള്ളം, ശിവനാൽ ഒരു തലനുള്ളി ശിക്ഷ, ആ തലവച്ച് ഭിക്ഷക്കാരനാകാൻ ബ്രഹ്മശാപം, പിന്നെ ഒരു കൂട്ടയടി, ദേവിയുടെ സവിധത്തിൽ മൂവരും സ്ത്രീകളാകുന്നു, നിർദ്ദേശപ്രകാരം സത്യലോകം, വൈകുണ്ഡം, കൈലാസ്സം എന്നിവിടങ്ങളിൽ ചെന്ന് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ സ്വകർത്തവ്യങ്ങൾ നിറവേറ്റി കഴിഞ്ഞ് കൂടുന്നിടത്ത് ദൈവങ്ങളെ തീരെ ചെറുതാക്കി കളഞ്ഞു.

പടിഞ്ഞാറു ദ്വാരകയും, കിഴക്ക് ജഗന്നാഥപുരിയിലും, തെക്ക് ശൃംഗേരിയിലും വടക്ക് ബദ്രികാശ്രമവും മഠങ്ങളാക്കി ശിഷ്യഗണങ്ങളിലെ പദ്മനാഭ, സുരേശ്വര, ഹസ്തമലക, തോടക എന്നീ 4 പേരെ ശങ്കരാചര്യരാക്കിയപ്പോൾ നാലു വേദങ്ങളിൽ നാലുസമ്പ്രദായത്തിൽ ആണു നിഷ്ക്കർഷിച്ചത്.

1. "പ്രജ്ഞാനം ബ്രഹ്മ" - ബോധമാണു ബ്രഹ്മം (ഗോവർദ്ധനപീഠം)

2. "അഹം ബ്രഹ്മാസ്മി" - ഞാനാണു ബ്രഹ്മം (ശരദാപീഠം)

3. 'തത്വമസ്സി" - അത് (ബ്രഹ്മം) നീയാകുന്നു (ദ്വാരകാപീഠം)

4. "അയമാത്മാ ബ്രഹ്മ" - ഈ ആത്മൻബ്രഹ്മമാകുന്നു. (ജ്യോതിമയപീഠം)

നാലും കൂടി ആയാൽ എല്ലാം തികയും എന്ന് ആചാര്യൻ കരുതിയിരിയ്ക്കണം; എന്നാൽ പിന്നീടങ്ങോട്ട് ശിഷ്യ്ന്മാരുടെ ശിഷ്യ്ന്മാർ ആയപ്പോഴേയ്ക്കും ഇവർക്കിടയിലെ കിടമത്സരങ്ങളും, സഹകരണമില്ലായ്മയും, ശത്രുതയും കാര്യങ്ങൾ കൂടുതൽ വഷളാക്കി എന്ന് വേണം കരുതാൻ.

സർവ്വജ്ഞപീഠം കയറിയ ശ്രീആദിശങ്കരൻ സത്യമറിഞ്ഞയാൾ ആയിരുന്നു, സനാതനധർമ്മത്തിലാണു വിശ്വസിച്ചിരുന്നത്; പിന്നീട് എല്ലാം ക്രമേണ മാറിപ്പോയി, സക്ഷാൽ ഈശ്വരൻ ആൾദൈവങ്ങൾക്ക് വഴിമാറിയിരിയ്ക്കുന്നു.